അനന്തഭദ്രം: ഭാഗം 108

anantha badhram

എഴുത്തുകാരി: മയിൽപീലി

വിഷ്ണു അവൾക്കരുകിൽ ചെന്നിരുന്നു... മെല്ലെ അവളുടെ തലയിൽ തലോടി... അറിയാതെ രണ്ടുത്തുള്ളി കണ്ണുനീർ കവിളിനെ നനയിച്ചോഴുകി.... തെറ്റായിപോയെന്ന് ഉള്ളം അർത്തുവിളിച്ചു. മനസ്സിലേക്കൊരു ആറുവയസുകാരിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എത്ര ശ്രമിച്ചിട്ടും തന്റെ ഉള്ളിൽ നിന്നും അന്നത്തെ കുഞ്ഞ് പെങ്ങൾക്ക് നൽകിയ സ്ഥാനം മാറ്റാൻ കഴിയില്ലെന്ന് വിഷ്ണുവിന് ബോധ്യമായി. വിഷ്ണു മെല്ലെ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും അവന്റെ കയ്യിൽ ഒരു പിടി വീണു. തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കണ്ണ് നിറച്ചു തന്നെ നോക്കുന്ന നാച്ചുവിനെ ആണ്... ആ കണ്ണുകളിൽ അപ്പോൾ നിറഞ്ഞു നിന്നത് അപേക്ഷയോ സങ്കടംമോ ഒക്കെയും കൂടിക്കലർന്ന ഒരു ഭാവം ആയിരുന്നു. വിഷ്ണു അവളെ തന്നെ ഉറ്റു നോക്കി. ""എന്നെ... ന്നേ തനിച്ചാക്കല്ലേ വിച്ചുവേട്ടാ... അത്രയും പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞതും അവളുടെ അവശതയാർന്ന ശബ്ദം കേട്ട് വിഷ്ണുവിന്റെ ഉള്ളം പിടഞ്ഞു. അവന്നപ്പോൾ തന്നെ അവിടെ ഇരുന്നു.

നച്ചു പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതും വിച്ചു അവളെ എഴുന്നേൽക്കാൻ സഹായിച്ചു. ""എന്നെ... എന്നെ ഇനിയും തനിച്ചാക്കുവോ...?? വീണ്ടും അവൾ അതേ ചോദ്യം തന്നെ ആവർത്തിച്ചു. വിഷ്ണു ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു. ""നിക്ക്... നിക്ക് തെറ്റ് പറ്റി പോയി ഏട്ടാ... അഹങ്കാരം കൊണ്ട് അന്തമായ എന്റെ മനസ്സ് കൊണ്ട് നിങ്ങളെ എല്ലാവരെയും ഞാൻ എന്റെ പ്രവർത്തികൊണ്ട് നോവിച്ചു... എല്ലാത്തിനും മുകളിൽ ആണെന്ന അഹംഭാവം ആയിരുന്നു.. പറഞ്ഞു തിരുത്താൻ ആരും ഉണ്ടായില്ല... സ്വയം തിരുത്താൻ തോന്നിയത്തും ഇല്ല.... സഞ്ചാരിച്ചതത്രയും തെറ്റിലൂടെ ആയിരുന്നു... അതിൽ കൂടെ ഉള്ളവരുടെ മനസ്സോ, വേദനകളോ ഒന്നും തന്നെ കണ്ടില്ല.. അല്ല... കാണാൻ ശ്രമിച്ചില്ല... തെറ്റിലൂടെ നടന്നതിന്റെ ഫലം എനിക്ക് കിട്ടി... വയ്യ ഏട്ടാ ഇനിയും... ഒറ്റയ്ക്ക്.. ന്നേ വേണ്ടെങ്കിൽ.... ഇത്തിരി വിഷം വാങ്ങി തന്നാൽ മതി.. ഞാനും ന്റെ കുഞ്ഞും ആർക്കും ഭാരമാവില്ല... ഞാൻ അത് അർഹിക്കുന്നുണ്ട്.. പക്ഷെ ഒന്നുമറിയാത്ത ന്റെ കുഞ്ഞ്...

ഒരു പൊട്ടിക്കരച്ചിലോടെ നച്ചു വിഷ്ണുവിന്റെ തോളിലേക്ക് ചാഞ്ഞു. വിഷ്ണു അവളെ ചേർത്ത് പിടിച്ച് നിറഞ്ഞ കണ്ണുകളോടെ അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു.... അവൻ നോക്കിക്കാണുകയായിരുന്നു അവളിലെ മാത്രത്വത്തെ...! പുറത്ത് നിന്ന് ഒക്കെയും കണ്ട ലച്ചുവിന്റെയും ദേവുവിന്റെയും കണ്ണുകൾ നിറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറെ നേരത്തെ മൗനത്തിനു ശേഷം നച്ചു ഓരോന്നായി പറയാൻ തുടങ്ങി. വിഷ്ണു ഒരു നല്ല സ്രോതാവും. തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന രഹസ്യവും വിഷ്ണുവിന് മുന്നിൽ തുറന്നു. ""പേടി.. പേടിച്ചിട്ടാ ഏട്ടാ... ആരോടേലും പറഞ്ഞാൽ ന്നേ.. ന്നേ വിട്ടിട്ട് പോകുമോന്നു പേടിച്ചിട്ടാ... വെറുക്കല്ലേ ഏട്ടാ... നിക്കാരുമില്ല. ""ഇല്ലടാ... പോകില്ല... നിനക്ക് എന്നോട് പറയാരുന്നില്ലേ..ഞാൻ ഉണ്ടാകുമായിരുന്നല്ലോ... വാശിയും ദേഷ്യവും ഒക്കെ നിനക്ക് മാത്രം ആയിരുന്നല്ലോ... എനിക്കന്നും ഇന്നും എന്നും നീ എന്റെ പെങ്ങൾ തന്നെയാ.. വിഷ്ണു അതും പറഞ്ഞവളെ നേരെ ഇരുത്തി.. ""ഏട്ടൻ ഉണ്ടെടാ...എന്തിനും... വിഷ്ണു അവളുടെ കണ്ണ് നീര് തുടച്ചു.

ഇത്രയും നാൾ ഈ സഹോദര സ്‌നേഹം ആണല്ലോ തന്റെ ദുർബുദ്ദി കൊണ്ട് ഇല്ലാതായതെന്നോർക്കെ അവൾക്ക് പിന്നെയും സങ്കടം തോന്നി... ""ഏട്ടാ.. ""ഹ്മ്മ്... ""ഞാൻ ഏട്ടന്റെ മടിയിൽ ഒന്ന് കിടന്നോട്ടെ..?? നച്ചു ഒരു കുഞ്ഞിനെപോലെ അവനോട് ചോദിച്ചതും വിഷ്ണു അവളെ മടിയിൽ പിടിച്ചു കിടത്തി. ഒരു കുഞ്ഞ് ഗർഭപാത്രത്തിൽ കിടക്കുന്നത് പോലെ നച്ചു അവന്റെ മടിയിൽ ചുരുണ്ടു കൂടി... ഉള്ളിൽ ഒരമ്മയായിക്കൊണ്ട്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നച്ചുവിനെ ഇന്നൊരു ദിവസം ഹോസ്പിറ്റലിൽ കിടത്താൻ ഡോക്ടർ പറഞ്ഞിരുന്നു. മടിയിൽ കിടന്നവൾ ഉറങ്ങിയത് കൊണ്ട് മെല്ലെ ബെഡിൽ കിടത്തി പുറത്തേക്കിറങ്ങി. അപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു ഡോക്ടർ വന്നു വിവരം പറഞ്ഞത്.. വിഷ്ണു അവിടേക്ക് നടന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story