അനന്തഭദ്രം: ഭാഗം 100

anantha badhram

എഴുത്തുകാരി: മയിൽപീലി

"""ആ കുട്ടിയെ നന്നായി ശ്രദ്ദിക്കണം.. ഒരു ശുഭ വാർത്തയുണ്ട്... നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അഥിതി വരാൻ പോകുന്നു.. ""ഡോക്ടർ...?? ""യസ്.. ഷി ഈസ്‌ ക്യാരിങ്ങ്.. ആ വാർത്ത കേട്ടതും ദേവുവും വിഷ്ണുവും ഒരുപോലെ ഞെട്ടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഡോക്ടറുടെ ആ സംസാരത്തിൽ വിഷ്ണുവിന് ആകെ ടെൻഷൻ ആയി. ദേവു ഇതിന്റെ പേരിൽ തന്നെ സംശയിക്കുമോ എന്നുള്ള ഭയം ഉള്ളിൽ നിറഞ്ഞു. എന്തോ ആലോചിച്ച് ഇരിക്കവേ ചെയറിന്റെ മുകളിലായി വച്ചിരിക്കുന്ന വിഷ്ണുവിന്റെ കൈക്കുമുകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു... ദേവുവിന്റെ കൈകൾ അവന്റെ കൈകളെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

വിഷ്ണു അവളെ നോക്കിയതും ദേവു കണ്ണ്അടച്ചു കാണിച്ചു. അതവനിൽ നിറച്ച ആശ്വാസം ചെറുതായിരുന്നില്ല. ദേവു താൻ ഉദ്ദേശിക്കുന്നതിലും ആഴത്തിൽ തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നത് അവനിൽ കുളിരു പടർത്തി. ''''ട്രിപ്പ്‌ കഴിഞ്ഞാൽ വീട്ടിൽ പോകാം കേട്ടോ.. തത്കാലം കുറച്ച് വൈറ്റമിൻ ടാബ്ലറ്റ്സ് എഴുതിത്തരാം. പിന്നെ ഈ ടൈമിൽ ഹസ്ബൻഡ് കൂടെ ഉള്ളത് നല്ലതാണ്. Anyway നന്നായി ശ്രദ്ദിക്കണം. അധികം ടെൻഷൻ ഉള്ള കാര്യങ്ങൾ കഴിവതും പറയാതെ ഇരിക്കുക. """ഓക്കേ ഡോക്ടർ. ഡോക്ടർ പറയുമ്പോൾ ആണ് ആ കാര്യത്തെ പറ്റിയുള്ള ചിന്ത തന്നെ വന്നത്. ഉള്ളിൽ ഒരായിരം സംശയങ്ങൾ ഉണ്ടായിരുന്നു ദേവുവിനും വിഷണുവിനും. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""എന്തായടാ... എന്താ കാര്യം. ഡോക്ടറെ കണ്ട് പുറത്ത് വരുന്ന ഇരുവരെയും കാത്ത് അക്ഷമരായി നിൽക്കുകയായിരുന്നു ലെച്ചുവും അഭിയും അനന്തനും ഭദ്രയും ഒക്കെ. രണ്ടുപേരും പുറത്തേക്ക് വന്നതും അനന്തൻ ചോദിച്ചു. ""എടാ കാര്യം എന്താണെന്ന്...?? അവൾക്ക് എന്ത് പറ്റിയതാ..? ഒന്നും മിണ്ടാതെ നിൽക്കുന്ന വിഷ്ണുവിനോട് അനന്തൻ പിന്നെയും ചോദിച്ചു. """അനന്താ... അപ്പോഴാണ് കുട്ടനും അവിടേക്ക് വന്നത്. ""ടാ എന്താ നച്ചുവിന് പറ്റിയെ..?? ഏകദേശം കാര്യങ്ങൾ ഞാനറിഞ്ഞു. ലെച്ചു പറഞ്ഞിട്ട്...ഞാൻ വീട്ടിൽ പോയിട്ട് വരുവാ... ലെച്ചുവിനെ വിളിച്ചപ്പോൾ റിങ് ഉണ്ട് എടുക്കുന്നില്ല. അങ്ങനെ വീട്ടിൽ ചെന്നപ്പോഴാ അച്ഛൻ എല്ലാം പറഞ്ഞത്. ഡോക്ടർ എന്ത് പറഞ്ഞു...?? ഒരു കിതാപ്പോടെ അവൻ ചോദിച്ചു നിർത്തി. """നിങ്ങൾ രണ്ടാളും എങ്ങനെ കണ്ണും കണ്ണും നോക്കി നില്കാതെ കാര്യം ഒന്ന് പറ...

പിന്നെയും പറയാൻ ബുദ്ദിമുട്ടി പരസ്പരം മുഖം നോക്കി നിൽക്കുന്ന ദേവുവിനെയും വിഷ്ണുവിനെയും നോക്കി അഭി പറഞ്ഞു. ""അത്... അഭി... അനന്താ... അത് പിന്നെ കാര്യം കുറച്ച് സീരിയസ് ആ.. ""എന്താടാ അവൾക്ക് എന്തെങ്കിലും അസുഖം വല്ലതും...?? ""അതൊന്നും അല്ല അനന്താ... അവള്.. She is pregnant...! വിഷ്ണു പറഞ്ഞു നിർത്തിയതും എല്ലാവരിലും ആ വാർത്ത ഒരു നടുക്കം സൃഷ്ടിച്ചു. ""ടാ ഇതിപ്പോൾ... ഡോക്ടർ എന്തൊക്കെയാ പറഞ്ഞേ....?? ""ബോഡി വീക്ക്‌ ആണത്രേ...! പിന്നെ നന്നായി ശ്രെദ്ദിക്കാൻ പറഞ്ഞു. കുറച്ച് ടാബ്ലറ്റ് തന്നിട്ടുണ്ട്. """എനിക്ക് അപ്പോഴേ തോന്നി ഇതെന്തോ കുഴപ്പം ആണെന്ന്. ""ഇതിപ്പോ ആരാണെന്നും എന്താണെന്നും അവൾ ഉണർന്നാലേ അറിയാൻ പറ്റു. ""ഒന്നും വേണ്ട...! ആ തള്ളയെ പിടിച്ചൊന്ന് കുടഞ്ഞാൽ മതി.

അപ്പോൾ അറിയാം.. അരിശം വന്നപോലെ അഭി പറഞ്ഞു. ""ദേ വീട്ടിൽ നിന്നിപ്പോ ഇത് നാലാമത്തെ കളാ... എന്താ പറയുക..?? കയ്യിലെ ഫോൺ കാണിച്ച് ദേവു പറഞ്ഞു. ""തത്കാലം ഇതിപ്പോ വീട്ടിൽ പറയണ്ട. എന്തായാലും വീട്ടിൽ എത്തട്ടെ... ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കാം. എല്ലാം അവളോട് തന്നെ ചോദിക്കാം.. ഇതിനൊരു തീരുമാനം ഉണ്ടാവണമല്ലോ...! ""തീരുമാനിക്കാൻ ഒന്നുമില്ല. രണ്ടിനെയും ഇന്ന് തന്നെ ഞാൻ ഇറക്കി വിടും. എവിടെയെങ്കിലും പോയി തുലയട്ടെ... ഭദ്ര പറഞ്ഞതും വിഷ്ണു ദേഷ്യത്തിൽ പറഞ്ഞു.

''"അതല്ലടാ.. ഇപ്പോൾ അവളിൽ ഒരു ജീവൻ കൂടിയുണ്ട്.. പെട്ടെന്നൊരു തീരുമാനം എടുത്താൽ അത് ശെരിയായിക്കൊള്ളണമെന്നില്ല..! അനന്തൻ പറഞ്ഞതും എല്ലാവരും അത് ശരിവച്ചു.വിഷ്ണു ദേഷ്യം മാറിയില്ലെങ്കിലും പിന്നീട് ഒന്നും പറയാതെ വിസിറ്റർ ചെയറിലേക്ക് ഇരുന്നു. എല്ലാവരും നച്ചു ഉണരുന്നതിനായി കാത്തിരുന്നു. ഒരായിരം ചോദ്യശരങ്ങളും ഉള്ളിൽ നിറച്ചുകൊണ്ട്........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story