അനന്തഭദ്രം: ഭാഗം 110

anantha badhram

എഴുത്തുകാരി: മയിൽപീലി

ഞാൻ പറയുന്ന കാര്യത്തിലെ ആദ്യത്തെ പോയിന്റ് അതാണ്.. അതിൽ നിങ്ങളുടെ പങ്ക് എന്താണെന്ന് ഞാൻ പറയാം.. ഡോക്ടർ പറഞ്ഞത് വച്ച് എന്തോ അപകടം ഉള്ള കാര്യമാണെന്നും അതിൽ ഏറെ തങ്ങളുടെ വീഴ്ചകാരണം ഉണ്ടായതാണെന്നും വിഷ്ണു ഊഹിച്ചു. ഡോക്ടർ പറയാൻ പോകുന്നത് എന്തെനെന്ന ആകാംഷയോടെ ഡോക്ടറെ കേൾക്കാനായി വിഷ്ണു അദ്ദേഹത്തിനെ ശ്രദ്ധിച്ചിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """സീ വിഷ്ണു ഈ മനസ്സ് എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോ രീതിയിലാണ്... അതിന്റെ നിയന്ത്രണം ആർക്കും കണ്ട്രോൾ ചെയ്യാൻ കഴിയില്ല. സ്ത്രീകളുടെ.. പ്രത്യേകിച്ച് അമ്മമാരുടെ i mean ഗർഭിണികളോ.., അല്ലെങ്കിൽ പ്രസവിച്ചവരോ ആയ സ്ത്രീകളിൽ ഇങ്ങനെയുള്ള മൂഡ് സ്വിങ്സ് ഉണ്ടാവാറുണ്ട്...താൻ പലയിടത്തും കണ്ടിട്ടില്ലേ അമ്മ 4 മാസം പ്രായം ഉള്ള ഉള്ള കുഞ്ഞിനെ കൊന്നു... അങ്ങനെയുള്ള ന്യൂസ്‌... അതൊക്കെ വേറെ ഒരു തരത്തിൽ ഉള്ളവയാണ്.. എല്ലാവരിലും ഉണ്ടാവണമെന്നില്ല... ഭർത്താവിന്റെയും കുടുംബത്തിന്റെയും കേറിങ്, അവരുടെ സ്‌നേഹം എന്നിവയാണ് ഇതിനുള്ള മരുന്ന്. അത് കൃത്യമായി കിട്ടിയാൽ ഒരു പ്രോബ്ലെവും ഉണ്ടാവില്ല. തന്നെക്കാൾ കൂടുതൽ കുഞ്ഞിനെ സ്നേഹിക്കുന്നു...

അല്ലെങ്കിൽ കുഞ്ഞ് വരുന്നത് വരെ മാത്രമേ തന്നെ ആവശ്യമുള്ളൂ...അതിന് ശേഷം ഉപേക്ഷിക്കും എന്നൊക്കെയുള്ള വ്യർത്ഥമായ ചില ചിന്തകൾ കൊണ്ട് ഉണ്ടാവുന്നതാണ്. അതിന് അവരെ കുറ്റം പറയാൻ കഴിയില്ല. കുഞ്ഞ് ഉള്ളിൽ ആയിരിക്കുമ്പോൾ കിട്ടുന്ന കേറിങ് കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനോട് തന്നെ അല്ലേ കാണിക്കുക. അത് മനസ്സിൽ പല ചിന്തകൾ രൂപപ്പെടുത്തുന്നതാണ്... ചില അമ്മമാർ താൻ നൊന്ത് പ്രസവിച്ച കുഞ്ഞ് എന്നുള്ള ബോധം പോലും ഇല്ലാതെ പെരുമാറും. കുഞ്ഞിന് പാല് കൊടുക്കാൻ പോലും വിസമ്മതിക്കും. അല്ലെങ്കിൽ കുഞ്ഞ് ഉള്ളത് തന്നെ തീരെ മനസ്സിൽ ഉണ്ടാവില്ല. അവർ മറ്റൊരു ലോകത്ത് എന്നപോലെ ബീഹെവ് ചെയ്യും. പോസ്റ്റുപോർട്ടം ഡിപ്രെഷൻ എന്ന് ഒരു തരം ഉണ്ട്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പ്രസവശേഷം ഒറ്റയ്ക്ക് ആയി പോകുന്ന സ്ത്രീകളിൽ ഉണ്ടാവുന്നതാണ്.. ഞാൻ പറഞ്ഞു വരുന്നത് നക്ഷത്രയും ഇതുപോലെ ഉള്ളൊരു സ്റ്റേജിലേക്ക് എത്താറായതായിരുന്നു.. അതാണ് ഞാൻ പറഞ്ഞത് നിങ്ങളുടെ ഭാഗത്തെ തെറ്റിനെ പറ്റി. ഡോക്ടർ പറഞ്ഞതും വിഷ്ണു ഒക്കെയും ഒരു ഞെട്ടലോടെ കേട്ടിരുന്നു.

തങ്ങളുടെ ഭാഗത്തെ ഒരു ചെറിയ പിഴവ് പോലും ഉണ്ടാക്കിയെക്കാവുന്ന ആഘാതം ചെറുതായിരുന്നില്ലെന്ന് ഓർക്കെ അവന് വല്ലാത്ത മനോവേദന തോന്നി. അവൾക്കുള്ളിൽ ഒരു ജീവൻ ഉണ്ടെന്നത് പാടെ മറന്നു പോയതിൽ... """നിങ്ങൾ ശ്രദ്ദിച്ചു കാണില്ല. നിങ്ങളെയും ഒരു തരത്തിൽ കുറ്റം പറയാൻ കഴിയില്ല. പക്ഷെ ആരും മിണ്ടാതെ എല്ലാവരും തന്നെ വെറുക്കുന്നു എന്ന ചിന്തയിൽ നക്ഷത്ര ഒരുപാട് ഉൾവലിഞ്ഞിരുന്നു... താനൊരു ഭാരമാണെന്നോ... അല്ലെങ്കിൽ കുഞ്ഞിന്റെ അച്ഛന്റെ കാര്യമോ ഒക്കെ അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവിടെ വന്നപ്പോൾ പിച്ചു പേയും പറയുന്ന തരത്തിൽ നക്ഷത്ര ഓരോന്ന് പറയുന്നത് കേട്ടിട്ടാണ് ഡോക്ടർ അരുന്ധതി എന്നോട് ഇതൊക്കെ ഷെയർ ചെയ്തത്... ഒരു അമ്മയും കുഞ്ഞിന്റെ ജീവനും ഞങ്ങളുടെ കൈകളിലൂടെ നിലനിൽക്കുമ്പോൾ തുടക്കം മുതൽ പ്രസവ ശേഷം വരെ ആ കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു എന്ന് ഉറപ്പ് വരുത്തും വരെ ഞങ്ങൾ അനുഭവിക്കുന്ന ഒരു ആധിയുണ്ട്.. ഞങ്ങൾ കൺസൾട്ട് ചെയ്യുന്ന ഓരോ അമ്മയും ഞങ്ങളുടെ മകളോ സഹോദരിയോ ഒക്കെ ആയിട്ടാണ് ഞങ്ങൾ ട്രീറ്റ്‌ ചെയ്യുന്നത്.

ഒരാപത്തും ഉണ്ടാവരുതെന്ന പ്രാർത്ഥനയോടെ ആണ് ഞങ്ങൾ ഓരോ ഡെലിവറിക്കും വേണ്ടി ഓപ്പറേഷൻ തീയറ്ററിൽ കയറുന്നത്.. ഹാ ഇനിയെങ്കിലും നക്ഷത്രയെ ഒറ്റയ്ക്ക് ആക്കരുത്.. കഴിയുമെങ്കിൽ അവളുടെ കുഞ്ഞിന്റെ അച്ഛന്റെ സാമിപ്യം അവൾക്കരുകിൽ എത്തിക്കാനും ശ്രമിക്കുക. അതവൾക്ക് നൽകാവുന്ന ഏറ്റവും വലിയൊരു ആശ്വാസം ആയിരിക്കും. ഡോക്ടർ പറഞ്ഞത് ഒക്കെയും ഉൾകൊണ്ട് പുറത്തേക്ക് പോകുമ്പോൾ അടുത്തത് എന്തെന്നില്ലാത്ത ചോദ്യം ആയിരുന്നു അവന്റെ ഉള്ള് നിറയെ. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ശോ നേരം ഒരുപാട് വൈകി. ഇനി മാങ്ങ പുളിശ്ശേരി കൂടെ ആയാൽ എല്ലാം ആയി. ഓരോന്ന് സ്വയം പറഞ്ഞുകൊണ്ട് ജോലികൾ തുടരുകയാണ് ഭദ്ര. തൊലി കളഞ്ഞു വച്ച മാങ്ങ കലത്തിലേക്കിട്ട് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് വേകാൻ വച്ചു. കറിക്കുള്ള അരപ്പിനുള്ള തേങ്ങയും ബാക്കി കൂട്ടുകളും മിക്സിയിൽ അരച്ചെടുത്തു. മാങ്ങ തിളച്ചു തുടങ്ങിയപ്പോൾ അരപ്പും മോരും ചേർത്ത് ഒഴിച്ച് ഇളക്കി വച്ചു. വെന്ത മാങ്ങയുടെ മണം അവളിൽ കൊതി നിറച്ചു. കയ്യിലേക്ക് രുചി നോക്കാൻ കുറച്ച് ഇറ്റിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. '"""ആരാണാവോ..!. സ്വയം പറഞ്ഞവൾ ഹാളിലേക്ക് നടന്നു.

""അപ്പുവേട്ടൻ.. അനന്തൻ ആണെന്ന് കണ്ടതും അവളുടെ കണ്ണും മനസ്സും ഒരുപോലെ വിടർന്നു. ""ഹലോ അപ്പുവേട്ടാ... എന്താ ഈ നേരത്ത്... ""ആഹ് .. ഭദ്രേ.. ഞാനിന്ന് ഉച്ചയ്ക്ക് ഉണ്ടാവില്ലാട്ടോ.. ഇത്തിരി തിരക്കിലാ... ""അല്ല അപ്പോൾ ഊണിന്.... """വയ്ക്കുവാണേ.. ഭദ്ര പറഞ്ഞു പൂർത്തിയാക്കും മുൻപേ അനന്തൻ അത്രയും പറഞ്ഞ് കാൾ കട്ട്‌ ചെയ്തിരുന്നു. ""അപ്പുവാണോ മോളേ.. മുത്തശ്ശി മുറിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. ""ഹ്മ്മ്... ഉച്ചയ്ക്ക് ഉണ്ടാവില്ലെന്ന്.. ഭദ്രയിൽ നിരാശ പടർന്നു. അനന്തന് ഒരുപാട് ഇഷ്ടം ഉള്ളതുകൊണ്ടാണ് മാങ്ങാ പുളിശ്ശേരി വച്ചത് തന്നെ.. പക്ഷെ അത് കഴിക്കാൻ അവൻ വരില്ലെന്നുള്ളത് അവളിൽ സങ്കടം നിറച്ചു. നിരാശയോടെ പോകാൻ നിന്നതും പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ നിന്നും. ചുണ്ടിൽ ചിരി വിടർന്നു. വേഗത്തിൽ ഉള്ളിലേക്ക് നടന്നു. പെട്ടെന്നു തന്നെ കയ്യിൽ ഒരു കവറുമായി തിരിച്ചു വന്നു. """മുത്തശ്ശി.... അപ്പുവേട്ടൻ ഉച്ചയ്ക്ക് വരില്ലല്ലോ... എന്തോ തിരക്കുള്ളത് കൊണ്ടാ... ഞാൻ ഊണ് കൊണ്ട് കൊടുത്ത് വരാം... മുത്തശ്ശിയോട് പറഞ്ഞുകൊണ്ട് ഭദ്ര തിടുക്കത്തിൽ ഇറങ്ങി.

ആഗ്രഹിച്ച് ഉണ്ടാക്കിയ കറി അവൻ കഴിക്കണം എന്നുള്ള വാശി ആയിരുന്നു. അതിൽ മാറ്റം വരുത്താൻ അവൾ ആഗ്രഹിച്ചില്ല. കഴിച്ചിട്ടുള്ള അവനിൽ നിന്നും കിട്ടുന്ന കോംപ്ലിമെറ്റ് ആയിരുന്നു അവളുടെ ഉള്ള് നിറയെ...! പോകുന്ന വഴിക്ക് അനന്തനെ വിളിച്ചെങ്കിലും കിട്ടിയില്ല. അവൻ വിഷ്ണുവോ കുട്ടനോ ഇല്ലാതെ അങ്ങനെ പുറത്ത് പോയി കഴിക്കുന്ന ശീലം ഇല്ലന്നുള്ളത് കൊണ്ട് ഭദ്ര ഫോൺ കട്ട്‌ ചെയ്ത് വേഗത്തിൽ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാച്ചുവിനെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞതും വിഷ്ണു അതിനുള്ള ബില്ല് അടച്ചു വന്നു. ഡോക്ടർ ചില നിർദേശങ്ങളും മരുന്നുകളും തന്നിരുന്നു. വിഷ്ണു വാങ്ങിയ മാരുന്നുമായി കാർ എടുക്കാൻ പോയി. ബാക്കിയുള്ളവർ നച്ചുവുമായി പുറത്തേക്ക് വന്നു. ഡോക്ടർ പറഞ്ഞതൊക്കെ വീട്ടിൽ എത്തിയിട്ട് എല്ലാവരോടുമായി പറയാമെന്ന ധാരണയിൽ എല്ലാവരുമായി വിഷ്ണു വീട്ടിലേക്ക് വണ്ടി തിരിച്ചു. ഇനി ഒരു പിഴവ് പോലും ഉണ്ടാകരുതെന്ന നിശ്ചയാഥാർഥ്യത്തോടെ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story