അനന്തഭദ്രം: ഭാഗം 10

anantha badhram

എഴുത്തുകാരി: മയിൽപീലി

ഭയങ്കര ഗൗരവക്കാരനാ.. ഒരു മഴ കൊണ്ടപ്പോഴേക്കും ദേ കിടക്കണു... അവനെ നോക്കി മനസ്സിലോർത്ത് ഒരു നിശ്വാസം വിട്ടവൾ താഴേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഞ്ഞി ഉണ്ടാക്കി ചമ്മന്തിയും എടുത്ത് മരുന്നുമായി അനന്തന്റെ മുറിയിലേക്ക് ചെന്നു. ആളിപ്പോഴും നല്ല ഉറക്കാണ്.... നെറ്റിയിൽ തൊട്ടു നോക്കി. ചൂട് കുറച്ച് കുറഞ്ഞിട്ടുണ്ട്.. """അപ്പുവേട്ട എണീറ്റെ.... ""ഹ്മ്മ് കണ്ണുതുറക്കാൻ പ്രയാസപ്പെട്ട് ഒന്ന് ഞരങ്ങി. കൈകുത്തി എഴുന്നേറ്റു. കഞ്ഞി കയ്യിൽനിന്നും വാങ്ങി കുടിക്കാൻ തുടങ്ങി... കയ്ക്കുന്നുണ്ട് പനിയായതുകൊണ്ട്. അനന്തൻ കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഭദ്ര തോർത്ത്‌ നനച്ചു കൊണ്ടുവന്നു... """അപ്പുവേട്ട... ഇന്നാ മുഖം തുടച്ചോ അതുവാങ്ങി തുടക്കുമ്പോഴേക് മരുന്നുമായി നിന്നു.. മരുന്ന് കഴിച്ചതും പിന്നെയും കിടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്ന് എല്ലാവർക്കും കഞ്ഞിയാണുണ്ടാക്കിയത്... ജോലികളൊക്കെ ഒതുങ്ങി... വൈകുന്നേരം ആയപ്പോൾ ചായ ഉണ്ടാക്കി മുത്തശ്ശിക്കും കൊടുത്ത് അനന്തനുള്ളതുമായി മുകളിലേക്ക് പോകാൻ നിന്നപ്പോഴാണ് അവൻ താഴേക്കു വന്നത്... ക്ഷീണം ഒക്കെ പോയിരിക്കുന്നു... പനിച്ചു കിടന്ന ആളാണെന്ന് കണ്ടാൽ പറയില്ല... ആളുഷാറായി... നേരെ ഊണ് മേശക്കരുകിൽ വന്നിരുന്നു... ""എന്താടി? ഞാൻ നോക്കുന്ന കണ്ടാണ് ചോദ്യം... അടഞ്ഞ ശബ്ദം ആണെങ്കിലും ഗാംഭീര്യത്തിന് കുറവൊന്നൂല്ല.... പിന്നേം കലിപ്പ് തന്നെ... ""മ്മ്മ് ച്ചും.. ഒന്നുലാന്ന് ചുമലനക്കി കാണിച്ചു... ""ഹ്മ്മ്... ഭദ്ര നേരെ അടുക്കളയിലേക്ക് പോയി... രാവിലെ എടുത്തുകൊണ്ടു വന്ന മാമ്പഴം മുറിച്ച് അതിൽ ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി... ഒരു കക്ഷണം എടുത്ത് വായിൽ വച്ചു... മധുരത്തിനൊപ്പം എരിവും ഉപ്പും .. വല്ലാത്ത സ്വാദ്... അനന്തൻ ഫോണിൽ എന്തോ നോക്കികൊണ്ടിരിക്കുകയായിരുന്നു. """അപ്പുവേട്ട... തലയുയർത്തി നോക്കി... പാത്രം അവനു നേരെ നീട്ടി...

"""വേണ്ട ""നല്ല രുചിയാ """ഇതൊക്കെ ഒത്തിരി തിന്നിട്ട് വയറും കേടാക്കി കിടക്കാനാണോ?? ഹോ പിന്നെ എനിക്ക് ഇതൊക്കെ തിന്നാ ഒന്നും വരില്ല.. ഞാനല്ലല്ലോ മഴ കൊണ്ടപ്പോളേക്ക് പനിച്ചു കിടന്നത്.! """എന്താ നീ നിന്നു പിറുപിറുക്കണേ ന്തേലും ഉണ്ടെങ്കിൽ ഉറക്കെ പറ... """ഒന്നൂല്യ ഞാൻ സ്ട്രോങ്ങ്‌ ആണെന്ന് പറഞ്ഞതാ.... ""ഭദ്രേ... അപ്പോഴേക്ക് മുത്തശ്ശി വിളിച്ചു... മാമ്പഴ പാത്രം മേശമേൽ വച്ച് അങ്ങോട്ടേക്ക് പോയി. """അതേ.. മസ്സിൽ ഉരുട്ടി വച്ചിട്ടൊന്നും ന്നെ പോലെ ആരോഗ്യം വരില്ല്യാട്ടോ... തല പകുതി മുറിക്കകത്തേക്കിട്ട് അവൾ പറഞ്ഞു... കൂർപ്പിച്ചു നോക്കി അനന്തൻ ""ന്റമ്മോ.. അതും പറഞ്ഞവൾ ഓടി... ഭദ്ര പോയെന്ന് കണ്ടതും ടേബിളിലെ പാത്രത്തിലേക്ക് ഒന്ന് നോക്കി... പിന്നെ ചുറ്റും ഒന്ന് നോക്കിയിട്ട് ഒരു കക്ഷണം എടുത്ത് പെട്ടെന്ന് വായിലേക്കിട്ട് ഒന്നുമറിയാത്തപോലെ മുകളിലേക്ക് പോയി അനന്തൻ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"ഹോ വല്യ ജാഡക്കാരൻ.. ഒന്നെടുത്തു കഴിച്ചാ ന്താ മുഖത്ത് ഫിറ്റ് ചെയ്ത് വച്ചേക്കണ ഗൗരവം കുറഞ്ഞു പോവോ ഹും... ചുണ്ട് കോട്ടി മുത്തശ്ശിക്കരുകിലേക്ക് നടന്നു.... """കാവിൽ വിളക്ക് വെക്കണ്ടേ കുട്ടിയേ.... ""ഹും വെക്കണം മുത്തശ്ശി... അപ്പോഴാണവൾ ഓർത്തത് ഇന്ന് ഞായർ ആണല്ലോ.... നേരെ തൊടിയിൽ നിന്നു പൂക്കൾ പറിച്ചുകൊണ്ടുവന്നു... വിളക് ഒരുക്കി 6:00 ആയപ്പോൾ കത്തിച്ചു. മുറ്റത്തുനിന്ന് ബുള്ളെറ്റ് എടുക്കുന്ന ശബ്ദം കേട്ടു.... അപ്പുവേട്ടൻ പുറത്ത് പോയതാണ്...വിളക്കിൽ നിന്നും ദീപത്തിലേക്ക് തീ പകർന്ന് കാവിലേക്ക് നടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാവിലെ വിളക്കിൽ ദീപത്തിലെ തീ പകർന്നു... കണ്ണടച്ചു പ്രാർത്ഥിച്ചു.... കരിവിളക്കിന് പിന്നിലേക്ക് കൈകൾ നീണ്ടു... പൊതി കയ്യിലേക്കെടുത്തു ഈയിടയായി ഞായറാഴ്ച്ചക്ക് വേണ്ടി കാത്തിരുപ്പാണ്.... എന്തിന്?? ആരെന്നോ ഏതെന്നോ അറിയാത്ത ഒരാൾ വയ്ക്കുന്ന ഈ സമ്മാനത്തിനോ?? പക്ഷെ തന്റെ മനസ്സറിയുന്ന ഒരാൾ?? അതുമായി വീട്ടിലേക്ക് പോയി... വിളക് പൂജാമുറിയിൽ വച്ച് മുറിയിലേക്ക് പോയി...

പൊതി തുറന്നു നോക്കി... കറുത്ത കുപ്പിവളകൾ.... അത്ഭുതം തോന്നി ഭദ്രക്ക്.... ഇന്നലെ വൈകിട്ട് മഹീന്ദ്രൻ കാരണം തന്റെ കുപ്പിവളകൾ പൊട്ടി പോയിരുന്നു... കഴിഞ്ഞ ഉത്സവത്തിന് മുത്തശ്ശി വാങ്ങി തന്നതാ അത്... പൊട്ടിയപ്പോ സങ്കടം തോന്നി.. ഒരെണ്ണമേ പൊട്ടാതെ ഉണ്ടായിരുന്നുള്ളു.... അറിയാതേ ആ വളകൾ നെഞ്ചോടടുക്കി പിടിച്ചിരുന്നു ഭദ്ര...!🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നേരത്തെ തന്നെ വന്നു അപ്പുവേട്ടൻ. രാത്രി അത്താഴം കഴിച്ചു മുത്തശ്ശി കിടന്നു. ഞാനും മുറിയിലേക്ക് പോകാനായി കോണി പടി ഓടിച്ചാടി കയറി. പകുതി എത്താറായപ്പോൾ എന്തിലോ ചെന്ന് കൂട്ടിയിടിച്ചു. ദേ കിടക്കുന്നു കേറിയ പോലെ താഴെ....

അനന്തൻ മുകളിൽ നിന്നും ഫോൺ നോക്കികൊണ്ട് താഴേക്ക് വെള്ളം കുടിക്കാനായി വരുകയായിരുന്നു... അപ്പഴാണ് ഭദ്ര ഓടി കേറി വന്നത് കൂട്ടിയിടിച്ചതും പെട്ടെന്ന് ബാലൻസിനായി ഭദ്ര അനന്തന്റെ ബനിയനിൽ മുറുകെ പിടിച്ചു... പ്രതീക്ഷിക്കാതെ ആയതിനാൽ അവനും ഭദ്രയുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു. രണ്ടുപേരും നിലത്തേക്ക് വീണു.. ആവൾ അവന്റെ കൈകൾക്ക് മീതെ കിടന്നു... ഒരു നിമിഷത്തേക്ക് അനന്തന്റെ കണ്ണുകൾ അവളുടെ കണ്ണുകളുടെ ആഴം തേടികൊണ്ടിരുന്നു.... തനിക്കുമീതെ അമർന്നു കിടക്കുന്നവന്റെ ഭാരം പോലും ഭദ്ര അറിഞ്ഞിരുന്നില്ല.... രണ്ടു പേരുടെയും ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story