അനന്തഭദ്രം: ഭാഗം 1

anantha badhram

എഴുത്തുകാരി: മയിൽപീലി

ന്റെ മഹാദേവ.... നന്നേ താമസിച്ചിരിക്കണു. കാവിലേക് നടക്കുന്നതിനിടെ സ്വയം പിറുപിറുക്കുകയാണ് *ഭദ്ര * നീലയും പച്ചയും കലർന്ന ദാവണി ആണ് വേഷം.ഓടിനടക്കുന്നതിനാൽ നെറ്റിയിലും ചുണ്ടിനുമുകളിലും വിയർപ്പുകണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു. നെറ്റിയിൽ ഒരു കുഞ്ഞു ചുവന്ന പൊട്ടുണ്ട്. കണ്ണിൽ കരിമഷി കൊണ്ട് കറുപ്പിച്ചിട്ടുണ്ട്. ഈറൻ മാറാത്ത മുടി കൊളിപിന്നൽ കെട്ടി നിവർത്തി ഇട്ടിരിക്കുന്നു കാതിൽ ഒരു കുഞ്ഞു ജിമ്മിക്കിയും കഴുത്തിൽ ഒരു നേർത്തമാലയും.

മറ്റുചമയങ്ങൾ ഒന്നുമില്ലാതെ തന്നെ അവൾ സുന്ദരിയായിരുന്നു. വീട്ടിൽ നിന്നും പകർന്ന ദീപത്തിലെ തിരി കെടാതെ ഒരു കയ്യാൽ പൊതിഞ്ഞു പിടിച്ചാണ് നടപ്പ്. ഇടവഴി കടന്നാണ് കാവിലേക്കു പോകേണ്ടത്. നേരം സന്ധ്യയായിരിക്കുന്നു. ആകാശത്ത് കുങ്കുമ ചുവപ്പ് പടർന്നിരിക്കുന്നു. രാത്രിയുടെയും പകലിന്റെയും സംഗമം! കാവിന്നുള്ളിലേക് നടക്കാൻ പാകത്തിന് നേർത്ത പാതയുണ്ട്. ഇലഞ്ഞിയും, വെട്ടിയും, താന്നിയും ഒക്കെ തലയെടുപ്പോടെ നിൽക്കുന്നു. പുല്ലാഞ്ഞി വള്ളികൾ പടർന്നു കിടക്കുന്നുണ്ട്. ഇല്ലാഞ്ഞിപൂക്കളുടെ ഗന്ധം നാസികയിലേക് തുളച്ചുകയറുന്നു.

മഞ്ഞളിൽ കുളിച്ചു നിൽക്കുന്ന നാഗതന്മാർക് മുന്പിലെ വിളക്കിൽ കയ്യിൽ കരുതിയ ദീപത്തിൽ നിന്നും തീ പകർന്നു വിളക് തെളിയിച്ചു.തിരി നീട്ടി വച്ച് കയ്യിൽ പറ്റിയ എണ്ണ മുടിയിലേക് തുടച്ചു.കണ്ണടച്ച് പ്രാർത്ഥിച്ചു. ദീപത്തിന്റെ പ്രഭ അവളുടെ കുഞ്ഞു മുഖത്തിൽ പ്രതിഭലിക്കുന്നുണ്ട്. മെല്ലെ കണ്ണുകൾ തുറന്നു. പിന്നെ നാഗതറയ്ക്കു മുന്നിലെ കരിവിളക്കിനു പിന്നിലേക് എന്തോ തിരഞ്ഞു. തിരഞ്ഞതെന്തോ കിട്ടിയ പോലെ അവളുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. ..... തുടരും

Share this story