അനന്തഭദ്രം: ഭാഗം 105

anantha badhram

എഴുത്തുകാരി: മയിൽപീലി

""വേണ്ട ഒന്നും മിണ്ടുന്നില്ല... ഒക്കെയും ഒറ്റയ്ക്ക് അനുഭവിച്ചോ.. നാച്ചുവിനോട് തട്ടിക്കയറി വാതിൽ വലിച്ചടച്ചവർ പോയി... നാച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. മനസ്സ് നീറികൊണ്ടിരുന്നു... അതിലുപരി താനിന്ന് ഒറ്റയ്ക്കാണെന്നുള്ള ബോധം അവളുടെ വേദനയുടെ ആക്കം കൂട്ടി... ദീപുവിന്റെ ഓർമയിൽ ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കുറച്ചു മുൻപേ നടന്ന കാര്യങ്ങൾ മനസ്സിലേക്ക് ഇരച്ചെത്തവേ ഉള്ളിലെ ഭയത്തിന്റെ ആക്കം കൂടി വന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നച്ചു കുറേ പ്രാവശ്യം വിളിച്ചിട്ടും ദീപു ഫോൺ എടുത്തരുന്നില്ല. ഒടുവിൽ വിളിച്ചപ്പോൾ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തു. നച്ചുവിന് സങ്കടം വന്നവൾ ബെഡിലേക്കിരുന്നു... അപ്പോഴാണ് പുതിയതായി എടുത്ത സിമ്മിന്റെ കാര്യം ഓർമയിൽ വന്നത്. പെട്ടെന്ന് കണ്ണുനീർ തുടച്ചവൾ ഡ്രോയറിൽ തിരച്ചിൽ തുടങ്ങി.

ഒടുവിൽ സിമ്മിന്റെ കവർ കയ്യിൽ കിട്ടിയതും പെട്ടെന്ന് തന്നെ അത് പൊട്ടിച്ച് സിം വെപ്രാളത്തോടെ ഫോണിൽ ഇട്ടു. ശേഷം ദീപുവിന്റെ നമ്പറിലേക്ക് ഡയൽ ബട്ടൺ അമർത്തി. രണ്ട് റിങ് പോയതും കാൾ അറ്റൻഡ് ആയി. """ഹലോ... ദീപു... ""നക്ഷാ നീയോ...?? ""അതേ.. എത്ര നേരമായി വിളിക്കുന്നു... എന്താ എന്റെ ഫോൺ കട്ട്‌ ചെയ്തേ..?? ""ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് നൂറുകൂട്ടം കാര്യങ്ങളുണ്ട് അതിനിടയിൽ കൊഞ്ചാനും കൂടെ നേരമില്ല.. ""ഇതല്ലല്ലോ മുൻപ് നമുക്കിടയിൽ ഉണ്ടായിരുന്നത്.. കാൾ എടുക്കാൻ വൈകിയാൽ പോലും നിനക്ക് മിസ്സിംഗ്‌ ആയിരുന്നില്ലേ... ഇപ്പോൾ എന്തേ...?? ""നോക്ക് നച്ചു എനിക്കിപ്പോൾ അതൊന്നും ഓർക്കാൻ സമയമില്ല. ""അല്ലെങ്കിലും എല്ലാം ഞാൻ മാത്രമാണല്ലോ ഇതൊക്കെ... നീ ഒരുപാട് മാറിപ്പോയി ദീപു... ""നോക്ക് നാക്ഷാ നിന്റെ പരാതിപ്പെട്ടി ഒക്കെ പിന്നെ കേൾക്കാം i am bussy now...! ""ദീപു ഫോൺ കട്ട്‌ ചെയ്യരുത്... ഒരു വട്ടം ഞാൻ പറയുന്നത് കേൾക്ക്.. നമ്മുടെ ലൈഫിന്റെ കാര്യമാണ്... """പെട്ടെന്ന് പറയ്... എനിക്ക് വേറെ ജോലിയുണ്ട്.. "

"ദീപു.. നമ്മുടെ കുഞ്ഞെന്റെ വയറ്റിൽ വളരുന്നുണ്ട്... '""വാട്ട്‌...! നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞതും മറുപുറത്തുനിന്നും ഉച്ചത്തിൽ ഉള്ള ഷൗട്ടാണ് കേട്ടത്.. ""ദീപു... ""നാക്ഷാ നീ എന്താ കളിക്കുകയാണോ..?? ""ഈ കാര്യത്തിൽ ഞാനെന്തിനാ കളിക്കുന്നത്... ഇങ്ങനെ ഒരു കാര്യം പറഞ്ഞു നിന്നെ പറ്റിക്കാൻ ഞാൻ ചെറിയ കുട്ടിഒന്നുമല്ല... Understand...! നോക്ക് ദീപു എപ്പോഴെങ്കിലും ഞാൻ ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞ് നിന്നെ പാറ്റിച്ചിട്ടുണ്ടോ...?? ""ബട്ട്‌ ഹൗ... നമ്മൾ... ""ദീപു അന്ന് മഴയത്ത് നീ ബിയർ ഓവർ ആയപ്പോൾ ഹോട്ടലിൽ... """ഷിറ്റ്...! നോക്ക് നാക്ഷാ ഇപ്പോൾ ഒന്നും എനിക്ക് കേൾക്കാൻ പറ്റിയ സിറ്റുവേഷൻ അല്ല... സോ. നീ തന്നെ ഇതിന് ഒരു സൊല്യൂഷൻ കണ്ട് പിടിക്ക്... എന്റെ ലൈഫ്നും കരിയറിനുമാണ് എനിക്ക് ഇമ്പോർട്ടൻസ് അതിന് പ്രോബ്ലം വരുന്ന ഒന്നും എന്നെ അഫക്റ്റ് ചെയ്യാൻ പാടില്ല...! ""ദീപു ഞാൻ ഒറ്റയ്ക്കാണോ ഇതൊക്കെ...??

എന്റെ സിറ്റുവേഷൻ മനസിലാക്ക്.. നീ നേരത്തെ തന്നെ നിന്റെ വിവരങ്ങൾ വീട്ടിൽ ആരോടും ഷെയർ ചെയ്യരുതെന്ന് പറഞ്ഞതുകൊണ്ട് ആരോടും നിന്റെ പേരുപോലും പറഞ്ഞിട്ടില്ല... കുഞ്ഞിന്റെ അച്ഛനെകുറിച്ച് ഇനിയൊരു ചോദ്യം വന്നാൽ ഞാൻ എന്ത് പറയും...?? എന്റെ മാനസികാവസ്ഥ മനസ്സിലാവുന്നുണ്ടോ...?? ""എനിക്കറിയില്ല... ""ഇതൊക്കെ കാണിച്ചുവയ്ക്കുമ്പോൾ നിനക്ക് അറിയില്ലായിരുന്നോ.. ""ഓക്കേ അപ്പോൾ അങ്ങനെ സംഭവിച്ചു പോയി.. ബട്ട്‌ ഇത് എന്തേലും ചെയ്യ്.. ഇനി എന്നെ വിളിക്കണ്ട... പിന്നെ ഒന്നുകൂടി ഓർമിപ്പിക്കുവാ കുഞ്ഞ് എന്റെ ലൈഫിന്റെ ഭാഗം ആവാൻ പാടില്ല.do you get it?? ""ദീപു.... """By...._____ ""ഹെലോ.. ദീപു... ഹലോ...! കരഞ്ഞുകൊണ്ട് നച്ചു ഫോൺ താഴെ വച്ചു. ഇനിയെന്ത് എന്തുള്ള ചോദ്യം അവളുടെ മുന്നിൽ തെളിഞ്ഞുനിന്നു... പൊട്ടിക്കരച്ചിലോടെ ബെഡിലേക്ക് വീണു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story