അനാമിക 💞: ഭാഗം 9

രചന: അനാർക്കലി
എന്നാലും അവളുടെ മനസ്സിൽ ആ ഇരുപത്ക്കാരി ആയിരുന്നു... അവളുടെ ആ കണ്ണീരും മുഖത്തെ ഭയവുമെല്ലാം അവളുടെ മനസ്സിലേക്ക് വന്നതും ലച്ചു കാതുകൾ പൊത്തി അലറി വിളിച്ചു.. "*ആാാഹ്....... *" "ലച്ചൂ...... മോളെ വാതിൽ തുറക്ക്... " അവളുടെ നിലവിളി കേട്ടാണ് വേണു മുകളിലേക്ക് വന്നത്... വാതിലും ചാരി കാതുപൊത്തി ഇരിക്കായിരുന്നു അവൾ... വേണു അവളെ വിളിച്ചതും എണീറ്റു വാതിൽ തുറന്നു കൊടുത്തു... വേണുവിനെ കണ്ടതും അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.... തന്റെ മകളെ ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ഇങ്ങനെ കണ്ടതിൽ അയാൾക്ക് വിഷമം തോന്നി... അന്ന് ഒരുപാട് സമയം എടുത്താണ് ലച്ചുവിനെ പഴയതുപോലെ തിരിച്ചുകൊണ്ടുവന്നത്... വീണ്ടും അവൾ ആ അവസ്ഥയിലേക്ക് പോകും എന്ന് തോന്നിയതും വേണു അവളെ തന്നിൽ നിന്നും അടർത്തി... "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ലച്ചു വീണ്ടും ആ കാര്യം ആലോചിക്കരുത് എന്ന്... പിന്നെയെന്തിനാ... "
"പറ്റുന്നില്ല പപ്പാ... നിസ്സഹായതോടെ എന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളാണ് കണ്ണടച്ചാൽ ഞാൻ കാണുന്നത്... എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ... അവളിപ്പോ ജീവനോടെ ഉണ്ടോ... അതോ അവർ.. " "ലച്ചു... വേണ്ട മോളെ..... " "പപ്പാ... ഞാൻ... ഞാനെങ്ങോട്ടുമില്ല... എനിക്ക് ഒന്ന് കിടക്കണം... " "മോൾക്ക് താൽപ്പര്യമില്ലെങ്കിൽ പോകേണ്ട... മോൾ കിടന്നോ... " "എന്റെ കൂടെ ഇവിടെ ഇരിക്കോ പപ്പാ... " അവൾ വേണുവിന്റെ കൈകളിൽ പിടുത്തമിട്ടുക്കൊണ്ട് ചോദിച്ചു.. അയാൾ അവളെയും കൊണ്ട് ബെഡിൽ പോയിരുന്നു... വേണുവിന്റെ മടിയിൽ തലവെച്ചുക്കൊണ്ട് ലച്ചു പതിയെ അവളുടെ കണ്ണുകൾ അടച്ചു.. വേണു അവളുടെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു... ______________ പിന്നീടുള്ള ദിവസങ്ങളിൽ ലച്ചു പഴയതുപോലെ ആയിരുന്നില്ല...അവൾക്ക് ഒന്നിലും ഒരു ഉഷാർ ഉണ്ടായിരുന്നില്ല... എന്നാൽ റാമിന്റെ സാമീപ്യത്തിൽ അവൾക്ക് വല്ലാത്തൊരു ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നു...
പക്ഷെ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല... അവർക്ക് രണ്ടുപേർക്കും മുബൈലേക്ക് പോകാനുള്ള ദിവസം അടുത്ത് വന്നു... ലച്ചുവിനെ ഈ അവസ്ഥയിൽ പറഞ്ഞയക്കാൻ വേണുവിന് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല... എന്നാൽ കൂടെ റാം ഉള്ളതുക്കൊണ്ട് തന്നെ അവൾക്ക് നല്ല സന്തോഷമായിരുന്നു അങ്ങോട്ട് പോകാൻ.. അവളിൽ പെട്ടെന്നുണ്ടായ മാറ്റം വേണുവിനെ അതിശയിപ്പിച്ചിരുന്നു.. എന്നാലും അവൾക്ക് അങ്ങോട്ട് പോകുന്നത് ഒരു റീലാക്സിയേഷൻ ആണെന്ന് തോന്നിയതുക്കൊണ്ട് വേണു അവളോട് പൊയ്ക്കോളാൻ പറഞ്ഞു.. ഇന്ദിര വീട് വിട്ടു പോയിട്ടു ഒരാഴ്ചയാകാനായി.. ഇതുവരെ വേണു അവളെ വിളിച്ചിട്ടില്ല.. ലച്ചുവും... എന്നാൽ വേണുവിനെ അവൾ ഇങ്ങോട്ട് വിളിച്ചിരുന്നു.. പക്ഷെ അയാൾ ഫോൺ എടുത്തിരുന്നില്ല.. അവളോട് സംസാരിക്കാൻ അയാൾക്ക് ഒട്ടും താൽപ്പര്യം ഉണ്ടായിരുന്നില്ല... മുംബയിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു റാം..
.എന്നത്തേയും പോലെ അവൻ വരുണിന്റെ വീട്ടിലാണ്.. അവനെ ഒറ്റക്ക് വിടുന്നതിലുള്ള ടെൻഷനിലാണ് വരുൺ.. "ഡാ ഞാൻ കൂടെ വരാം.. ഇല്ലെങ്കിൽ നീ ആകെ കുളമാക്കും... " "വേണ്ടാ വരുൺ... എനിക്കറിയാം അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്..." "എന്നാലും നീ വല്ല അബദ്ധവും കാണിക്കരുത്... " "കൂടെ നടന്നു വഞ്ചിച്ചവനോട് മാന്യമായി പെരുമാറാൻ ഒന്നും എനിക്കറിയില്ല വരുൺ... നിനക്കെങ്ങനെ അവനോട് കരുണ കാണിക്കാൻ തോന്നുന്നു.... " "എനിക്ക് അവനോട് ഒരു കരുണയുമില്ല റാം... എന്റെ കുടുംബത്തെ തകർത്തവനാണ് അവൻ...നിന്നെക്കാൾ ഏറെ പക എനിക്ക് അവനോട് ഉണ്ട്.. പക്ഷെ നീ എടുത്തു ചാടി അവനെ ഒന്നും ചെയ്തേക്കരുത്....അവനുള്ളത് ഞാൻ തന്നെ നടപ്പിലാക്കും... പക്ഷെ അതിന് മുന്നേ എനിക്ക് എന്റെ ആമിയെ കണ്ടെത്തണം... അതുകൊണ്ടാ ഞാൻ നിന്നോട് എടുത്തു ചാടി ഓരോന്നു ചെയ്യരുത് എന്ന് പറയുന്നത്.... " "നിനക്ക് വേണ്ടി ഞാൻ അവനെ ബാക്കി വെച്ചേക്കാം... ഇല്ലെങ്കിൽ കൊന്നുകളഞ്ഞേനെ ആ പന്ന ****മോനെ..." റാം ദേഷ്യത്തിൽ കയ്യിലുണ്ടായിരുന്ന ഗ്ലാസ് നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു...
അവൻ തന്നെ അവനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... ____________ ഇന്നാണ് അവർ മുംബൈലേക്ക് പോകുന്ന ദിവസം..ഓഫീസിൽ നിന്ന് നേരെ എയർപോർട്ടിലേക്കാണ് അവർ പോയത്..എയർപോർട്ടിൽ എത്തി ബോര്ഡിങ് ഒക്കെ കഴിഞ്ഞു രണ്ടുപേരും ഫ്ലൈറ്റിൽ കയറി... ലച്ചു റാമിന്റെ അടുത്തായിരുന്നു ഇരുന്നിരുന്നത്... എന്നാൽ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല... പക്ഷെ ലച്ചുവിന്റെ രണ്ട് കണ്ണും അവന്റെ മുഖത്തു തന്നെയായിരുന്നു... പെട്ടെന്നു റാം അവളെ നോക്കിയതും അവൾ അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു മുഖം തിരിച്ചു... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം അവനും മുഖം തിരിച്ചു.. മുംബൈയിൽ എത്തി അവർക്ക് താമസിക്കാനുള്ള ഹോട്ടലിലേക്ക് പോയി.. ലച്ചുവിന് താമസിക്കാനുള്ള റൂം കാണിച്ചുകൊടുത്തു.. അവൾക്ക് തൊട്ടടുത്തുള്ള റൂം തന്നെയായിരുന്നു അവന്റേതും......തുടരും......