അനന്തഭദ്രം: ഭാഗം 120

anantha badhram

എഴുത്തുകാരി: മയിൽപീലി

പൊടിക്കുന്ന മഴയിൽ അനന്തന്റെ ബുള്ളറ്റ് വള്ളിക്കാട് തിരുമേനിയുടെ മനയ്ക്ക് മുന്നിൽ എത്തി നിന്നു. ഒന്നും ആലോചിക്കാതെ വാതിലിൽ തട്ടി.. ""ആരാ.. കുറച്ചു നിമിഷത്തിനകം വാതിൽ തുറന്ന് തിരുമേനി ഇറങ്ങി വന്നു. """അനന്തൻ ആയിരുന്നോ..?? എന്താ ഈ നേരത്ത്.. """എനിക്കൊരു കാര്യം അറിയണം. """അകത്തേക്ക് വരൂ.. അനന്തന്റെ ആ ഭാവത്തിൽ പകച്ചുകൊണ്ട് അയാൾ അവനെ അകത്തേക്ക് ക്ഷണിച്ചു. അനന്തൻ നിർവികാരത്തോടെ അയാളോട് ഉള്ളിലുള്ള കാര്യം ചോദിച്ചു. """അത്.. അനന്താ... പറയുന്നതിൽ വിഷമിക്കരുത്..അറിഞ്ഞത് ശരിയാ..അന്ന് ഞാനിത് പറഞ്ഞിരുന്നതാ.. പരിഹാരങ്ങളും.. പക്ഷെ അത് മുഴുവിക്കും മുന്നേ പോയില്ലേ... കേട്ടതിൽ തറഞ്ഞിരിക്കുകയായിരുന്നു അനന്തൻ.. എല്ലാവർക്കും വിശ്വസ്ഥനായ ആയാളുടെ വാക്കുകൾ അവനെയും തളർത്തി. ഉള്ളിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... "ഭദ്രയുടെ...!" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരികെയിറങ്ങുമ്പോൾ മനസ്സ് ആകെ കലുഷിതമായിരുന്നു. പ്രീയപ്പെട്ടവളോടൊത്ത് ജീവിക്കാൻ കൊതിക്കുമ്പോൾ വിധി വില്ലനായി അവതരിച്ചു. ജീവിതത്തിലേക്കുള്ള നേരിയ പ്രകാശം പോലും വള്ളിക്കാട് തിരുമേനിയെ കണ്ടതോടെ അണഞ്ഞു പോയി... ഈ കാര്യം വെളിപ്പെടുത്തിയത് ശത്രു ആയതിനാലാണ് വിശ്വസിക്കാഞ്ഞത്. എന്നാൽ ഇപ്പോൾ..

ഇല്ല ഭദ്രയെ വച്ചൊരു പരീക്ഷണം.. അതിനാവില്ല.. """അപ്പുവേട്ടന് എന്തെങ്കിലും സംഭവിച്ചിരുന്നേൽ പിന്നെ ഭദ്രയില്ല.." "എന്നെ വിട്ട് പോവല്ലേ അപ്പുവേട്ടാ.." "ഞാൻ എവിടെ പോകാനാണ് പെണ്ണേ... എന്നും നിന്റെ ഒപ്പം ഉണ്ടാകും.. അനന്തന്റെ വരെ..! അന്ന് മഹീന്ദ്രനുമായുള്ള പ്രശ്നത്തിൽ ഹോസ്പിറ്റലിൽ ആയപ്പോൾ ഭയന്ന് തന്റെ നെഞ്ചോട് ചേർന്നവളുടെ വാക്കുകൾ ഉള്ളിൽ അലയടിച്ചു... ഒപ്പം താൻ അവൾക്ക് കൊടുത്ത വാക്ക്.. എല്ലാം.. ഒരൊറ്റ നിമിഷത്തിൽ ഇല്ലാതായിരിക്കുന്നു... കൈവിട്ട മനസ്സുമായി അനന്തൻ ആ കോരിച്ചൊരിയുന്ന മഴയിൽ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ ചുടു കണ്ണുനീർ മഴതുള്ളികളിൽ അലിഞ്ഞ് ചേർന്നു. ഭദ്രയെ അഭിമുകീകരിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ അനന്തൻ ആൽത്തറയിൽ ഇരുന്നു. മഴ ഒന്ന് തോർന്നപ്പോൾ അനന്തൻ വീട്ടിലേക്ക് തിരിച്ചു. ചെന്നപ്പോഴേ ആധിയോടെ വരാൻ താമസിച്ചതിന് പരിഭവിച്ച പെണ്ണിന്റെ വാക്കുകൾ കൂരമ്പ് കണക്കെ നെഞ്ചിൽ കുത്തി തറച്ചു...

ഉള്ളിൽ തിളച്ചു മറിയുന്ന ആഗ്നിപർവതത്തെ അവളിൽ നിന്നും മറച്ചു പിടിക്കാൻ അനന്തൻ വ്യഥാ ശ്രമിച്ചു. പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞു. അന്ന് നിറഞ്ഞ കണ്ണോടെ തന്നെ ഉറ്റു നോക്കിയവളുടെ മുഖം കാണെ ചേർത്ത് പിടിക്കാൻ തോന്നിയെങ്കിലും ദിനങ്ങൾ എണ്ണപ്പെട്ട തനിക്ക് ഇനി ഒരിക്കലും അവളെ ചേർത്ത് പിടിക്കാൻ ആയില്ലെങ്കിൽ ഇപ്പോൾ നൽകുന്ന സ്‌നേഹം ഒരു ഭാരമാകും.. പിന്നീട് പലപ്പോഴും.. ഉറക്കം വരാതെ മനസ്സ് ഭദ്രയിൽ കുരുങ്ങി കിടന്നപ്പോൾ ആ നിഷ്കളങ്ക മുഖം കാണുമ്പോൾ മനസ്സ് അറിയാതെ പതറിപ്പോയിരുന്നു.. ഉറക്കത്തിൽ കണ്ണുനീരിന്റെ നനവോടെ എത്ര എത്ര ചുംബനങ്ങൾ മൂർദ്ധാവിൽ നൽകി.. മനസ്സ് പിടിവിട്ടപ്പോഴൊക്കെ ഓടി ഭദ്രയുടെ മടിയിൽ കിടന്ന് പൊട്ടിക്കരയാൻ തോന്നിയിരുന്നു.. ഒരു കുഞ്ഞിനെ പോലെ അവളുടെ മാറോടഞ്ഞ് തേങ്ങി ആശ്വാസം കണ്ടെത്താൻ തോന്നിയിരുന്നു... പിന്നീട് ചോദിച്ചപ്പോൾ ഇത് തുടർന്നു പോകുന്നതാണ് നല്ലതെന്ന് തോന്നി.. അവൾ ചെറുപ്പമാണ്.. ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവൾ അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഇപ്പോൾ ഭർത്താവിൽ നിന്നും സ്‌നേഹം അറിഞ്ഞു തുടങ്ങും മുന്നേ താനും...!

വെറുക്കട്ടെ.... ഒരുപാട് വെറുത്താൽ തന്നിൽ നിന്നും അകന്നോളും.. പിന്നീട് താൻ പോയാലും അവൾക്ക് നല്ലൊരു ജീവിതം കിട്ടും.. അറിഞ്ഞാൽ അവൾ വിട്ട് പോകില്ല... അനന്തന്റെ വിധവയായി അവൾ ജീവിക്കണ്ട... അത് തന്റെ ആത്മാവിനു പോലും സഹിക്കില്ല.. മരിക്കും മുന്നേ അവൾക്ക് വേണ്ടതെല്ലാം ചെയ്യണം.. സ്വന്തം ജീവൻ നിലനിർത്താൻ പ്രധിവിധി തേടി പോയാൽ.. അത് കൊണ്ട് ഫലമില്ലെങ്കിൽ ഭദ്ര... അവളുടെ സ്ഥിതി.. പാടില്ല... പിന്നെടുള്ളതെല്ലാം മനസ്സില്ലാ മനസ്സോടെ അവളെ തന്നിൽ നിന്നും അകറ്റാനുള്ള ശ്രമങ്ങൾ ആയിരുന്നു... ഓരോ നിമിഷവും അവളെ അവഗണിക്കുന്നത് അതിലേറെ തന്നെ നോവിച്ചിരുന്നു... പക്ഷെ അതാണ് വിധി തങ്ങൾക്കായി കാത്ത് വച്ചത്. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒന്നിലും ശ്രദ്ധയില്ലാതെ മരവിച്ച മനസ്സുമായി നടക്കുമ്പോൾ ആണ് പ്രതീക്ഷിക്കാതെ ആ കാഴ്ച്ച കണ്ടത്.. അത് ഒരേ നിമിഷം മനസ്സിൽ സംശയവും ഭയവും ഉണ്ടാക്കി... എവിടെയോ ചതിയുടെ മൂടുപടം... തനിക്കെവിടെയോ പിഴച്ചെന്ന തോന്നൽ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story