അനന്തഭദ്രം: ഭാഗം 116

anantha badhram

എഴുത്തുകാരി: മയിൽപീലി

ദിവസങ്ങൾ കടന്നുപോയി... രണ്ട് ദിവസത്തിന് ശേഷമുള്ള രാവിലെ കോർണിങ് ബെൽ കേട്ട് ഹാളിൽ ഇരിക്കുകയായിരുന്ന നച്ചു ആരാണെന്ന് നോക്കാൻ വാതിൽ തുറന്നു. വിഷ്ണുവിനെ കണ്ടവൾ പുഞ്ചിരിച്ചു. എന്നാൽ അവന്റെ പുറകിൽ നിൽക്കുന്ന ആളെകണ്ട് അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു... ഒപ്പം കണ്ണുകൾ നിറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നച്ചു വയപൊത്തി പൊട്ടിവന്ന കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് അകത്തേക്ക് സോഫയിലേക്ക് തളർന്നിരുന്നു... എന്തുകൊണ്ടോ അവളുടെ ആ ആവസ്ഥ എല്ലാവരിലും സങ്കടം നിറച്ചു. അനന്തനെയും വിഷ്ണുവിനെയും മറികടന്ന് ദീപു ഉള്ളിലേക്ക് കയറി.. """ഹരീ... ഇതാരാ മോനെ... വിഷ്ണുവിന്റെ അമ്മ അത് ചോദിച്ചതും ദേവുവും ലച്ചുവും അഭിയും ഒഴികെ എല്ലാവരിലും അതറിയാനുള്ള ആകാംഷ നിറഞ്ഞു. """അമ്മേ അത്.... അതാണ് നച്ചുവിന്റെ കുഞ്ഞിന്റെ അച്ഛൻ.. പെട്ടെന്ന് കേട്ടപ്പോൾ എല്ലാവരിലും ഒരു ഞെട്ടലുണ്ടായി...ഇനി എന്താണെന്നുള്ള ചിന്ത നിറഞ്ഞു...എന്നിരുന്നാലും എന്തോ ഒരാശ്വാസം അവിടെ ഉള്ള എല്ലാവരെയും മൂടി... """നക്ഷാ... സോഫയിൽ ഇരിക്കുന്നവളുടെ തണുത്ത വിറയ്ക്കുന്ന കൈകളിലേക്ക് കൈകൾ ചേർത്തവൻ വിളിച്ചു..

നച്ചു പൊട്ടിവരുന്ന ഏങ്ങൽ അടക്കാൻ പിന്നെയും പാടുപെട്ടുകൊണ്ടിരുന്നു... """എന്നോട്... എന്നൊട് ക്ഷമിക്കുമോ നീ... """എനിക്ക്... എനിക്ക് തെറ്റ് പറ്റിപ്പോയി... നിന്നെ ഉപേക്ഷിക്കണമെന്ന് കരുതിയിട്ടില്ല... പക്ഷെ... """വിച്ചു... എങ്ങനെയാ ഇതൊക്കെ.. ഒന്ന് തെളിച്ചെല്ലാം പറയ്.. മുത്തശ്ശി അവനോടായി ചോദിച്ചു. വിച്ചു എല്ലാം പറയാനായി തുടങ്ങി. ""ഞങ്ങൾ എവിടുന്ന് ബാംഗ്ലൂർ പോയത് ദീപുവിനെ അന്വേഷിച്ചാണ്... ദേവു ആണ് ഇവനെ കണ്ടെത്താനുള്ള ഡീറ്റെയിൽസ് ഒക്കെ തന്നത്... ദീപു ഒരിക്കലും നച്ചുവിനെ ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല... അവന്റെ സാഹചര്യമാണ് അതിന് പ്രേരിപ്പിച്ചത്... ദീപുവിനെ നച്ചു വിളിച്ചപ്പോൾ അവൻ അങ്ങനെയൊക്കെ സംസാരിച്ചത് അതുകൊണ്ടാ മോളേ.. ദീപുവിന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മകൾക്ക് ഇവനെ ഇഷ്ടമായിരുന്നു. ദീപു അവളോട് നാച്ചുവിനെപ്പറ്റി സൂചിപ്പിച്ചതാണ്.. പക്ഷെ അവൾക്ക് ഇവനെ വേണമെന്ന വാശിയിൽ അവൾ നേരെ കാര്യം ദീപുവിന്റെ അച്ഛനോടാ പറഞ്ഞത്... അവനോട് ചോദിക്കാതെ അവർ സമ്മതിക്കുകയും ചെയ്തു. അത് അറിഞ്ഞപ്പോൾ നച്ചുവിന്റെ കാര്യം ഞാൻ പറയാനിരുന്നതാ.. അപ്പൊഴാ... ബാക്കിയായി ദീപു പറഞ്ഞു തുടങ്ങി. """എന്റെ അനിയത്തി ദീപിക വിവാഹം കഴിച്ചിരിക്കുന്നത് അവളുടെ ഒരു കസിനെയാ...

അന്നവൾക്ക് അവനോട് ഇഷ്ടമായിരുന്നു... പക്ഷെ ഇത് ദീപികയ്ക്ക് അറിയില്ല.. ഞാൻ ഈ വിവാഹത്തിന് എതിരുനിന്നാൽ അവളോട് അവളുടക്കിയെടുത്ത ഫോട്ടോസ് കാണിച്ച് രണ്ടുപേരെയും ഡിവോഴ്സ് ചെയ്യിച്ച് അവന്റെ ഭാര്യാസ്ഥാനം നേടുമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അത് മൈൻഡ് ചെയ്തില്ല... പക്ഷെ അവൾ കാണിച്ച മറ്റൊരു വീഡിയോ കണ്ടപ്പോൾ ഞാൻ പേടിച്ചു.. കാരണം അതത്രയ്ക്ക് മോശം ആയിരുന്നു. അത് കണ്ടാൽ എന്റെ ദീപിക സൂയിസൈഡ് ചെയ്യുമെന്ന് വരെ ഞാൻ ഭയന്നു. അതെന്റെ... അതെന്റെ പെങ്ങളുടെ ഡ്രസ്സ്‌ മാറുന്ന വീഡിയോ ആയിരുന്നു. അത് അവൾ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞു. പുറമെ എത്ര ധൈര്യം കാണിച്ചാലും ഞാനും ഉള്ളുകൊണ്ട് സഹോദരിയുടെ ജീവിതത്തെപ്പറ്റി ആകുലതപ്പെടുന്ന ഒരാളാണ്... അതുകൊണ്ടാ ഞാൻ അന്ന് നീ വിളിച്ചപ്പോൾ എനിക്ക് എന്റെ കരീർ ആണ് വലുതെന്നു പറഞ്ഞത് ... എന്റെ കുഞ്ഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാൻ ഒരുപാട് കൊതിച്ചു... അന്ന് വീണ്ടും ഞാനവളോട് അപേക്ഷിച്ചതാ.. പക്ഷെ ഒരു കരുണയും കണ്ടില്ല.. കഴിഞ്ഞ തവണ നീ ഹോസ്പിറ്റലിൽ വന്നപ്പോൾ അവിടെ ഞാനും ഉണ്ടായിരുന്നു... നിന്നെ ദൂരെനിന്നും ഒരു നോക്ക് കണ്ടിട്ടാ ഞാൻ പോയത്..

ഞാൻ ഇവിടേക്ക് വന്നതറിഞ്ഞ് അവൾ ഞങ്ങൾ തമ്മിലുള്ള കല്യാണം നേരത്തെ വേണമെന്ന് വീട്ടിൽ ആവശ്യപ്പെട്ടു. ഈ ആഴ്ച നടത്താനിരുന്നതാ കല്യാണം.. അപ്പോഴാ ഇവരവിടെ എത്തിയത്... """അതേ നച്ചു.. കാര്യമറിയാതെ ഒന്ന് രണ്ടെണ്ണം പൊട്ടിച്ചപ്പോഴാ വീട്ടിലെ എല്ലാവരും ഇറങ്ങി വന്നത്... """പറയുമ്പോൾ എല്ലാം പറയണമല്ലോ ദീപുവിന്റെ അച്ഛനും അമ്മയും എല്ലാം നല്ല മനസ്സുള്ളവരാ... അനന്തൻ പറഞ്ഞത് ശരിവെച്ച് കുട്ടനും പറഞ്ഞു. """കാരണം കാര്യമെല്ലാം ഞങ്ങൾ പറഞ്ഞപ്പോൾ അവരാകെ വിഷമിച്ചു. ഒരു പെണ്ണിന്റെ ജീവിതം തകർത്തതിന് ദീപുവിനെ അടിക്കാൻ തുടങ്ങിയപ്പോഴാ ബാക്കിയുള്ള സത്യങ്ങൾ അവൻ പറഞ്ഞത്.. വിവരം കേട്ട് ദീപുവിന്റെ അച്ഛന്റെ സുഹൃത്ത് മോൾക്ക് ഇട്ട് ഒരെണ്ണം കൊടുത്ത് ഫോട്ടോസും വീഡിയോസും ഉൾപ്പെടെ ഫോൺ തന്നെ നശിപ്പിച്ചു. അവരെല്ലാവരും കൂടി അങ്ങോട്ടേക്ക് വരാൻ ഇരുന്നതാ.. പക്ഷെ തത്കാലം ഇവിടുത്തെ പ്രശ്നങ്ങൾ ഒതുങ്ങട്ടെ എന്ന് പറഞ്ഞാ ദീപുവിനെ മാത്രം കൊണ്ടുവന്നത്. """എന്നോട്.. എന്നോട് ദേഷ്യമുണ്ടോ നക്ഷാ...?? വെറുപ്പാണോ...?? നച്ചു നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു. """ന്നേ ... ന്നേ മറന്നില്ലല്ലോ.. അത്.. അത് മതി...! നച്ചു കരച്ചിലോടെ പറഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടിരുന്നു... അവളിത്രനാളും അനുഭവിച്ച സങ്കടങ്ങളൊക്കെ അതിൽ നിന്നും അവന് മനസ്സിലായി.. ""ഒരുപാട് സങ്കടങ്ങൾക്കപ്പുറം ദൈവം വലിയൊരു സന്തോഷം കാത്തുവച്ചിട്ടുണ്ടാകും...""

അവരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ടുകൊണ്ട് ബാക്കിയെല്ലാവരും അവിടെ നിന്നും പോയി... """നമ്മുടെ... നമ്മുടെ വാവയാ.. ചെറുതായി വീർത്ത് തുടങ്ങിയ അവളുടെ ഉദരത്തോട് അവന്റെ കൈചേർത്ത് വച്ച് നക്ഷത്ര ആനന്ദ കണ്ണുനീരോടെ പറഞ്ഞു. നിറഞ്ഞ സംതൃപ്തി ആയിരുന്നു അവൾക്കുള്ളിൽ... """ഇത് ... ഇത് എന്ത് പറ്റിയതാ... അവന്റെ പൊട്ടിയ ചുണ്ടിൽ ആധിയോടെ തൊട്ട് നോക്കികൊണ്ട് അവൾ ചോദിച്ചു. ""നിന്റെ ഏട്ടന്റെ കയ്യിൽ നിന്നും കിട്ടിയതാ... ഇതെനിക്ക് കിട്ടേണ്ടതാ.. എന്തിന്റെ പേരിലാണെങ്കിലും നിന്നെയും നമ്മുടെ കുഞ്ഞിനേയും തള്ളിപ്പറഞ്ഞില്ലേ.... പെങ്ങളെ മാത്രം മുൻനിർത്തി നിന്നെ ഞാൻ മറന്നുകളയാൻ നോക്കിയില്ലേ...?? ""എല്ലാം.. എല്ലാം വിധിയല്ലേ... അതിന് പഴിച്ചിട്ടെന്താ...ഞാൻ ചെയ്ത പാപത്തിന്റെയാ ഒക്കെ..എന്തായാലും എനിക്ക് തന്നെ കിട്ടിയില്ലേ...! കരച്ചിലോടെ അവൾ പറഞ്ഞു. ""ഞാൻ ഒത്തിരി വിഷമിപ്പിച്ചു അല്ലേ പെണ്ണേ...?? അച്ഛന്റെ പൊന്നിന് അച്ഛയോട് ദേഷ്യമുണ്ടോ..?? അവളോടും ഒടുവിൽ കുഞ്ഞിനൊടുമായി അവൻ ചോദിച്ചു.

നച്ചു അവന്റെ തലമുടിയിൽ വിരലോടിച്ചു. അത് മതിയായിരുന്നു അവൾക്ക് ഒരുതരി പോലും ദേഷ്യമില്ലെന്ന് തെളിയിക്കാൻ. ദീപു അവളുടെ ഉദരത്തിൽ ചുണ്ടുകൾ ചേർത്തു... അവരുടെ കുഞ്ഞിന് നൽകുന്ന ആദ്യത്തെ ചുംബനം.. ആസ്വദിക്കുകയായിരുന്നു ഇരുവരും അവരുടെ നല്ല നിമിഷങ്ങളെ.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ വീട്ടിൽ വരുമ്പോൾ ഭദ്ര ഉമ്മറത്ത് തന്നെയുണ്ടായിരുന്നു... അവളെ ഗൗനിക്കാതെ കറിപോകാൻ നിന്നതും അവൾ അവനെ പിന്നിൽ നിന്നും വിളിച്ചു. ""എവിടെ പോയതാ എന്തിന് പോയതാ എന്ന് ഞാൻ ചോദിക്കുന്നില്ല... അതിന് എനിക്ക് അർഹത ഇല്ലല്ലോ.. പക്ഷെ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. ""വന്നുകേറുമ്പോൾ തന്നെ തുടങ്ങല്ലേ... എന്താണെങ്കിലും പിന്നീട് സംസാരിക്കാം.. അതും പറഞ്ഞവൻ കയറിപ്പോയി ""പറ്റില്ല... ഭദ്ര പിന്നാലെയും നടന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story