അനന്തഭദ്രം: ഭാഗം 14

anantha badhram

എഴുത്തുകാരി: മയിൽപീലി

അത് മതിയായിരുന്നവന്റെ മനസ്സ് നിറയാൻ. നിറഞ്ഞു ചിരിച്ചവൻ... അവൾക്കായി മാത്രം ഉള്ള ഒരു ചിരി. പലപ്പോഴും കാണാറുണ്ടായിരുന്നു നേരത്തെ അവൾ കുട്ടികൾക്ക് ട്യൂഷൻ എടുത്ത പൈസ കുടുക്കേല് ഇട്ടു വക്കുന്നത്. പക്ഷെ സ്വന്തം കാര്യത്തിന് എടുക്കാതെ തനിക്കു വേണ്ടി അത് എടുത്തതിൽ ഉണ്ട് അവൾക്കുള്ള സ്‌നേഹം... """നന്നായിട്ടുണ്ട്... ഒരു നേർത്ത പുഞ്ചിരി നൽകി അവൾ.. ""നീയെന്തിനാ കുടുക്ക പൊട്ടിച്ചേ.?? നിക്ക് ഇപ്പൊ ഷർട്ട്‌ ഒക്കെ ഉണ്ടായിരുന്നല്ലോ! """ന്റെ സന്തോഷത്തിനാ അപ്പുവേട്ട... നിക്ക് ഇത് മാത്രല്ലേ ചെയ്യാൻ പറ്റൂ... അതും പറഞ്ഞു അവൾ മുറിയിലേക്ക് പോയി.. അനന്തൻ ആ ഷർട്ടിൽ ഒന്ന് തലോടി... കുറേ നാളുകൾക്ക് ശേഷം കിട്ടിയ സമ്മാനം! പിറ്റേന്ന് രാവിലെ ഊണുമേശ തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് അനന്തൻ ഇറങ്ങി വരുന്നത് അവൾ കണ്ടത്. അവൾ കൊടുത്ത ഷർട്ടും കസവു മുണ്ടും ആണ് വേഷം.. "ഷർട്ടിന്റെ സൈസ് കറക്റ്റ് ആയിരുന്നോ... ഊഹത്തിൽ എടുത്തത!" ഭദ്ര മനസ്സിൽ ഓർത്തു.

അനന്തൻ ദൃതിയിൽ പുറത്തേക്ക് പോയി.. അവൾ തന്റെ ജോലികളിലേക്കും.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... """ഭദ്രേ... ""ന്താ മുത്തശ്ശി?? ""മോളെ ന്റെ രാത്രിയിലേക്കുള്ള മരുന്ന് തീർന്നു..രാവിലെ അപ്പുനോട് പറയാൻ വിട്ടു.. ""ഞാൻ അപ്പുവേട്ടനെ വിളിച്ച് നോക്കട്ടെ മുത്തശ്ശി.. വരുമ്പോ കൊണ്ടോരാൻ പറയാം. ഭദ്ര ഫോൺ വിളിക്കാൻ തുടങ്ങി ""റിങ്ങ് പോണുണ്ട് മുത്തശ്ശി എടുക്കണില്ല! ഞാൻ ഒന്നൂടെ വിളിച്ചു നോക്കാം. "താങ്കൾ വിളിക്കാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്ക് പുറത്താണ്.. ദയവാ.. ""പരിധിക്ക് പുറത്താന്ന് പറയാ മുത്തശ്ശി.! ഫോൺ പകുതിക്ക് കട്ട്‌ ചെയ്തുകൊണ്ട് അവൾ പറഞ്ഞു. ""ഇനിയിപ്പോ ന്താ കുട്ടി ചെയ്യാ? മരുന്ന് കഴിച്ചില്ലെങ്കിൽ രാവിലെ എണീക്കാൻ കൂടി പറ്റില്യ. ഡോക്ടർ മുടക്കരുതെന്ന് പറഞ്ഞ മരുന്ന. ഭദ്ര ഓർത്തു. '"അപ്പുവേട്ടൻ വരുമ്പോ താമസിക്കും മുത്തശ്ശി. ഞാൻ എന്നാൽ കടയിൽ പോയി വാങ്ങി വരാം. ""നേരം സന്ധ്യയായി കുട്ടി. അപ്പുവും ഇല്ല്യാലോ. നിന്നെ ഒറ്റക്ക് എങ്ങനെയാ പറഞ്ഞു വിടുക.. നോക്കിവരാൻ നിക്ക് ആവതില്ലലോ !

""സാരോല്യ മുത്തശ്ശി ഞാൻ പെട്ടെന്ന് പോയി വരാം. ഇവിടുന്ന് കുറച്ച് പോയാൽ പോരെ..?? ""എന്നാ നേരം കളയാതെ പോയി വാ...താമസിക്കരുത് ട്ടോ മോളെ.. മനസുണ്ടായിട്ടല്ല വിടുന്നെ. അവരൊന്നാലോചിച്ചുകൊണ്ട് അനുവാദം കൊടുത്തു. ഭദ്ര പെട്ടെന്ന് തന്നെ വേഷം മാറ്റി ഇറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നടന്നു മെഡിക്കൽ സ്റ്റോറിന് മുൻപിൽ എത്തി ഭദ്ര.. "അയ്യോ ഇത് അടച്ചിരിക്കയാണല്ലോ. ന്താ ഇനി ചെയ്യാ!" ""ചേട്ടാ ഈ കട ഇന്ന് തുറക്കില്ലേ? അടുത്തുള്ള കടയിലുള്ള ആളോട് അവൾ തിരക്കി. ""ഇല്ല കുട്ടി രണ്ടു ദിവസം ആയിട്ട് അത് അവധിയാ. അതിന്റ മുതലാളി നാട്ടിൽ പോയിരിക്കുവാ...ന്താ അത്യാവശ്യാണോ?? ""അതേ. ""എങ്കിൽ ദാ എവിടുന്ന് ഒരു 15 മിനിറ്റ് നടന്നാൽ അപ്പുറത്ത് ഒരു മെഡിക്കൽ സ്റ്റോർ ഉണ്ട്. ""ശെരി ചേട്ടാ താങ്ക്സ്. സന്ധ്യ രാത്രിക്ക് വഴിമാറാൻ ഒരുങ്ങുന്നു...

കുങ്കുമ ചുവപ്പ് മാറി തുടങ്ങി. എന്തായാലും ഇതുവരെ വന്നതല്ലേ വാങ്ങിയിട്ട് പോകാം. ഇല്ലെങ്കിൽ പിന്നെ മുത്തശ്ശിക്ക് മരുന്നിനു പ്രശ്നമാകും. അതും ചിന്തിച്ച് ഭദ്ര പോകാൻ തീരുമാനിച്ചു. ഭാഗ്യത്തിന് മെഡിക്കൽ സ്റ്റോർ തുറന്നിരുന്നു. ചീട്ട് കാണിച്ചവൾ മരുന്ന് വാങ്ങി. തിരികെ റോഡിന് ഓരം ചേർന്ന് നടന്നു തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ദൈവമേ കുട്ടിയെ കാണണില്ലാലോ. വിടണ്ടായിരുന്നു.ന്റെ ദൈവമേ ന്റെ കുട്ട്യേ കാത്തോളണേ! വിടാൻ തോന്നിയ നേരത്തെ പഴിച്ചുകൊണ്ട് അവർ പരിതപിച്ചു.  പകുതി നടന്നെത്തിയപ്പോൾ കണ്ടു റോഡിന്റെ സൈഡിൽ മൂന്നാല് പേര് ബൈക്കിൽ നിൽക്കുന്നത്.അവർക്കു ചുറ്റും പുകച്ചുരുളുകൾ പടരുന്നുണ്ട്. അതിലൊരാൾ ഹെൽമെറ്റ് വച്ചിരുന്നു. അടുത്ത് എത്തിയതും സിഗരറ്റിന്റെ ദുർഗന്ധം... അവരെ ശ്രദ്ദിക്കാതെ അവൾ നടന്നു നീങ്ങി. അവർ പരസ്പരം മുഖം നോക്കി ശേഷം ഹെൽമെറ്റ്‌ ഇട്ടയാളൊഴികെ ബാക്കിയുള്ളവർ അവൾക്കു പുറകെ നടക്കാൻ തുടങ്ങി.

അവർ ചൂളമടിക്കുന്നൊക്കെയുണ്ട്. ഭദ്ര ഓടി നടന്നു. പിന്നെ വേഗത്തിൽ ഓടി. അവൾക്ക് കൈയ്യും കാലും വിറയ്ക്കാൻ തുടങ്ങി അവൾ ഓടാൻ തുടങ്ങിയതും ബൈക്കിൽ ഹെൽമെറ്റ്‌ ഇറ്റയാൾ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അത് കണ്ട് അവൾക്കു പുറകെ നടന്നവർ തിരികെ പോയി ബൈക്ക് സ്റ്റാർട്ട്‌ ആക്കി. ഭദ്രയ്ക് നെഞ്ചിടിപ്പേറി. ""വാടാ അതുവഴി കേറാം... അതിലൊരാൾ ഉച്ചത്തിൽ പറയുന്നത് കേട്ട് അവൾ പിന്നെയും വേഗത്തിൽ ഓടി...എത്ര ഓടിയിട്ടും എത്താത്ത പോലെ. അവൾ ഒരു ആശ്രയത്തിനായി ചുറ്റും നോക്കി... അധികം ആരും ഇല്ല. കണ്ണ് നിറഞ്ഞു തുടങ്ങി. അവൾ അടുത്ത് കണ്ട ഒരു ബിൽഡിങ്ങ്ന്റെ മതിൽക്കട്ടിനടുത്തേക്ക് മറഞ്ഞു നിന്നു. നന്നേ വിയർത്തു കുളിച്ചിരുന്നു അവൾ. പെട്ടെന്ന് അവളുടെ മൂക്കിലും വായിലുമായി ആരോ പൊത്തി പിടിച്ചിരുന്നു... അവളുടെ കണ്ണുകൾ മിഴിഞ്ഞു കണ്ണുനീരോഴുകി.. പുറകിലേക്ക് അയാളെ തള്ളിക്കൊണ്ട് തിരിഞ്ഞു നോക്കിയ ഭദ്ര അയാളെ കണ്ട് ഞെട്ടി.... ശ്വാസം എടുക്കാൻ മറന്നിരുന്നവൾ... മുറിഞ്ഞു പോകുന്ന ശബ്ദം കൂട്ടിച്ചേർത്ത് അവൾ അയാളുടെ പേര് മന്ത്രിച്ചു. """കുട്ടേട്ടൻ!!!.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story