അനന്തഭദ്രം: ഭാഗം 121

anantha badhram

എഴുത്തുകാരി: മയിൽപീലി

ഒന്നിലും ശ്രദ്ധയില്ലാതെ മരവിച്ച മനസ്സുമായി നടക്കുമ്പോൾ ആണ് പ്രതീക്ഷിക്കാതെ ആ കാഴ്ച്ച കണ്ടത്.. അത് ഒരേ നിമിഷം മനസ്സിൽ സംശയവും ഭയവും ഉണ്ടാക്കി... എവിടെയോ ചതിയുടെ മൂടുപടം... തനിക്കെവിടെയോ പിഴച്ചെന്ന തോന്നൽ.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവിടെ നിൽക്കുന്ന ആളുകളെ കണ്ട് അനന്തൻ പെട്ടെന്ന് മറഞ്ഞു നിന്നു. കുറച്ചു നാളുകൾ കൂടി ജീവിതം നീട്ടിക്കിട്ടാൻ ബാംഗ്ലൂർ പോകുന്നതിന്റെ തലേന്ന് വള്ളിക്കാട് തിരുമേനിയെ കാണാൻ പോകുന്നത് വഴിയാണ് അവരുടെ വീട്ടിലേക്ക് പോകുന്ന ചെറിയ ഇടവഴിയിൽ അയാളും ഒപ്പം ശിവദാസനും മകനും. അനന്തനിൽ സംശയത്തിന്റെ നേരിപ്പൊട് ഉയർന്നു. അനന്തൻ അപ്പോൾ തന്നെ വിഷ്ണുവിനെയും ഹരിയേയും വിളിച്ചു. അല്പ സമയത്തിന് ശേഷം ഇരുവരും അനന്തൻ പറഞ്ഞ സ്ഥലത്തേക്ക് എത്തി. ആൽത്തറയ്ക്ക് അടുത്ത്... ""ടാ.. നീ എന്ത് പരിപാടിയാ കാണിച്ചേ.. ശത്രുപക്ഷത്തുള്ള ഒരാൾ എന്തെങ്കിലും വന്നു പറഞ്ഞാൽ... മാത്രല്ല കൊറേ ജ്യോത്സ്യോം.. വട്ടാണോ നിനക്ക്.. എന്റെ അനന്തൻ എപ്പോഴാ ഇത്രയും പൊട്ടനായത്...?? വർധിച്ച ദേഷ്യത്തോടെ അനന്തൻ അവരോടായി പറഞ്ഞ കാര്യങ്ങൾ കേട്ട് വിഷ്ണു ചോദിച്ചു. ""അതേ.. നിനക്ക് ഞങ്ങളോടെങ്കിലും ഒരു വാക്ക് പറയരുതോ..?? വര്ഷങ്ങളായി കൺവെട്ടത് വരാത്ത ഒരാൾ ഇപ്പോൾ വരണമെങ്കിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടാവില്ലേ..???

എല്ലാം കേട്ട് അനന്തൻ മിണ്ടാത്തെ നിന്നു. """നിന്നോടാ നാറി ചോദിക്കുന്നെ..?? """ഞാൻ പിന്നെ എന്ത് വേണമായിരുന്നു.. എനിക്ക് എന്റെ ഭദ്രയെ ജീവനാടാ... ആദ്യം ദേഷ്യത്തോടെയും പിന്നീട് പതിഞ്ഞ ശബ്ദത്തോടെയും അവന്റെ വാക്കുകൾ പുറത്തേക്ക് വന്നു. ""നിന്നെ വിഷമിപ്പിക്കാൻ അല്ല... നിന്നെ ഇങ്ങനെ കണ്ടപ്പോൾ പറഞ്ഞു പോയതാ.. വിഷ്ണു അവന്റെ തോളിൽ തട്ടി പറഞ്ഞു. ""നീ പറഞ്ഞതും ഇന്ന് കണ്ടതുമായ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഇതിൽ ചതി ഉണ്ടെന്ന് ഉറപ്പാ... So അയാളെ ഒന്ന് കുടഞ്ഞാൽ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം കിട്ടും. ഹരി പറഞ്ഞു. എന്നാൽ പിന്നെ താമസിക്കേണ്ട .. ഹരീ വണ്ടിയെടുക്കടാ.. മൂവരും വണ്ടി എടുത്ത് പാഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് വള്ളിക്കാട് തിരുമേനിയുടെ മനയ്ക്ക് മുന്നിൽ എത്തി. പിന്നാലെ കുട്ടന്റെയും വിഷ്ണുവിന്റെയും. അനന്തൻ ശ്വാസം മുട്ടിയത് പോലെ നിൽക്കുകയായിരുന്നു... ഇത്രയും ദിവസങ്ങൾ കൊണ്ട് അനുഭവിച്ച മാനസിക സംഘർഷം അവനിൽ അഗ്നി കൊളുത്തി... നാമം അനന്തൻ എന്നെങ്കിലും മഹാദേവനെ പോലെ സർവ്വവും ചുട്ടെരിക്കാൻ പാകത്തിന് അത് ആളികത്തി...

താൻ മരിക്കുമെന്ന് പറഞ്ഞതിനേക്കാൾ ഭദ്രയെ തന്നിൽ നിന്നും അടർത്താൻ ശ്രമിച്ചതാണ് അവനിൽ കോപം പടർത്തിയത്.. അനന്തൻ കതകിൽ ആഞ്ഞു തട്ടി... പെട്ടെന്ന് തന്നെ വാതിൽ തുറക്കപ്പെട്ടു.. ""ആഹാ അനന്തനോ.. എന്താ ഇവിടെ.. ""തന്റെ അമ്മൂമ്മയ്ക്ക് പിണ്ഡം വയ്ക്കാൻ വന്നതാ...! മുണ്ട് മടക്കി കുത്തി ദേഷ്യത്തിൽ അനന്തന്റെ മുന്നിലേക്ക് കയറി വന്ന് വിഷ്ണു പറഞ്ഞു. അത് കേട്ട് അയാൾ വാ തുറന്ന് നിന്നു. """പറയടോ.. താൻ ഇവന്റെ ജാതകം കണ്ട് പ്രവചിച്ചത് സത്യമാണോ..?? """നമുക്ക് അകത്തേക്ക് ഇരിക്കാം.. ഹരി ചോദിച്ചതും ചുറ്റും നോക്കി അയാൾ പറഞ്ഞു. ""എന്താ വള്ളിക്കാടിന് പേടി ആവുന്നുണ്ടോ.?? കേൾക്കട്ടെ പേരുകേട്ട ജ്യോത്സ്യന്റെ യഥാർത്ഥ മാഹാത്മ്യം...! വിഷ്ണു അലറി... """പറയടോ... താൻ പറഞ്ഞത് കള്ളമല്ല..?? ആരാ ഇതൊക്കെ ചെയ്യിച്ചത്.. ""ദേവി തരുന്ന അരുളിപ്പാട് പറയാമെന്നല്ലാതെ...! ""ച്ചീ.. നിർത്തടോ.. അയാളുടെ ഒരു അരുളിപ്പാട്... അരുളിപ്പാടല്ല വെളിച്ചപ്പാട്..!ഞങ്ങളെന്താ പൊട്ടന്മാരാണെന്ന് കരുതിയോ നിങ്ങള്.. വിഷ്ണു ദേഷ്യം കൊണ്ട് വിറയ്ക്കുകയിരുന്നു. ""മര്യാദക്ക് ഉള്ളത് ഉള്ളത്പോലെ പറഞ്ഞോ.. ഇല്ലെങ്കിൽ താൻറെ വള്ളിയും കാടും ഒക്കെ വെട്ടിപ്പറിച്ച് കത്തിക്കും ഞാൻ..

ഹരി അയാളുടെ കുത്തിനു പിടിച്ചു പറഞ്ഞതും അയാൾ ഭയം കോണ്ട് വിറച്ചു. ""ഞാൻ.. ഞാൻ പറയാം... ശിവദാസൻ പറഞ്ഞിട്ടാ ഞാൻ ഇതൊക്കെ ചെയ്തത്... എനിക്ക് ആകെ ഒരു മകനെ ഉള്ളൂ.. പറഞ്ഞത് ചെയ്തില്ലെങ്കിൽ അമേരിക്കയിൽ അയാൾക്ക് പിടിപാടുണ്ട് അവനെ കള്ളകേസിൽ കുടുക്കി ജയിലിലാക്കും എന്ന് പറഞ്ഞപ്പോൾ അനുസരിക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല..അനന്തന്റെ ജാതകത്തിൽ അങ്ങനെയൊന്നില്ല..! """ഇന്നെന്തിനാ അവർ നിങ്ങളെ കാണാൻ വന്നത്...?? """അത്.. ഇനിയും പലതിനും കൂടെ നിൽക്കേണ്ടി വരും അതിനായി എനിക്ക് രണ്ട് ലക്ഷം രൂപ തന്നു. അനന്തൻ കണ്ണുകൾ ഇരുകെയടച്ചു നിന്നു. ""അച്ഛന്റെ പ്രായം ഉണ്ടായിപ്പോയി.. അത്രയും പറഞ്ഞവൻ അവിടുന്നിറങ്ങി.. പുറകെ കുട്ടനും വിഷ്ണുവും.. അനന്തന്റെ പുറകെ അവരും ബൈക്ക് ഓടിച്ചു. എങ്ങോട്ടാണെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. കൂട്ടുകാരുമായി കാരമ്സ് കളിക്കുകയിരുന്നു ദത്തൻ... പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ അവൻ ടേബിളും മറിച്ചിട്ട് നിലത്ത് വീണു. കിട്ടിയ അടിയുടെ ആഘാതത്തിൽ അവന് മുന്നിൽ നിൽക്കുന്നയാളെ മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു.

മുന്നിൽ അത്യധികം കോപത്തോടെ അനന്തൻ.. ഇരുവശങ്ങളിലുമായി കുട്ടനും വിഷ്ണുവും. ""എന്നേ.. എന്നേ ഒന്നും ചെയ്യരുത്.. അനന്തൻ അവനെ തൂക്കിയെടുത്തതും പേടിച്ചുകൊണ്ടവൻ പറഞ്ഞു. ""എങ്കിൽ പറയടാ.. എന്റെ മരണജാതകം എഴുതിയ നിന്റെ തന്ത എവിടെ...?? """അച്ഛൻ ഗസ്റ്റ്‌ ഹൗസിൽ ഉണ്ട്.. """നിന്റെ അച്ഛൻ മാത്രമേ ഉള്ളോ..?? ഹരി ചോദിച്ചു.. ""അല്ലാ.. മഹി.. മഹീന്ദ്രനും ഉണ്ട്.. അവന്റെ പ്ലാനാ ഒക്കെ.. രക്ഷപെടാൻ എന്നോണം അവൻ പറഞ്ഞു. ""ഹരീ.. ഇവനെയും കൂട്ടിക്കോ.. അനന്തൻ പറഞ്ഞതും ഹരി അവനെയും തൂക്കി എടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഗസ്റ്റ്‌ ഹൗസിന്റെ വാതിൽ പൊളിയുന്നത് കണ്ട് ശിവദാസൻ ഞെട്ടി എഴുന്നേറ്റു.. മുന്നിൽ നിൽക്കുന്നവരെ കണ്ട് വീലചെയറിൽ തളർന്നിരിക്കുന്ന മഹീന്ദ്രനിലും ഒരു വിറയൽ പടർന്നു. ""ആരുടെ പതിനാരാടിയന്തരത്തിനുള്ള ജാതകം ഉണ്ടാക്കുവാടാ..? അനന്തൻ അയാൾക്ക് നേരെ അലറി.. """ടാ.. അയാൾ അവന് നേരെ പാഞ്ഞടുക്കാൻ തുടങ്ങിയതും അനന്തൻ ദത്തനെ പിടിച്ചു മുന്നിലേക്കിട്ടു.. ""ദത്താ... അയാൾ മകനെ പിടിച്ചു എഴുന്നേൽപ്പിച്ചു.. ""എന്ത് ധൈര്യത്തിൽ ആടാ ഇങ്ങോട്ട് വന്നത്... ""ഞങ്ങളെ.. ഇവന്റെ മരണക്കുറുപ്പടി എഴുതാൻ വന്നതാ..

വീലചെയറിൽ ഇരിക്കുന്ന മഹിയെ നോക്കി വിഷ്ണു പറഞ്ഞു... ""അടിച്ചു കൊല്ലടാ ഇവന്മാരെ.. മഹി പറഞ്ഞതും അവന്റെ ഗുണ്ടകൾ അനങ്ങാതെ നിന്നു അന്ന് കിട്ടിയ ഓർമയിൽ.. """വാടാ... നട്ടെല്ലിന് കനമുള്ളവൻ വാടാ... അനന്തൻ മുന്നോട്ട് നടന്ന് പറഞ്ഞതും അവന്മാരെല്ലാം നാലുവഴിക്ക് ഓടി.. അത് കണ്ട് മഹി ഭയന്നു. പെട്ടെന്ന് ശിവദാസന്റെ ഗുണ്ടകൾ നാലഞ്ചു പേര് അവിടെ കൂടി.. അനന്തനും വിഷ്ണുവും ഹരിയും ഒന്ന് പരസ്പരം നോക്കി കൊണ്ട് ചിരിച്ചു.. ""എന്നാൽ തുടങ്ങുവല്ലേ..? അത്രയും ചോദിച്ച് അനന്തൻ മുന്നിലേക്ക് വന്ന ഒരുത്തന്റെ നെഞ്ചിൽ ഇട്ട് ആഞ്ഞു ചവിട്ടി.. അവൻ തെറിച്ച് മഹീന്ദ്രന്റെ അടുത്ത് പോയി വീണു.. ഹരിയും വിഷ്ണുവും ഓരോത്തവന്മാരെയും വകവരുത്തി. ഒപ്പം അടിയുടെ ഇടയിൽ അവിടെ ഉണ്ടായിരുന്ന പലതും തകർന്നു. """പറയടാ.. എന്തിനാ നീ ഇത് ചെയ്തേ...?? മഹീന്ദ്രന്റെ കോളറിൽ കുത്തിപ്പിടിച്ചു അനന്തൻ ചോദിച്ചു.. അവന്റെ കാണുകൾ ഭയത്താൽ മിഴിഞ്ഞു വന്നു.. """പറയാം... പറയാം.. അനന്തൻ കോളറിലെ പിടിവിട്ടു. ""നീ എന്നേ ഇങ്ങനെ ആക്കിയതിൽ ഉള്ള പ്രതികാരം... ശരീരികമായി നിന്നെ തോൽപ്പിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

അതാ മാനസികമായി തളർത്താൻ പ്ലാൻ ചെയ്തത്... ഭദ്രയ്ക്ക് നൊന്താലേ നിനക്ക് നോവൂ എന്നറിയാമായിരുന്നു.. കൂട്ടത്തിൽ.... അവളെ.. അവൾ നിനക്കല്ലാതെ ദത്തന്റെ ബെഡിൽ കീഴ്പ്പെടുന്നത് കണ്ട് ആസ്വദിക്കാൻ.. പറഞ്ഞു തീർന്നതും വീലചെയറോടെ അവൻ തെറിച്ചു പോയി. അനന്തൻ അവനെ ദേഷ്യം അടങ്ങും വരെ അടിച്ചുകൊണ്ടിരുന്നു.. ""അവൻ ഇനി ചത്തു പോകും.. ഹരി അവനെ പിടിച്ചു മാറ്റി.. ""ചാവട്ടെടാ.. ഇവനൊന്നും ജീവിക്കാൻ പാടില്ല..പാതി ചത്തിട്ടും അവന് മതിയായില്ല.. ""എന്തിനാ ഇവനെ പോലെ ഒരു #₹₹@%₹#മോനെ കൊന്നതിനു നീ ജയിലിൽ പോകുന്നത്.. വിഷ്ണു പറഞ്ഞു. ""ഞാൻ പറഞ്ഞതാ നിന്നോട് എന്റെ പെണ്ണിന്റെ നേർക്ക് നിന്റെ നിഴലുപോലും കാണരുതെന്ന്.. അനന്തൻ കിതാപ്പോടെ പറഞ്ഞു. ""നിനക്ക് ഉള്ള റോൾ എന്തായിരുന്നു..?? ശിവദാസന്റെ അടുത്ത് വന്ന് കുട്ടൻ ചോദിച്ചു. അയാൾ അപ്പോഴേക്കും ഭയന്നിരുന്നു. ""ഭദ്രയ്ക്ക്..25 വയസ്സാകുമ്പോൾ നിയമപരമായി സ്വത്തുക്കൾ അവളുടെ പേരിൽ വരും. നീ അവളിൽ നിന്നും പോയാൽ നിന്നെ ഇല്ലാതാക്കി അവളെ കീഴ്പ്പെടുത്താൻ...നിയമപരമായി അവളെ ദത്തനെ കൊണ്ട് രെജിസ്റ്റർ മാര്യേജ് കഴിപ്പിച്ചാൽ അവൾ ഇല്ലാതായാൽ സ്വത്തുക്കൾ തനിയെ ഇവനിൽ വന്ന് ചേരും.. നീ അല്ലാതെ മറ്റൊരു പുരുഷൻ തൊട്ടാൽ അവളെ പോലേ ഒരു പെണ്ണ് ജീവനോടെ ഇരിക്കില്ല..

അഥവാ ഇരുന്നാലും അവളെ ബോംബയിൽ കൊണ്ട് പോയി വിളിക്കാൻ ആയിരുന്നു.. അയാൾ പറഞ്ഞു തീരും മുന്നേ ദത്താന് അടി വീനിരുന്നു. പിന്നീട് അവനെ തല്ലി അവശനാക്കി... ""ഇത് തനിക്കും ഇവനൂടെ ചേർത്ത് ഉള്ളതാ.. പിന്നെ ഇതിരിക്കട്ടെ.. എന്റെ ഒരു സമാദാനത്തിന് അനന്തൻ അയാളുടെ കരണം അടിച്ചു പൊട്ടിച്ചു. അയാളുടെ വായിൽ നിന്നും ചോര ഒഴുകി.. """നാളെ നേരം വെളുക്കുമ്പോൾ ഈ നാട്ടിൽ ഉണ്ടാവരുത്..! അത്രയും പറഞ്ഞുകൊണ്ട് അനന്തനും വിഷ്ണുവും കുട്ടനും കൂടി അവിടുന്ന് പോയി.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇത്രയും നേരം അവൻ പറഞ്ഞത് കേട്ട് ഭദ്ര പൊട്ടിക്കരഞ്ഞു... അനന്തൻ അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു. ഇത്രയും ദുഃഖം ഉള്ളിലിട്ട് നീറ്റുകയായിരുന്നു അവൻ എന്നോർക്കേ അവളുടെ ഉള്ളം വിങ്ങി. """എല്ലാം നിന്നോട് പറയാൻ എനിക്ക് എന്തോ ബുദ്ദിമുട്ട് ആയിരുന്നു... എന്തുകൊണ്ടോ നിന്റെ മുന്നിൽ നിന്നും ഒഴിഞ്ഞ് മാറാൻ തോന്നി.. അതാ അന്ന് ബാംഗ്ലൂർ പോയിട്ട് വന്നപ്പോൾ മിണ്ടുതെ നിന്നത്. രാത്രി എല്ലാം തുറന്ന് പറയാം എന്ന് വച്ചതാ.. അപ്പോഴാ നീ ഡിവോഴ്സ്.. ഭദ്ര അവന്റെ വാ പൊത്തി... """ന്റെ അപ്പുവേട്ടനെ വിട്ട് ഞാൻ പോവോ..

എന്റെ ജീവനല്ലേ.. ഭദ്ര അവനെ ഇറുകെ പുണർന്നു. അവന്റെ കൈകൾ അവളുടെ തലയിൽ തഴുകി..കുറേ സമയം അവന്റെ നെഞ്ചിടിപ്പ് കേട്ട് കിടന്നു. ""ഇനി ഒരു കാര്യം കൂടി ഉണ്ട്... ഭദ്ര തലയുയർത്തി അവനെ നോക്കി.. അനന്തൻ ചിരിച്ചുകൊണ്ട് അവളെ അടർത്തി മാറ്റി എഴുന്നേറ്റു. ശേഷം അലമാരയിൽ നിന്നും ഒരു പൊതി എടുത്തു. ""ദാ.. ഭദ്ര അത് വാങ്ങി തുറന്നു നോക്കി.. അതിൽ ചുവന്ന കുപ്പിവളകളും മഞ്ചാടിയും... അവൾ അത് സന്തോഷത്തോടെ എടുത്തു നോക്കി.. ശേഷം മഞ്ചാടികൾ കണ്ണാടിക്ക് മുന്നിൽ ഇരുന്ന മഞ്ചാടി പെട്ടിയിൽ ഇട്ടു. പെട്ടെന്ന് അവൾ എന്തോ ഓർത്തപോലെ പൊതിയിൽ പരതി... അതിൽ നിന്നും കിട്ടിയ കുറിപ്പ് വായിച്ചു. """ഞാൻ വാക്ക് പാലിച്ചിരുന്നു.. നിന്റെ മഞ്ചാടി പെട്ടിയിലെ മഞ്ചാടി മണികൾ നിറയുമ്പോൾ ഞാൻ നിന്റെ മുന്നിൽ ഉണ്ടാകും " ഭദ്ര പെട്ടിയിലേക്ക് നോക്കി.. അത് നിറഞ്ഞരിക്കുന്നു.. അവൾ കണ്ണാടിയിലൂടെ അനന്തനെ നോക്കി.. അവിടെ കുസൃതി ചിരിയോടെ നിൽക്കുന്നവനെ കണ്ടതും അവളിലൂടെ ഒരു മിന്നൽ പിണർ പറഞ്ഞുപോയി.. കണ്ണുകൾ നിറഞ്ഞു തൂവി.. ഭദ്ര അനന്തന്റെ ആരുകിലേക്ക് ചെന്നു. പെട്ടെന്ന് അവനെ ഇരുകെ പുണർന്നു. ഇരുവരും മൗനം കൊണ്ട് വാചലരായി... ഭദ്രയുടെ ചോദ്യങ്ങളുടെ ഉത്തരം അനന്തൻ ആണെന്ന് അവൾ തിരിച്ചറിഞ്ഞു.. കൂടുതൽ കൂടുതൽ അവൾ അവനിലേക്ക് ചേർന്നു.

"""ഇങ്ങനെ നിൽക്കല്ലേ പെണ്ണേ.. എന്റെ കണ്ട്രോൾ പോകും... ഭദ്ര അവനെ ഒന്നുകൂടി ഇറുക്കി.. ഇരുവരുടെയും ഹൃദയതാളം മുറുകി ശ്വാസഗതി ഉയർന്നു... അനന്തൻ അവളുടെ മുഖം ഉയർത്തി കണ്ണുകകിലേക്ക് നോക്കി.. ""ഇനിയും കാത്തിരിക്കാൻ വയ്യാ.. സ്വന്തമാക്കിക്കോട്ടെ ഞാൻ എന്റെ മാത്രമായി.. അനന്തൻ ചോദിച്ചതും ഭദ്രയുടെ കവിളുകൾ കുങ്കുമം പൊടിച്ചു.. ഉള്ളിൽ പരവേശം നിറഞ്ഞു.. അവളും ആഗ്രഹിച്ചു അനന്തന്റെ മാത്രമാകാൻ.. സമ്മതമെന്നോണം ഒരു പുഞ്ചിരിയോടെ ഭദ്ര അവന്റെ നെറ്റിയിൽ മുകർന്നു. അനന്തന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞു..ഒടുവിൽ അത് അവളുടെ ചാമ്പയ്‌ക്കാ ചുണ്ടുകളിൽ എത്തി നിന്നു... ഒരു തേൻ നുകരുന്നത് പോലെ അവ സ്വന്തമാക്കി.. ഭദ്രയുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി.. ശ്വാസം തടം സൃഷ്ട്ടിച്ചപ്പോൾ അവർ അകന്നു മാറി.. അനന്തൻ അവളെ പ്രണയപൂർവം നോക്കികൊണ്ട് അവളെ കോരിയെടുത്ത് ബെഡിൽ കിടത്തി. മുറിയിൽ ലൈറ്റ് അണഞ്ഞു നീല നിറത്തിലെ സീറോ ബൾബ് തെളിഞ്ഞു. ആ നിറത്തിൽ ഭദ്രയുടെ ചുവന്നു തുടുത്ത കവിളുകൾ അവൻ കണ്ടു.. ഇരുവരുടെയും വസ്ത്രങ്ങൾ വേർപെട്ടു.. അവനെ സ്വീകരിക്കൻ അവൾ തയ്യാറായി..

അനന്തന്റെ ചുണ്ടുകൾ അവളുടെ ശരീരമാകെ അലഞ്ഞു നടന്നു. പല്ലും നഖവും ഇരുവരുടെയും ശരീരത്തിൽ പ്രണയപ്പാടുകൾ തീർത്തു.. ഭദ്ര കുറുകികൊണ്ട് അവനോട് ഒട്ടിച്ചേർന്നു.. ഏറെ നേരത്തിനോടുവിൽ അവളിൽ സുഖമുള്ളൊരു വേദന തീർത്തുകൊണ്ട് അവളെ അവൻ സ്വന്തമാക്കി.. ആ രാത്രിയിൽ ❤️അനന്തഭദ്രം❤️ പൂർണതയിൽ എത്തി.. പുലർച്ചയിൽ തന്റെ മാരോടൊട്ടി കിടക്കുന്നവന്റെ മുടിയിൽ അവൾ വാത്സല്യത്തോടെ വിരലോടിച്ചു. കണ്ണുകൾ തുറന്ന് അനന്തൻ അവളുടെ കഴുത്തിൽ മുഖം ചേർത്തു.. ""അപ്പുവേട്ടൻ കള്ളനാ.. ""ഏഹ്ഹ് അതെന്താടി.. ""കാവിൽ എനിക്കായി പ്രണയം ലേഖനം എഴുതുന്ന ആള് അപ്പുവേട്ടനാണെന്ന് പറഞ്ഞില്ലല്ലോ..?? അനന്തൻ ചിരിയോടെ ഒന്നുകൂടി അവളിലേക്ക് അമർന്നു.. ""ഇപ്പോൾ തുടങ്ങി.. ""എന്താ പെണ്ണേ..?? ""ഈ പ്രേമം..?? """നീ ഈ വീട്ടിൽ വന്നത് മുതൽ... ""എന്താ..?? ഭദ്ര ഞെട്ടലോടെ ചോദിച്ചു.. ""ഹ്മ്മ്.. നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു.. ചന്ദനത്തിന്റെ മണമാ നിനക്ക്.. അനന്തൻ അവളുടെ കാതോരം പറഞ്ഞുകൊണ്ട് മുടിയിൽ മുഖം ഒളിപ്പിച്ചു.

"""നിന്നോട് പറയാൻ പേടി ആയിരുന്നു..നിന്നെ കാണുമ്പോൾ എന്റെ ഇഷ്ട്ടം പുറത്ത് വന്നാലൊന്ന് പേടിച്ചാ ഗൗരവം കാണിച്ചു നടന്നത്.. നീ അടുത്ത് വരുമ്പോൾ ഞാൻ നിന്നെകേറി കെട്ടിപിടിച്ചു പോകുമെന്ന് ഞാൻ പേടിച്ചിട്ടുണ്ട്.. എങ്ങനെയെങ്കിലും പറയണം എന്നുകരുതി അപ്പോഴാ എനിക്ക് കാവിൽ ഇങ്ങനെ കുറിപ്പ് എഴുതാൻ തോന്നിയത്... നീ പിന്നീട് അതിനായി പരത്തുന്നത് കാണുമ്പോൾ ഞാൻ എന്റെ ഹൃദയത്തെ അടക്കാൻ പെട്ട പാട്.. ഒരുപാട് സന്തോഷം ആയിരുന്നു.. എന്നെ അറിയാതെ അല്ലെന്ന് ഓർത്തപ്പോൾ ഒരു കുഞ്ഞ് നൊമ്പരവും.. അന്ന് മഹീന്ദ്രൻ നിന്നെ ഉപദ്രവിക്കാൻ നോക്കിയപ്പോഴാ ഇനി നിന്നിൽ നിന്നും അകന്ന് നില്കാൻ പറ്റില്ലെന്ന് മനസ്സിലായത്.. അതുകൊണ്ടാ മുത്തശ്ശിയോട് പറഞ്ഞ് കല്യാണം തീരുമാനിച്ചത്..

""അപ്പൊ മുത്തശ്ശിക്ക് അറിയാരുന്നോ.. '""ഹ്മ്മ്.. ""അമ്പടി കള്ളി... """അന്ന് നിന്റെ സമ്മതം ചോദിച്ചപ്പോൾ നീ പറഞ്ഞ വാക്കുകളിൽ കടപ്പാട് മാത്രമെന്ന് തോന്നിയപ്പോൾ സങ്കടം തോന്നി... അതാ ഒന്നും പറയാഞ്ഞത്.... നീ അടുത്തുള്ളപ്പോൾ എന്റെ മനസ്സ് പിടിവിട്ട് പോകും..പിന്നീട് എനിക്കായി നിറഞ്ഞ നിന്റെ കണ്ണുകൾ കണ്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം... അനന്തൻ ചിരിയോടെ പറഞ്ഞു... """ഇത്രയും ഒക്കെ വച്ചിട്ടാണല്ലേ... കള്ള കടുവ എന്നെ ചുറ്റിച്ചത്...ശിക്ഷയായി ഇനി ആറുമാസം നോ റൊമാൻസ്. ""അയ്യടി... ഞാൻ കാത്തിരുന്നു കിട്ടിയതാ.. അതിനെ എനിക്ക്. മനസ്സില്ല..! അത്രയും പറഞ്ഞവൻ അവളുടെ കവിള് കടിച്ചെടുത്തു... ഇരുവരും ആ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story