അനന്തഭദ്രം: ഭാഗം 118

anantha badhram

എഴുത്തുകാരി: മയിൽപീലി

""മോളേ ഇന്ന് തന്നെ കൊണ്ട് പോകണോ.. കുറച്ച് ദിവസം കൂടെ കഴിഞ്ഞു പോരെ.. അമ്മ ചോദിച്ചു. ""ഏയ്... ഇത്രയും ദിവസമായില്ലേ മോള് രണ്ട് മൂന്ന് ദിവസം മുന്നേ വരുവാണെന്ന് പറഞ്ഞതല്ലെ.. അന്ന് ദേവൂന്റെ മുത്തശ്ശിക്ക് സുഖമില്ലാതെ ആയത് കൊണ്ടാ ഇത്രയും ദിവസം എടുത്തത്.ദേ ഇവളെനിക്ക് ഒരു ദിവസവും സ്വസ്ഥതയും തരില്ലെന്നേ..! അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ""ഞാൻ ഇപ്പോൾ വരാം അച്ഛാ.. അവൾ മുകളിലേക്ക് പോയതും എല്ലാം കേട്ട് നിന്ന വിഷ്ണുവും മുറിയിലേക്ക് പോയി.. അവൾ പോകുന്നു എന്നത് അവനിൽ വല്ലാത്തൊരു വേദന നിറച്ചു. തന്റെ സ്വാർത്ഥതയും അഹങ്കാരവുമാണ് ഒക്കത്തിനും കാരണമെന്ന് അവൻ സ്വയം മനസ്സിലാക്കി... ദേവു പെട്ടെന്ന് റെഡി ആയി. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. ബാഗുമായി അവൾ വിഷ്ണുവിന്റെ മുറിയിലേക്ക് ചെന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവൾ വന്നത് അറിഞ്ഞിട്ടും അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അവനില്ലായിരുന്നു... അവന്റെ മുറിയാകെ അവളുടെ കണ്ണുകൾ പാഞ്ഞു നടന്നു... എന്തോ ഒരു വിമ്മിഷ്ടം അവളെ മൂടുന്നതറിഞ്ഞു... കണ്ണുകൾ ഇരുക്കിയടിച്ച് ഒരു ദീർഘ നിശ്വാസമെടുത്തു. """ഹ്മ്മ് മ്മ്മ്... ദേവു ഒന്ന് മുരടനക്കി... """ഞാൻ... ഞാൻ പോകുവാ... ഇനി ഒരിക്കലും ഒന്നും പറഞ്ഞ് ഒരു ശല്യത്തിനും ഞാൻ വരില്ല വിഷ്ണുവേട്ടാ... എന്നും ഓർമയിൽ ഉണ്ടാകും ഈ മുഖം.. എന്റെ ഹൃദയത്തിൽ ഉണ്ടാകും ഈ പേരും. പോകട്ടെ..

അതും പറഞ്ഞ് പോകാനായി തിരിഞ്ഞതും വിഷ്ണു അവളെ വലിച്ച് നെഞ്ചോട് ചേർത്ത് അവളുടെ അധരങ്ങൾ കവർന്നിരുന്നു.. പ്രതീക്ഷിക്കാതെ ഉള്ള ആ നീക്കത്തിൽ ദേവുവിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു. ആ മധുര ചുംബനത്തിനിടയിലും അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആ കണ്ണുകൾ ചുവന്ന് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... തടസ്സപെടുത്തുന്ന ശ്വാസത്തെ പോലും വകവെയ്ക്കാതെ ദീർഘ നേരം ആ ചുംബനം നീണ്ടു നിന്നു... ഒടുവിൽ അവൾ അവനെ തള്ളി മാറ്റി.. വിഷ്ണു തല കുനിച്ചു നിന്നു... """ദേവൂ... എന്നോട്... എന്നോട് ക്ഷമിക്ക് പെണ്ണേ.. ഒരിക്കലും ഞാൻ ചെയ്തത് ശരിയായിരുന്നില്ല..ശെരിക്കും നിന്റെ ഫീലിങ്‌സിനെ ഞാൻ മറന്നു കളഞ്ഞു. നിന്റെ സ്ഥാനത് മാറ്റാരാണെങ്കിലും ഇതൊന്നും സഹിച്ച് എന്നെ സ്‌നേഹിക്കില്ലായിരുന്നു... ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ... ഒരിക്കലും പൊറുക്കാൻ കഴിയാത്ത വിധം... ക്ഷമ ചോദിക്കാൻ പോലും യോഗ്യതയില്ല... എന്നോട്... എന്നോട് ക്ഷമിച്ചൂടെ...?? നീ പറയുമ്പോലെ തോന്നുമ്പോൾ വിട്ട് കളയാൻ വേണ്ടി അല്ല.. എന്നും ഈ നെഞ്ചോട് ചേർത്ത് പിടിക്കാൻ വേണ്ടിയാ... പോകാതിരുന്നുകൂടെ..എന്നെ വിട്ട്..?? അവളുടെ കൈകൾ കവർന്ന് നിറഞ്ഞ കണ്ണുകളോടെ അവൻ ചോദിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു...

"""എന്താ ഒന്നും മിണ്ടാത്തെ..?? """ഞാനും ഒരുപാട് കൊതിച്ചതാ ഇങ്ങനെയൊന്ന് കേൾക്കാൻ.. പക്ഷെ എന്റെ വാക്കുകൾക്ക് യാതൊരു വിലയും കിട്ടിയില്ലെന്നു മാത്രമല്ല... എന്റെ മനസ്സ് കൂടി നിർവികരമാക്കി കളഞ്ഞു... കഥകളിലെ പോലെ ഇഷ്ടപെടുന്നാള് എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കുന്ന നായിക ഉണ്ടാകും... ഞാനും നിങ്ങളോട് ക്ഷമിക്കുന്നു... അത് ഇത്രയും നാൾ ഞാൻ സ്‌നേഹിച്ചത് കൊണ്ട്... പക്ഷെ തന്ന വേദനകൾ സഹിച്ചത് ഞാനാ.. ഇതുപോലെ നിങ്ങളെ നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ടാ ഞാൻ അന്ന് അത്രയും പറഞ്ഞത്... എനിക്ക് വേറെ വിവാഹം നോക്കിയത് കൊണ്ടാ അത്രയും പറഞ്ഞത്.. മറ്റുള്ളവരുടെ വേദനകൾ കണ്ടപ്പോൾ എന്നെ മനഃപൂർവ്വം കണ്ടില്ലെന്നടിച്ചു.. ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാനുള്ള കൊതികൊണ്ട് ഒരു പട്ടിക്ക് സമം ഞാൻ പിന്നാലെ വന്നു... പോട്ടെ ഇനി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല... കാരണം ദേഷ്യത്തിന്റെ പുറത്ത് അത്രയും പറഞ്ഞെങ്കിലും ഒരു സമാധാന വാക്കെങ്കിലും ഞാൻ പ്രതീക്ഷിച്ചു... ഒരു നോട്ടം കൊണ്ട് പോലും എന്നെ പരിഗണിച്ചില്ലല്ലോ വിഷ്ണുവേട്ടാ.. ഇന്നലെ... ഇന്നലെ ആ കല്യാണത്തിന്റെ കാര്യം അച്ഛൻ പറഞ്ഞിരുന്നു... ഞാൻ അതിന് സമ്മതം പറഞ്ഞു.... """ദേവൂ...! വൈകിപ്പോയി വിഷ്ണുവേട്ടാ..

ഒരു വാക്കെങ്കിലും നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു. ഇപ്പോൾ അവരൊക്കെ വന്നതുകൊണ്ടല്ലേ.. ഇല്ലെങ്കിൽ ഇപ്പോഴും വിഷ്ണുവേട്ടൻ ഒന്നും പറയില്ലായിരുന്നല്ലോ... ഇനി എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്ക് മാറാൻ എനിക്കാവില്ല.. """ഞാൻ... ഞാൻ സംസാരിക്കാം.. ""സംസാരിച്ചോ... അവർക്ക് സമ്മതമെങ്കിൽ മാത്രമേ ഇത് നടക്കൂ.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണുവും ദേവൂവും താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും അവിടെ കാര്യം പറഞ്ഞിരിപ്പായിരുന്നു. """അച്ഛാ... ദേവുവിന്റെ അച്ഛനെ നോക്കി വിഷ്ണു വിളിച്ചു. """ എനിക്ക്... എനിക്കൊരു കാര്യം പറയാനുണ്ട്.. """എന്താ മോനെ..?? """അത്... എനിക്ക് ദേവുവിനെ ഇഷ്ടമാണ്... ഈ ജീവിതം മുഴുവൻ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നു... എനിക്ക്.. എനിക്ക് തന്നൂടെ ദേവുവിനെ..?? പെട്ടെന്ന് അവിടം നിശബ്ദമായി... വിഷ്ണുവും ദേവൂവും മുഖത്തോട് മുഖം നോക്കി... നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവിടെ കൂട്ടച്ചിരി മുഴങ്ങി.. ദേവുവിനും വിഷ്ണുവിനും ഒന്നും മനസ്സിലായില്ല... ലച്ചുവിനെയും അഭിയേയും നോക്കുമ്പോൾ രണ്ടും അടക്കി ചിരിക്കുന്നുണ്ട്... """ഹ്മ്മ് അപ്പോൾ എന്റെ മോളെ തനിക്ക് വേണം അല്ലേ..? ദേവുവിന്റെ അച്ഛൻ എഴുന്നേറ്റ് വിഷ്ണുവിന്റെ അരികിൽ വന്നുകൊണ്ട് ചോദിച്ചു

"""ഹ്മ്മ് അതേ.. """ എന്റെ മോൾക്ക് ഇഷ്ടമാണോന്ന് അറിയില്ലല്ലോ..! ""എനിക്കിഷ്ടാ അച്ഛാ.. അച്ഛൻ അത് പറഞ്ഞതും ദേവു പെട്ടെന്ന് പറഞ്ഞു.എല്ലാരുടേയും നോട്ടത്തിൽ അവൾ ചമ്മി നിന്നു. """എന്താ ദേവൂട്ടാ ഇത് നേരത്തെ പറയാഞ്ഞത്..?? ""അത്.. അച്ഛേ... """ഹമ്മ്... നിന്ന് നുള്ളി പെറുക്കേണ്ട... എനിക്കെല്ലാം അറിയാം.. അത് സംസാരിക്കാനാ ഞങ്ങൾ വന്നത്.. """ഏഹ്ഹ്.. ദേവു ഞെട്ടി നോക്കി.. """അങ്ങനെ ഞങ്ങളുടെ മോളേ ഞങ്ങൾക്ക് വിട്ട് കളയാൻ പറ്റുവോ..?? വിഷ്ണുവിന്റെ അമ്മ പറഞ്ഞതും ദേവൂവും വിഷ്ണുവും അന്തിച്ചു നിന്നു. """ഇന്നലെ ലച്ചുമോള് എന്നെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. കേട്ടപ്പോൾ പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല..കാരണം എന്റെ മോളേ എനിക്ക് അറിയാമല്ലോ... നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്യാനാ ഞാൻ ആ കല്യാണത്തിന്റെ കാര്യം പറഞ്ഞത്.. പക്ഷെ നീ സമ്മതം പറഞ്ഞപ്പോൾ കാര്യങ്ങൾ മനസ്സിലായി.. എന്റെ മോളെ മനസ്സിലാകാതെ ഇരിക്കുമോ എനിക്ക്... പിന്നെ എന്റെ മോളേ കെട്ടുന്നത് അവൾക്ക് യോജിച്ച ആളാണോന്ന് എനിക്ക് ബോധ്യപ്പെടേണ്ടേ..?? താൻ തന്നെ ചോദിക്കട്ടെന്ന് കരുതി.. പക്ഷെ ഇത്ര പെട്ടെന്ന് ചോദിക്കുമെന്ന് കരുതീല.. ഇവിടെ എല്ലാവർക്കും അറിയാം.. എനിക്ക് എന്റെ മോളുടെ സന്തോഷമാ വലുത്.

പിന്നെ പറഞ്ഞു വരുമ്പോൾ വിഷ്ണുവിന്റെ അച്ഛനെ എനിക്ക് പരിചയവും ഉണ്ട്.. പിന്നെ എന്റെ മകളെ ഇങ്ങോട്ട് അയക്കാൻ എനിക്ക് എന്തിനാ പേടി...?? അയാൾ അത്രയും പറഞ്ഞതും വിഷ്ണുവിനും ദേവുവിനും അതിശയവും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും തോന്നി. കാര്യങ്ങൾ ഒക്കെ ഞങ്ങൾ സംസാരിച്ചു. ലച്ചുമോളുടെ കല്യാണത്തിന്റെ കൂടെ നിങ്ങളുടെയും നടത്താം.. എന്ത് പറയുന്നു..?? """എനിക്ക് സമ്മതാ വിഷ്ണുവും ദേവുവും ഒരുമിച്ചു പറഞ്ഞതും എല്ലാവരും ഒരു പൊട്ടിച്ചിരിയായിരുന്നു... രണ്ടുപേരും ചൂളി നിന്നു. എങ്കിലും ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തിരുന്നു... ""ഞങ്ങൾ മോളേ ഇപ്പോൾ കൊണ്ട് പോകുവാ...വിവാഹത്തിന് ഇനി അധികം താമസം ഇല്ലാലോ.. അമ്മ പറഞ്ഞതും മനസ്സില്ലെങ്കിലും വിഷ്ണുവും അച്ഛനും അമ്മയും ലച്ചുവും അതിന് സമ്മതിച്ചു. അവൾ അവരോടൊപ്പം പോകാൻ തയ്യാറായി.. പിണക്കം മാറിയ ഒരു റൊമാന്റിക് മൊമെന്റ് നഷ്ടപെട്ട വിഷമം ഇരുവർക്കും ഉണ്ടായിരുന്നു. എങ്കിലും എല്ലാവരോടും പറഞ്ഞ് ദേവു അച്ഛന്റെയും അമ്മയുടെയും ഒപ്പം പോയി.. ഇനി കാത്തിരിപ്പ്.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അനന്തൻ രാത്രി വന്നപ്പോൾ ഭദ്ര കതക് തുറന്ന് കൊടുത്തിട്ട് മുകളിലേക്ക് തന്നെ പോയി... അനന്തൻ ഒന്നും മിണ്ടാതെ അവൾക്ക് പുറകെ പോയി... ""ഭദ്രേ... റൂമിൽ എത്തിയതും അനന്തൻ വിളിച്ചു അവൾ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി. """ദാ ഇത് നിനക്കുള്ളതാ.. നീ ചോദിച്ചത് ഇതിൽ ഉണ്ട്... ഒരു പ്ലെയിൻ കവർ നീട്ടികൊണ്ട് അവൻ പറഞ്ഞതും ഭദ്ര ഞെട്ടികൊണ്ട് അവനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു. ""ഡിവോഴ്സ് പേപ്പർ."......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story