അനന്തഭദ്രം: ഭാഗം 111

anantha badhram

എഴുത്തുകാരി: മയിൽപീലി

നാച്ചുവിനെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞതും വിഷ്ണു അതിനുള്ള ബില്ല് അടച്ചു വന്നു. ഡോക്ടർ ചില നിർദേശങ്ങളും മരുന്നുകളും തന്നിരുന്നു. വിഷ്ണു വാങ്ങിയ മാരുന്നുമായി കാർ എടുക്കാൻ പോയി. ബാക്കിയുള്ളവർ നച്ചുവുമായി പുറത്തേക്ക് വന്നു. ഡോക്ടർ പറഞ്ഞതൊക്കെ വീട്ടിൽ എത്തിയിട്ട് എല്ലാവരോടുമായി പറയാമെന്ന ധാരണയിൽ എല്ലാവരുമായി വിഷ്ണു വീട്ടിലേക്ക് വണ്ടി തിരിച്ചു. ഇനി ഒരു പിഴവ് പോലും ഉണ്ടാകരുതെന്ന നിശ്ചയാഥാർഥ്യത്തോടെ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഓയ്.... എന്താ.. ഹ രി ഏട്ടാ... ക.. കാണണമെന്ന് പറ ഞ്ഞേ....?? ""എന്റെ പെണ്ണേ... നീ ന്തിനാ ഇങ്ങനെ ഓടുന്നെ..?? പതിയെ വന്നാൽ പോരെ.. ഓടികിതച്ചു കൊണ്ട് വന്ന ലച്ചുവിനെ നോക്കി കുട്ടൻ ചോദിച്ചു. ""അതുപിന്നെ അത്യാവശ്യം ആണെന്ന് വച്ചാ.. ""ഹ്മ്മ്.. ഇവിടെ ഇരിക്ക്. കുളത്തിന്റെ പടിയിലേക്ക് കണ്ണ് കാണിച്ചുകൊണ്ട് കുട്ടൻ പറഞ്ഞതും ഒരു ദീർഘ വിശ്വാസത്തോടെ ലച്ചു അവിടെ ഇരുന്നു. ""ഇനി പറ.. എന്ത്‌ പറ്റി.. ""അത് ശരി ന്തേലും അത്യാവശ്യം ഉണ്ടെങ്കിലേ കാണാൻ പറ്റുള്ളൂ..??

""അതെന്താ അങ്ങനെ ചോദിച്ചേ.. ""പിന്നല്ലാതെ എത്ര നാളായി നിന്നോടൊന്ന് സ്വസ്ഥമായി സംസാരിച്ചിട്ട്... ഒന്ന് അടുത്ത് കണ്ടിട്ട്...?? നിന്നെ കാണുന്നതും എനിക്ക് അത്യാവശ്യം ഉള്ള കാര്യാ... ചെറിയ ഒരു പരിഭവത്തോടെ കുട്ടൻ പറഞ്ഞു.. """അച്ചോടാ... പിണങ്ങല്ലേ ഹരിയേട്ടാ... കാണാൻ എനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടാ... അറിയാമല്ലോ എന്തൊക്കെ പ്രശ്നങ്ങളാ വീട്ടിൽ... ""ആഹ് പ്രശ്നങ്ങൾ ഒതുങ്ങിയിട്ട് നിന്നോടൊത്ത് ഇരിക്കാമെന്ന് വച്ചാൽ ഒന്നിനുപുറകെ ഒന്നായി ഓരോന്ന് ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും. """ഹ്മ്മ്... ലച്ചു പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു. """ ലച്ചൂ.. ""എന്തോ.... """അയ്യേ.. എന്താ ഹരിയേട്ടാ ഈ കാണിച്ചേ.. കുളത്തിൽ നിന്നും വെള്ളം കൈകുമ്പിളിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് ഒഴിഞ്ഞതും ലച്ചു ചുണ്ട് പിളർത്തി അവനെ നോക്കി.. ""ഈ.. ഈ... """പോ.. കാണിച്ച് താരാം ഞാൻ.. അതും പറഞ്ഞ് ലെച്ചു തിരികെ വെള്ളം ഒഴിച്ചു... രണ്ടാളും മത്സരം എന്നപോലെ പരസ്പരം വെള്ളം ഒഴിച്ചു. ""നോക്ക് മുഴുവനും നനഞ്ഞു. ""ഹാ ഹാ 😂😂😂 ഇട്ടിരുന്ന ഉടുപ്പും പാവാടയും കാണിച്ച് ലച്ചു പറഞ്ഞതും കുട്ടൻ ചിരിക്കാൻ തുടങ്ങി

ദേഷ്യം വന്ന് ലച്ചു അവനെ തല്ലാനും. """അടങ്ങിയിരിക്ക് പെണ്ണേ നോവുന്നു.. കുറെ ആയപ്പോൾ കുട്ടൻ അവളുടെ ഇരു കരങ്ങളും കൂട്ടിപിടിച്ചു. എന്തോ പെട്ടെന്ന് കുട്ടൻ അവളുടെ കണ്ണുകളിൽ തന്നെ നോട്ടം ഉറപ്പിച്ചു. ലച്ചുവും നിശബ്ദമായി... അവളുടെ മുഖത്തും ചുണ്ടിലും കഴുത്തിലും ആയി പട്ടിപിടിച്ച ജാലകണങ്ങൾ അവനിൽ എന്തൊക്കെയോ വികാരങ്ങൾ തീർത്തു... അവന്റെ നോട്ടം അവളിൽ പരവേശം നിറച്ചു. ശ്വാസം തടഞ്ഞതുപോലെ തോന്നി ലച്ചുവിന്. കുട്ടൻ അവളുടെ കയ്യിലെ പിടി വിട്ട് കൈകൾ കവിളിൽ ചേർത്തു വച്ചു... ഇരുവരുടെയും കണ്ണുകൾ പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.. കുട്ടൻ മുഖം അവളിലേക്ക് ചേർത്ത് പതിയെ ചുണ്ടുകളെ നുകരാൻ തുടങ്ങി... ലച്ചുവും അതഗ്രഹിച്ച പോലെ ഒന്നുകൂടി അവനിലേക്ക് ചേർന്നു... അവൻ ആ ചുണ്ടുകളെ സ്വന്തമാകുന്നതിനനുസരിച്ച് ലച്ചുവിന്റെ കൈകൾ അവന്റെ തോളിൽ അമർന്നു. ചുംബന തീവ്രതയാൽ കുട്ടന്റെ കൈകൾ അവളിൽ ഈഴഞ്ഞ് എടുപ്പിൽ എത്തി നിന്നു. ഉടുപ്പിനടിയിൽ കൂടി കുട്ടന്റെ കൈകൾ അവളുടെ അണിവയറിൽ ചേർന്നതും ലച്ചുവിന് നെഞ്ചിടിപ്പേറി...

ശ്വാസം എടുക്കാൻ പോലും മറന്നവർ ഘാടമായ ചുംബനത്തിൽ മുഴുകി.. ഒപ്പം വെള്ളം വീണു നനഞ്ഞ അവളുടെ തണുത്ത അണിവയറിലെ മുറുക്കവും കൂടി.. കുട്ടൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു... എന്നാൽ ശ്വാസമെടുക്കുന്നതിന് മുന്നേ തന്നെ അവന്റെ ചുണ്ടുകൾ ലച്ചുവിന്റെ കഴുത്തിൽ അമർന്നിരുന്നു... അവളുടെ കഴുത്തിൽ പട്ടിപിടിച്ച വെള്ളത്തുള്ളികളെ അവൻ നുണഞ്ഞെടുത്തു അവന്റെ നാവിന്റെ ചൂട് തട്ടിയതും ലച്ചു ഒന്നുയർന്നുകൊണ്ട് അവന്റെ മുടിയിൽ പിടുത്തമിട്ടു. ""ഹരി... ഏട്ടാ... വളരെ നേർത്ത ഒരു ശബ്ദം അവളിൽ നിന്നുയർന്നതും ഇടുപ്പിൽ അമർന്ന വിരലുകൾ പൊക്കിൾ ചുഴിയിൽ അമർന്നു.. ലച്ചുവിന് ശരീരം തളരുന്നത് പോലെ തോന്നി.. കുട്ടൻ പെട്ടന്ന് അവളിൽ നിന്നും അടർന്നു മാറി... ""സോറി പെണ്ണെ... കണ്ട്രോൾ കിട്ടിയില്ല...! അല്പനേരത്തിനു ശേഷം കുട്ടൻ പറഞ്ഞതും ലച്ചു അവന്റെ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.... ഇരുവരിലും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം എന്തൊക്കെയോ ഓടിക്കൊണ്ടിരുന്നു... ലച്ചു അവന്റെ നെഞ്ചിലായി തല ചേർത്തു..

കുട്ടൻ അവളുടെ തലയിൽ അമർത്തി ചുംബിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്ര കടയിലേക്ക് ചെല്ലുമ്പോൾ അനന്തൻ അവിടെ ഉണ്ടായിരുന്നില്ല... """മനു... അപ്പുവേട്ടൻ എവിടെ...?? കയ്യിലെ ഊണ് മേശമേൽ വച്ചുകൊണ്ട് അവൾ അവിടെ നിൽക്കുന്ന ഒരു പയ്യനോട് ചോദിച്ചു. ""ആരുടെയോ ഒപ്പം പോയതാ.. വരാൻ വൈകുമെന്ന് പറഞ്ഞു. ""ഒന്നും കഴിക്കാതെയല്ലേ പോയത്.. അവനായി കൊണ്ട് വന്ന ആഹാരം കൊടുക്കാൻ പറ്റാത്തതിനേക്കാൾ അവനൊന്നും കഴിച്ചില്ലെന്നുള്ള സങ്കടം മുന്നിട്ടു നിന്നു. ഫോൺ എടുത്ത് ഭദ്ര അവനെ വിളിച്ചതും കാൾ കട്ട്‌ ചെയ്തു വിട്ടു. എന്തോ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. കുറെ സമയം ഇരുന്നിട്ടും അവനെ കാണാതെ കയ്യിലെ ഊണുമായി ഭദ്ര തിരികെ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ നച്ചു ഒന്നും മിണ്ടാതെ മുറിയിൽ ഇരുപ്പായി.. കാര്യങ്ങൾ എല്ലാം വിഷ്ണു എല്ലാവരോടും പറഞ്ഞതും എല്ലാവർക്കും ഉള്ളിൽ അത് കുറ്റബോധം നിറച്ചു.. അവളെന്തു ചെയ്താലും ഒരിക്കലും ഒന്നുമറിയാത്ത അവളുടെ ഉദരത്തിൽ കുരുത്ത ആ കുഞ്ഞ് ജീവനെ കണ്ടില്ലെന്ന് നടിച്ചതിൽ... നച്ചുവിൽ ഉണ്ടായ മാറ്റങ്ങളെ ശ്രദ്ധിക്കാഞ്ഞതിൽ. വിഷ്ണു പറഞ്ഞത് വച്ച് ഇനി അവളെ അത്രമാത്രം കെയർ ചെയ്യണമെന്ന് എല്ലാവരും മനസ്സിൽ ഉറപ്പിച്ചു.

""മോളേ... നച്ചു... ദാ എന്തെങ്കിലും കഴിക്ക്... അമ്മ ദോശയും കറിയും ആയി അവളുടെ അടുത്ത് ചെന്നുകൊണ്ട് പറഞ്ഞു. നച്ചു ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല... '"കഴിക്ക് മോളേ.. ആഹാരം കഴിക്കാതെ ഇരുന്നാൽ നിന്റെയും കുഞ്ഞിനേയും ആരോഗ്യത്തെ അത് ബാധിക്കും.. അമ്മ അത്രയും പറഞ്ഞിട്ടും അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാഞ്ഞതിൽ അവർക്ക് മനം നൊന്തു.. ""അമ്മേ... അപ്പോഴാണ് ദേവു അവിടേക്ക് വന്നത്... അമ്മ അവളെ വിഷമത്തോടെ നോക്കി.. ""അമ്മ വിഷമിക്കാതെ... ഞാൻ കൊടുക്കാം അവൾക്ക്.. അമ്മ പോയിക്കോ.. അതും പറഞ്ഞ് ദേവു അവരുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി.. നച്ചുവിനെ ഒന്ന് നോക്കി അവർ അവിടെ നിന്നും പോയി.. """നച്ചു... നിന്റെ മനസ്സ് എനിക്ക് മനസ്സിലാവും... വിഷമിച്ചതുകൊണ്ട് നടന്നതൊന്നും തിരുത്താൻ പറ്റില്ല... ഈ വയറ്റിൽ ഉള്ളത് നിന്റെ കുഞ്ഞാണ്... അറിഞ്ഞയാലും അറിയാതെ ആണെങ്കിലും അത് നിന്നെ വിശ്വസിച്ചു ഒന്നും അറിയാതെ ജീവിക്കുകയാണ്.. അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിന്റേതാണ്.. പട്ടിണിക്കിട്ട് അതിനെ ശിക്ഷിക്കണോ...?? മനസ്സ് കൊണ്ടും ശരീരം കൊണ്ടും നീ ഒരമ്മയാണ്... നിങ്ങളുടെ കയ്യിലെ പിഴവുകൊണ്ട് കുരുത്തൊരു ജീവൻ... അതിന്റെ തെറ്റാണോ ഒക്കെ...??

നിന്റെ കുഞ്ഞിനെ നീ മറന്നു പോകരുത്... അതല്ല നിനക്ക് അതിനെ വേണ്ടെങ്കിൽ കളഞ്ഞേക്ക്.. പട്ടിണിക്കിട്ട് അതിന്റെ ശാപം കൂടി വാങ്ങാതെ...! ദേവു അത്രയും പറഞ്ഞതും നച്ചു ഞെട്ടി അവളെ നോക്കി.. അറിയാതെ കൈകൾ വയറിൽ മുറുകി.. ""തന്റെ കുഞ്ഞ്.. അതിനെ ഇല്ലാതാക്കണോ.. പറ്റുവോ തനിക് അതിനെ കളയാൻ. തന്റെയും ജീവന്റെ തുടിപ്പല്ലേ..?? ഉള്ളിൽ ഓരോരോ ചോദ്യങ്ങളായി ഉയർന്നുകൊണ്ടിരുന്നു.. എണീക്കാൻ തുടങ്ങിയ ദേവുവിന്റെ കയ്യിൽ നച്ചു പിടുത്തമിട്ടു. ദേവു വീണ്ടും അവളക്കരുകിൽ ഇരുന്നു. അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങാൻ നോക്കിയതും ദേവു അത് മാറ്റിപ്പിടിച്ചു. നച്ചു അവളെ തന്നെ നോക്കി.. ദേവു ദോശ മുറിച്ചെടുത്ത് കറിയിൽ മുക്കി അവൾക്ക് നേരെ നീട്ടി. നച്ചു പതിയെ വാതുറന്നു. ദേവു വായിലേക്ക് വച്ച് കൊടുത്തതും നച്ചുവിൽ നിന്നും ഒരു കണ്ണീർക്കണം ഉതിർന്നുവീണു... കുറ്റബോധം ആയിരുന്നു ആ കണ്ണുനീരിൽ നിറയെ... അത് കണ്ട് ദേവു ചിരിയോടെ അവളുടെ കണ്ണ് തുടച്ചുകൊടുത്തുകൊണ്ട് ദോശ വാരിക്കൊടുത്തു... """ജീവിതം അങ്ങനെയാണ്.. വെറുത്തവരെ സ്നേഹിക്കാനും മനസ്സിലാക്കാനും കാലം ചിലത് കരുതിവച്ചിട്ടുണ്ടാകും...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരുപാട് താമസിച്ചാണ് അനന്തൻ രാത്രിയിൽ എത്തിയത്..

ഉമ്മറത്ത് അവനെ കാത്തിരുന്ന് ഭദ്ര ഉറക്കം തൂങ്ങിയിരുന്നു.... അവന്റെ ബുള്ളറ്റ് വന്നതും ഭദ്ര അവനരുകിലേക്ക് നടന്നു... ""എത്ര സമയം ആയി അപ്പുവേട്ടാ നോക്കി ഇരിക്കണു... ഇവിടെ ആയിരുന്നു.. എന്താ വൈകിയേ... """തിരക്കായിരുന്നു.. ""ഹമ്മ് വായോ ഞാൻ അത്താഴം എടുത്ത് വയ്ക്കാം.. ""വേണ്ട... നീ കഴിച്ചോ.. ""അതുകൊള്ളാം.. ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല.. വന്നേ എന്തെങ്കിലും കഴിച്ചിട്ട് കിടന്നാൽ മതി.. ""എനിക്ക് വിശപ്പില്ല ഭദ്രേ... ""എന്താ പറ്റിയെ ഏട്ടാ.. ഞാനിന്ന് ഉച്ചയ്ക്ക് ഊണും കൊണ്ട് വന്നിരുന്നു... എത്ര നേരം നോക്കിയിരുന്നു.. ഒന്നും കഴിക്കാതെ എങ്ങനാ.. അപ്പുവേട്ടന് ഇഷ്ടം ഉള്ള മാമ്പഴപുള്ളിശ്ശേരി ഉണ്ടാക്കിയിട്ടുണ്ട്... വന്നേ... """വേണ്ട... ഭദ്രേ.. ""പറ്റില്ല കഴിച്ചേ പറ്റൂ.... ഭദ്ര അവന്റെ കയ്യിൽ പിടിച്ചു വലിച്ചു... ""കുറച്ച് സ്വസ്ഥത തരുമോ... മനുഷ്യന്റെ സമാദാനം കളയാൻ... വേണ്ടെന്ന് പറഞ്ഞാൽ പിന്നെയും ശല്യം ചെയ്തോണം... ഇവിടെ ഇരുന്നാലും വിളിച്ചു വിളിച്ചു പുറകെ വരും... എപ്പോഴും നിന്റെ ഒപ്പം നീ പറയുന്നത് കേട്ട് ഇരിക്കണോ...

നിന്നോട് ഞാൻ പറഞ്ഞില്ലേ തിരക്കാണെന്ന് എന്നിട്ടും ഇതും പൊക്കിപിടിച്ചു വരാൻ ഞാൻ പറഞ്ഞോ.. ഞാൻ എവിടൊക്കെ പോകുന്നെന്ന് നിന്നോട് പറയണോ.. മനുഷ്യന് ഒരു സ്വസ്ഥത തരില്ല...! കല്യാണത്തിന് മുന്നേ സമാധാനം ഉണ്ടായിരുന്നു.. ഏത് നേരത്താണാവോ ഇതിനെയൊക്കെ എടുത്ത് തലേൽ വയ്ക്കാൻ തുടങ്ങിയത്.. അന്ന് തൊട്ട് തുടങ്ങിയതാ... നാശം പിടിക്കാൻ...! അവളുടെ കൈ കുടഞ്ഞെറിഞ്ഞുകൊണ്ട് അത്രയും പറഞ്ഞ് അനന്തൻ മുകളിലേക്ക് പോയതും ശ്വാസം ഇല്ലാത്തപ്പോൾ ഒക്കെയും കേട്ട് ഭദ്ര അവിടെ തറഞ്ഞിരുന്നു... അവളുടെ കണ്ണുനീർപോലും ഒഴുകാൻ മടിച്ചു. താൻ... താനൊന്നും പറഞ്ഞില്ലല്ലോ... നേരത്തെയും ആഹാരം കൊണ്ട് കൊടുക്കുമ്പോൾ ചിരിയോടെ തനിക്കും തന്ന് കഴിക്കുമായിരുന്നു... അതൊക്കെ അപ്പുവേട്ടന് ശല്യം ആയിരുന്നോ..?? ഓരോന്നും അവളുടെ ഓർമയിൽ തെളിഞ്ഞു.. തന്നെ വിവാഹം ചെയ്തത് കൊണ്ടാണോ അപ്പുവേട്ടന് പ്രശ്നം... താൻ.. തന്നാണോ.. സമാദാനം കളഞ്ഞത്.. ഒക്കെയും മനസ്സിൽ ചിന്തിച്ചികൊണ്ട് ഭദ്ര നിലത്തേക്ക് ഊർന്നിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story