അനന്തഭദ്രം: ഭാഗം 106

anantha badhram

എഴുത്തുകാരി: മയിൽപീലി

""ദീപു.... """By...._____ ""ഹെലോ.. ദീപു... ഹലോ...! കരഞ്ഞുകൊണ്ട് നച്ചു ഫോൺ താഴെ വച്ചു. ഇനിയെന്ത് എന്തുള്ള ചോദ്യം അവളുടെ മുന്നിൽ തെളിഞ്ഞുനിന്നു... പൊട്ടിക്കരച്ചിലോടെ ബെഡിലേക്ക് വീണു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നച്ചു... ലച്ചുവിന്റെ വിളിയാണ് അവളെ ചിന്തയിൽനിന്നും ഉണർത്തിയത്. ""ആഹാരം.. മുഖം നൽകാതെ ലച്ചു ആഹാരം ടേബിളിൽ വച്ച് പോയി... നച്ചുവിന് എന്ത് ചെയ്യണമെന്നറിയാതെയായി.... പിന്നീടുള്ള ദിനങ്ങളിൽ നച്ചു റൂമിൽ തന്നെ ഒതുങ്ങി കൂടി...

കുഞ്ഞിന്റെ വളർച്ചയിൽ ചെക്ക് അപ്പ്‌ ന് പോകാൻ വിഷ്ണുവും ദേവൂവും അബിയും പോകുന്നുണ്ട്. പക്ഷെ ആ സംഭവത്തിന്‌ ശേഷം അവളോട് ആരും ഒരക്ഷരം പോലും മിണ്ടിയില്ല.. ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ നച്ചു സങ്കടം ഉള്ളിലൊതുക്കി.. ആദ്യം ദീപു പറഞ്ഞ പ്രകാരമാണ് നച്ചു ആരോടും ഒന്നും പറയാഞ്ഞതെങ്കിൽ ഇപ്പോൾ കുഞ്ഞിന്റെ അച്ഛൻ എന്ന ചോദ്യത്തിന് എന്തുത്തരം നൽകും എന്ന വിഷമത്തിൽ അവൾക്ക് സംസാരം ഇല്ലാതായി... നച്ചുവിന് നാളുകൾ നീണ്ടുപോകും തോറും ടെൻഷനും കൂടി വന്നു. ഇനിയെങ്കിലും ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ തന്റെ കുഞ്ഞിന് പിതൃത്വം ലഭിക്കില്ല എന്ന് ആശങ്ക അവളുടെ ഉള്ളിൽ നിറഞ്ഞു.

ഹാളിലേക്ക് ചെല്ലുമ്പോൾ വിഷ്ണുവും ലച്ചുവും ഇരിക്കുന്നുണ്ടായിരുന്നു... പക്ഷെ അവള് വന്നത് പോലും കാണാത്ത പോലെ ഇരുവരും ഫോണിൽ നോക്കി ഇരുന്നു. നച്ചു അവരുടെ മുന്നിലേക്ക് നിന്നു. അവൾക്ക് അവരുടെ അവഗണയും സങ്കടം വന്നെങ്കിലും ഇത് താൻ അർഹിക്കുന്നതാണെന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. '"വിച്ചു ... ഏട്ടാ... മടിച്ചാണെങ്കിലും നച്ചു അവനെ വിളിച്ചു. എന്നാൽ വിഷ്ണുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...

"""ലച്ചു... ഞാൻ... ഏട്ടാ... എന്നെ ഒന്ന് നോക്കുവോ.. എനിക്ക് പറയാൻ ഉള്ള.... """ലച്ചു കാണുന്നവരുടെ സംസാരം ശ്രദ്ദിക്കണ്ട കാര്യം എനിക്കില്ല.. അവൾക്ക് പറഞ്ഞു മുഴുവിക്കാൻ അവസരം നൽകാതെ വിഷ്ണു അത് പറഞ്ഞവസാനിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് പോയി.. നച്ചു വിഷ്ണു പോകുന്നതും നോക്കി നിശ്ചലയായി നിന്നും. തിരിഞ്ഞു ലച്ചുവിനെ നോക്കവേ അവളെ ഒന്ന് നോക്കി ലച്ചുവും ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി... രണ്ടുപേരുടെയും പ്രതികരണം നച്ചുവിൽ വേദനയുളവാക്കി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story