അനന്തഭദ്രം: ഭാഗം 107

anantha badhram

എഴുത്തുകാരി: മയിൽപീലി

"""ലച്ചു കാണുന്നവരുടെ സംസാരം ശ്രദ്ദിക്കണ്ട കാര്യം എനിക്കില്ല.. അവൾക്ക് പറഞ്ഞു മുഴുവിക്കാൻ അവസരം നൽകാതെ വിഷ്ണു അത് പറഞ്ഞവസാനിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് പോയി.. നച്ചു വിഷ്ണു പോകുന്നതും നോക്കി നിശ്ചലയായി നിന്നും. തിരിഞ്ഞു ലച്ചുവിനെ നോക്കവേ അവളെ ഒന്ന് നോക്കി ലച്ചുവും ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി... രണ്ടുപേരുടെയും പ്രതികരണം നച്ചുവിൽ വേദനയുളവാക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടിരുന്നു... മറ്റുള്ളവരുടെ അകൽച്ച നച്ചുവിനെ കൂടുതൽ തളർത്തി. വിഷ്ണുവിന്റെ പെരുമാറ്റം ആയിരുന്നു അവളെ കൂടുതൽ നോവിച്ചത്...

ഒരു ദിവസം വിഷ്ണു എവിടേക്കോ പോകാനായി ഇറങ്ങുവായിരുന്നു. """അയ്യോ... മോളെ....! പെട്ടെന്നാണ് ഭാരതിയുടെ അലർച്ച കേട്ടത്. വിഷ്ണു പെട്ടെന്ന് തന്നെ നിലവിളി കേട്ടിടത്തേക്ക് ഓടി. ""നച്ചു മോളെ... എഴുന്നേൽക്ക്... ""എന്ത് പറ്റി...?? വിഷ്ണു ചെന്നപാടെ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന നച്ചുവും അരികിലിരുന്ന് നിലവിളിക്കുന്ന ഭാരതിയുമാണ്... """അറിയില്ല മോനെ എന്തോ നിലത്തു വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ എന്റെ കുഞ്ഞ് ബോധമില്ലാതെ കിടക്കുവാ.... അപ്പോഴാണ് നിലത്ത് കിടക്കുന്ന പൊട്ടിയ ഫ്ലവർ വൈസും ടാബ്‌ലെറ്റുകളും കിടക്കുന്നത് കണ്ടത്... ""നച്ചു..... നച്ചൂ.... വിഷ്ണു അവളെ ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു... """വിച്ചൂ... എന്താ ഇവിടെ ശബ്ദം കേട്ടത്...?? """അയ്യോ നച്ചുവിന് എന്ത് പറ്റി...??

അപ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു. """മോനെ.... എന്റെ കൊച്ചിനെ വേഗം ആശുപത്രിയിൽ കൊണ്ട് പോടാ... എന്റെ മോള്... """അഭി... കാറെടുക്കടാ...! അഭിയോട് പറഞ്ഞുകൊണ്ട് വിഷ്ണു അവളെ കൈകളിൽ കോരിയെടുത്തു. ഒപ്പം ദേവുവും ലച്ചുവും കൂടെ കയറി. വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നക്ഷത്രയുടെ ഒപ്പം വന്നവരാരൊക്കെയാ...?? ""ഞങ്ങളാ ഡോക്ടർ.. ""Mr..? ""വിഷ്ണു.. ""ആഹ്.. നിങ്ങൾ ആ കുട്ടിയുടെ ബ്രദർ അല്ലേ...?? ""യസ് ഡോക്ടർ.. """ഒന്ന് ക്യാബിൻ വരെ വരൂ.... """ഓക്കേ ഡോക്ടർ ... വിഷ്ണു അവർക്ക് പിന്നാലെ കേബിനേലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ആ കുട്ടിയുടെ ഹസ്ബൻഡ് എപ്പോഴെങ്ങും വരില്ലേ...?? ""അത്.. ആള് കുറച്ച് തിരക്കിലാണ്... ""വീട്ടിൽ ആ കുട്ടി ഒറ്റയ്ക്കാണോ..?? ""അല്ല ഡോക്ടർ ഞങ്ങൾക്കൊപ്പമാണ്.. ""ഹസ്ബൻഡുമായി എന്തെങ്കിലും പ്രോബ്ലം..?? ""അത്... ഇല്ല ഡോക്ടർ.. ""നിങ്ങൾ ഒക്കെ ആ കുട്ടിയോട് എന്ത് ക്രൂരതയാണ് കാണിക്കുന്നത്...?? നിങ്ങൾക്കൊപ്പം ഉള്ള ഒരാളെ ശ്രദ്ധിക്കാൻ പോലും സമയം ഇല്ലേ... സ്ത്രീകൾ ഉള്ള വീടല്ലേ അത്... ആ കുട്ടി പ്രെഗ്നന്റ് ആണെന്നും രണ്ടു ജീവൻ ഒരു ശരീരത്തിൽ ജീവിക്കുകയാണെന്നും അറിയില്ലേ... അതോ നിങ്ങൾ മനഃപൂർവം മറന്നോ..?? അങ്ങനെ ഒരു വ്യക്തി ആ വീട്ടിൽ ഉള്ളതായി പോലും ഭാവിക്കാത്ത പോലെയാണല്ലോ ആ കുട്ടിയുടെ കണ്ടീഷൻ..??

ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ട സമയമാണെന്ന് അറിയാവുന്നതല്ലേ...?? ""ഡോക്ടർ... എന്താണ് ഉണ്ടായതെന്ന്... ""ഇനിയെന്ത് ഉണ്ടാവനാണെടോ...?? അമ്മയും കുഞ്ഞും ജീവനോടെ ഇരിക്കുന്നത് തന്നെ ഭാഗ്യം... """സോറി ഡോക്ടർ. ഞാൻ.. ""എന്തെങ്കിലും സംഭവിച്ചിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോ..?? ആ കുട്ടിയുടെ കണ്ടീഷൻ വളരെ മോശം ആയിരുന്നു. ശാരീരികമായി മാത്രമല്ല.. മാനസികമായിട്ടും.ആ കുട്ടി ആഹാരം കഴിച്ചിട്ട് എത്ര ദിവസമായെന്ന് അറിയുമോ...? കഴിക്കണ്ട മരുന്നുപോലും കറക്റ്റ് കഴിച്ചിട്ടില്ല... അമ്മയുടെ മനസികവും ശരീരികവുമായ ആരോഗ്യത്തിനനുസരിച്ചിരിക്കും കുഞ്ഞിന്റെ ആരോഗ്യവും വളർച്ചയും.

ബിപിയിൽ ഉണ്ടാകുന്ന ഒരു ചെറിയ വേരിയേഷൻ പോലും ജീവന് തന്നെ അപകടമാണ്... സമയം പോലെ ആ കുട്ടിയോട് പ്രശ്നം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കി പരിഹാരം കാണ്. ഇനി എങ്ങനെയാവാൻ ഇടയാവരുത്. നന്നായി ശ്രദ്ദിക്കുക. വേണ്ടുന്ന ടാബ്ലറ്റ് ഞാൻ എഴുതിയിട്ടുണ്ട്. ""ഓക്കേ ഡോക്ടർ.. ശ്രദ്ധിച്ചോളാം. ""ഹ്മ്മ്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണു വന്നതും എല്ലാവരോടുംഡോക്ടർ പറഞ്ഞ കാര്യം പറഞ്ഞു. ""ലച്ചുവിന് അത് കേൾക്കേ കുറ്റബോധം ഉണ്ടായി... അവളോട് മിണ്ടാത്തത് കാരണം ആഹാരം കൊണ്ട് കൊടുക്കും എന്നല്ലാതെ അതവൾ കഴിക്കുന്നുണ്ടോയെന്നോ ടാബ്ലറ്റ് തീർന്നോ എന്നോ പോഷകാഹാരം ഉള്ള ആഹാരം കൊടുക്കുന്നതോ ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഇത്രയും വലിയൊരു ക്രൂരത ചെയ്ത അവളുടെ മനുഷ്യത്വം പോലും അവളെ നോക്കി പള്ളിളിച്ചു. """ചുറ്റുമുള്ളവരെ അടുത്തറിയാൻ ശ്രമിച്ചാൽ അറിയാം അവർക്കുള്ളിലെ സങ്കടങ്ങൾ... ഒന്ന് ചേർത്തുപിടിച്ചാൽ തീരാവുന്ന പരിഭവങ്ങൾ...💔💔"" വിഷ്ണു നച്ചു കിടക്കുന്ന റൂമിലേക്ക് ചെന്നു.അവളുടെ കിടപ്പ് കാണെ അവനുള്ളിൽ നൊമ്പരം ഉടലെടുത്തു. ആകെ ക്ഷീണിച്ച് അവശയായിരിക്കുന്നു.. ദിവസങ്ങളായി ഉറങ്ങാത്തത് കൊണ്ടാവാം കണ്ണിന് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു.. മുടി ആകെ പാറിപ്പറന്ന് കിടക്കുന്നു. വിഷ്ണു അവൾക്കരുകിൽ ചെന്നിരുന്നു... മെല്ലെ അവളുടെ തലയിൽ തലോടി... അറിയാതെ രണ്ടുത്തുള്ളി കണ്ണുനീർ കവിളിനെ നനയിച്ചോഴുകി.... തെറ്റായിപോയെന്ന് ഉള്ളം അർത്തുവിളിച്ചു. മനസ്സിലേക്കൊരു ആറുവയസുകാരിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story