അനന്തഭദ്രം: ഭാഗം 102

anantha badhram

എഴുത്തുകാരി: മയിൽപീലി

അവരെല്ലാം പോയപ്പോൾ അഭിയും പോയി. ദേവുംവും വിഷ്ണുവും ബാക്കിയായി... ഒന്നും മിണ്ടാതെ ബാൽകണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്നവന്റെ കൈവരിയിൽ വച്ചിരുന്ന കൈയ്ക്ക് മുകളിലേക്ക് കൈ ചേർത്ത് നിന്നതും വിഷ്ണു അവളിലേക്ക് നോട്ടമെയ്തു.... ഇരു മിഴികളും കഥകൾ പറയാതെ പറഞ്ഞു.. വിഷ്ണു തിരികെ കൈകൾ മുറുകെ പിടിച്ചു. ദേവു മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു തണുത്ത തുള്ളി കയ്ക്ക് മുകളിൽ വീണപ്പോൾ ആണ് ദേവു തലയുയർത്തി നോക്കിയത്. """എന്തേ...?? എന്തിനാ കരയുന്നത്...?? അവന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.. ""ഞാൻ അവളുടെ ഏട്ടൻ ആയതുകൊണ്ട്...! അവന്റെ ആ മറുപടിയിൽ ദേവു ഒന്നും മനസ്സിലാവാത്തത്ത് പോലെ നിന്നു. ""വിഷ്ണുവേട്ടാ...

""അതേ ദേവു...ഞാൻ എന്റെ വാസുവിനെപോലെ തന്നെയാ നാച്ചുവിനെയും കണ്ടിട്ടുള്ളത്... പണ്ട് വെക്കേഷന് അവളിവിടെ നിൽക്കാൻ വരുമ്പോൾ വസുവിന് വാങ്ങുന്നത് പോലെ സാധനങ്ങൾ ഞാൻ അവൾക്കും വാങ്ങി കൊടുക്കും... ആഹാരം കഴിക്കാതെ പിണങ്ങി ഇരുന്നാൽ ഞാനവൾക്ക് ചോറ് വാരികൊടുക്കും... വസുവിനെപോലെ എന്റെ കയ്യിൽ തൂങ്ങിയ അവളും വളർന്നത്... എന്റെ കുഞ്ഞു പെങ്ങൾ ആയിട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളു... അവളിൽ നിന്നും ഇത്തരം ഒരു ഭാവവും കാര്യങ്ങളും എന്നെ ഞെട്ടിച്ചു കളഞ്ഞു. കാരണം ഞാൻ കണ്ട നച്ചു എങ്ങനെയല്ല... വസു പല കാര്യങ്ങൾക്കും വാശി പിടിക്കുമ്പോഴും എനിക്ക് ഇത് മതി ഏട്ടാ എന്ന് പറഞ്ഞു വിട്ടുകൊടുക്കുന്ന ഒരു നക്ഷത്ര ഉണ്ടായിരുന്നു... ഇപ്പോൾ ഉള്ള അവളുടെ ഈ സ്വഭാവത്തിന് ഞാനടക്കം ഓരോത്തരും കാരണക്കാരാണ്...

ഒരുപക്ഷെ അവളിവിടെ എന്റെ കൺവെട്ടത് ആയിരുന്നെങ്കിൽ വസുവിനെ പോലെ തന്നെ വളർന്നേനെ അവളും... ആ സ്ത്രീ... അവരാണ് അവളെ ഇല്ലാണ്ടാക്കിയത്... ചെറുപ്പത്തിൽ അവൾക് ഞാനും വസുവും ഒരുപോലെ ആയിരുന്നു... അവൾ വളർന്നു തുടങ്ങിയപ്പോൾ അവളിൽ അവർ നിറച്ച സ്നേഹത്തിന്റെ മറ്റൊരാർത്ഥം... അതിനിപ്പോൾ അവൾ ഈ നിലയിൽ ആവാൻ കാരണം... ഒരുപക്ഷെ ഞാൻ നൽകിയ സ്‌നേഹത്തിന് അവൾ വേറെ നിറങ്ങൾ ചേർത്തിട്ടുണ്ടാകണം....എന്റെ കേറിങ് ന് അവൾ മറ്റൊരു അർത്ഥം കണ്ടു..ഞാൻ അത് അറിഞ്ഞില്ലെന്ന് മാത്രം.. അല്ല തിരിച്ചറിഞ്ഞില്ല.. എനിക്ക് ലച്ചു തന്നെയാണല്ലോ നച്ചവും...! കല്യാണക്കാര്യം പറഞ്ഞപ്പോൾ ഞാൻ എതിർത്തതും അതാണ്... അവിടെ അവൾ മൗനം പാലിച്ചപ്പോൾ അവൾക്ക് ഒക്കെയും മനസ്സിലാവുമെന്ന് ഞാൻ ധരിച്ചു... അല്ലെങ്കിൽ ആദ്യം അവളിൽ ഇല്ലാതിരുന്ന ഇഷ്ടം അമ്മായി അവളിൽ കുത്തിനിറച്ചു..എവിടെയോ ഒരു പിഴവ് തോന്നിയപ്പോൾ...

പ്രതികരിച്ചപ്പോൾ.... അകലം പാലിച്ചപ്പോൾ... അവൾ പിന്നെയും എന്റെ കുഞ്ഞു പെങ്ങളായി തിരികെ വരുമെന്ന് കരുതി...പക്ഷെ അതവളിൽ ഇത്രയും വലിയൊരു പക നിറയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....ഇപ്പോഴും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു ആ സ്ഥാനമുണ്ട്... അതുകൊണ്ടാ എനിക്ക് ഇത്രയൊക്കെ ആയിട്ടും അവളെ തള്ളിക്കളയാൻ കഴിയാത്തത്...! നിറഞ്ഞ വികാരത്തോടെ അവൻ പറഞ്ഞു നിർത്തിയതും ദേവുവിന്റെ കണ്ണുകളും നിറഞ്ഞു. """എനിക്കറിയണം ദേവു... അവൾക്ക് എങ്ങനെ ഇങ്ങനെ സംഭവിച്ചെന്ന്...! """എത്രയും പെട്ടെന്ന് തന്നെ വേണം... കാരണം വൈകുംതോറും സ്ഥിതി വഷളാകും...

""ഹ്മ്മ്... നേരം പുലരട്ടെ... എല്ലാത്തിനുമുള്ള ഉത്തരം കിട്ടും... ദൂരേക്ക് കണ്ണ് നാട്ടി നിന്ന് വിഷ്ണു പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ സമയം 9:30 ആയിട്ടും നച്ചു എഴുന്നേറ്റിരുന്നില്ല...ഇന്നലത്തെ സംഭവം കൊണ്ട് ആരും അവളെ വിളിച്ചില്ല. എല്ലാവരും അവൾ ഉണരുന്നതിനായി കാത്തിരുന്നു... എല്ലാവരുടെയും ഉള്ളിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതിന്റെ ഉത്തരത്തിനായി അക്ഷമാരായി നിന്നു എല്ലാവരും .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story