അനന്തഭദ്രം: ഭാഗം 114

anantha badhram

എഴുത്തുകാരി: മയിൽപീലി

""ഏട്ടാ... എന്തായാലും നന്നായി... എല്ലാം ശരിയാണ് ദേവു പറഞ്ഞതെന്ന് ഞാൻ പറയില്ല.. പക്ഷെ സങ്കടം കൊണ്ടാ അങ്ങനെ പറഞ്ഞത്... ഏട്ടന് അത് മനസിലാകുമോന്ന് അറിയില്ല.. അവൾക്ക് വേണ്ടി വീട്ടുകാർ ഏതോ ബന്ധം കൊണ്ട് വന്നെന്ന് കേട്ടപ്പോൾ തൊട്ട് തുടങ്ങിയതാ അതിന്റെ ടെൻഷൻ... ഇതുവരെ അവൾ ഒന്നും മിണ്ടിയിട്ടില്ലല്ലോ...?? ഇപ്പോൾ ഏട്ടനോടുള്ള ഇഷ്ട്ടം കൊണ്ട്... നഷ്ടപ്പെടുമോ എന്ന പേടികൊണ്ടാ ഇങ്ങനെയൊക്കെ പറഞ്ഞത്...എന്റെ ഭാവിയെ കുറിച്ചോർത്ത് ഏട്ടനും അച്ഛനും അമ്മയ്ക്കും ഒക്കെയുള്ള വേവലാതി പോലെയല്ലേ ദേവുവിന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടാവുക..?? ഒന്ന് മനസ്സിലാക്കികൂടെ ആ പാവത്തിനെ...?? ഏട്ടന് വേദനിച്ചതിനേക്കാളും വേദനിച്ചിട്ടുണ്ടാകും അതിന്...അത്രയ്ക്ക് ഇഷ്ട്ടാ ഏട്ടനെ അവൾക്ക്... ഇഷ്ട്ടം ഇല്ലെങ്കിൽ നേരത്തെ പറയാമല്ലോ.. ഇങ്ങനെ അപമാനിക്കണോ.. ലച്ചു ഉള്ളിൽ തട്ടിയ വിഷമത്തോടെ പറഞ്ഞുകൊണ്ട് പോയി.. വിഷ്ണു തലയ്ക്കു കയ്യും കൊടുത്ത് അവിടെ ഇരുന്നു... അമ്പലത്തിൽ വച്ചുള്ള അയാളുടെ സംസാരവും ദേവുവിന്റെ സംസാരവും അവനെ അത്രമാത്രം തളർത്തിയിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്താ... രാവിലെ പുറത്ത് ആരോ വിളിക്കുന്നത് കേട്ട് ഭദ്ര ഉമ്മറത്തേക്ക് ചെന്നു. വിഷ്ണു ആയിരുന്നു... ""ആഹാ വിഷ്ണുഏട്ടനാ... ഇതെന്താ ഒരുമാതിരി അറിയാത്ത വീട്ടിൽ വന്നപോലെ... അകത്തേക്ക് വന്നുകൂടെ..?? ഭദ്ര അവനോട് പരിഭവം പോലെ ചോദിച്ചു...

"""കുറച്ച് തിരക്കുണ്ടടി അനന്തനോട് ഒരു കാര്യം സംസാരിക്കാനുണ്ട്.. അതുകൊണ്ടാ ഇത്രയും രാവിലെ വന്നത്. അവനിവിടെ ഇല്ലേ.. """ഉണ്ട്.. താമസിച്ചു വന്നതുകൊണ്ട് ഉറക്കാ... ഉള്ളിലെ പിണക്കമോ അനന്തനോടുള്ള അകൽച്ചയോ വാക്കുകളിൽ പോലും കാണിക്കാതെ വിഷ്ണുവിനോട് പറഞ്ഞു. """വിഷ്ണുഏട്ടൻ കയറിയിരിക്ക് ഞാൻ അപ്പുവേട്ടനെ വിളിക്കാം.. ഭദ്ര അതും പറഞ്ഞ് മുകളിലേക്ക് ചെന്നു. അനന്തൻ ഉറക്കം ആയിരുന്നു... ഇന്നലെ ഇപ്പോഴോ വന്ന് കിടന്നതാണ്.. വന്നാൽ ഇപ്പോൾ അത്താഴം വല്ലപ്പോഴുമേ കഴിക്കു.. ചിലപ്പോൾ മുകളിലെ സോപാനിത്തിൽ ചെന്നിരിക്കും.. പിന്നെ രാത്രിയിൽ എപ്പോഴേലും കയറി കിടക്കും.. അപ്പോഴേക്കും താൻ ഉറക്കമായിട്ടുണ്ടാകും.. തന്റെ മുഖം പോലും കാണുന്നതിൽ ബുദ്ദിമുട്ടുണ്ടാകും... അവനെ നോക്കികൊണ്ട് തന്നെ സ്വയം പറഞ്ഞു.. വിളിക്കാൻ വന്ന കാര്യം ഓർത്തതും ഭദ്ര അപ്പുവിനെ വിളിക്കാൻ തുടങ്ങി.. ഒരു ഞരക്കത്തോടെ അനന്തൻ കണ്ണുകൾ തുറന്നു. """വിഷ്ണുവേട്ടൻ വന്നിട്ടുണ്ട്...എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു... വിളിച്ച കാര്യം മാത്രം പറഞ്ഞുകൊണ്ട് ഭദ്ര മുറിവിട്ട് പുറത്തിറങ്ങി.. അനന്തൻ എഴുന്നേറ്റ് കാവിമുണ്ട് ഒന്ന് മുറുക്കി ഉടുത്തുകൊണ്ട് താഴേക്ക് ഇറങ്ങി.. """എന്താടാ രാവിലെ... നക്ഷത്രയ്ക്ക് എന്തെങ്കിലും..??

രാവിലെ ഉള്ള അവന്റെ അപ്രതീക്ഷിതമായ വരവിൽ അനന്തൻ ചോദിച്ചു.. അവൾ പ്രെഗ്നന്റ് ആയതുകൊണ്ട് എന്തെങ്കിലും ആയിരിക്കുമോ എന്ന് അവൻ ഭയന്നു.. "'അവൾക്ക് ശാരീരികമായി ബുദ്ദിമുട്ടൊന്നും ഇല്ലടാ.. എന്നാൽ കുഴപ്പമൊന്നും ഇല്ലെന്ന് പറയാനും വയ്യ... """എന്താടാ.. എന്ത് പറ്റി..? അപ്പോഴേക്കും ഭദ്ര ചായ കൊണ്ട് വന്നിരുന്നു.. വിഷ്ണുവിനുള്ളത് കയ്യിൽ കൊടുത്തിട്ട് അനന്തനുള്ളത് അവൾ സോപാനത്തിൽ വച്ചു..ശേഷം അവൾ അകത്തേക്ക് പോയി.. എന്നും അനന്തനൊപ്പം അവിടെ തന്നെ നിൽക്കുന്നവളുടെ പ്രവർത്തികൾ വിഷ്ണു ശ്രദ്ധിക്കുകയും ചെയ്തു. ""പറയാൻ കുറച്ചുണ്ട്.. നിന്നോടും ഹരിയോടും ഒരുമിച്ച് പറയേണ്ടതാ... ഹരിയെ ഞാൻ വിളിച്ചു. അവൻ ആൽത്തറയിൽ വന്നോളും നീയും കൂടെ വാ.. ""ശരിയാടാ ഞാൻ ഡ്രസ്സ്‌ ഇട്ട് മുഖം ഒന്ന് കഴുകി വരാം.. അനന്തൻ പെട്ടെന്ന് തന്നെ അകത്തേക്ക് പോയി റെഡിയായി വന്നു.. ""പോകാം. അത്രയും പറഞ്ഞുകൊണ്ട് അവൻ കീയുമായി ബുള്ളറ്റിനടുത്തേക്ക് നടന്നു.. എന്നും ഭദ്രയോട് ഉച്ചത്തിൽ പോവാണേ എന്ന് പറഞ്ഞിട്ട് ഇറങ്ങുന്നവന്റെ ഇന്നത്തെ പെരുമാറ്റം അവനിൽ സംശയം ഉണ്ടാക്കി... പോരാത്തതിന് അനന്തൻ ഇറങ്ങുമ്പോൾ വാതിൽക്കൽ വന്ന് നിൽക്കുന്നവളെ ഇന്ന് കാണാനുമില്ല..

ഒന്നും ചോദിക്കാതെ തന്നെ വിഷ്ണുവും അനന്തന്റെ പിന്നാലെ ബൈക്ക് എടുത്തു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""എന്താടാ രാവിലെതന്നെ വരാൻ പറഞ്ഞേ.?? ആൽത്തറയിൽ എത്തിയതും കുട്ടൻ വിഷ്ണുവിനോട് ചോദിച്ചു.. ""പറയടാ... അത് കാര്യം കുറച്ച് സീരിയസ് ആ പക്ഷെ എളുപ്പത്തിൽ തീരുന്നതിൽ സംശയവുമാ.. ""എന്നുവച്ചാൽ..?? """നാച്ചുവിന്റെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കുകയാ... സ്വയം എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്.. പക്ഷെ ഒക്കെയും വെറുതെയാണെന്ന് പറയാനും വയ്യ.. ""നീ കാര്യം തെളിച്ചു പറ. അനന്തൻ ചോദിച്ചു.. വിഷ്ണു കുറച്ച് മുന്നേയുള്ള ആ ദിവസത്തിലേക്ക് പോയി.. ""നച്ചൂ... എല്ലാത്തിനും പരിഹാരം ഉണ്ടാകും.. നീ ഇരിക്ക്... ഞാൻ മരുന്നെടുത്ത് തരാം... നിർവികാരമായ മനസ്സോടെ നച്ചു നടന്നു... ഈ സംസാരം ഒക്കെയും കേട്ട് ഒരു മനസ്സും കൂടി ആ നൊമ്പരത്തിൽ ചേർന്നിരുന്നു... എന്തൊക്കെയോ മനസ്സിൽ കൂട്ടി തിരികെ നടന്നു 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒക്കെയും കേട്ട് നൊമ്പരത്തിൽ ചേർന്നത് ആ മനസ്സ് ദേവുവിന്റെ ആയിരുന്നു താഴേക്ക് എന്തൊക്കെയോ ചിന്തിച്ചവൾ അറിയാതെ എതിരെ വന്ന വിഷ്ണുവിനെ തട്ടി വീഴാൻ പോയി. """ഇവിടെ നോക്കിയാ പെണ്ണേ നടക്കുന്നത്.. സ്വപ്നത്തിൽ നടക്കുവാണോ..??

വിഷ്ണു അവളോട് ചോദിച്ചു... ദേവു അപ്പോഴും ചിന്തകളിൽ ആയിരുന്നു കണ്ണുകൾ മാത്രം അവനിലും.. ""ഹലൊ... വല്ലോം കേട്ടോ..?? വിരൽ ഞൊടിച്ചവൻ ചോദിച്ചപ്പോഴാണ് അവൾ സ്വബോധത്തിൽ വന്നത്.. ""അത് പിന്നെ... വാ.. ഒന്ന് നിന്നട്ടവൾ അവനെയും പിടിച്ചു വലിച്ച് ഗസ്റ്റ്‌ റൂമിലേക്ക് കയറി വാതിലടിച്ചു.. ""അയ്യേ നീ എന്തിനുള്ള പുറപ്പാടാ.. കണ്ട്രോൾ തീരെയില്ല... ഇതിനൊക്കെ സമയം ഉണ്ട് പെണ്ണേ...! ""അയ്യടാ... ഞാനൊരു കാര്യം പറയാനാ വിളിച്ചുകൊണ്ടു വന്നത്.. """എന്ത് കാര്യം ""നാച്ചുവിന്റെ കാര്യം.. ""എന്നുവച്ചാൽ... ഇപ്പോൾ ന്ത്‌ പറ്റി.. ""നച്ചുവിന് അവളുടെ കുഞ്ഞിന്റെ അച്ഛനെ വേണം... "'അതിപ്പോൾ നമ്മൾ എങ്ങനെ?? ""കണ്ടെത്തണം.. നമ്മൾ നേടികൊടുക്കണം.. ""നീ ഇപ്പോൾ ഇതൊക്കെ പറയാൻ..?? ദേവു ലച്ചുവും നച്ചുവും തമ്മിലുള്ള സംസാരം അവനോട് പറഞ്ഞു. ""ഇതിലെ സീരിയസ്നസ് വിഷ്ണുഏട്ടന് മനസ്സിലാവുന്നുണ്ടോ..? ഒരു സ്ത്രീയുടെ ഏറ്റവും ഇമ്പോര്ടന്റ്റ്‌ ആയ അവസ്ഥയിലൂടെയാ അവളിപ്പോൾ കടന്നു പോകുന്നത്.... അതിനവൾക്ക്‌ താങ്ങാവേണ്ടത് നമ്മളല്ല.. അവളുടെ കുഞ്ഞിന്റെ അച്ഛനാ... നമ്മൾ കൊടുക്കുന്ന സപ്പോർട്ടിന്റെ ഇരട്ടിയാണത്... ആരോഗ്യപരമായി നമ്മൾ എത്ര ശ്രദ്ധിച്ചാലും മാനസികമായുള്ള അവളുടെ ഹെൽത്ത്‌ കൺഫോം ചെയ്യാൻ അവളുടെ ഹസ്ബന്റിനെ പറ്റുള്ളൂ... ഇവൻ പീരിയഡ്സ് ടൈമിൽ പോലും ഒരു പെണ്ണ് ഏറ്റവും ആഗ്രഹിക്കുന്നത് ഹസ്ബന്റിന്റെ കേറിങ്ങും സാമിപ്യവുമാണ്..

അങ്ങനെയുള്ളപ്പോൾ രണ്ടു വ്യക്തികളുടെ രക്തത്തിന്റെ അടയാളമാ ആ കുഞ്ഞ് അപ്പോൾ അവൾ അതഗ്രഹിക്കില്ലേ... അതിലും ഉപരി അവളുടെ സംസാരത്തിൽ നിന്നും തോന്നുന്നത് അവൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ അവളുടെ കുഞ്ഞിനെ ഒരിക്കലും കളയില്ലെന്ന ഉറപ്പോടെ ഏൽപ്പിക്കാൻ സുരക്ഷിതമായ കൈകളാ... നമ്മൾ എത്ര കാലം കുഞ്ഞിനെ നോക്കും.. ഉപേക്ഷിച്ചാലോ എന്നുള്ള ചിന്തയാണ്... അവിടെ അവൾക്ക്‌ ആശ്വാസം കൊടുക്കാൻ കുഞ്ഞിന്റെ അച്ഛനെ പറ്റു. """പക്ഷെ അവളെപ്പോലും കളഞ്ഞ ഒരുത്തൻ ആ കുഞ്ഞിനെ നേരെ നോക്കുവോ..?? """വിഷ്ണുവേട്ടാ.. അവിടെയാണ് നിങ്ങളുടെ ചിന്തകളുടെ തെറ്റ്.. ഒരു പെണ്ണ് അവളുടെ ഭർത്താവ് എത്ര ദ്രോഹിച്ചാലും അയാളോടുള്ള അവളുടെ ഇഷ്ടം പൂർണമായും പോകില്ല... എത്ര ചതിച്ചാലും പിന്നെയും വിശ്വസിക്കും.. അതുപോലെ രക്തബന്ധം അങ്ങനെ പെട്ടെന്ന് മുറിഞ്ഞു പോകുന്ന ഒന്നല്ല... ഒരു വട്ടം തന്റെ കുഞ്ഞിന്റെ തുടിപ്പ് അവൻ അറിഞ്ഞാൽ ഉള്ളിൽ ഉള്ള അച്ഛൻ എന്ന വികാരം തനിയെ പുറത്ത് വരും.. ""പക്ഷെ ഇപ്പോൾ ആരാണെന്നോ എവിടാണെന്നോ അറിയാതെ ഇങ്ങനെ..?? ""നമ്മൾ വിചാരിച്ചാൽ നടക്കും... അവളോട് ഇപ്പോൾ ചോദിച്ചാൽ മാനസികവിഷമം കൂടുകയേ ഉള്ളൂ.. ഡീറ്റെയിൽസ് ഓക്കെ ഞാൻ കണ്ടെത്താം...

ആളെ കണ്ടെത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാ.. അത്രയും പറഞ്ഞുകൊണ്ട് ദേവു വാതിൽ തുറന്ന് പുറത്ത് പോയി... അന്ന് രാത്രി ആയപ്പോൾ അവൾ പിന്നെയും വിഷ്ണുവിനോട് സംസാരിക്കാൻ വിളിച്ചു.. നച്ചുവിന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് ദീപു എന്നാണ്..ഫോണിൽ നിന്നും അവന്റെ നമ്പർ ഉം ഒന്ന് രണ്ട് ഫോട്ടോയും അവളെറിയാതെ എടുത്തിട്ടുണ്ട്... നമ്പറിൽ ഞാൻ വിളിച്ചു നോക്കി.. പക്ഷെ നോട്ട് റീചബിൾ എന്ന പറയുന്നത്... തെറ്റാണെനറിയാം എന്നാലും അവരുടെ ഓൾഡ് ചാറ്റ് ഞാൻ ഞാൻ നോക്കി... അന്ന് ദീപു അവളോട് സംസാരിച്ചത് അതിൽ ഉണ്ടായിരുന്നു... കണ്ട് പിടിക്കാൻ കുറച്ച് പാടായിരുന്നു.. പക്ഷെ എന്റെ ഒരു ഫ്രണ്ട് വഴി ഞാൻ നമ്പർ ട്രേസ് ചെയ്തു നോക്കി ബാംഗ്ലൂർ ആണ് കാണിക്കുന്നത്.. എന്തായാലും അവൻ ഒറ്റയ്ക്കാവില്ല.. അവരുടെ ഫാമിലി ബിസിനസ് അവിടെ ഉള്ളതായി ഒരു പിക് കണ്ടു. അതിന്റെ ബാക്കിൽ ഉള്ള നെയിം ബോർഡിൽ ബാംഗ്ലൂർ എന്ന് എഴുതിയിട്ടുണ്ട്.. പിന്നെ അന്ന് നേരത്തെ ഒരു പ്രാവശ്യം അവൾ സംസാരിക്കുന്നത് കേട്ടിട്ടുണ്ട് ഫാമിലിയുമായി ബാംഗ്ലൂരിൽ തന്നെ സെറ്റിൽ ആകാമെന്ന് പറഞ്ഞിരുന്നു.

അതിനർത്ഥം അവന്റെ ഫാമിലി അവിടെ ഉണ്ടെന്നല്ലേ... ഫാമിലിയെ കേൾക്കുന്ന ഒരാൾ ആകുമ്പോൾ എന്തായാലും വേറെ എങ്ങും പോകില്ല... ഹോനെസ്റ്റ് ആയിട്ടുള്ള ഒരു കുടുംബം ആണെങ്കിൽ നച്ചുവിന് അവളുടെ ജീവിതം തിരികെ കിട്ടും ഉറപ്പ്... ""നിനക്ക് ഇത്രയും ബുദ്ധി ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല... ഇനി ഞാൻ നോക്കിക്കോളാം... അനന്തനോടും ഹരിയോടും ഇതിനെപറ്റി ഒന്ന് ആലോചിക്കണം... അവരുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല.. തത്കാലം മുതിർന്നവർ ആരും ഇതിനെപറ്റി അറിയണ്ട... അവൾ കൊടുത്ത വിവരങ്ങളുമായി അവൻ റൂമിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പോൾ അവനെ കണ്ടെത്തണം.. കുട്ടൻ പറഞ്ഞു. ""അതേ.. അതിന് നിങ്ങളും എന്റെ ഒപ്പം വേണം ""അത് പിന്നെ നീ പറയണോ..?? ""എന്നാ പോകേണ്ടതെന്ന് മാത്രം നീ പറഞ്ഞാൽ മതി.. അനന്തനും പറഞ്ഞതോടെ അതിനൊരവസാനമായി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story