അനന്തഭദ്രം: ഭാഗം 113

anantha badhram

എഴുത്തുകാരി: മയിൽപീലി

അവൾ അടുത്ത് വന്ന് കിടന്നത് അറിഞ്ഞതും അനന്തൻ മെല്ലെ കണ്ണുകൾ തുറന്നു അൽപ്പനേരം കഴിഞ്ഞ് അനക്കം ഒന്നും കാണാതെ അനന്തൻ തിരിഞ്ഞു കിടന്നവളെ നോക്കി... മനസ്സു നുറുങ്ങിക്കിടന്നവളെ കാണെ നെഞ്ചുപുകയുന്നുണ്ടായിരുന്നു..! പറഞ്ഞപ്പോൾ കടുത്തുപോയ വാക്കുകളെ ഓർത്ത് അവന്റെ ഉള്ളം തന്നെ അവനോട് കലഹം ഇട്ടുകൊണ്ടിരുന്നു...! ജീവനായി കാണുന്ന പെണ്ണിന്റെ ഉള്ളം നോവിച്ചതിന് അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു...! തന്നോടുള്ള സ്നേഹത്തിൽ ഒരല്പം പോലും കളങ്കം കാണിക്കാതെ..., ഓരോ നിമിഷവും തന്നെയോർത്തുരുകുന്ന അവളെ നോവിച്ചതിനുള്ള പാപത്തിന്റെ ഫലം എങ്ങനെ താൻ അനുഭവിച്ചു തീർക്കുക... """ പക്ഷേ പാടില്ല തന്റെ പ്രണയം കൊണ്ട് ബന്ധിക്കപ്പെട്ടവൾക്കൊരു മോചനം ... തന്നെ ലോകമായി കണ്ടു ചുറ്റുന്നവൾക്ക് യഥാർത്ഥ ലോകത്തിലെക്കൊരു വാതിൽ... അത്രയും ഉള്ളിൽ പറഞ്ഞുകൊണ്ട് അനന്തൻ തിരിഞ്ഞു കിടന്ന് കണ്ണുകൾ അടച്ചു. നെഞ്ചിൽ കൂടി തുടങ്ങിയ വേദന അടക്കാൻ ആവാത്തവണ്ണം അവന്റെ മനസ്സും വരിഞ്ഞുമുറുകികൊണ്ടിരുന്നു.. അതിൽ പിടഞ്ഞുകൊണ്ട് അവന്റെ മനസ്സും.... ഇതൊന്നുമറിയാതെ ഒരു പെണ്ണും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""നച്ചൂ... ബാൽക്കണിയിൽ ഇരിക്കുന്ന നച്ചുവിനെ തേടി ലച്ചു അവൾക്കടുത്തേക്ക് വന്നു. എന്തോ ചിന്തയിൽ ആയിരുന്ന നച്ചു അതൊന്നും അറിഞ്ഞില്ല. ""ഡീ... ""ആഹ്.. പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഉണർന്നപോലെ അവൾ ഞെട്ടി ലച്ചുവിനെ നോക്കി.... ""കൊള്ളാല്ലോ... ഇത് ഏത് ലോകത്താ...?? വന്നേ.. ബ്രേക്ക്‌ ഫാസ്റ്റോ നുള്ളി കഴിച്ചതേ ഉള്ളൂ... രാവിലത്തെ മരുന്നെങ്കിലും കൃത്യമായിട്ട് കഴിക്കണ്ടേ... ഉള്ളിലുള്ള ആൾക്ക് എനർജി വേണ്ടേ...?? നാച്ചുവിനോട് യോജിക്കാൻ കഴിയാത്ത വിധം ലച്ചുവിന് അവളോട് വെറുപ്പായിരുന്നു... തന്റെ സഹോദരനോട് ചെയ്തതൊന്നും അവൾ ക്ഷെമിക്കാൻ കഴിഞ്ഞിരുന്നില്ല... എന്നാൽ ഹോസ്പിറ്റലിൽ നിന്നും വന്നതിന് ശേഷം വിഷ്ണുവിന്റെ സംസാരം അവളിൽ മാറ്റങ്ങൾ നൽകിയിരുന്നു... പിന്നെ ഇത്രയൊക്കെ ചെയ്തിട്ടും ദേവുവിന്റെ നച്ചുവിനോടുള്ള സമീപനം ലച്ചുവിനെ മാറി ചിന്തിപ്പിച്ചു... നച്ചു ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞിട്ടും അവളോട് ക്ഷമിക്കാതെ ഇരുന്നിട്ട് എന്ത് നേട്ടം കിട്ടാനാണ്...?? മാത്രമല്ല ഒരു വിധത്തിൽ മുഴുവനും അവളുടെ തെറ്റായിരുന്നില്ലല്ലോ....

തെറ്റ് ചെയ്താൽ തിരുത്താൻ ഒരവസരം കൊടുക്കണ്ടേ..?? അവൾക്കുള്ളിൽ വളരുന്ന ജീവന്റെ പ്രാധാന്യം അത്രത്തോളം എല്ലാവരും ഉൾക്കൊണ്ടു...വിഷ്ണു പറഞ്ഞ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാവരിലും അവളോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിരുന്നു... മാത്രമല്ല നച്ചു ഇപ്പോൾ വളരെ പക്വത നിറഞ്ഞ പെരുമാറ്റത്തിലാണ് ഇടപെടുന്നത്... അധികം സംസാരമോ ചിരിയോ കളിയോ ഒന്നുമില്ലെങ്കിലും ലച്ചുവിന്റെയും ദേവുവിന്റെയും തമാശകൾ ഇടയ്ക്ക് അവൾ ആസ്വദിക്കുകയും ആ അന്തരീക്ഷത്തിൽ സമാധാനം തേടാറുമുണ്ട്... ഒറ്റയ്ക്കവളെ ആരും മാറി നിൽക്കാൻ അനുവദിച്ചിരുന്നില്ല... അവളോടും അവളുടെ ഉദരത്തിൽ നാമ്പിട്ട ജീവനോടും സുരക്ഷിതത്വം പുലർത്തി.. ''''നമ്മളോട് ഒരാൾ ദ്രോഹം ചെയ്താൽ തിരികെ ആയാളോട് പക വയ്ചതുകൊണ്ടോ വെറുപ്പ് കാണിച്ചതുകൊണ്ടോ എന്ത് നേട്ടം കിട്ടാൻ... അങ്ങനെ ചെയ്താൽ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം എന്താണ്...?? സാഹചര്യം പല തരത്തിൽ പല രീതിയിൽ അല്ലേ ഓരോ മനുഷ്യരുടെയും ജീവിതത്തിൽ കടന്നു ചെല്ലുന്നത്... അതിന്റെ പ്രീതിഫലനവും വ്യത്യസ്തമായിരിക്കും...! ""നച്ചു... നീ എന്താ ആലോചിക്കുന്നത്..? ശരി ടാബ്ലറ്റ് ഞാൻ എങ്ങോട്ട് കൊണ്ട് വരാം... """എന്റെ കുഞ്ഞ് ഒറ്റയ്ക്കായിപ്പോകും അല്ലേ വസൂ...??

എങ്ങോട്ടോ കണ്ണും നട്ട് നച്ചു അത് പറയുമ്പോൾ തിരിഞ്ഞു നടന്ന ലച്ചു അവളെ നോക്കി.. കണ്ണുകൾ നിറഞ്ഞൊഴുകിതുടങ്ങിയിരുന്നു... ""നച്ചു... നീ... നീ എന്താ ഈ പറയുന്നേ...?? """എനിക്ക്... എന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ കുഞ്ഞിന് ആരുമില്ലാതെ ആവില്ലേ...?? """നിനക്ക് എന്ത് സംഭവിക്കാനാ നച്ചു..?? ""പ്രസവത്തോടെ ഞാൻ.. ഞാൻ മരിച്ചുപോകുമെന്നൊരു തോന്നൽ.. ""നച്ചൂ.... ലച്ചു അവൾക്കരുകിൽ ഇരുന്നു.. ""നിനക്ക് ഒന്നും സംഭവിക്കില്ലടാ...ഞങ്ങളൊക്കെയില്ലേ...? ""എനിക്ക്...എന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു... അവളുടെ മാതൃ ഹൃദയം നോവുന്നതിനനുസരിച്ച് എങ്ങലുകളുടെ കടുപ്പവും കൂടി വന്നു. ""വേണ്ടാത്തതൊന്നും ചിന്തിക്കാതെ നച്ചു... """ഞാനില്ലെങ്കിൽ എന്റെ കുഞ്ഞിനെ നോക്കുവോ...?? നിറ കണ്ണുകളോടെ നച്ചു ലച്ചുവിന്റെ കൈകൾ കൂട്ടിപ്പിടിച്ച് നേർത്ത ശബ്ദത്തിൽ ചോദിച്ചു.. """പിന്നല്ലാതെ... പക്ഷെ അങ്ങനെയൊന്നും ഉണ്ടാകില്ല... നീ സമാദാനമായിട്ട് ഇരിക്ക്... """"ഇല്ല... എത്രനാൾ നോക്കും... പിന്നീട് നിങ്ങൾക്കൊക്കെ ഒരു ഭാരമാകില്ലേ...??

ഏൽപ്പിക്കാൻ എന്റെ കുഞ്ഞിന് അതിന്റെ അച്ഛനെ പോലും കൊടുക്കാൻ എനിക്ക് ആകുന്നില്ലല്ലോ... ഒറ്റയ്ക്കല്ലേ...?? ആരൊക്കെ ചുറ്റും ഉണ്ടെങ്കിലും എന്റെ കുഞ്ഞ് ഈ ഭൂമിയിലേക്ക് വരുമ്പോൾ ഉണ്ടാകേണ്ട ആളില്ലല്ലോ... അതിനുപോലും കഴിയാത്ത നിർഭാഗ്യവതിയല്ലേ ഞാൻ... നാളെ ഞാനില്ലെങ്കിലും എന്റെ കുഞ്ഞ് അവന്റെ അച്ഛനെ തേടില്ലേ... അന്ന്... അന്നവൻ എന്നെ വെറുക്കുമായിരിക്കും അല്ലേ...?? എന്തൊക്കെയോ കടന്ന ചിന്തകൾ കൊണ്ട് അവളുടെ മനസ്സ് ആധി പിടിച്ചിരുന്നു... സമൂഹത്തിൽ അവളുടെ നേർക്ക് വരാൻ പോകുന്ന ചോദ്യങ്ങളെക്കാൾ ഉപരി ചെയ്ത തെറ്റിന്റെ ആഴം അവൾക്ക് നേരെ ആയുധം കണക്കെ നിൽക്കുന്നത് വിധി തനിക്ക് നൽകിയ ശിക്ഷ പോലെ തോന്നി... അവളുടെ മനസ്സ് അവളോട് തന്നെ കലാഹിച്ചുകൊണ്ടിരുന്നു... എല്ലാം തന്നെനോക്കി പല്ലിളിക്കുന്നപോലെ...! ലച്ചുവിന് അവളുടെ അമ്മ മനസ്സിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയില്ലാരുന്നു... നാച്ചുവിന്റെ ആശങ്കകൾ കേട്ട് അതുവരെ ഒന്നും ചിന്തക്കാത്ത അവളുടെ മനസ്സും ഭയപ്പെട്ടു തുടങ്ങിയിരുന്നു... ""നച്ചൂ... എല്ലാത്തിനും പരിഹാരം ഉണ്ടാകും.. നീ ഇരിക്ക്... ഞാൻ മരുന്നെടുത്ത് തരാം... നിർവികാരമായ മനസ്സോടെ നച്ചു നടന്നു...

ഈ സംസാരം ഒക്കെയും കേട്ട് ഒരു മനസ്സും കൂടി ആ നൊമ്പരത്തിൽ ചേർന്നിരുന്നു... എന്തൊക്കെയോ മനസ്സിൽ കൂട്ടി തിരികെ നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ന്റെ കുട്ടീ... എവിടെപോയതാ നീ...?? പോകുമ്പോൾ ഒന്ന് പറഞ്ഞുകൂടേ....?? അമ്പലത്തിൽ പോയി തിരികെ എത്തുമ്പോൾ തന്നെ ഭദ്ര കാണുന്നത് ആധി പിടിച്ചിരിക്കുന്ന മുത്തശ്ശിയെ ആണ്... ഉമ്മറത്തപ്പോൾ അനന്തനും ഉണ്ടായിരുന്നു.. ""ഞാൻ അമ്പലത്തിൽ... ഉള്ളം വല്ലാതെ വരിഞ്ഞു കെട്ടാൻ തുടങ്ങിയപ്പോൾ ഒന്ന് ശാന്തമാക്കാൻ ഭദ്ര അമ്പലത്തിൽ പോയിരുന്നു... അവിടുത്തെ നടയിൽ തന്റെ സങ്കട ഭാരം ഇറക്കി വച്ചപ്പോൾ എന്തൊക്കെയോ ആശ്വാസം അവളിൽ നിറഞ്ഞു... അല്ലെങ്കിലും മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാനൊരിടാം ഇതിലും മികച്ചതില്ലല്ലോ... എത്ര തന്നെ ദുഃഖവും അവിടം ഒരിടത്തെ ശാന്തതയിൽ അലിഞ്ഞു തീരും... മുത്തശ്ശി ചോദിച്ചതും ഭദ്രയുടെ കണ്ണുകൾ ഉമ്മറത്തിരുന്ന അനന്തനിൽ എത്തി നിന്നു. ""പലതും പറയാനും കേൾക്കാനും ദൈവമല്ലേ ഉള്ളൂ...! ആരോടെന്നില്ലാതെ ഭദ്ര പറഞ്ഞു.... ""ന്നാലും നിന്നെ കാണാതെ എന്ത് പേടിച്ചു ഞാൻ... എങ്ങോട്ടാ പോയി തിരക്കുക. """അല്ലെങ്കിലും തോന്നിയപോലെ പോകുകയും വരുകയും ചെയ്യാലോ...

ആരോടും പറയുകയും വേണ്ട മറ്റുള്ളവരുടെ മനസ്സമാധാനം ആലോചിക്കുകയും വേണ്ട.. മുത്തശ്ശി ചോദിച്ചതും മറുപടി ആയി അനന്തൻ പറഞ്ഞു... ഭദ്രയോടായി പറയാൻ വയ്യെങ്കിലും അത്രയും നേരം അവൻ അനുഭവിച്ച ടെൻഷൻ ആ വാക്കുകളിൽ നിറഞ്ഞിരുന്നു... പക്ഷെ ഭദ്ര അതിൽ നിന്ന് കണ്ടെത്തിയത് അവന് തന്നിൽ ഉള്ള ഇഷ്ടക്കേടായിരുന്നു... വലിഞ്ഞു പറ്റി കിടക്കുന്നവളോടുള്ള അവഗണന...! """മുത്തശ്ശി കുളിക്കുയായിരുന്നു... പിന്നെ ഇവിടെ ആരും ഉണ്ടായിരുന്നില്ല... വിളിച്ചു പറയാൻ ആരും എന്നെ തിരക്കുന്നെന്ന് തോന്നിയില്ല. അത് അനന്തനേറ്റ മുറിവായിരുന്നു... """ശെരിയാണ് വന്നിട്ട് അവളെ കാണാഞ്ഞിട്ട് ഒന്ന് വിളിക്കാൻ തോന്നിയില്ല... തോന്നിയിരുന്നു അവൾ അമ്പലത്തിൽ പോയിരിക്കുമെന്ന്... മറ്റെവിടെയും പോകാൻ സാധ്യതയില്ലല്ലോ...! """മുത്തശ്ശിയോട് രാവിലെ ഞാൻ പറഞ്ഞിരുന്നല്ലോ...?? പിന്നെ ആരാണ് ആധി പിടിക്കാൻ ഉള്ളത്....?? """അയ്യോ ഞാൻ അത് മറന്ന് കുട്ട്യേ...! ഭദ്ര ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.. മുത്തശ്ശിക്ക് മൊത്തത്തിൽ എവിടെയൊക്കെയോ പിഴവ് തോന്നി... അനന്തന്റെ ഉള്ളിൽ അത് നോവായി പടർന്നു... അവളുടെ കലങ്ങിയ മിഴികൾ കൊണ്ടുള്ള നോട്ടം തന്റെ നെഞ്ചിനെ കുത്തിത്തുളയ്ക്കുന്നതായി തോന്നി അവന്.. """താൻ അവളുടെ കാര്യത്തിൽ ആരുമില്ലാത്ത പോലെ... അല്ലെങ്കിൽ താൻ അവൾക്ക് കൊടുക്കാത്ത പരിഗണന വാക്കുകളിൽ അലയടിച്ചപോലെ... താൻ ആരുമല്ലേ...?? തനിക്ക് അവളുടെ കാര്യത്തിൽ ആധി ഉണ്ടവില്ലേ..?? ഒറ്റ വാക്കിൽ തനിക്ക് ഒരു സ്ഥാനവും ഇല്ലാത്തപോലെ...! അല്ലെങ്കിൽ തന്നെ അവളെ എന്തിന് കുറ്റം പറയണം....?? താനല്ലേ എല്ലാത്തിന്റെയും കാരണക്കാരൻ..?""" ഓരോ ചോദ്യങ്ങളായി അവന്റെ മനസ്സിനെ കലക്കി മറിച്ചുകൊണ്ടിരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story