അനന്തഭദ്രം: ഭാഗം 115

anantha badhram

എഴുത്തുകാരി: മയിൽപീലി

"""അപ്പോൾ അവനെ കണ്ടെത്തണം.. കുട്ടൻ പറഞ്ഞു. ""അതേ.. അതിന് നിങ്ങളും എന്റെ ഒപ്പം വേണം ""അത് പിന്നെ നീ പറയണോ..?? ""എന്നാ പോകേണ്ടതെന്ന് മാത്രം നീ പറഞ്ഞാൽ മതി.. അനന്തനും പറഞ്ഞതോടെ അതിനൊരവസാനമായി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """കഴിക്കാൻ എടുക്കട്ടെ...?? രാത്രി അനന്തൻ വന്നപ്പോൾ ഭദ്ര ചോദിച്ചു. """ഹ്മ്മ്.. ഭദ്ര അവന് ആഹാരം വിളമ്പി. """ഞാൻ നാളെ ഒരിടം വരെ പോകുവാ.. ബാംഗ്ലൂർ വരെ.. ""മ്മ്മ്.... എന്തിനാണെന്നോ എപ്പോഴാണ് തിരികെ വരുന്നതെന്നോ അവൾ ചോദിച്ചില്ല. അതവനും ശ്രദ്ധിച്ചു. രാത്രി കിടക്കുമ്പോഴും ഭദ്ര മൗനം ആയിരുന്നു.. അതാണ് നല്ലത്... അവളിലെങ്കിൽ അവസ്ഥ ശീലിക്കണ്ടേ... എന്നെപോലൊരാൾ ഇങ്ങനെ നിനക്ക് യോജിക്കും..? ഉള്ളിൽ പറഞ്ഞുകൊണ്ട് അനന്തൻ കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണുവിന്റെ വീട്ടിലും ദേവുവും വിഷ്ണുവും ശീതയുദ്ധം തുടർന്നു. ദേവു കഴിവതും അവന്റെ മുന്നിൽ പെടാതെ നോക്കി. അന്ന് രാത്രി നിദ്രയെ പിണങ്ങി അവൾ കിടക്കുമ്പോൾ അവളും ചിലത് ഉറപ്പിച്ചിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലേ തന്നെ വിഷ്ണുവും കുട്ടനും അനന്തനും ബാംഗ്ലൂരേക്ക് പോയി... ലച്ചുവിനോട് മാത്രമേ യഥാർത്ഥ കാരണം പറഞ്ഞുള്ളൂ... ദേവുനും പറയാതെ തന്നെ അറിയാമായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ തന്നെ എന്തോ മനസ്സിലുറപ്പിച്ച് ദേവു അടുക്കളയിലേക്ക് ചെന്നു. ""എന്താ മോളേ മിണ്ടാതെ നിക്കുന്നെ...?? അവളെ കണ്ടതും അമ്മ ചോദിച്ചു. """ഒന്നൂല്യ അമ്മേ.. ""മോൾക്ക് എന്തെങ്കിലും പറയാനുണ്ടോ..? ""അത്.. ""മോൾ ഉള്ളതുകൊണ്ടാ നച്ചുവിനും വസുവിനും ഒരാശ്വാസം... വിഷ്ണു അവന്റെ ഫ്രണ്ടിനെ കാണാൻ പോയേക്കുവല്ലേ. വരട്ടെ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം. അല്ല ഞാൻ ഓരോന്ന് പറഞ്ഞിരുന്നു... മോളെന്താ പറയാൻ വന്നത്... """അത്.. ഒന്നുലമ്മേ.. നച്ചുവിനെ സ്കാനിംഗിന് കാണിക്കണ്ടേ അത് പറയാനാ.. ""അഹ് മോള് പറഞ്ഞപോഴാ ഓർത്തെ... മാസം അടുക്കുവല്ലേ.. ഇപ്പോഴേ കാര്യങ്ങളൊക്കെ ഒരുക്കണം. ദേവു പറയാൻ വന്നത് പറയാൻ കഴിയാതെ ബാൽകണിയിലേക്ക് നടന്നു. എന്തൊക്കെയോ ആലോചിച്ച് നിന്നപ്പോളാണ് ഒരു കൈ അവളുടെ തോളിൽ സ്പർശിച്ചത്.. അത് നച്ചു ആയിരുന്നു. """എന്താ ഒറ്റയ്ക്ക്...?? ""ഏയ് ഒന്നുല്ല.. വെറുതെ.. ""വിച്ചു ഏട്ടനായിട്ട് വഴക്കാല്ലേ..?? ദേവു മറുപടിയായി ഒന്ന് ചിരിച്ചു. """തനിക്ക് മനസ്സിലാക്കുമല്ലോ വിച്ചുവേട്ടനെ... """പക്ഷെ എന്നെ ആർക്കും മനസ്സിലാവുന്നില്ലല്ലോ... """

ഒരിക്കൽ നിങ്ങളെ പിരിക്കാൻ ശ്രമിച്ച ഒരാളാണ് ഞാൻ.. പക്ഷെ ഇന്ന് നിങ്ങളൊന്നിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാനാ.. """ഒക്കെ ശെരിയാണ്.. പക്ഷെ അത് ആവശ്യമില്ല അളിപ്പോ ഞാൻ മാത്രമാണ്.. ""എന്തിനാ നിങ്ങൾ തമ്മിൽ..?? ദേവുവിന് എന്തോ അവൻ പറഞ്ഞ കാരണങ്ങൾ പറയാൻ തോന്നിയില്ല... കാരണം ഈ മാനസികാവസ്ഥയിൽ അവൾ കാരണമാണ് ഈ പ്രശ്നങ്ങൾ ഒക്കെയെന്ന് അവൾ ചുമ്മാതെ ചിന്തിച്ചു കൂട്ടും. ""ഒന്നുമില്ല നച്ചു.. എല്ലാം എന്റെ ഭാഗ്യദോഷം. എന്തായാലും ഇനിയും ഇവിടെ ഇങ്ങനെ തുടരാൻ എനിക്കാവില്ല... നിങ്ങളൊക്കെ എന്റെ സ്വന്തം തന്നെയാ.. അങ്ങനെയേ കണ്ടിട്ടുള്ളൂ... ഈ വീടും നാടും ഒക്കെ എനിക്ക് പ്രീയപ്പെട്ടതാ.. പക്ഷെ വിഷ്ണുവേട്ടൻ വഴിയല്ലേ ഒക്കെയും എന്നിൽ വന്ന് ചേർന്നത്.. ആളുമായി ഒരു ബന്ധവും നിലനിർത്താത്തപ്പോൾ എന്തിന്റെ പേരിലാണ് അന്യ ഒരു വീട്ടിൽ ഞാൻ കഴിയേണ്ടത്..?? വിഷ്ണുവേട്ടൻ ഇല്ലാതെ തന്നെ നിങ്ങളൊക്കെ എന്റെയാ.. അതിന് ഞാൻ ഇടയ്ക്ക് നിങ്ങളെയൊക്കെ വന്ന് കണ്ടാൽ മതിയല്ലോ... അല്ലാതെ സ്ഥാനമില്ലാത്ത ഒരിടത്ത് എത്രേന്ന് വച്ചാ കടിച്ചു തൂങ്ങുക...?? """നിന്നെ സ്വന്തമായിത്തന്നെയാ ഇപ്പോൾ ഞാൻ ഞാനുൾപ്പടെ കാണുന്നത്...

വിഷ്ണുവേട്ടന്റെ ഭാര്യയായി ഇവിടെ എല്ലാവർക്കും നിന്നെയെ കാണാൻ പറ്റൂ... അങ്ങനെയാ ഇപ്പോഴും കാണുന്നത്... """ദേവൂ... അപ്പോഴാണ് അഭി അങ്ങോട്ട് വന്നത്. ""ഓ പെണ്ണേ എത്ര നേരമായി നിന്റെ ഫോൺ കിടന്ന് റിങ് ചെയ്യുന്നു... ""ആരാ അഭിയേട്ടാ...?? ""നിന്റെ അച്ഛനാ.. ഇപ്പോൾ റിങ് അടിച്ചു നിന്നതേയുള്ളൂ... """ആണോ.. ശോ എന്തായിരിക്കും...?? ""ഹാ വിളിച്ചു നോക്കടി.. ""ഹ്മ്മ്.. അവൾ തിരികെ വിളിച്ചു. രണ്ട് മൂന്ന് റിങ്ങിന് ശേഷം അപ്പുറത്ത് കാൾ അറ്റൻഡ് ആയി. ""ഹലൊ.. അച്ഛാ... എന്താ വിളിച്ചേ... ഫോൺ ഞാൻ ബെഡിൽ വച്ചിരുന്നതാ.. അതാ കേൾക്കാഞ്ഞേ.. """സാരമില്ലടാ.. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.. മുത്തശ്ശിക്ക് സുഖമില്ലെന്ന് ഫോൺ വന്നു. ഞാനും അമ്മയും കൂടി അങ്ങോട്ട് പോകുവാ.. നീ ചിലപ്പോൾ ഈ ആഴ്ച വരുമെന്ന് പറഞ്ഞിരുന്നില്ലേ... ഞങ്ങൾ രണ്ടാഴ്ച കഴിഞ്ഞേ വരൂ മോളേ.. നീ തത്കാലം ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ... ""മുത്തശ്ശിക്ക് കൂടുതലാണോ..?? """ഏയ് ഇല്ലടാ... എങ്കിലും കുറേ ആയില്ലേ അതാ രണ്ടാഴ്ചതേക്ക് പോകുന്നത്.. മോള് നിൽക്കില്ലേ അവിടെ...?? ""ആഹ്ഹ് കുഴപ്പമില്ലച്ഛാ ഞാൻ നിന്നോളം...

"""ഒക്കെ മോളേ... """"എന്താ ദേവൂ... അഭി ചോദിച്ചു അവൾ അച്ഛൻ പറഞ്ഞതൊക്കെ അവനോട് പറഞ്ഞു. """അപ്പോൾ നീ പോകാൻ തീരുമാനിച്ചിരുന്നോ..?? ദേവു ഒന്നും മിണ്ടാതെ നിന്നു. ""ദേവൂ.. ""പിന്നെ ഞാൻ എന്തായിരുന്നു വേണ്ടേ അഭിയേട്ട...?? ജീവിതകാലം മുഴുവൻ ഇന്ന് കല്യാണം കഴിക്കും നാളെ കല്യാണം കഴിക്കുമെന്ന് പറഞ്ഞു നിൽക്കണോ..?? എനിക്കുമുണ്ടൊരു മനസ്സ്... ഞാൻ ആടോ മാടോ ഒന്നുമല്ലല്ലോ തോന്നുമ്പോൾ വേണോന്ന് തോന്നാനും വേണ്ടെന്ന് വയ്ക്കാനുമൊക്കെ..? കരഞ്ഞുകൊണ്ടവൾ അവിടെ നിന്നും പോയി.. അഭി എന്ത് പറയണമെന്നറിതെ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കടന്നുപോയി... രണ്ട് ദിവസത്തിന് ശേഷമുള്ള രാവിലെ കോർണിങ് ബെൽ കേട്ട് ഹാളിൽ ഇരിക്കുകയായിരുന്ന നച്ചു ആരാണെന്ന് നോക്കാൻ വാതിൽ തുറന്നു. വിഷ്ണുവിനെ കണ്ടവൾ പുഞ്ചിരിച്ചു. എന്നാൽ അവന്റെ പുറകിൽ നിൽക്കുന്ന ആളെകണ്ട് അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു... ഒപ്പം കണ്ണുകൾ നിറഞ്ഞു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story