അനന്തഭദ്രം: ഭാഗം 117

anantha badhram

എഴുത്തുകാരി: മയിൽപീലി

അനന്തൻ വീട്ടിൽ വരുമ്പോൾ ഭദ്ര ഉമ്മറത്ത് തന്നെയുണ്ടായിരുന്നു... അവളെ ഗൗനിക്കാതെ കറിപോകാൻ നിന്നതും അവൾ അവനെ പിന്നിൽ നിന്നും വിളിച്ചു. ""എവിടെ പോയതാ എന്തിന് പോയതാ എന്ന് ഞാൻ ചോദിക്കുന്നില്ല... അതിന് എനിക്ക് അർഹത ഇല്ലല്ലോ.. പക്ഷെ എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. ""വന്നുകേറുമ്പോൾ തന്നെ തുടങ്ങല്ലേ... എന്താണെങ്കിലും പിന്നീട് സംസാരിക്കാം.. അതും പറഞ്ഞവൻ കയറിപ്പോയി ""പറ്റില്ല... ഭദ്ര പിന്നാലെയും നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ മുകളിലേക്ക് കയറിയപ്പോൾ അവളും കൂടെ കയറിയെങ്കിലും മുകളിൽ ചെന്ന് അവൻ മുറിയിൽ കയറി വാതിൽ അടച്ചു ... അത് ഭദ്രയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... എന്തുതന്നെയായാലും ഇന്ന് സംസാരിച്ചിട്ടേ ഉള്ളൂ ബാക്കി എന്ന് ചിന്തിച്ചിട്ട് താഴേക്ക് നടന്നു. അനന്തൻ കട്ടിലിലേക്ക് കയറിക്കിടന്ന് കണ്ണിനു മുകളിലേക്ക് കൈയെടുത്ത് വച്ചു ചിന്തകൾ മനസ്സിനെ മുറുക്കി കൊണ്ടിരുന്നു എന്തുകൊണ്ടാണെന്ന് അറിയില്ല ഭദ്രയെ ഫേസ് ചെയ്യാൻ വല്ലാത്ത പരിഭ്രമം തോന്നിയവന്... വേണ്ട തന്റെ സ്വാർത്ഥത കാരണം അവളുടെ ജീവിതം നശിക്കാൻ പാടില്ല ഒന്നും താൻ അറിഞ്ഞിരുന്നില്ലല്ലോ....! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകുന്നേരം വിളക്ക് കൊളുത്തിയതിനുശേഷം ഭദ്ര കാവിലേക്ക് നടന്നു. കുറേ ആയല്ലോ അവിടേക്ക് പോയിട്ട് ഇപ്പോൾ ചിലപ്പോൾ മുത്തശ്ശിയാണ് വിളക്ക് വെച്ചിട്ട് വരിക... നാഗത്തി മുന്നിൽ തൊഴുത് നിൽക്കുമ്പോൾ ഭദ്രയുടെ മനസ്സ് നിറയെ അനന്തൻ മാത്രമായിരുന്നു ഒരിക്കലും തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന താടി പിരിഞ്ഞു പോകരുത് എന്നായിരുന്നു എന്നും അവളുടെ പ്രാർത്ഥന. എന്തിനെന്നറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അനന്തനിൽ നിന്നും ഒരു മോചനം ഒരിക്കലും അവൾ ആഗ്രഹിച്ചിരുന്നില്ല.. ഇന്ന് എന്തുകൊണ്ട് എന്ന ചിന്ത ഭദ്രയെ മാനസികമായി തളർത്തിയിരുന്നു. അവന്റെ കുറവും കുസൃതികളും തന്റെ പിണക്കം മാറ്റലും ഒക്കെ മനസ്സിൽ നിറഞ്ഞു വന്നു... ഇതൊക്കെയും ഒരു സ്വപ്നം പോലെ മാത്രം തനിക്കു മുന്നിൽ വന്നു ചിരിച്ചു കാണിക്കുന്നു... കുറച്ചു സമയത്തിനുശേഷം ഭദ്രതിരികെയെത്തി അപ്പോഴേക്കും അവൾ കാണുന്നത് അകന്നു പോകുന്ന ബുള്ളറ്റ് ആണ്. മുത്തശ്ശി ഒക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. """

ഭദ്രേ ഒന്നവിടെ നിന്നെ അകത്തേക്ക് കയറി പോകാൻ തുടങ്ങിയ ഭദ്രയെ പിന്നിൽ നിന്നും മുത്തശ്ശി വിളിച്ചു. "" നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ കുട്ടിയെ...? നേർത്ത ഒരു ഗൗരവത്തോടുകൂടി അവർ ചോദിച്ചതും എന്തു പറയണമെന്ന് അറിയാതെ ഭദ്ര അവരെ നോക്കി നിന്നു. """ ഇല്ല...ഇല്ല മുത്തശ്ശി എപ്പോഴും ഉള്ളതുപോലെ ഒരു സൗന്ദര്യ പിണക്കം അത്രമാത്രം...! ഉള്ളിലെ പതർച്ച മുഖത്ത് കാണിക്കാതെ ഒരുവിധം പറഞ്ഞു. എങ്കിലും ആ ചോദ്യം അവളുടെ ഉള്ളൊന്ന് ഉലച്ചിരുന്നു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി ഏറെ വൈകിയാണ് അനന്തൻ വന്നത്. പക്ഷേ അവനെ വിടാൻ ഭാവമില്ലാത്തതുപോലെ ഭദ്ര കാത്തിരുന്നു. മുറിയിൽ എത്തിയതും കുളിക്കാനായി ബാത്റൂമിൽ കേറാൻ തുടങ്ങിയ അനന്തനെ ഭദ്ര തടഞ്ഞുനിർത്തി. """ എനിക്ക് സംസാരിക്കണം... """ ഏത് നേരവും എന്നെ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്..??ഇങ്ങോട്ട് വരാൻ വയ്യാത്തത് കൊണ്ടാ ഇത്രയും രാത്രി വരുന്നത്... അപ്പോഴും ഒരു സ്വസ്ഥത തരില്ലെന്ന് വെച്ചാൽ..! അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു വേദന സൃഷ്ടിച്ചെങ്കിലും ഇന്ന് സംസാരിക്കാതെ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. "" എനിക്ക് സംസാരിച്ചേ പറ്റൂ. എത്ര നാൾ എന്നിൽ നിന്നും ഒഴിഞ്ഞു നടക്കും..?? ""നാശം...!

ആ വാക്ക് ഉപയോഗിക്കുമ്പോൾ അവന്റെ മനസ്സും എങ്കിലും അങ്ങനെ പറഞ്ഞാൽ അവളെ പറയില്ല എന്ന് വിചാരിച്ചു. പക്ഷേ അവനെ ഞെട്ടിച്ചുകൊണ്ട് അവൾ അത് ചോദിച്ച ചോദ്യം ഒരു അമ്പു കൊണ്ടത് പോലെ അവന്റെ ഹൃദയത്തെ മുറിച്ചു... """ ഞാൻ അത്രയ്ക്കും ബുദ്ധിമുട്ടായോ അപ്പുവേട്ടന്...?? കണ്ണുനിറച്ചുള്ള അവളുടെ ആ ചോദ്യം താങ്ങാൻ കഴിയാതെ അനന്തൻ മുഖം തിരിച്ചു... തന്റെ കണ്ണുകളിലെ വേദന അവൾ തിരിച്ചറിയുമോ എന്നവൻ ഭയന്നു. """ പറ ഞാൻ എപ്പോൾ മുതലാ അപ്പു ഏട്ടന് ബുദ്ധിമുട്ടായി തോന്നിയത്...? എപ്പോഴാ ഞാൻ നാശമായി തുടങ്ങിയത് ഇനി മടുക്കാനുള്ള കാരണമെന്താ.?? എല്ലാത്തിന്റെയും ഉത്തരം എനിക്ക് വേണം...! """ നിനക്കെന്താ വേണ്ടത്...? """ഞാൻ ചോദിച്ചത് കേട്ടില്ലേ പിന്നെയും ഓരോ ചോദ്യം ചോദിച്ചു അഭിനയിക്കുകയാണോ...?? """ എനിക്കറിയണം അപ്പുവേട്ടന് എന്നെ വേണ്ടേ എന്ന്...?? നോവുന്നുണ്ട് എനിക്ക് അപ്പുവേട്ടൻ എന്നെ ഇങ്ങനെ അവഗണിക്കുമ്പോൾ... അപ്പുവേട്ടന്റെ നാവിൽ നിന്നും വീഴുന്ന ഓരോ വാക്കുകളും എന്നെ പൊള്ളിക്കുന്നുണ്ട്..അതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്...?? """എനിക്ക്... എനിക്ക് ഇപ്പോൾ നിന്നെ വേണ്ടാ... നീ.. നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിച്ചോ...!

അത്രയും അവൻ പറഞ്ഞതും ഭദ്ര നിശ്ചലയായി നിന്നു. "എനിക്ക് നിന്നെ വേണ്ടാ" എന്നുള്ള അവന്റെ ഉത്തരം മാത്രം കാതിൽ മുഴങ്ങി.. """കാ.. ണം..?? വാക്കുകൾ തൊണ്ടക്കുഴിയിൽ ഇടറിയപോലെ അവൾ ചോദിച്ചു... ""വേറെ.. വേറെ ആരെങ്കിലും... എന്റെ സ്ഥാനം കീഴടക്കിയോ..?? വേറെ ആരെയെങ്കിലും ഇഷ്ടമാണോ..?? അല്ലെങ്കിൽ... ഒരു ഭാര്യ എന്ന നിലയിൽ ഏട്ടന്റെ ആവശ്യങ്ങൾ നല്കാത്തത് കൊണ്ടാണോ..?? അനന്തൻ ഞെട്ടി... എവിടെയോ കണ്ണുകൾ ഉറപ്പിച്ചു പറയുന്നവളുടെ മുഖത്തേക്ക് തന്നെ നോക്കി... ""എനിക്ക്... ഡിവോഴ്സ് തന്നേക്ക്...! അല്പ സമയത്തിന് ശേഷം അവൾ പറഞ്ഞു. ശബ്ദം ദുർബലം ആയിരുന്നെങ്കിലും വാക്കുകൾ ഉറച്ചതായിരുന്നു.. """ഇനി... അപ്പുവേട്ടനെ ബുദ്ധിമുട്ടിക്കില്ല ഭദ്ര...! അത്രയും പറഞ്ഞവൾ മുറിവിട്ട് പോയതും അനന്തൻ അനങ്ങാൻ കഴിയാത്തത് പോലെ നിന്നു... നെഞ്ചിൽ ശക്തിയായി എന്തോ എടുത്തു വച്ചത് പോലെ.. വേഗം ബാത്‌റൂമിലേക്ക് കയറി ഷവർ തുറന്നിട്ടു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീരോലിച്ചിറങ്ങി... ""ഇല്ല പെണ്ണേ.... നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ... നിന്നെ മറന്ന് വേറെ ഒരാളെ നോക്കാൻ പോലും എനിക്കാവില്ലെടി... കേവലം ശരീരം എന്തിനാ... നിന്റെ മനസ്സാ എനിക്ക് അതിനും മുകളിൽ... ഇത്രയും ഞാൻ നോവിച്ചോ...

എന്നോട്... എന്നോട് വെറുപ്പായോ.. ദേഹത്തുകൂടി ഒലിച്ചിറങ്ങുന്ന വെള്ളത്തിനൊപ്പം അവന്റെ ഹൃദയവും തേങ്ങിക്കൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ദേവൂ എന്നുള്ള വിളികേട്ട് അവൾ താഴേക്ക് ചെന്നപ്പോൾ അവിടെ ഇരിക്കുന്ന ആളുകളെ കണ്ട് ഞെട്ടി.. """അച്ഛാ... ദേവു അപ്രതീക്ഷിതമായി അച്ഛനെയും അമ്മയെയും കണ്ട ഞെട്ടലിൽ വിളിച്ചു. ""ഹ്മ്മ് വാ വാ.. """അച്ഛൻ മുത്തശ്ശിയുടെ അടുത്ത് പോയെന്ന് പറഞ്ഞിട്ട് ഇവിടെ..?? ""ഹാ നാളെയല്ലേ വരാമെന്ന് പറഞ്ഞിരുന്നത്... അപ്പോൾ കരുതി നിന്നെയും കൂട്ടാമെന്ന്.. പിന്നെ നിന്റെ കൂട്ടുകാരിയുടെ വീടും കാണാമെന്നു വച്ചു. """എന്നാലും എന്നോട് രണ്ടാളും വരുമെന്ന് പറഞ്ഞില്ലല്ലോ..?? """ഹാ നിനക്കൊരു സർപ്രൈസ് ആവട്ടെന്ന് കരുതി.. ഇവരെയൊക്കെ ഞാൻ പരിചയപെട്ടു കേട്ടോ... മോള് ചെന്ന് റെഡി ആകും. അപ്പോഴേക്കും ലക്ഷ്മിയുടെ അമ്മ എനിക്ക് ഒരു ചായ തരും. ""മോളേ ഇന്ന് തന്നെ കൊണ്ട് പോകണോ.. കുറച്ച് ദിവസം കൂടെ കഴിഞ്ഞു പോരെ.. അമ്മ ചോദിച്ചു.

""ഏയ്... ഇത്രയും ദിവസമായില്ലേ മോള് രണ്ട് മൂന്ന് ദിവസം മുന്നേ വരുവാണെന്ന് പറഞ്ഞതല്ലെ.. അന്ന് ദേവൂന്റെ മുത്തശ്ശിക്ക് സുഖമില്ലാതെ ആയത് കൊണ്ടാ ഇത്രയും ദിവസം എടുത്തത്.ദേ ഇവളെനിക്ക് ഒരു ദിവസവും സ്വസ്ഥതയും തരില്ലെന്നേ..! അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ""ഞാൻ ഇപ്പോൾ വരാം അച്ഛാ.. അവൾ മുകളിലേക്ക് പോയതും എല്ലാം കേട്ട് നിന്ന വിഷ്ണുവും മുറിയിലേക്ക് പോയി.. അവൾ പോകുന്നു എന്നത് അവനിൽ വല്ലാത്തൊരു വേദന നിറച്ചു. തന്റെ സ്വാർത്ഥതയും അഹങ്കാരവുമാണ് ഒക്കത്തിനും കാരണമെന്ന് അവൻ സ്വയം മനസ്സിലാക്കി... ദേവു പെട്ടെന്ന് റെഡി ആയി. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. ബാഗുമായി അവൾ വിഷ്ണുവിന്റെ മുറിയിലേക്ക് ചെന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story