അനന്തഭദ്രം: ഭാഗം 109

anantha badhram

എഴുത്തുകാരി: മയിൽപീലി

നച്ചുവിനെ ഇന്നൊരു ദിവസം ഹോസ്പിറ്റലിൽ കിടത്താൻ ഡോക്ടർ പറഞ്ഞിരുന്നു. മടിയിൽ കിടന്നവൾ ഉറങ്ങിയത് കൊണ്ട് മെല്ലെ ബെഡിൽ കിടത്തി പുറത്തേക്കിറങ്ങി. അപ്പോഴാണ് ഡ്യൂട്ടി ഡോക്ടർ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു ഡോക്ടർ വന്നു വിവരം പറഞ്ഞത്.. വിഷ്ണു അവിടേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""സർ വിളിച്ചെന്നു പറഞ്ഞു...? ""യെസ് വിഷ്ണു ഇരിക്കൂ... ഡോക്ടറുടെ റൂമിലേക്ക് ചെന്നതും അദ്ദേഹം അവനോട് സൗമ്യതയോടെ ഇരിക്കാൻ പറഞ്ഞു. "" I am ശിവദാസ് സൈക്കോളജിസ്റ്റ് ആണ്.. ഡോക്ടർ അരുന്ധതിയുമായി ഞാൻ തന്റെ സിസ്റ്ററുടെ കാര്യം സംസാരിച്ചിരുന്നു. തന്റെ സിസ്റ്ററെ കോൺസൾട്ട് ചെയ്യുന്നത് അവരാണല്ലോ.. നക്ഷത്രയുടെ കാര്യത്തിൽ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ സാധാരണ സജ‌ഷൻസിന് വേണ്ടി ആണെന്നാണ് കരുതിയത്. പക്ഷെ അരുന്ധതി സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ഞാൻ അതിനുള്ളിലെ സീരിയസ്നെസ് മനസ്സിലാക്കിയത്... See വളരെ ഗൗരവം ഉള്ള കാര്യമാണ് എനിക്ക് വിഷ്ണുവിനോട് സംസാരിക്കാനുള്ളത്. അതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്. അത് എന്നോട് ഓപ്പൺ ആയി പറയുകയും വേണം. ബികോസ് ഡോക്ടറോട് കള്ളം പറയരുതെന്നാണല്ലോ.

ഈ കാര്യത്തിൽ കാര്യങ്ങളുടെ സ്‌ട്രക്ചർ അറിഞ്ഞാൽ മാത്രമേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയൂ... ""സർ... എന്താണ് നക്ഷത്രയ്ക്ക്... കുഞ്ഞിന് എന്തെങ്കിലും..?? വിഷ്ണു ആധിയോടെ തിരക്കി ""See mr vishnu അമ്മയുടെ ഹെൽത്ത്‌ നന്നായാൽ മാത്രമേ കുഞ്ഞിന്റെ ആരോഗ്യവും നന്നാവൂ... ഞാൻ പറയുന്ന കാര്യം ശ്രദ്ധയോടെ കേൾക്കണം. നമുക്കിടയിലെ ഈ സംസാരം പുറത്ത് പോകില്ല. It's my promise. ""എനിക്കറിയേണ്ട ചിലതുണ്ട്. I mean some serious questions...! Did you get it? ""ഓക്കേ സർ ചോദിച്ചോളൂ.. ""നക്ഷത്ര നിങ്ങളുടെ ഒപ്പമല്ലേ സ്റ്റേ ചെയ്യുന്നത്..? ""അതേ ഡോക്ടർ. ""ലാസ്റ്റ് ചെക്ക് അപ്പ്‌ എന്നായിരുന്നെന്ന് അറിയുമോ.. ""അത് ജൂലൈ 3 ""ഓക്കേ. നിങ്ങൾ ആരെങ്കിലും ആ സമയത്ത് നക്ഷത്രയുടെ പെരുമാറ്റം ശ് ശ്രദ്ധിച്ചിരുന്നോ...?? ""സർ... അത്.... ""പറയൂ.... ""No സർ. ""അവിടെയാണ് നിങ്ങളുടെ ആദ്യത്തെ പിഴവ്.. ""ഡോക്ടർ എനിക്ക് മനസ്സിലാവുന്നില്ല. ""ഫൈൻ. എന്റെ questions കഴിഞ്ഞിട്ടില്ല.. ""നക്ഷത്രയുടെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു..?? ""അത്... അംബ്രോഡ് ആണ് സർ. ""നോക്കൂ... നിങ്ങൾ സത്യം സത്യമായി പറയണം. ""ഡോക്ടർ... സത്യത്തിൽ അവളുടെ കുഞ്ഞിന്റെ അച്ഛനെ പറ്റി ഇന്നാണ് ഞങ്ങൾ അറിയുന്നത് പോലും...!

വിഷ്ണു എങ്ങോട്ടോ നോക്കി പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് ഞെട്ടലോ ഒന്നും തന്നെ ഇല്ലാത്തത് വിഷ്ണു ശ്രദ്ധിച്ചു. """ഇത് ഞാൻ പ്രതീക്ഷിച്ച കാര്യങ്ങളിൽ ഒന്നാണ്. ആദ്യം ഡോക്ടർ അരുന്ധതി പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഹസ്ബന്റുമായി പിണങ്ങി നിൽക്കുന്നതാണെന്നാണ്... പക്ഷെ ഇപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം എനിക്ക് കിട്ടുന്നുണ്ട്... വളരെ ശ്രദ്ധിക്കണ്ട ഒരു സിറ്റുവേഷൻ ആണിപ്പോൾ... വിഷ്ണുവിന് അറിയാമായിരിക്കും. ഒരു സ്ത്രീയുടെ ലൈഫിൽ ഏറ്റവും സന്തോഷത്തോടെ ഉള്ള നിമിഷങ്ങളിലൂടെയാണ് നക്ഷത്ര ഇപ്പോൾ കടന്ന് പോയികൊണ്ടിരിക്കുന്നത്... ഒരു സ്ത്രീ തന്റെ ഉദരത്തിൽ ഒരു ജീവൻ വളരുന്നുണ്ടെന്ന് അറിയുമ്പോൾ തന്നെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അമ്മയാവാൻ തയ്യാറെടുക്കുകയാണ്.. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എക്സയ്റ്റ്മെന്റ് കൂടി വരും.

ആ ഹാപ്പിനെസ്സ് ആഘോഷിക്കാൻ അവളേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്വന്തം ഭർത്താവിന്റെ സാമിപ്യമാണ്... അത്തിൽ ഏറ്റവും പ്രധാനമാണ് ഡോക്ടറെ കോൺസൾട്ട് ചെയ്യുമ്പോഴും സ്കാനിംഗ് ചെയ്യുമ്പോഴും ഹസ്ബൻഡ് ഒപ്പം ഉണ്ടാവുക എന്നത്. ഇവിടെ നക്ഷത്രയ്ക്ക് നഷ്ടമായതും അതാണ്... ഞാൻ പറയുന്ന കാര്യത്തിലെ ആദ്യത്തെ പോയിന്റ് അതാണ്.. അതിൽ നിങ്ങളുടെ പങ്ക് എന്താണെന്ന് ഞാൻ പറയാം.. ഡോക്ടർ പറഞ്ഞത് വച്ച് എന്തോ അപകടം ഉള്ള കാര്യമാണെന്നും അതിൽ ഏറെ തങ്ങളുടെ വീഴ്ചകാരണം ഉണ്ടായതാണെന്നും വിഷ്ണു ഊഹിച്ചു. ഡോക്ടർ പറയാൻ പോകുന്നത് എന്തെനെന്ന ആകാംഷയോടെ ഡോക്ടറെ കേൾക്കാനായി വിഷ്ണു അദ്ദേഹത്തിനെ ശ്രദ്ധിച്ചിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story