അനന്തഭദ്രം: ഭാഗം 11

anantha badhram

എഴുത്തുകാരി: മയിൽപീലി

രണ്ടു പേരുടെയും ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.... പെട്ടെന്നെന്തോ ഓർത്തപോലെ അനന്തൻ ചാടി എഴുന്നേറ്റു... ""നിനക്കെന്താ ഭദ്രേ നോക്കി നടന്നൂടെ ...?? """അത് ഞാൻ മുറിയിലേക്ക് പോകാൻ.... """മുറിയിലേക്കല്ലേ അല്ലാണ്ട് കാവടി തുള്ളാൻ അല്ലാലോ... പതിയെ പോയാൽ നിന്റെ മുറി അവിടുന്ന് എണീറ്റ് ഓടോ?? സ്വയം വീഴുന്ന പോരാഞ്ഞിട്ട് മറ്റുള്ളോരേം കൂടി തള്ളിയിടാ... """പറയുന്ന ആൾടെ മുഖത്തും ഉണ്ടാരുന്നല്ലോ കണ്ണ്.! ""ന്താ? ""അപ്പുവേട്ടനും നോക്കി നടന്നില്ലലോന്ന് """ഇനി അതും ന്റെ മണ്ടക്കാ! ന്ത്‌ നോക്കി നിക്കാ കേറി പോടീ... ഭദ്ര പെട്ടെന്ന് ഓടി മുറിയിൽ കയറി.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് കാലത്ത് തന്നെ എണീറ്റ് ചായ ഉണ്ടാക്കി... മുത്തശ്ശി എഴുന്നേറ്റ് വരണേ ഉണ്ടാരുന്നുള്ളു... അപ്പുവേട്ടൻ എണീറ്റിട്ടുണ്ട് മുത്തശ്ശിക്കും അപ്പുവേട്ടനും ചായ കൊടുത്തു... അടുക്കളയിൽ പോയി പ്രാതലിനുള്ള അവല് ശർക്കരയും തേങ്ങയും ഏലക്കയും ചേർത്ത് നനച്ചെടുത്തു. പ്രാതൽ കഴിച്ചു അപ്പുവേട്ടൻ പുറത്ത് പോയി. ഇന്നലെ എങ്ങും പോകാഞ്ഞത് കൊണ്ട് ആരെയെക്കെയോ കാണണം ന്ന് പറഞ്ഞു പോയി.. ഉച്ചക്ക് ഇന്നലത്തെ ബാക്കിയുള്ള മാമ്പഴം മാമ്പഴ പുളിശ്ശേരി വയ്ക്കാന്നു വച്ചു... തൊലി ഇരിഞ്ഞു മാമ്പഴം വേകാൻ മൺ കലത്തിൽ ഇട്ട് അടുപ്പിൽ വച്ചു. പിന്നെ തേങ്ങയും ജീരകവും മഞ്ഞപ്പൊടിയും ചേർത്തരച്ച അറപ്പ് വെന്ത മാങ്ങയിലേക്ക് ഇട്ട് ഇളക്കി തിളപ്പിച്ചെടുത്തു... പിന്നെ കടുക് താളിച്ച് ഇട്ടു... വെന്ത മാങ്ങയുടെ വാസന... കുറച്ചെടുത്തു രുചിച്ചു നോക്കി

""ആഹാ എന്താ ടേസ്റ്റ്... ഭദ്ര സ്വയം പറഞ്ഞു. ഉച്ചക്ക് അനന്തനും കൂടെ വന്നപ്പോ ആഹാരം കഴിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഇനി വിരിയുമോ നീഹാര പുഷ്പങ്ങൾ.... മലർച്ചൊരിയുമോ മാഗന്ത സ്വപ്നങ്ങൾ... """വിരുന്നുവരുമാനന്ദ രാഗങ്ങളിൽ പറന്നുവരുമാശ്ലേഷ ഗാനങ്ങളിൽ.. എനിക്ക് തരുമോ കവർന്ന മധുരം പകരുമോ പരിമളം ഇതളുളഞ്ഞ പനിനീർ പൂക്കളുടെ..... തെന്നൽ വന്നു മെല്ലെ കാതിൽ ചൊല്ലി ഇന്നാരെനീ തിരഞ്ഞു..." മലകെട്ടികൊണ്ട് പാട്ട് പാടുവാണ് ഭദ്ര പുറത്തേക്ക് പോകാൻ തുടങ്ങിയ അനന്തൻ പാട്ട് കേട്ട് ഒന്ന് ശ്രദ്ദിച്ചു... പിന്നെ അവളെ ഒന്ന് നോക്കി വണ്ടിയെടുത്തു പോയി... ഇതൊന്നുമറിയാതെ ലയിച്ചു പാടുകയാണ് ഭദ്ര. ആ ദിവസം അങ്ങനെ കടന്നു പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അനന്തൻ... മകയിരം "" പൂജാരി പേര് വിളിച്ചപ്പോൾ ഭദ്ര അർച്ചന വാങ്ങി.... വീട്ടിലേക്ക് ചെന്നപ്പോ ഉമ്മറത്തുണ്ട് മുത്തശ്ശി.... ""ന്റെ കുട്ടി നീ ഇത് ഇവിടെ പോയതാ? അമ്പലത്തിൽ... നിങ്ങളൊക്കെ നല്ല ഉറക്കായിരുന്നു അതാ വിളിക്കാഞ്ഞേ!

""നീ കഴിഞ്ഞ ദിവസം പോയതല്ലേ കുട്ട്യേ? """ മുത്തശ്ശി മറന്നോ...? ഇന്ന് അപ്പുവേട്ടന്റെ പിറന്നാളാ... """അയ്യോ ഞാൻ അത് വിട്ടുലോ കുട്ട്യേ! """ഞാൻ മറക്കില്ല മുത്തശ്ശി... ന്റെ അച്ഛനും അമ്മേം പോയേൽ പിന്നെ ഞാൻ ഇന്ന് ഇങ്ങനെ ജീവിക്കണതിന്റെ കാരണം ആ മനുഷ്യനാ... ഇന്നുവരെ ഒരു കുറവും വരുത്തിയിട്ടില്ല നിക്ക്... തിരികെ ചെയ്യാൻ നിക്ക് ഇത് മാത്രല്ലേ പറ്റുള്ളൂ മുത്തശ്ശി... ആ പഴയ ഓർമയിൽ ആ വൃദ്ധയുടെ കണ്ണൊന്നു നിറഞ്ഞു.. """മുത്തശ്ശി ചായ കുടിച്ചില്ലേ ഞാൻ മേശമേൽ വച്ചിരുന്നല്ലോ? ""ഇല്യ ഞാൻ എഴുന്നേറ്റതെ ഉള്ളു.! ""അവൾ ചായ ഗ്ലാസിലാക്കി അവർക്ക് നൽകി. അനന്തനുള്ള ചായ ഒഴിക്കുമ്പോഴേക്ക് അവൻ താഴേക്കു വന്നു. കുളിച്ച് റെഡി ആയിട്ടാണ് വന്നെ.

കരിനീല ഷർട്ടും ചേരുന്ന മുണ്ടും ആണ് വേഷം... ""അപ്പുവേട്ട.. "ഹ്മ്മ്? അവൻ തിരിഞ്ഞപ്പോഴേക്ക് കയ്യിലെ പ്രസാദത്തിൽ നിന്ന് ചന്ദനം മോതിര വിരലിൽ തൊട്ട് അവനു നേരെ നീട്ടി... "ഹാപ്പി ബർത്ത് ഡേ അപ്പുവേട്ട" കയ്യെത്തി ചന്ദനം ഇട്ടു കൊടുത്തു കൊണ്ടവൾ പറഞ്ഞു. ഒരു വേളെ അവൻ ഞെട്ടി... കണ്ണൊന്നു നിറഞ്ഞു.... വീണ്ടും ഒരു പിറന്നാൾ... താൻ പോലും മറന്നത്...! "നീ ഇത്ര രാവിലെ അമ്പലത്തിൽ പോയല്ലേ? "ഉം ഹ്മ്മ്... നന്നേ പതിഞ്ഞ സ്വരം... പ്രാതലിനു കാക്കാതെ അവൻ പുറത്തേക്ക് പോയി..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story