അനന്തഭദ്രം: ഭാഗം 15

anantha badhram

എഴുത്തുകാരി: മയിൽപീലി

മുറിഞ്ഞു പോകുന്ന ശബ്ദം കൂട്ടിച്ചേർത്ത് അവൾ അയാളുടെ പേര് മന്ത്രിച്ചു. """കുട്ടേട്ടൻ!!! """ശ്ശ്ശ്.... ഒച്ചവക്കല്ലേ ഭദ്രേ... അവർ പോയിട്ടില്ല... കുട്ടൻ പുറത്തേക്ക് പതിയെ നോക്കികൊണ്ട് പറഞ്ഞു. അവിടെല്ലാം തിരഞ്ഞിട്ട് പുറകെ വന്നവർ തിരികെ പോയി... ""അവർ പോയി.... വാ കുട്ടനെ കണ്ടപ്പോൾ ഭദ്ര സമാധാനത്തോടെ നെടുവീർപ്പിട്ടു. ""ഞാൻ..... ഞാൻ പേടിച്ചു പോയി കുട്ടേട്ടാ! ""സാരോല്യ ""നീ ന്താ ഭദ്രേ ഈ നേരത്ത്..? ""ഞാൻ മുത്തശ്ശിക്ക് മരുന്ന് വാങ്ങാൻ... അപ്പുവേട്ടനെ വിളിച്ചിട്ട് കിട്ടിയില്യ.. ഇവിടെ വന്നപ്പോ എന്നും വാങ്ങുന്ന മെഡിക്കൽ സ്റ്റോർ അടച്ചിരുന്നു അതാ.... ""ഹ്മ്മ്.. ഞാൻ ഒരാവശ്യത്തിന് ഇവിടെ വരെ വന്നതാ...

അപ്പോഴാ ദൂരെ നടന്നു പോകുന്ന നിന്നെ കണ്ടേ... പുറകെ അവന്മാരും. നിന്നെ ഞാൻ വിളിച്ചിട്ട് നീ കേട്ടില്ല. പിന്നെ കുറുക്കു വഴിയേ ഞാൻ കേറി എവിടേക്ക് വന്നപ്പോൾ നീ ഇവിടെ നിക്കുന്നു. അവർ ഏതോ വല്യ ടീംസാ...അവർ അവിടെ കിടന്നു കറങ്ങുവാരുന്നു.നീ ഒച്ച വച്ചാലോന്ന് കരുതിയാ വായ പൊത്തിയത്.. ബൈക്കിനടുത്തേക്ക് നടന്നുകൊണ്ട് തന്നെ കുട്ടൻ പറഞ്ഞു """നിക്ക് ന്ത്‌ ചെയ്യാണോന്ന് അറിയില്യാരുന്നു. ശെരി നീ വാ ഞാൻ വീട്ടിലാക്കാം... ഇനി ഈ നേരത്ത് ഇതുപോലെ പുറത്ത് പോകാൻ നിക്കരുത് കേട്ടോ.. അപ്പു ഇല്ലെങ്കിൽ ന്നെ വിളിച്ചാൽ മതി. ഞാൻ വന്നോളാം.. ""ഹ്മ്മ് കുട്ടൻ ഭദ്രയെ വീട്ടിലാക്കി... സമയം ഏഴു മണിയോടടുത്തിരുന്നു. ""കുട്ടേട്ടാ.... അപ്പുവേട്ടനോട് പറയണ്ട ഇന്നത്തെ കാര്യങ്ങളൊന്നും.. മടിച്ചു മടിച്ചവൾ പറഞ്ഞു നിർത്തി.

""ശെരി നീ അകത്തേക്ക് കേറി പൊയ്ക്കോ.. ന്നിട്ടേ ഞാൻ പോണുള്ളൂ. അവൾ ഉമ്മറത്തു എത്തുന്നത് വരെ കുട്ടൻ അവളെ നോക്കി അവടെ നിൽപ്പുണ്ടായിരുന്നു. അവൾ അവിടെ എത്തിയെന്നു ഉറപ്പാക്കിയാണവൻ അവിടുന്ന് പോയത്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ന്റെ കുട്ടി നീ ന്ത്‌ പണിയാ കാട്ട്യേ ന്റെ ജീവൻ പോയി... സമയം എത്രയായീന്ന? അപ്പു എങ്ങാനും ഇപ്പോ വന്നിരുന്നെങ്കിൽ നിന്നെ തിരക്കിയാ ഞാൻ ന്ത്‌ പറഞ്ഞേനെ? ഉമ്മറത്തു വെപ്രാളത്തോടെ നിന്ന മുത്തശ്ശി ഭദ്രയെ കണ്ട ഉടനെ ചോദിച്ചു. """ന്റെ മുത്തശ്ശി എന്നും വാങ്ങുന്ന മെഡിക്കൽ സ്റ്റോർ അടച്ചിരുന്നു അതുകൊണ്ട് കുറച്ച് അപ്പുറത്തുള്ള കടയിൽ നിന്നു വാങ്ങി വന്നപ്പോ സമയം പോയി...

കുട്ടേട്ടനെ കണ്ടപ്പോ ആളാ കൊണ്ടാക്കിയത്. മുഖത്തെ പരിഭ്രമം മറച്ചു വച്ചുകൊണ്ട് അവൾ പറഞ്ഞു """അതെയോ.. ന്നിട്ട് അവൻ ന്തേ കേറാണ്ട്‌ പോയെ? """കുട്ടേട്ടന് ന്തോ തിരക്കുണ്ട് മുത്തശ്ശി അതും പറഞ്ഞു അവളും പിന്നാലെ ദൈവത്തെ വിളിച്ച് അവരും അകത്തേക്ക് കയറി. അപ്പോഴും പൂർണമായും അവളുടെ പേടി പോയിരുന്നില്ല!.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story