അനന്തഭദ്രം: ഭാഗം 112

anantha badhram

എഴുത്തുകാരി: മയിൽപീലി

മുൻപുള്ള ഒരോർമയിൽ ഭദ്രയുടെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടതും ഇപ്പോഴത്തെ കാര്യങ്ങൾ ഓർക്കെ അതൊരു വാടിയ പൂവ് കണക്കെ മങ്ങിപ്പോയി... വീണ്ടും കണ്ണുനീരോഴുകി.. അവന്റെ വാക്കുകൾ ഓരോന്നും അവളിൽ തീർത്ത നൊമ്പരം അത്രത്തോളം ആഴത്തിൽ ആയിരുന്നു.. ""വേണ്ടപ്പെട്ടവരുടെ നാവിൽ നിന്നും ഊർന്നു വീഴുന്ന വാക്കുകൾക്കുപോലും ഹൃദയം തകർക്കാൻ തക്കവണ്ണം മൂർച്ചയുണ്ടായിരിക്കും...! " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ രാത്രി വരുമ്പോഴും ഭദ്ര അവനെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ബുള്ളറ്റ് നിർത്തിയിട്ട് അവൻ ഇറങ്ങിയപ്പോഴേക്കും ഭദ്ര എഴുന്നേറ്റു. അനന്തനോട് സംസാരിക്കുവാൻ വേണ്ടി ഭദ്ര അവനിലേക്ക് നോട്ടം പായിച്ചു. എന്നാൽ അവൾ അവിടെ ഇരിക്കുന്നത് പോലും ശ്രദ്ധിക്കാത്ത പോലെ അവൻ അകത്തേക്ക് കയറിപ്പോയി. അതൊരിക്കലും ഭദ്ര പ്രതീക്ഷിച്ചിരുന്നില്ല... ഭദ്രാ അവനു വേണ്ടിയുള്ള ആഹാരം എടുത്ത് മേശയിൽ വച്ചു. """ ഞാൻ കഴിച്ചിട്ടാവന്നത് ആഹാരം എടുത്തു വയ്ക്കേണ്ട... ഭദ്ര ആഹാരം എടുത്ത് വയ്ക്കുന്നത് കണ്ട് അനന്തൻ പറഞ്ഞു.

""" അപ്പുവേട്ടാ.... ഭദ്ര വിളിച്ചതും അനന്തൻ തിരിഞ്ഞു "" ഏട്ടന് എന്താ പറ്റിയത്..?? """ എന്തുപറ്റാൻ...? ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ അനന്തൻ ചോദിച്ചു. "" പിന്നെ എന്തിനാ എന്നോട് മിണ്ടാതിരിക്കുന്നത്...?? അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ അനന്തൻ നിന്നു... """ ഞാനപ്പുവേട്ടനോട് ആണ് ചോദിക്കുന്നത്.. അവനിൽ നിന്നും പ്രതികരണം ഒന്നും കാണാതെ വന്നപ്പോൾ ഭദ്ര കുറച്ചു ഉച്ചത്തിൽ ചോദിച്ചു.. """എനിക്ക് താല്പര്യമില്ലാത്തതുകൊണ്ട്... ഒറ്റയടിക്ക് അങ്ങനെ ഒരു ഉത്തരം കിട്ടിയതും തറഞ്ഞു നിന്നു. """ അതിന്റെ കാരണം?? ഉള്ളിൽ നിറഞ്ഞ വിഷമത്തോടെ കൂടി തന്നെ ഭദ്ര അവനോട് ചോദിച്ചു """ എനിക്കിപ്പോൾ ഒന്നും പറയാനില്ല...! അത്രയും പറഞ്ഞുകൊണ്ട് അനന്തൻ മുകളിലേക്ക് പോയി എന്നാൽ വിടാൻ ഉദ്ദേശം ഇല്ലാത്തതുപോലെ ഭദ്ര അവന്റെ കൂടെ മുകളിലേക്ക് കയറി. """ നിൽക്ക് അപ്പുവേട്ടാ... എന്റെ ചുമ്മാ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം എനിക്ക് കിട്ടണം...! സങ്കടവും ദേഷ്യവും കലർന്ന് അവളിൽ ഒരുതരം വാശി നിറഞ്ഞു. ശബ്ദം ഇടറാതിരിക്കാൻ പരമാവധി അവൾ ശ്രമിച്ചു.

""" എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്?? ഒരു തവണ പറഞ്ഞില്ലേ എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല... """ അതിന്റെ കാരണമാണ് ഞാൻ ചോദിക്കുന്നത്?? മിണ്ടാതിരിക്കുമ്പോൾ അതിന്റെ കാരണം കൂടി പറയണമല്ലോ എന്ത് തെറ്റാണ് ഞാൻ ചെയ്തത്?? """ നീ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞോ..??? "" പിന്നെ അവഗണനയുടെ അർത്ഥം എന്താ...??രണ്ടുദിവസം മുൻപ് വരെ ഇല്ലാതിരുന്ന എന്ത് കാരണമാണിപ്പോൾ?? """ അതിന് പല കാരണങ്ങൾ കാണും അത് ചോദ്യം ചെയ്യാൻ നിൽക്കണ്ട...! """" എനിക്ക് കാരണം അറിഞ്ഞേ പറ്റൂ...! നിങ്ങളെ മാത്രം വിചാരിച്ച് ജീവിക്കുന്നവളാണ് ഞാൻ... ആ ഞാൻ പിന്നെ ആരോടാണ് ചോദിക്കേണ്ടത്...?? ഭദ്ര അവന്റെ ഷർട്ടിന്റെ കോടതി പിടിച്ചുലച്ചുകൊണ്ട് പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു. """ഇഷ്ടമില്ലാത്തതുകൊണ്ട്...! വളരെ ദേഷ്യപ്പെട്ടു കൊണ്ട് അനന്തൻ പറഞ്ഞു ആ നിമിഷം അവന്റെ ഷർട്ടിന്റെ കോളറിൽ നിന്ന് ഭദ്രയുടെ കൈകൾ താനേ അയഞ്ഞു. അവളുടെ കണ്ണുകളിൽ താഴേക്ക് വീഴാൻ മടിച്ചുനിന്നൊരു നീർക്കണം കവിളിലൂടെ ഒഴുകി ഇറങ്ങി...

""" അപ്പുവേട്ടൻ എന്താ പറഞ്ഞേ...?? മുറിഞ്ഞു പോകുന്ന വാക്കുകളോടെ ഭദ്ര അവനോട് ചോദിച്ചു എന്തോ അവളുടെ ചോദ്യം അവന്റെ ഉള്ളിലും ഒരു മുറിവ് ഉണ്ടാക്കി... അവളുടെ കണ്ണുകളിലേക്ക് നോക്കാൻ തന്നെ അനന്തൻ ഭയപ്പെട്ടു.. "" ഒന്നുകൂടി പറയ് എന്റെ മുഖത്ത് നോക്കി പറയ് ഒരു തളർച്ചയുടെ മുഖത്തേക്ക് തന്നെ നോട്ടമിട്ടുകൊണ്ട് ഭദ്ര ചോദിച്ചു.... ""എനിക്കിഷ്ടമല്ല എന്ന് ... ആദ്യം മൗനം ഉണ്ടെങ്കിലും അവനിൽ നിന്നും വീണ്ടും ആ ഉത്തരം തന്നെ അടർന്നു വീണു... വെറുതെയെങ്കിലും ചുമ്മാ പറഞ്ഞതാണെന്ന് അവന്റെ ഒരു ഉത്തരം പ്രതീക്ഷിച്ചിരുന്നു അത് കിട്ടാത്ത പക്ഷം അവളിൽ ഒരു തളർച്ച വന്നു നിറഞ്ഞു ... ഉത്തരം അവൾക്കു ഉൾക്കൊള്ളാൻ ആയിട്ടില്ലായിരുന്നു... "" എന്തിനാ എന്നെ ഇങ്ങനെ പറ്റിക്കണേ...?? വെറുതെ പറയുവാ.. "" എന്തൊരു കഷ്ടമാണിത് ഒരു സ്വസ്ഥത തരില്ലെന്ന് വെച്ചാൽ...! ഈർഷ്യയുടെ അനന്തൻ ഭദ്രയെ നോക്കി പറഞ്ഞു. """ എന്റെ ചിലവിൽ കഴിയുമ്പോൾ എന്നെ ചോദ്യം ചെയ്യാൻ വരണ്ട.. നിനക്ക് നിന്റെ ഇഷ്ടംപോലെ ജീവിക്കാം എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... സ്വാതന്ത്ര്യം തന്നാൽ പിന്നെ തലയിൽ കേറിക്കോളും.. പറഞ്ഞുകൊണ്ട് അനന്തൻ ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയതും വിറക്കുന്ന ചുണ്ടുകളോടെ മുറിഞ്ഞു പോയ ഹൃദയത്തോടെ ഭദ്ര കസേരയിലേക്ക് ഇരുന്നു പോയി...

അനന്തേട്ടന്റെ ചിലവിലാണ് ഞാൻ ജീവിക്കുന്നത്.. അദ്ദേഹത്തിന്റെ ഔദാര്യമാണ് തന്റെ ജീവിതം... മുതൽ തന്നെ തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അപ്പുവേട്ടൻ തന്നെയാണ്... പക്ഷേ ഇപ്പോൾ താൻ അപ്പുവേട്ടന്റെ ഭാര്യയല്ലേ...?? തനിക്ക് വേണ്ടി ചെയ്യുന്നതെല്ലാം സ്നേഹം കൊണ്ടല്ലേ...?? അതൊ ഒക്കെയും സഹിക്കുവായിരുന്നോ..?? ശരിയാണ് തനിക്ക് കയറി ചെല്ലാൻ സ്വന്തമായി ഒരു വീട് പോലും ഇല്ലല്ലോ...?? ഇതുവരെയും അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിടവ് തോന്നിയിട്ടില്ല ആ ഒരു കുറവ് അറിഞ്ഞിട്ടില്ല അല്ല അറിയിച്ചിട്ടില്ല പക്ഷേ ഇപ്പോൾ താൻ ഒറ്റയ്ക്കായത് പോലെ തോന്നുന്നു ... ആദ്യമായി അവരില്ലാത്തതിന്റെ വേദന ഓർത്ത് കണ്ണുനീർ പൊടിയുന്നു... നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി ഭദ്രയ്ക്ക്...പ്രഞ്ജയറ്റ കണക്കെ അവൾ ആ ഇരിപ്പിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അൽപ്പനേരത്തിന് ശേഷം ഭദ്രമുകളിലേക്ക് ചെല്ലുമ്പോഴേക്കും അനന്തൻ കിടന്നിരുന്നു... മുറിയാതെ ഇരുട്ട് പടർന്നിരുന്നു ജനലിൽ കൂടി വന്ന നേരിയ നിലാവെളിച്ചത്തിൽ ഭദ്ര അവനെ നോക്കി നിന്നു.

അവൻ ഉറങ്ങിയെന്ന് തോന്നിയത് ശല്യമുണ്ടാക്കാത്ത വണ്ണം ഓരത്തേക്കവൾ ചേർന്നു കിടന്നു... ഉറക്കം വന്നില്ലെങ്കിലും കണ്ണുകൾ അടച്ചു... അടച്ച കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി ഇറങ്ങി.. അവൾ അടുത്ത് വന്ന് കിടന്നത് അറിഞ്ഞതും അനന്തൻ മെല്ലെ കണ്ണുകൾ തുറന്നു കൽപ്പനേരം കഴിഞ്ഞ അനക്കം ഒന്നും കാണാതെ അനന്തൻ തിരിഞ്ഞു കിടന്നവളെ നോക്കി... മനസ്സു നുറുങ്ങിക്കിടന്നവളെ കാണെ നെഞ്ചുപുകയുന്നുണ്ടായിരുന്നു..! പറഞ്ഞപ്പോൾ കടുത്തുപോയ വാക്കുകളെ ഓർത്ത് അവന്റെ ഉള്ളം തന്നെ അവനോട് കലഹം ഇട്ടുകൊണ്ടിരുന്നു...! ജീവനായി കാണുന്ന പെണ്ണിന്റെ ഉള്ളം നോവിച്ചതിന് അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു...! തന്നോടുള്ള സ്നേഹത്തിൽ ഒരല്പം പോലും കളങ്കം കാണിക്കാതെ..., ഓരോ നിമിഷവും തന്നെയോർത്തുരുകുന്ന അവളെ നോവിച്ചതിനുള്ള പാപത്തിന്റെ ഫലം എങ്ങനെ താൻ അനുഭവിച്ചു തീർക്കുക... """ പക്ഷേ പാടില്ല തന്റെ പ്രണയം കൊണ്ട് ബന്ധിക്കപ്പെട്ടവൾക്കൊരു മോചനം ... തന്നെ ലോകമായി കണ്ടു ചുറ്റുന്നവൾക്ക് യഥാർത്ഥ ലോകത്തിലെക്കൊരു വാതിൽ... അത്രയും ഉള്ളിൽ പറഞ്ഞുകൊണ്ട് അനന്തൻ തിരിഞ്ഞു കിടന്ന് കണ്ണുകൾ അടച്ചു. നെഞ്ചിൽ കൂടി തുടങ്ങിയ വേദന അടക്കാൻ ആവാത്തവണ്ണം അവന്റെ മനസ്സും വരിഞ്ഞുമുറുകികൊണ്ടിരുന്നു.. അതിൽ പിടഞ്ഞുകൊണ്ട് അവന്റെ മനസ്സും.... ഇതൊന്നുമറിയാതെ ഒരു പെണ്ണും............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story