അനന്തഭദ്രം: ഭാഗം 16

anantha badhram

എഴുത്തുകാരി: മയിൽപീലി

അപ്പോഴും പൂർണമായും അവളുടെ പേടി പോയിരുന്നില്ല! അപ്പുവേട്ടൻ കുറച്ചു വൈകി വന്നതുകൊണ്ട് എന്തെങ്കിക്കും ചോദിക്കുമോന്നുള്ള പേടി ഇല്ലായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ എഴുന്നേറ്റപ്പോൾ മഴത്തുള്ളികൾ ഓടിൽ നിന്നു ഇറ്റ് വീഴുന്നതും നോക്കി ഇരുന്നു. തലേന്ന് മഴ പെയ്തിരുന്നോ? അറിഞ്ഞില്ല. എന്തോ ചെന്നു കിടപ്പോഴേ ഉറങ്ങി പോയി. ഇന്ന് അപ്പുവേട്ടൻ എങ്ങും പോകുന്നില്ലെന്ന് പറഞ്ഞു. അതുകൊണ്ട് താമസിച്ചാണ് എഴുന്നേറ്റത്. പിന്നെ പോയി ചായ ഉണ്ടാക്കി പ്രാതലിനുള്ളതും ഒരുക്കാൻ തുടങ്ങി. ഇന്നലെ കുട്ടേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ തന്റെ അവസ്ഥ?? ഭക്ഷണം ഉണ്ടാക്കുമ്പോൾ അതായിരുന്നു അവളുടെ ചിന്ത.

മനസുകൊണ്ട് കുട്ടനോടവൾ നന്ദി പറഞ്ഞു. ____________ പ്രാതൽ കഴിഞ്ഞ് അടുത്ത ഊണിനുള്ളത് ഒരുക്കി തുടങ്ങി. ""അപ്പു ഇവിടെ മോളെ? ""അപ്പുവേട്ടൻ മുകളിൽ ഉണ്ട് മുത്തശ്ശി! ""അവനെ കാണാത്തോണ്ട് തിരക്കിയതാ... ഞാനൊന്ന് കിടക്കട്ടെ. ""ശെരി മുത്തശ്ശി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കട്ടിലിൽ വെറുതെ കണ്ണടച്ച് കിടക്കുമ്പോഴാണ് അനന്തന്റെ ഫോൺ റിങ്ങ് ചെയ്തത്. വിഷ്ണുവാണ് ""ഹലോ ""പറയടാ.. ""ടാ എനിക്ക് അത്യാവശ്യം ആയി തറവാട് വരെ ഒന്ന് പോകണം ബൈക്ക് നോക്കിയപ്പോ പഞ്ചറായി ഇരിക്കുന്നു .. നിനക്ക് തിരക്കില്ലെങ്കിൽ ഒന്ന് വരുവോ? ""ന്ത്‌ ചോദ്യവാടാ ഞാൻ വരാതിരിക്കോ? ഒരു 10 മിനിറ്റ്. """ഭദ്രേ... ""ന്താ അപ്പുവേട്ട? ""ഞാനൊന്ന് വിഷ്ണുവിന്റെ കൂടെ അവന്റെ തറവാട് വരെ പോകും വൈകിട്ടെ തിരിച്ചു വരൂ.. മുത്തശ്ശിയോട് പറഞ്ഞിരുന്നാൽ മതി. പറഞ്ഞതും ആളൊറ്റ പോക്കാ!

ഭദ്ര പിന്നെ തന്റെ ജോലികളിൽ മുഴുകി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ചക്ക് ഊണ് കഴിക്കാനാ മുത്തശ്ശി പിന്നെ എഴുന്നേറ്റ് വന്നത് അപ്പോഴാ അപ്പുവേട്ടൻ പോയത് ആളറിയുന്നേ! ""വൈകുന്നേരം മഴ തകർത്ത് പെയ്യുവാണ്. ഉമ്മറത്തെ ഓടിന്റെ വിടവിൽ നിന്ന് വെള്ളം വീഴുന്നുണ്ട്. ""ഒരുപാട് വീഴുന്നുണ്ടോ കുട്ട്യേ?? ഞാൻ മുകളിലേക്ക് നോക്കി നിൽക്കുന്ന കണ്ട് മുത്തശ്ശി ചോദിച്ചു. ""ഹ്മ്മ് ഉണ്ട് ന്റെ മുത്തശ്ശിക്കുട്ടീ. അകത്തുനിന്ന് ഒരു നീളമുള്ള വടി കൊണ്ട് വന്ന് അകന്നിരിക്കുന്ന ഓട് നീക്കിയിടാൻ തുടങ്ങി ഭദ്ര. ""ഇത് നീങ്ങണില്ലലോ...ന്റെ പെടലി ഒടിഞ്ഞു! പരിഭവിച്ചുകൊണ്ട് ഭദ്ര വടിയും പിടിച്ചു നിന്നു. ""ഇനി ന്ത്‌ ചെയ്യും മുത്തശ്ശി?? ഒരു വഴി ഉണ്ട് കുറച്ച് നേരം ചിന്തിച് നിന്നിട്ട് അതും പറഞ്ഞു അകത്തു നിന്ന് ഒരു കസേരയും എടുത്തവൾ വന്നു. ""വേണ്ട കുട്ടി അതിൽ നിന്ന് വീണാലോ? ""

ഇല്ല്യ മുത്തശ്ശി ഞാൻ നോക്കിക്കൊള്ളാം... കസേരയുടെ മുകളിൽ കേറി നിന്ന് കയ്യെത്തി ഓട് നേരെയാക്കാൻ നോക്കികൊണ്ടിരുന്നു.. എത്ര നോക്കിയിട്ടും ശെരിക്കും നീക്കാൻ പറ്റുന്നില്ല... കാലൊന്നുകൂടി ഉന്തിച്ചു നോക്കി. കയ്യെത്തിയപ്പോ കാലിന്റെ ബാലൻസ് തെറ്റി. പേടിച് കണ്ണുകൾ ഇറുക്കെ അടച്ചു. വീഴും മുന്നേ രണ്ട് ബലിഷ്ഠമായ കൈകൾ അവളെ താങ്ങിയിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മഴ ആയതുകൊണ്ട് ബൈക്ക് വിഷ്ണുവിന് കൊടുത്ത് വീട്ടിലേക്ക് ഓടി വരുമ്പോഴാണ് ഒരുത്തി കസേരക്ക് മുകളിൽ നിന്ന് അഭ്യാസം കാണിക്കുന്നത് കാണുന്നത്. കസേര ആടുന്നത് കണ്ടതും വേഗത്തിൽ അവൾക്കടുത്തേക്ക് പാഞ്ഞിരുന്നു. വീഴും മുന്നേ താങ്ങി പിടിച്ചിരുന്നു....

കണ്ണുതുറന്നപ്പോഴാണ് അപ്പുവേട്ടന്റെ കൈകളിൽ ആണെന്ന് കണ്ടത്. ""കാട്ടുപൂച്ച ബൈക്കിൽ അല്ലെ വന്നേ? ദൈവമേ ഇന്ന് ന്റെ ശവമടക്ക് നടക്കും. അവൾ ആത്മഗതിച്ചു. ""ആവശ്യമില്ലാത്ത കാര്യത്തിന് പോകുന്നത് എന്തിനാടി?? താഴെ നിർത്തിയതും ഒരലർച്ചയായിരുന്നു... ""ഞാൻ....ഓട്.. ""ന്ത്‌ പറഞ്ഞാലും ഉണ്ട് ന്യായം. ഒന്നുമില്ലെങ്കിൽ ന്തേലും ഉണ്ടാക്കി വച്ചോളും.. ഞാൻ ചത്ത് പോയിട്ടൊന്നുമില്ലല്ലോ?? വരുമ്പോ ചെയ്തു തരില്ലേ? മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ""അവളെ വഴക്ക് പറയണ്ട അപ്പൂ... ഞാൻ പറഞ്ഞിട്ടാ.... ""നിങ്ങൾക്കൊന്നും അറിയണ്ടല്ലോ.. എല്ലാത്തിനും ഓടാൻ ഞാൻ ഒരാളെ ഉള്ളു. ന്തേലും സംഭവിച്ച ന്ത്‌ ചെയ്യും?? എന്തെങ്കിലും കാണിച്ച വയ്ക്ക്! അത്രയും പറഞ്ഞു ദേഷ്യത്തിൽ അകത്തേക്ക് പോയി അനന്തൻ ""ഹോ രക്ഷപെട്ടു. അകത്തേക്ക് നോക്കി ഭദ്ര നെഞ്ചത്ത് കൈ വച്ച് പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആഴ്ചകൾ പിന്നിട്ടുകൊണ്ടിരുന്നു. എല്ലാം പതിവുപോലെ പോയി.. അപ്പുവേട്ടന്റെ ചീത്തകൾ മുറക്ക് കിട്ടിക്കൊണ്ടിരുന്നു. ""വിളക്ക് കത്തിക്കാറായി കുട്ട്യേ പോയി കുളിച്ചിട്ട് വാ ബാക്കി ഒക്കെ നാളെ ചെയ്യാം. നേരത്തെ വീട്ടിൽ കേറിയില്ലെങ്കിൽ അപ്പു വരുമ്പോ ചീത്ത കേൾക്കും. ""ഞാൻ പോവാണ് ന്റെ ഭാവാനിയമ്മേ! കുസൃതിയോടെ അവൾ അവരുടെ കവിളിൽ നുള്ളിക്കൊണ്ട് കുളിക്കാൻ കുളത്തിനടുക്കലേക്ക് ഓടി. ""നിക്ക് നൊന്തു പെണ്ണേ ഓടുന്നവളോട് ആ വൃദ്ധ കപട ദേഷ്യത്തോടെ പറഞ്ഞു ""പാവം ന്റെ കുട്ടി.. അവരകത്തേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളി കഴിഞ്ഞ് നനഞ്ഞത് മാറ്റാൻ മറയിലേക്ക് കയറി. നനഞ്ഞ ദാവണി ഷാൾ മാറ്റാൻ നിന്നപ്പോഴാണ് അവൾ പിന്നിലൊരു കാൽപെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വഷളൻ ചിരിയോടെ നിൽക്കുന്ന മാഹീന്ദ്രനെ! അവൾ ഒരു പടി പിന്നിലേക്ക് വെച്ച് പോയി.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story