അനാമിക 💞: ഭാഗം 5

anamika

രചന: അനാർക്കലി

"പപ്പാ... ഇന്ദു എവിടെ... " ഓഫീസിൽ നിന്നും വന്ന ലച്ചു ആദ്യം തന്നെ തിരഞ്ഞത് ഇന്ദിരയെയായിരുന്നു.. അവളെ അവിടെ ഒന്നും കാണാത്തത് കൊണ്ടുതന്നെ അവൾ വേണുവിനോട് കാര്യം തിരക്കി... "അവൾ വന്നിട്ടില്ല... തറവാട്ടിലാ... " "അതെന്താ അവിടെ നിന്നെ... ഇവിടെ നമ്മൾ ഒറ്റക്കല്ലേ... അത് അറിഞ്ഞൂടെ... " "എന്റെ ലച്ചു അവൾക്കും ഉണ്ടാകില്ലേ അവളുടെ അമ്മയുടെ അടുത്ത് നിൽക്കാൻ ഒരു ആഗ്രഹം... " "ഹ്മ്മ്.... " അവൾ ഒന്ന് മൂളിക്കൊണ്ട് റൂമിലേക്ക് പോകാൻ നിന്നതും പെട്ടെന്നു തിരിഞ്ഞു വേണുവിനെ നോക്കി... "മോന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് പിടികിട്ടി.. ഇന്ദു ഇവിടില്ലെന്ന് വെച്ചു നാല് കാലിൽ കയറി വന്നാൽ ഉണ്ടല്ലോ പപ്പാ...ഇന്ദു വന്ന ഞാൻ എല്ലാം പറഞ്ഞുക്കൊടുക്കും... കേട്ടോ... " "അധികം ഒന്നുമില്ല ചെറുതായിട്ട് മാത്രം..." "ഹ്മ്മ്.. ഓക്കേ... പിന്നെ വരുമ്പോൾ എനിക്ക് കഴിക്കാനും എന്തെങ്കിലും കൊണ്ടുവരണെ..." "ഓഹ്.. ശരി തമ്പുരാട്ടി... വാതിലടചേക്ക്... ഞാൻ പോയി പെട്ടെന്ന് വരാം..."

"ഓക്കേ പപ്പാ..." വേണു വീട്ടിൽ നിന്നിറങ്ങിയതും അവൾ ഡോർ ലോക്ക് ചെയ്തു റൂമിലേക്ക് പോയി.. എന്നാൽ അവളുടെ മനസ്സിൽ അപ്പോഴും റാമിനെ കുറിച്ചായിരുന്നു ചിന്ത.. എന്തുക്കൊണ്ടാണ് അതെന്ന് അവൾക്കറിയുന്നുണ്ടായിരുന്നില്ല... ഒരു പക്ഷെ ഇന്നലെ രാത്രി അവൻ അവളെ ആ ദുഷ്ടനിൽ നിന്നും രക്ഷിച്ചതുക്കൊണ്ടാകും എന്ന് അവൾക്ക് തോന്നി.. അവൾ ഒന്ന് ഫ്രഷായി വന്ന് ഫോൺ എടുത്തു കുറച്ചുനേരം അതിൽ നോക്കിയിരുന്നു... പിന്നെ അവൾക്ക് ബോറടിച്ചപ്പോൾ അവൾ ഒരു ബുക്കും എടുത്തു ബാൽക്കണിയിൽ പോയി നിന്നു... അവളുടെ ചിന്തകൾ അവനെ തേടി പോയിരുന്നു.. അവൾ അവനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി... അവനെ ആദ്യമായി കണ്ടതും അവന്റെ ദേഷ്യവും എല്ലാം അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു... ______________ ഓഫീസിൽ നിന്നുമിറങ്ങി റാം വരുണിന്റെ അടുത്തേക്കായിരുന്നു പോയത്.. എല്ലാദിവസവും അവന്റെ അങ്ങനെതന്നെ ആയിരുന്നു... ലച്ചുവിനെ ഓഫീസിൽ വെച്ചു കണ്ടതിൽ പിന്നെ വരുണിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു..

അവൾ എന്തിനാ റാമിന്റെ കമ്പനിയിൽ തന്നെ ജോലിക്ക് കയറിയത് എന്ന് അവനെ വല്ലാതെ കുഴപ്പിച്ചു.. അവൾക്ക് വല്ല ഗൂഢ ലക്ഷ്യമുണ്ടോ എന്ന് വരെ അവൻ തോന്നി... എന്തോ ചിന്തയിൽ ഇരിക്കുന്ന വരുണിനെ റാം സംശയത്തോടെ നോക്കി.. "എന്താടാ.. നീ എന്ത് ആലോചിച്ചു ഇരിക്കാ...." അവന്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. അവൻ ഞെട്ടി റാമിനെ നോക്കി... "എന്താ.. എന്താ നീ ചോദിച്ചേ.. " "നീ എന്ത് ആലോചിരിക്കാണെന്ന്.. " "ഏയ് ഒന്നുല്ലടാ... ഞാൻ എന്തോ പഴയകാര്യങ്ങൾ ഒക്കെ ഓർത്തിരിക്കായിരുന്നു... " അത് കേട്ടതും അവന്റെ ഉള്ളം ഒന്ന് വിങ്ങി... "എന്ത് സന്തോഷമായിരുന്നു അല്ലേടാ.. പപ്പയും ആമിയും ഉണ്ടായിരുന്ന ഈ വീട്ടിൽ ഇപ്പൊ ഞാൻ മാത്രം... അധികം ആളില്ലെങ്കിലും അവൾ മാത്രം മതിയായിരുന്നു ഈ വീട്ടിൽ ഒരു ആളനക്കത്തിന്.... ഇപ്പൊ..... " അത്രയും പറഞ്ഞു തീർന്നതും അവന്റെ കണ്ണിൽനിന്നും രണ്ടുത്തുള്ളി കണ്ണുനീർ ഒഴുകിയിരുന്നു.. അപ്പോഴേക്കും റാം അവിടെ നിന്നും ഇറങ്ങി പോയിരുന്നു..

. അവന്റെ കണ്ണുകളിൽ അവൾ മാത്രമായിരുന്നു... അവളുടെ ഓർമകളും... _____________ രാവിലെ എന്നത്തേക്കാളും നേരത്തെ എണീറ്റ് ഫ്രഷായി ലച്ചു ഓഫീസിലേക്ക് പോകാൻ റെഡിയായിരുന്നു..അത് കണ്ട് വേണു അതിശയിച്ചു അവളെ ഒന്ന് നോക്കി... "എന്താണ് മോളെ പതിവില്ലാത്ത ഒരു ശീലം ഒക്കെ... " "Nothing.. പിന്നെ പപ്പാ.. ഞാൻ പുറത്തുനിന്നും കഴിച്ചോണ്ട്.. ഞാൻ പോകുവാണേ..." അവൾ അത്രയും പറഞ്ഞു ഇറങ്ങാൻ നിന്നതും പെട്ടെന്നു തിരിഞ്ഞു വേണുവിന്റെ അടുത്തേക്ക് വന്ന് അയാളുടെ കവിളിൽ ഒന്ന് ചുംബിച്ചു അവളുടെ വണ്ടിയും എടുത്തു പോയി... വേണു അവൾ പോയതും നോക്കി ഒന്ന് പുഞ്ചിരിച്ചു പോകാനായി ഇറങ്ങി.. ഓഫീസിൽ എത്തി അവൾ അവനെയും കാത്തു നിൽക്കായിരുന്നു.. അവളുടെ ആ മാറ്റങ്ങൾ അവിടെയുള്ള എല്ലാ സ്റ്റാഫിനും അതിശയമായിരുന്നു.. അവൾ അതൊന്നും കാര്യമാക്കാതെ അവനെയും കാത്തിരുന്നു.. ഓഫീസിലേക്ക് കയറുമ്പോൾ തന്നെ കണ്ടത് തന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്ന ലച്ചുവിനെയാണ്..

അവൻ അവളെ ഒന്ന് നോക്കി മുന്നോട്ട് നടന്നു.. അവൾ അവന്റെ പിറകെയും.. "ഗുഡ്മോർണിംഗ് sir.. " "Good morning... " "Sir ഇന്ന് ലേറ്റ് ആയോ... " അതിന് അവൻ അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് ഇളിച്ചുകാണിച്ചു... ലിഫ്റ്റ് വന്നതും അവർ രണ്ടുപേരും അതിൽ കയറി.. "Sir ഇന്ന് മീറ്റിംഗ് ഉണ്ട്... " "ഹ്മ്മ്.. " അവൾ ഓരോന്നു ചോദിക്കുകയും പറയുന്നുമുണ്ടായിരുന്നു... എല്ലാത്തിനും അവൻ ഒന്ന് മൂളുകയായിരുന്നു.. അവനു അവൾ വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നത് പോലെ തോന്നി...അപ്പോഴേക്കും അവർക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തിയതും അവൻ അവളെ ഒന്ന് കലിപ്പിൽ നോക്കിയ ശേഷം അവിടെ നിന്നും ഇറങ്ങി പോയി... അവൾ ഒരു ചിരിയോടെ അവന്റെ പിറകെയും... ______________ "Sir.. എന്നെ വിളിച്ചു എന്ന് പറഞ്ഞു.." "Yes ദേവാ.. ഇന്ന് നടക്കേണ്ട മീറ്റിംഗ് നെക്സ്റ്റ് വീക്കിലേക്ക് പോസ്റ്റുപോണ്ട് ചെയ്തു..." "ഓക്കേ sir.. " "മുംബയിൽ വെച്ചാണ് മീറ്റിംഗ്.. so നീ റെഡിയായിരിക്കണം.. എന്റെ കൂടെ നീയാണ് വരാൻ പോകുന്നത്... "

അത് കേട്ടതും അവൾക്ക് സന്തോഷമായിരുന്നു.. പക്ഷെ അവൾ അത് പുറത്തുകാണിക്കാതെ അവണെ നോക്കി ഓക്കേ പറഞ്ഞു... അവിടെ നിന്നും ഇറങ്ങി... അവളുടെ മുഖത്തെ സന്തോഷം കണ്ട് മീര കാര്യം തിരക്കി.. "എന്താണ് മോളെ... " "നെക്സ്റ്റ് വീക്ക്‌ ഞാൻ മുംബയിൽ പോകാണ്... അതും റാം sir ന്റെ കൂടെ..." "എന്തിന്... " "ഇന്ന് നടക്കേണ്ട മീറ്റിംഗ് മാറ്റിവെച്ചു... അടുത്ത ആഴ്ച മുംബയിൽ വെച്ചു നടത്താൻ തീരുമാനിച്ചു.. sir ന്റെ കൂടെ ഞാനാണ് പോകുന്നെ... എനിക്ക് സന്തോഷം ക്കൊണ്ട് ഇരിക്കാൻ വയ്യേ... " "അധികം സന്തോഷിക്കണ്ട... നീ ജീവനോടെ തിരിച്ചു വന്നാൽ മതിയെന്ന എന്റെ പ്രാർത്ഥന.. " "ഓഹോ... നിനക്ക് അസൂയ ആഹ്ടി... " "എനിക്കെന്തിനാ അസൂയ... " "മുംബയിൽ പോകാൻ പറ്റാത്തതിൽ... " " ഓഹ് പിന്നെ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും മുംബൈ അങ്ങനെ ലോകത്തിന്റെ അറ്റാതാണെന്ന്.. ഇന്ത്യയിൽ ഉള്ളതല്ലേ... എനിക്ക് സമയം കിട്ടുമ്പോൾ ഞാൻ പൊയ്ക്കൊണ്ട്...." "ഓഹോ.. "

"ഹ്മ്മ്... പിന്നെ...നിന്റെ ഈ ഇളക്കം ഉണ്ടല്ലോ അത് sir ന്റെ അടുത്ത് എടുക്കാതെ നോക്കിക്കോ... അത് എങ്ങാനും എടുത്തു കഴിഞ്ഞാൽ നിന്റെ ജോലി പോകും.. ചിലപ്പോ ജീവനും... " "അതെന്താ നീ അങ്ങനെ പറഞ്ഞെ..." "നിനക്ക് മുന്നേ ഒരുത്തി ഇതേ പോലെ sir നോട്‌ ഒരു ഇളക്കം... അത് sir ൻ പിടിക്കാതെ വന്നപ്പോൾ അവളെ ജോലിയിൽ നിന്നും പുറത്താക്കി... അടുത്ത ദിവസം കേഴുക്കുന്നത് അവളെ കയ്യും കാലും ഒടിഞ്ഞു ഹോസ്പിറ്റലിൽ ആണെന്ന.... " "അത് sir ആണോ ചെയ്തത്... " "ആണെന്ന എല്ലാവരും പറയുന്നേ... നോക്കീം കണ്ടും നിന്നോ....." അവൾ അത്രയും പറഞ്ഞു വർക്കിൽ ശ്രദ്ധ കൊടുത്തതും ലച്ചു അവൾ പറഞ്ഞതിനെ പറ്റി ചിന്തിച്ചിരുന്നു...അപ്പോഴായിരുന്നു അവൻ അവിടെ നിന്നും ഇറങ്ങി പോകുന്നത് കണ്ടത്. അവൾ അവനു പിറകെ പോയി...

റാം കാറെടുത്തു പോയതും ലച്ചുവിന്റെ മുഖം ആകെ വാടാൻ തുടങ്ങിയിരുന്നു... റാം കാറും എടുത്തു നേരെ പോയത് അരവിന്ദിന്റെ അടുത്തേക്കായിരുന്നു... "എന്തായി... ഞാൻ പറഞ്ഞ ആളെ നീ അന്വേഷിച്ചോ... " "അതെ sir.. അന്വേഷിച്ചു.. അവൻ ഇപ്പോൾ മുംബയിലെ ഗാന്ധി സ്ട്രീറ്റ്റിൽ ആണ് ഉള്ളത്... " "താങ്ക്യു അരവിന്ദ്.. നീ ചെയ്ത ഉപകാരത്തിന് ഒരുപാട് നന്ദിയുണ്ട്..." "ഹേയ് sir.. അതിന്റെ ഒന്നും ആവശ്യമില്ല.. ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു അത്രയേ ഉള്ളു... " അരവിന്ദ് അങ്ങനെ പറഞ്ഞതും റാം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാറിൽ കയറി ആഹ് ഫോട്ടോയിലേക്ക് ഒന്ന് നോക്കി.. "നീ എവിടെയാണെന്ന് ഞാൻ മനസിലാക്കി കഴിഞ്ഞു... കാത്തിരുന്നോ... ഉടനെതന്നെ ഞാൻ വരുന്നുണ്ട് നിന്റെ അടുക്കലേക്ക്... അന്ന് നിന്റെ അന്ത്യം ആയിരിക്കും *ഗോകുൽ.... *" ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story