അനന്തഭദ്രം: ഭാഗം 103

anantha badhram

എഴുത്തുകാരി: മയിൽപീലി

രാവിലെ സമയം 9:30 ആയിട്ടും നച്ചു എഴുന്നേറ്റിരുന്നില്ല...ഇന്നലത്തെ സംഭവം കൊണ്ട് ആരും അവളെ വിളിച്ചില്ല. എല്ലാവരും അവൾ ഉണരുന്നതിനായി കാത്തിരുന്നു... എല്ലാവരുടെയും ഉള്ളിൽ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതിന്റെ ഉത്തരത്തിനായി അക്ഷമാരായി നിന്നു എല്ലാവരും 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ടാ......അപ്പുവേട്ടാ.... ഇതെവിടാ... അമ്മേ...! അനന്തനെ വിളിച്ചു വിളിച്ചു കുളത്തിനടുത്തേക്ക് പോകുകയായിരുന്നു ഭദ്ര.... കുളിക്കാൻ പോയിട്ട് സമയം കുറെ ആയിട്ടും ആളെ കാണാനില്ലാത്തത്കൊണ്ട് തിരക്കി ഇറങ്ങിയതാണ്... വിളിച്ചു വിളിച്ചു വന്നപ്പോഴാണ് കുളത്തിന്റെ മതിലിനു പിന്നിൽ നിന്നും ഒരു കൈ അവളെ എടുപ്പിൽ ചുറ്റി വലിച്ചത്... ഭദ്ര പേടിച്ചു നോക്കിയതും മുന്നിൽ കല്ലചിരിയോടെ അനന്തൻ...! അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു..

കുളിച് നേരിയത് ചുറ്റി ഇറാനോടെ നിൽക്കുകയാണ് ഭദ്ര... മുഖത്ത് ചെറിയ തോതിൽ വിയർപ്പു കണങ്ങൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്.. നെറ്റിയിലെ കുതിർന്ന സിന്ദൂരവും ഒരു ചന്ദനക്കുറിയും അല്ലാതെ മറ്റു ചമയങ്ങൾ ഒന്നുമില്ല... കാതിൽ ഒരു കുഞ്ഞു ജിമിക്കിയും കഴുത്തിൽ അനന്തന്റെ പേര് കൊത്തിയ താലിമാലയും മാത്രം....! ""ഹോ ഞാൻ പേടിച്ചു പോയിട്ടോ അപ്പുവേട്ടാ... ന്താ ഇങ്ങനെ നോക്കണേ....?? ശകാരിക്കുന്നതിനിടയിലും തന്റെ മുഖത്ത് അലയുന്ന മിഴികളിൽ വെപ്രാളത്തോടെ നോക്കികൊണ്ട് ഭദ്ര ചോദിച്ചു. """എന്താണെന്ന്...?? പുരികമുയർത്തി പെണ്ണ് പിന്നെയും ചോദിച്ചു... അനന്തനിൽ കള്ളച്ചിരി മാത്രം... ""ഇങ്ങനെ കിതച്ചാൽ ഹൃദയം ഇപ്പോൾ പൊട്ടി പുറത്ത് വരൂലോ പെണ്ണേ...?? കിതാപ്പിനാൽ ഉയർന്നു തഴുന്ന മാറിടങ്ങൾ അവന്റെ നെഞ്ചിൽ തട്ടി നിന്നതും അനന്തൻ ചോദിച്ചു... ""ഏഹ്ഹ്... എന്തേ....??

"""അയ്യയ്യേ... ഇതെന്താ പെണ്ണേ... കല്യാണം കഴിഞ്ഞിട്ട് ഇത്ര ആയിട്ടും നിന്റെ പരവേശം മാറിയില്ലേ...?? അവളുടെ പരവേശം കണ്ടിട്ട് അനന്തൻ കുസൃതി ചിരിയോടെ ചോദിച്ചു... ""അത്.. ന്ത്‌ പര... വേശം.....?? കുറച്ച് കൂടുന്നുണ്ട് ട്ടോ.. വെപ്രാളം മറച്ചുകൊണ്ട് അവൾ തിരിച്ച് ചോദിച്ചു... """ദേ ഇത് തന്നെ.. വിറയ്ക്കുന്ന ചുണ്ടിലേക്ക് കണ്ണ് കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. """പോ അപ്പുവേട്ടാ... ഞാൻ ന്ത്‌ പേടിച്ചുന്നോ... """ഇങ്ങനെ പേടിക്കാതെ... ഞാനില്ലേ കൂടെ...അനന്തന്റെ കയ്യിൽ ഭദ്ര ഭദ്രമായിരിക്കും... ❤️❤️ അനന്തൻ പ്രണയം നിറച്ച വാക്കുകളാൽ പറഞ്ഞതും ഭദ്രയുടെ മുഖം നാണം കൊണ്ട് ചുവന്നു... """അയ്യോ വിട്ടേ... ദോശ കരിഞ്ഞു കാണും... ""അതൊക്കെ പോട്ടെ... എന്റെ റൊമാൻസ് നി കരിക്കാതെ പ്രോത്സാഹിപ്പിക്കടി ഭര്യേ...! ""അയ്യടാ... അനന്തൻ മുഖം അവളിലേക്ക് താഴ്ത്തിയതും ഭദ്ര അവനെ തള്ളിമാറ്റിക്കളഞ്ഞു...

അനന്തൻ അവളുടെ പോക്കും നോക്കി നിരാശ നിറഞ്ഞ പോലെ തിരിഞ്ഞു കുളത്തിലേക്ക് നോക്കി നിന്നതും കവിളിൽ ഒരു നനുത്ത ചുംബനം പടർന്നു... കണ്ണുകൾ വിടർത്തി നോക്കിയതും വളപ്പൊട്ട് കിലുങ്ങും പോലെ ചിരിയോടെ ഓടിയാകലുന്ന ഭദ്രയെ ആണ് കണ്ടത്... """ഈ പെണ്ണ്... ഉള്ളിൽ നിറഞ്ഞ കുളിരോടെ.., അനന്തൻ പുഞ്ചിരിയോടെ സ്വയം പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉറക്കം ഉണർന്ന നച്ചു വാഷ് ബൈസന്റെ അടുത്ത നിന്ന് മുഖം കഴുകി മാറാൻ നേരം മുന്നിലെ കണ്ണാടിയിലേക്ക് കണ്ണുകൾ പായിച്ചു.. വിളർച്ചയുണ്ട്... ആകെ ഒരു ക്ഷീണവും... എന്തുകൊണ്ട് താനിത് ശ്രെദ്ദിക്കാതെ പോയി...? പീരിയഡ്സ് ലേറ്റ് ആയതും ഓർത്തിരുന്നില്ല... ഉള്ളിൽ ഓരോന്ന് മെനഞ്ഞു കൂട്ടിയപ്പോൾ സ്വയം കെണിയിൽ വീഴുന്നത് അറിഞ്ഞിരുന്നില്ല...

ചെയ്ത കാര്യങ്ങൾ ഓർത്ത് ഉള്ളിൽ ഒരു തരം വിറയൽ കടന്നുവന്നു... നിർവികാരത മാത്രം...! മുന്നിലെ പ്രതിബിംബത്തിൽ നോക്കി കൈകൾ വയറിനുമീതെ വച്ചു... അതേ.. താനും "ഒരമ്മയായിരിക്കുന്നു.." നച്ചുവിന് ഒരേ സമയം കരച്ചിലും ചിരിയും വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി... വിവരം എത്രയും പെട്ടെന്ന് ദീപുവിനെ അറിയിക്കണമെന്ന് തോന്നി.. ഫോൺ കയ്യിലെടുത്ത് ദീപു എന്ന നമ്പറിലേക്ക് കാൾ ചെയ്തു. രണ്ട് റിങ് പോയതിനു ശേഷം കാൾ ഡിസ്‌കണക്ട് ആയി.. ""നച്ചു... നച്ചു... അപ്പോഴേക്കും പുറത്ത് നിന്ന് കതകിൽ ആരോ മുട്ടി... നച്ചു പേടിയോടെ ഫോൺ ബെഡിൽ വച്ച് വാതിൽ തുറക്കാൻ പോയി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story