അനന്തഭദ്രം: ഭാഗം 104

anantha badhram

എഴുത്തുകാരി: മയിൽപീലി

നച്ചുവിന് ഒക്കെയും ഓർക്കെ അലറിക്കരയാൻ തോന്നിയെങ്കിലും അവളുടെ സങ്കടം മിഴിനീരിലൂടെ കവിളിൽ ഒലിച്ച് നിലച്ചു... ""മോനെ... വേണ്ടടാ... അവൾ അവൾക്കിഷ്ടം ഉള്ളപ്പോൾ പറയട്ടെ... നമ്മളൊന്നും അവൾക്കാരുമല്ല... ഇനിയാരും ഒന്നും അവളോട് ചോദിക്കണ്ട... അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ അവിടുന്ന് പോയതും പിന്നാലെ മറ്റുള്ളവരും പോയി... നച്ചു എല്ലാവരും പോകുന്നതും നോക്കി നിലത്തേക്കൂർന്നിരുന്നു... അത്രമേൽ അവളുടെ പ്രവർത്തികൾ അവളുടെ ഉള്ളം നോവിച്ചുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ലച്ചു.... ""ഹ്മ്മ്.. ""നിനക്ക് ഇതിനെ പറ്റി എന്തെങ്കിലും അറിയുമോ...?? രാവിലത്തെ സംഭവങ്ങൾക്ക് ശേഷം ലച്ചുവുമായി പടത്തിന്റെ കലങ്ങിനരുകിൽ ഇരിക്കെ കുട്ടൻ അവളോട് നാച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണക്കാരനെ പറ്റി... """

കൃത്യമായി എനിക്കൊന്നും അറിയില്ല ഹരിയേട്ടാ... ഇടയ്ക്ക് ആരെയോ ഫോൺ ചെയ്യുന്നത് മാത്രം അറിയാം.. ആരെന്നോ എന്തെന്നോ അറിയില്ല. ഒരിക്കൽ ചോദിച്ചപ്പോൾ ഫ്രണ്ട് ആണെന്നാ പറഞ്ഞത്.. അവളുടെ ഫ്രണ്ട്സ് ഒകെ ഇടയ്ക്ക് വരുകയും വിളിക്കുകയും ചെയ്യുന്നത് കൊണ്ട് ഞാൻ അതത്ര കാര്യമാക്കിയിട്ടും ഇല്ല. ""ഹ്മ്മ്.. എന്താണെങ്കിലും ഇന്നല്ലെങ്കിൽ നാളെ അവൾ നമ്മുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നേ മതിയാവൂ... """നോക്കാം ഏട്ടാ... ഇവിടെ വരെ പോകുമെന്ന്.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ന്നാലും ആകെ എല്ലാർക്കും വിഷമായി അല്ലേ അപ്പുവേട്ട... ""പിന്നല്ലാതെ.. ഈ പ്രശ്നം തീരുന്നത് വരെ ഇനി ആർക്കും സ്വസ്ഥത ഉണ്ടാവില്ല ഭദ്രേ...! ""മുത്തശ്ശിയോട് ഞാനൊന്നും പറഞ്ഞില്ല... ആരോ പറഞ്ഞ് നച്ചു ആശുപത്രിയിൽ ആയ വിവരം അറിഞ്ഞെന്നോട് ചോദിച്ചു... ഞാൻ അവൾക്ക് സുഖമില്ലെന്ന് മാത്രം പറഞ്ഞു. ""അത് നന്നായി... വിഷ്ണു ആകെ ടെൻഷനിലാ... ഈ കാര്യം ഇങ്ങനെ നിൽക്കുമ്പോൾ ലച്ചുവിന്റെയും ഹരിയുടെയും കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.. "

"ഹ്മ്മ് ഒക്കെ നേരെയാവും അപ്പുവേട്ടാ..അവള് മാറും... ""ഹ്മ്മ് എല്ലാവരിലും ഈ ഒരു ചർച്ച മാത്രം നിറഞ്ഞു നിന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നച്ചൂ.. നീ ഇത് എന്ത് ഭാവിച്ചാ... എന്താ നിന്റെ ഉദ്ദേശം...?? ഒരമ്മയും കേൾക്കാൻ പാടില്ലാത്തതാ ഞാൻ കേട്ടതും കണ്ടതും.. ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..?? ""ഒന്ന് നിർത്തുന്നുണ്ടോ... ഞാൻ ഇങ്ങനായിട്ടുണ്ടെങ്കിൽ.. എന്റെ ഇന്നത്തെ അവസ്ഥക്ക് അമ്മയ്ക്കും പങ്കുണ്ട്... കളിച്ചു ചിരിച്ച് നിഷ്കളങ്കമായി നടക്കേണ്ട പ്രായത്തിൽ എന്റെയുള്ളിൽ വിഷം നിറച്ചത് നിങ്ങളല്ലേ... സ്വത്തിനോടും പണത്തിനോടും ആർത്തി കാണിച്ച് എന്റെ കൂടെ നന്മ നശിപ്പിച്ചത് നിങ്ങളല്ലേ...??

""ആഹ് ഇനി അതും എന്റെ തലയിൽ ആക്കിക്കോ... നിന്നോട് ഞാൻ പറഞ്ഞോ അവന്റെ കൂടെ പോയി കിടക്കാൻ.. ""നിർത്ത്... ഒരക്ഷരം ഇനി മിണ്ടരുത്... അതിനുള്ള ഒരർഹതയും നിങ്ങൾക്കില്ല. ""വേണ്ട ഒന്നും മിണ്ടുന്നില്ല... ഒക്കെയും ഒറ്റയ്ക്ക് അനുഭവിച്ചോ.. നാച്ചുവിനോട് തട്ടിക്കയറി വാതിൽ വലിച്ചടച്ചവർ പോയി... നാച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. മനസ്സ് നീറികൊണ്ടിരുന്നു... അതിലുപരി താനിന്ന് ഒറ്റയ്ക്കാണെന്നുള്ള ബോധം അവളുടെ വേദനയുടെ ആക്കം കൂട്ടി... ദീപുവിന്റെ ഓർമയിൽ ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറച്ചു മുൻപേ നടന്ന കാര്യങ്ങൾ മനസ്സിലേക്ക് ഇരച്ചെത്തവേ ഉള്ളിലെ ഭയത്തിന്റെ ആക്കം കൂടി വന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story