അനന്തഭദ്രം: ഭാഗം 12

anantha badhram

എഴുത്തുകാരി: മയിൽപീലി

പ്രാതലിനു കാക്കാതെ അവൻ പുറത്തേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ചക്ക് സദ്യ തന്നെ ഉണ്ടാക്കി.... അപ്പുവേട്ടൻ രാവിലെ പോയി പെട്ടെന്ന് വന്നത് കൊണ്ട് ഉച്ചക്ക് എല്ലാവരും നേരത്തെ കഴിച്ചു.... വൈകുന്നേരം ചായക്ക് ശേഷം അപ്പുവേട്ടൻ മയിൽവാഹനത്തിൽ കേറി പുറത്ത് പോയി.... പല തിരക്കുകളാ കാട്ടുപൂച്ചയ്ക്ക്... """"മോളെ ഭദ്രേ... ""ന്താ മുത്തശ്ശി...? ""രാത്രിയിലേക്ക് പായസം വക്കാം കുട്ടി... അപ്പുവിന് പായസം ഒത്തിരി ഇഷ്ട. ""അതൊക്കെ ഞാൻ നേരത്തെ പ്ലാൻ ചെയ്തു...അവൾ ചിരിയോടെ പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""മുത്തശ്ശി... """ന്താ അപ്പു പോയപോലെ വന്നേ ന്തേലും മറന്നോ? ""അല്ല മുത്തശ്ശി ആ ചിട്ടിയുടെ കാർഡ് മുത്തശ്ശിടെ തന്നൂന്ന് ഗീത ചേച്ചി പറഞ്ഞു. അത് എടുത്തിട്ട് വേണം ഈ മാസത്തെ കൊടുത്ത് അതിൽ എഴുതിക്കാൻ ... """ആഹ് ശെരിയാ മോനെ ഞാൻ മറന്നു... സുമതി പണിക്ക് വന്നതിന്റെ അന്ന് അവളാ അത് വാങ്ങി വച്ചത്. നീ ചെന്ന് അടുക്കളേൽ അലമാരിയിൽ ഒന്ന് നോക്കിയെ.. """നോക്കട്ടെ

""ആഹ് അടിപൊളി പായസം... ന്റെ ഭദ്രേ നീ ഒരു സംഭവം തന്നെ... സ്വന്തം പായസത്തെ പുകഴ്ത്തുവാണ് ഭദ്ര... ഇന്ന് ഇവിടെ എല്ലാവരും പായസം കുടിച്ച് മരിക്കും... """പായസം ഇത് പായസം പാൽ പായസം... പുഞ്ചിരിച്ചു പാലൊഴിച്ചു തേനൊഴിച്ചു നെയ്യൊഴിച്ചു നെഞ്ചിൽ വച്ച് ഇളക്കിയ പായസം...."" പായസം അടിപൊളി ആയതിന്റെ സന്തോഷത്തിൽ പാട്ട് പാടി ഡാൻസ് കളിക്കുവാണ് നമ്മുടെ ഭദ്രകുട്ടി... ചിട്ടി കാർഡ് എടുക്കാൻ അടുക്കളയിലേക്ക് വന്ന അനന്തൻ കാണുന്നത് തകർത്ത് ഡാൻസ് കളിക്കുന്നവളെയാണ്... അനന്തൻ കണ്ണും തള്ളി നോക്കി... പായസം ഇടക്ക് ഇളക്കുന്നുമുണ്ട്... ""ഇവൾക് പായസം വച്ച് പ്രാന്തയോ?? അടുപ്പിലേക്ക് എത്തി നോക്കി അവൻ ആത്മഗതിച്ചു ഇനി വല്ല ബാധ എങ്ങാനും കേറിയോ? തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് അനന്തനെ അവൾ കണ്ടില്ല.. ""ഇന്ന് കാട്ടുപൂച്ച എന്നെ പുകഴ്ത്തും ഹോ! അതും പറഞ്ഞു പായസം അടച്ച് അവൾ തിരിഞ്ഞതും കണ്ടു വാതിൽക്കൽ കട്ടളപ്പടിയിൽ ചാരി കൈകെട്ടി നിൽക്കുന്ന അനന്തനെ... അവളുടെ മുഖത്ത് നവ രസങ്ങൾ മിന്നി മാഞ്ഞു.

ചുണ്ട് കടിച്ചു പിടിച്ചാണ് നിൽപ്പ്.. ""അത് പിന്നെ ഞാനെ അവൾ വാക്കുകൾ തപ്പി പെറുക്കി... """ഹ ഹ ഹ ഹ... അടക്കി വച്ച ചിരി പൊട്ടിച്ചിരിയിലേക്ക് മാറി ... അവന്റെ ഈ ഭാവം അവൾക്കന്യമായിരുന്നു... ചിരിക്കുമ്പോൾ വിടരുന്ന അവന്റെ കവിളിലേ ഗർത്തങ്ങളിലേക്കും ചെറുതാവുന്ന കണ്ണുകളിലേക്കും നോക്കി നിന്നവൾ... """ഈ കാട്ടുപൂച്ചക്ക് ചിരിക്കാനൊക്കെ അറിയോ?? ന്ത്‌ ഭംഗിയാ ചിരിക്കുമ്പോ... പക്ഷെ ചിരിക്കൂലല്ലോ! അവൾ ആത്മഗതിച്ചു.. വെളുത്ത മുഖത്തെ ആ കണ്മഷി കറുപ്പുള്ള കട്ടി മീശയും താടിയും അവന്റെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട്.. അവന്റെ ചിരി നിന്നപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്... ചമ്മിയ മുഖവും ആയിട്ട് അവൾ അവനെ കടന്ന് പോകാനൊരുങ്ങി... കടക്കും മുന്നേ അവൻ വാതിലിനു കുറുകെ കൈ വച്ചു.. ""മ്മ്മ് മ്മ് അവൾ പതർച്ചയോടെ ചോദിച്ചു.. ""മ്മ് ന്ന്?? തന്നെ ഉറ്റുനോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും പിന്നെയും ചോദിച്ചു ""നീ ന്താ ന്നെ വിളിച്ചേ?? ഞാൻ.. ഞാനോ... ഒന്നും... ഒന്നും വിളിച്ചില്യാലോ... ഉമിനീര് ഇറക്കി പറഞ്ഞു...

പിന്നെയും പോകാൻ തുടങ്ങിയതും പെട്ടെന്ന് പിടിച്ചു ചുമരിൽ ചേർത്തു.. ""ഒന്നും ഇല്ലേ?? ആർദ്രമായിരുന്നവന്റെ സ്വരം... """ഇ.. ഇല്ല്യ.. """ഞാൻ കേട്ടല്ലോ... ആരാടി നിന്റെ കാട്ടുപൂച്ച?? അത്രയും അടുത്ത് കാത്തരുകിൽ പതിഞ്ഞ രീതിയിൽ ചോദിച്ചു... ശബ്ദം പുറത്തേക്ക് വന്നില്ല ആ പെണ്ണിന്റെ..! ആ കണ്ണിലെ ഭാവം ന്താണെന്ന് അറിയുന്നില്ല... ദേഷ്യമാണോ... ഇങ്ങനെയും ദേഷ്യം പ്രകടിപ്പിക്കാമോ?? അനന്തനെ നോക്കിയപ്പോൾ മീശ പിരിച്ചു തന്നെ നോക്കി നിൽപ്പുണ്ട്... പിന്നെയും അടുത്തേക്ക് വരുന്നത് കണ്ടപ്പോ പേടിച്ചു... ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... ശബ്ദം കേൾക്കാഞ്ഞ് നോക്കിയപ്പോ ആളുടെ പൊടി പോലും ഉണ്ടായിരുന്നില്ല.. അവൾ നെഞ്ചിൽ കൈ വച്ച് ശ്വാസം ആഞ്ഞു വലിച്ചു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story