അനന്തഭദ്രം: ഭാഗം 119

anantha badhram

എഴുത്തുകാരി: മയിൽപീലി

""അനന്തൻ രാത്രി വന്നപ്പോൾ ഭദ്ര കതക് തുറന്ന് കൊടുത്തിട്ട് മുകളിലേക്ക് തന്നെ പോയി... അനന്തൻ ഒന്നും മിണ്ടാതെ അവൾക്ക് പുറകെ പോയി... ""ഭദ്രേ... റൂമിൽ എത്തിയതും അനന്തൻ വിളിച്ചു അവൾ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി. """ദാ ഇത് നിനക്കുള്ളതാ.. നീ ചോദിച്ചത് ഇതിൽ ഉണ്ട്... ഒരു പ്ലെയിൻ കവർ നീട്ടികൊണ്ട് അവൻ പറഞ്ഞതും ഭദ്ര ഞെട്ടികൊണ്ട് അവനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു. ""ഡിവോഴ്സ് പേപ്പർ." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അപ്പുഏട്ടാ...! ഇത്... ഇത് ഡിവോഴ്സ് പേപ്പർ ആണോ.. ഞാൻ... ഞാൻ അങ്ങനെ പറഞ്ഞെന്നും കരുതി.. എന്നെ ഒഴിവാക്കാൻ കാത്തിരിക്കുകയായിരുന്നോ...?? എന്റെ.. എന്റെ പ്രാണനായി കണ്ടതല്ലേ ഞാൻ..? എന്നിട്ട്.. എന്നിട്ട് ചോദിച്ച ഉടനെ ഒരു വാക്ക് പോലും പറയാതെ ഇങ്ങനെ ചെയ്യാൻ.. ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി...?? ഭദ്ര അവന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു.. അവസാനം തളർച്ചയോടെ അവനിൽ നിന്നും ഊർന്ന് നിലത്തേക്ക് ഇരുന്നു. അവൾ ആ കവർ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് കട്ടിലിൽ മുഖം അമർത്തി തേങ്ങിക്കൊണ്ടിരുന്നു.. ശ്വാസം കിട്ടാത്തപോലെ കരച്ചിൽ ചീളുകൾ പുറത്തേക്ക് വന്നു. "പ്രണയത്താൽ മുറിവേറ്റവളുടെ വേദന "

'""ഭദ്രേ... അത് തുറന്ന് വായിക്ക്.. അനന്തൻ പറഞ്ഞിട്ടും അവളിൽ നിന്നും കരച്ചിൽ അല്ലാതെ ഒരു പ്രതികരണവും ഇല്ലായിരുന്നു... """ഭദ്രേ...! നിന്നോടാണ് ഞാൻ പറഞ്ഞത്... തുറന്ന് നോക്കാൻ.. ""ഇല്ല. എന്റെ.. എന്റെ മരണം വരെ അപ്പുവേട്ടൻ കെട്ടിയ ഈ താലി എന്നിൽ നിന്നും പിരിക്കാൻ ഞാൻ സമ്മതിക്കില്ല... എന്റെ... എന്റെ.. പ്രാണനാ അപ്പുവേട്ടാ ഇത്.. ഇതില്ലെങ്കിൽ ഭദ്ര ജീവനോടെ കാണില്ല.. """അത് പിന്നീട് തീരുമാനിക്കാം.. ഇപ്പോൾ അത് തുറന്ന് ആ പേപ്പേഴ്സിൽ എഴുതിയിരിക്കുന്നത് സമ്മതം ആണെന്ന് സൈൻ ചെയ്യ്.. ""അപ്പുവേട്ടാ... ""പറഞ്ഞത് ചെയ്യ്.. ഭദ്ര അത്യധികം വേദനയോടെ അനന്തനെ നോക്കി.. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീരിനു പകരം രക്തമാണ് ഒഴുകുന്നതെന്ന് തോന്നി... നെഞ്ചിൽ ആരോ ഇരുമ്പുകൂടം കൊണ്ട് ശക്തിയായി അടിക്കുന്നത് പോലെ ഭദ്ര പിടഞ്ഞു.. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നിൽക്കുന്ന അനന്തനെ നോക്കി നിർവികാരമായി അവൾ ആ കവർ തുറന്നു.. ഉതിർന്നു വീഴുന്ന കണ്ണുനീരിന്റെ അകമ്പടിയോടെ അവൾ ആ പേപ്പർ വായിക്കാൻ തുടങ്ങി.. പകുതി വായിച്ചതും ഭദ്ര ഞെട്ടി അനന്തനെ നോക്കി.. പിന്നെയും വിശ്വാസം വരാത്തത് പോലെ ആ പേപ്പറുകളിൽ പിന്നെയും മിഴികൾ പായിച്ചു.

സന്തോഷവും സങ്കടവും കൂടിക്കലർന്ന് നിറഞ്ഞ കണ്ണുകളോടെ അവൾ അനന്തനെ നോക്കി... ശേഷം അത്രമേൽ പ്രണയത്തോടെ അവൾ അനന്തന്റെ ഞെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് ഇരുകെ പുണർന്നു. """ന്നെ... ന്നെ പറ്റിച്ചതാല്ലേ...?? നിറഞ്ഞ പരിഭവത്തോടെ.. അതിലും സന്തോഷത്തോടെ ഭദ്ര ചോദിച്ചു.. ഒരു ചേർത്ത് പിടിക്കലായിരുന്നു അതിനുള്ള മറുപടി.. ആ കാവറിനുള്ളിൽ ഭദ്രയ്ക്ക് പിജിക്ക് ചേരാനുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കിയതിന്റെ പേപ്പറുകൾ ആയിരുന്നു... പെട്ടെന്ന് അനന്തനിൽ നിന്നും ഭദ്ര വിട്ട് നിന്നു. ""ഇതിനാണോ എന്നെ ഇത്രയും സങ്കടപെടുത്തിയെ.. ഞാൻ എന്തുമാത്രം വേദനിച്ചുവെന്ന് അറിയോ...?? """അറിയാം മോളെ... പക്ഷെ എനിക്ക് വേറെ നിവർത്തി ഉണ്ടായിരുന്നില്ല... പുറമെ കാണുന്ന ഈ വലിപ്പം മാത്രേ ഉള്ളൂ... വളരെ കുഞ്ഞ് മനസ്സാ ഭദ്രേ എന്റേത്.. സ്നേഹിക്കുന്നവരുടെ ഒരകൾച്ചപോലും.. അവരിൽ നിന്നും പിരിയേണ്ട ഒരു സാഹചര്യം പോലും എനിക്ക് താങ്ങാൻ കഴിയില്ല.... """അപ്പുവേട്ടാ... എന്താ ഇങ്ങനെയൊക്കെ പറയണേ...?? ആരാ അപ്പുവേട്ടനെ വിട്ട് പോവാ..?

സത്യം പറ.. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ അപ്പുവേട്ടന്റെ ഉള്ളിൽ ഉണ്ടായ മാറ്റത്തിന്റെ കാരണം എന്താ...?? പറയ് എന്നോട്.. അവന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടവൾ ചോദിച്ചു. അവന്റെ ഉള്ളം തുടച്ചത് അവൾക്ക് മാത്രമായി മനസ്സിലായിരുന്നു. """അത്... അന്ന് ഞാൻ നിന്നോട് ദേഷ്യപ്പെട്ട ആ ദിവസം.. അനന്തൻ അവളോട് പറയാൻ തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""നന്ദൂ... ആ ലിസ്റ്റ് ഒക്കെ ഒന്ന് നോക്കി വയ്ക്ക്.. നാളെ ലോഡ് വരുന്നതാ... അപ്പോൾ കിടന്ന് തപ്പി പെറുക്കാതെ..ഞാൻ ഒന്ന് ആ രാമേട്ടനെ കണ്ടിട്ട് വരാം... സൂപ്പർ മാർക്കറ്റിൽ കാണക്കുകൾ നോക്കാൻ നിൽക്കുന്ന നന്ദുവിനോട് പറഞ്ഞുകൊണ്ട് അനന്തൻ ബൈക്ക് എടുത്ത് ഇറങ്ങി. കുറച്ച് ദൂരം മുന്നോട്ട് ചെന്നപ്പോഴാണ് ഒരു കാർ അവന് മുന്നിൽ തടസ്സമായി നിന്നത്. സംശയത്തോടെ അവൻ ബുള്ളറ്റ് നിർത്തി. അപ്പോൾ തന്നെ കാറിൽ നിന്നും രണ്ട് പേർ ഇറങ്ങി വന്നു. അതിൽ ഹാൻഡ്‌സ്റ്റിക്ക് പിടിച്ചു വരുന്ന ആളെ കണ്ടതും അവന് അയാളെ മനസ്സിലായി. """എങ്ങോട്ടാണ് മാണിക്യശ്ശേരി അനന്ത പദ്മനാഭൻ ഈ പാഞ്ഞു പോകുന്നത്..?? """എങ്ങോട്ടായാൽ തനിക്കെന്താ... """അനന്താ നീ ആരോടാ സംസാരിക്കുന്നത് എന്ന് അറിയുമോ..??

""അറിയാം.. നല്ല വൃത്തിയായിട്ട് തന്നെ അറിയാം... സ്വന്തം സഹോദരിയുടെ ചിത കത്തിത്തീരുന്നതിന് മുൻപ് ഇല്ലാത്ത അവകാശത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭാഗം പറയാൻ വന്നവൻ ചിത്തൻപുരയ്ക്കൽ ശിവദാസൻ... ദൈവത്തിന്റെ പേരും.. കയ്യിൽ ചെറ്റത്തരവും. കൂടെ നിൽക്കുന്നത് മകൻ ദത്തൻ. പോരെ..?? """ടാ... നിനക്കറിയില്ല എന്നെ.. ""ഏഹ്ഹ് അപ്പോൾ ഞാൻ ഇത്രയും നേരം പറഞ്ഞത് കേട്ടില്ലേ.. ചെവി അടിച്ചു പോയോ കിളവാ.. """ടാ.. ""ഹാ അടങ് ചെറുക്കാ.. ആകെ നീ കമ്പിത്തിരിയുടെ അത്രയേ ഉള്ളൂ.. ചുമ്മാ ഒച്ച വച്ച് ശ്വാസം കുടുങ്ങി ചാവണ്ടാ.. അയാളുടെ മകൻ അനന്തന് നേരെ ചീറിയതും അവൻ പറഞ്ഞു. """നീ കൂടുതൽ ഞെളിയേണ്ടേ അനന്താ.. എന്റെ പെങ്ങളുടെ സ്വത്താ നീ അനുഭവിക്കുന്നത്... നിന്റെ അച്ഛൻ മുറ പ്രകാരം ആങ്ങള ആണെങ്കിലും അവകാശം കൂടുതൽ എനിക്കാ.. """പ്രണയിച്ച പേരിൽ പെങ്ങൾക്ക് പിണ്ഡം വച്ച് അവർക്ക് കിട്ടേണ്ട സ്വത്തും കൂടി അടിച്ചു മാറ്റിയതും പോരാ ഭദ്രേടെ അച്ഛൻ ചോര നീരാക്കി ഉണ്ടാക്കിയെടുത്ത സ്വത്തിനുകൂടി നാണം ഇല്ലാതെ അവകാശം പറഞ്ഞു വന്നേക്കുന്നു..അവിടെയാ നിങ്ങൾക്ക് പിഴച്ചത്... നിങ്ങളോട് അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നെങ്കിൽ സ്വത്തിന്റെ പകുതി എന്റെ പേരിൽ എഴുതില്ലായിരുന്നു...

അത്രയ്ക്ക് വിശ്വാസം ആയിരുന്നു നിങ്ങളെ..! അനന്തൻ അയാളെ പുച്ഛിച്ചു... '""നീയും മോശമല്ലല്ലോ.. സ്വത്ത്‌ മുഴുവൻ കിട്ടാൻ വേണ്ടിയല്ലേ അവളുടെ മോളെ നീ കെട്ടിയത്... അവൾക്ക് നിന്നെ ഇഷ്ടമായിരുന്നോ..?? എന്റെ മകനായിരുന്നു അവൾക്ക് യോജിച്ചത്..അന്ന ദതാവിനോടുള്ള കടമ.. അതുകൊണ്ടവൾ ഇഷ്ട്ടം അല്ലാത്ത വിവാഹം കഴിച്ചു. നിന്നെ എതിർത്തു ശീലം ഇല്ലല്ലോ... അവളുടെ കണ്ണിൽ നീ ദൈവം അല്ലേ... നിനക്ക് എതിരെ തിരിയാതെ ഇരിക്കാനല്ലേ നീ റാങ്ക് ഉള്ള അവളെ നീ പഠിപ്പിക്കാഞ്ഞത്..?? അത് കേട്ടതും അനന്തൻ ഞെട്ടി. അവൾക്ക് റാങ്ക് ഉള്ള കാര്യം അവനറിയില്ലായിരുന്നു... """നിങ്ങൾ എന്ത് പറഞ്ഞാലും അവളിപ്പോൾ അനന്തന്റെ പെണ്ണാ.. എന്റെ മാത്രം... """ആഹ്ഹ് അത് നിന്റെ തോന്നൽ അല്ലേ അനന്താ.... നിനക്ക് എങ്ങനെ അവളുടെ കൂടെ ജീവിക്കാൻ പറ്റും..?? """നിങ്ങൾ എന്ത് തീരുമാനിച്ചാലും അത് നടക്കാൻ പോകുന്നില്ല.. അനന്തൻ ജീവിച്ചിരിക്കുമ്പോൾ..! ചുവന്ന കണ്ണുകളോടെ ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നവൻ. '""ഹാ ഹാ ഹഹ... അയാളുറക്കെ ചിരിച്ചു.

""കേട്ടിട്ടില്ലേ അനന്താ..??അണയാൻ പോകുന്ന തീ ആളികത്തും...! നിന്റെ ജീവൻ തീരാൻ പോകുവാ.. ആഗ്രഹങ്ങളും സ്വപ്നവും ഒക്കെ വേഗം നടത്തിക്കോ... ഇനി നിനക്ക് എണ്ണപ്പെട്ട ദിനങ്ങളെ ഉള്ളൂ... """ഡോ.. എന്റെ ഒരു മുടിനാരിൽ പോലും തനിക്ക് തൊടാനാവില്ല.. """ഹാ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ലാ..കാരണം വിധി തന്നെ നിനക്കെതിരെല്ലേ അനന്താ.. ദിവസങ്ങൾ എണ്ണപ്പെട്ട ഒരുത്തന്റെ ജീവനെടുക്കാൻ ഞാനെന്താ മണ്ടനാണോ..?? """വായിൽ തോന്നിയത് വിളിച്ചു പറയുന്നോ.. ""ഹാ തിളയ്ക്കാതെടാ... ഞാൻ എന്തിനാ കള്ളം പറയുന്നത്...?? നീ വേണമെങ്കിൽ നിന്റെ ജാതകം എഴുതിയ വള്ളിക്കാട് തിരുമേനിയെ വിളിച്ചു ചോദിക്ക്.. സത്യമാണോന്ന്..! അത് ഒന്നോർമിപ്പിക്കാനാ ഞാൻ വന്നത്.. എന്നിട്ട് നീ തീരുമാനിക്ക്..ഭദ്ര നിന്റെ വിധവ ആവണോ അതോ ആരുടെയെങ്കിലും സുമംഗലി ആവണോന്ന്... അത്രയും പറഞ്ഞയാൾ പോയതും അനന്തൻ സംശയത്തോടെ നിന്നു. എന്നിട്ടും ബുദ്ദിയും മനസ്സും തമ്മിൽ പോരാട്ടം തുടർന്നു.. ഇല്ലെന്ന് ബുദ്ദി പറഞ്ഞപ്പോഴും ഉണ്ടെങ്കിലോ എന്ന് ഹൃദയം ചോദിച്ചുകൊണ്ടിരുന്നു..

അനന്തൻ ബുള്ളറ്റും എടുത്ത് മുന്നോട്ട് പോയി.. മനസ്സിന്റെ നിയന്ത്രണം ഹൃദയം വഹിച്ചു... പെട്ടെന്നാണ് ശ്രദ്ദിക്കാതെ ഒരു മരക്കുറ്റിയിൽ ഇടിച്ച് ബുള്ളറ്റ് മറിഞ്ഞത്. കുഴപ്പം ഒന്നും കൂടാതെ രക്ഷപെട്ടെങ്കിലും ഉള്ളിൽ ഒരു നേരിപ്പോട് എരിഞ്ഞു തുടങ്ങി.... എന്തിനോ ഉള്ള മുന്നയിപ്പാണ് ഇതെന്ന്.. തന്നില്ലെങ്കിൽ തന്റെ ഭദ്ര... അതോർക്കും തോറും നെഞ്ച് വിങ്ങാൻ തുടങ്ങി... എതിരെ ഉള്ളവനെ ഏത് വിധേനെയും തളർത്തുന്നവന്റെ വാക്കോ.. താലികെട്ടിയ പെണ്ണിന്റെ മുഖമോ എന്തോ അവനെ ഉലച്ചുകൊണ്ടിരുന്നു... മനസ്സും ബുദ്ദിയും തമ്മിലുള്ള പോരാട്ടത്തിൽ മനസ്സ് ജയിച്ചു. അനന്തൻ ബുള്ളറ്റുമായി പാഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പൊടിക്കുന്ന മഴയിൽ അനന്തന്റെ ബുള്ളറ്റ് വള്ളിക്കാട് തിരുമേനിയുടെ മനയ്ക്ക് മുന്നിൽ എത്തി നിന്നു. ഒന്നും ആലോചിക്കാതെ വാതിലിൽ തട്ടി.. ""ആരാ.. കുറച്ചു നിമിഷത്തിനകം വാതിൽ തുറന്ന് തിരുമേനി ഇറങ്ങി വന്നു. """അനന്തൻ ആയിരുന്നോ..?? എന്താ ഈ നേരത്ത്.. """എനിക്കൊരു കാര്യം അറിയണം. """അകത്തേക്ക് വരൂ.. അനന്തന്റെ ആ ഭാവത്തിൽ പകച്ചുകൊണ്ട് അയാൾ അവനെ അകത്തേക്ക് ക്ഷണിച്ചു. അനന്തൻ നിർവികാരത്തോടെ അയാളോട് ഉള്ളിലുള്ള കാര്യം ചോദിച്ചു. """അത്.. അനന്താ... പറയുന്നതിൽ വിഷമിക്കരുത്..അറിഞ്ഞത് ശരിയാ..അന്ന് ഞാനിത് പറഞ്ഞിരുന്നതാ.. പരിഹാരങ്ങളും.. പക്ഷെ അത് മുഴുവിക്കും മുന്നേ പോയില്ലേ... കേട്ടതിൽ തറഞ്ഞിരിക്കുകയായിരുന്നു അനന്തൻ.. എല്ലാവർക്കും വിശ്വസ്ഥനായ ആയാളുടെ വാക്കുകൾ അവനെയും തളർത്തി. ഉള്ളിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... "ഭദ്രയുടെ...!"...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story