അനന്തഭദ്രം: ഭാഗം 17

anantha badhram

എഴുത്തുകാരി: മയിൽപീലി

ഭദ്ര അപ്പോഴും ചലിക്കാനാവാതെ അവിടെ തന്നെ തറഞ്ഞിരിക്കുകയായിരുന്നു. കണ്ണുനീർ കവിളിൽ തട്ടി താഴേക്ക് വീണുകൊണ്ടിരുന്നു..! കിടന്നിട്ടും അനന്തന് ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകളിൽ പെട്ടുഴറുകയായിരുന്നവന്റെ മനസ്സ്. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ കുറച്ച് വൈകിയാണ് ഭദ്ര എഴുന്നേറ്റത്. തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ഒന്നിലും മനസ്സ് കേന്ദ്രീകരിക്കാൻ അവൾക്കാവുന്നില്ലായിരുന്നു. കുറച്ച് നേരം കട്ടിലിൽ അങ്ങനെ തന്നെ ഇരുന്നിട്ട് പിന്നീട് താഴേക്ക് പോയി കുളിച്ച് അടുക്കളയിൽ കയറി ചായ ഉണ്ടാക്കാൻ തുടങ്ങി. """മോളെ ചായ ഉണ്ടാക്കുമ്പോഴാണ് മുത്തശ്ശി അവിടേക്ക് വന്നത് അവൾ പതിയെ തിരിഞ്ഞു നോക്കി. അവർ അവളുടെ തലയിൽ ഒന്ന് തലോടി. """ദേഷ്യം ഉണ്ടോ ന്റെ കുട്ടിക്ക് മുത്തശ്ശിയോട്? അവൾ ഇല്ലെന്ന് തലയനക്കി. ""ന്റെ കുട്ടി മുത്തശ്ശി പറയണത് കേൾക്കണം.നല്ലതേ വരൂ എന്റെ കുഞ്ഞുങ്ങൾക്ക്. അവൾ അതിന്നൊന്ന് നേർമയിൽ ചിരിച്ചു. അതും പറഞ്ഞവർ ഉമ്മറത്തേക്ക് നടന്നു. എന്തിനോ വേണ്ടി കണ്ണുകൾ പിന്നെയും നിറഞ്ഞു.

അനന്തൻ പുറത്തേക്ക് വന്നതേ ഇല്ല. അവളുടെ മുഖം കാണാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഇന്നലെ പേടിച്ച് ഒരു കൊച്ചു കുഞ്ഞിനെ പോലെ തന്റെ മാറോടൊട്ടിയ അവളുടെ ആ ചിത്രത്തിൽ മനസ്സ് കുരുങ്ങി കിടന്നു.! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രേ... ആരോ വിളിക്കുന്ന ശബ്ദം കേട്ട് ഭദ്ര ഉമ്മറത്തേക്ക് വന്നു. കുട്ടൻ ആയിരുന്നു.അവളുടെ മുഖം കാണെ ഉള്ളിൽ കുത്തിവലിക്കുന്ന പോലെ തോന്നി കുട്ടന്. എന്നുമുള്ള കുസൃതി നിറഞ്ഞ മുഖമോ പുഞ്ചിരിയോ ഇല്ല. കണ്ണുകളിലെ തിളക്കം നഷ്ടമായിരിക്കുന്നു..! ""അനന്തൻ ഇവിടില്ലേ??വിളിച്ചിട്ട് ഫോൺ എടുത്തില്ല... ""ആരാ മോളെ? അപ്പോഴേക്കും മുത്തശ്ശി അവിടേക്ക് വന്നു. ഭദ്ര അകത്തേക്ക് പോയി. ""ഹാ നീയായിരുന്നോ! ""അനന്തൻ...? ""അവൻ ഇവിടെ ഉണ്ട് ഞാൻ വിളിക്കാം. ""അപ്പൂ.. അ രണ്ടാമത്തെ വിളി വരുന്നതിന് മുൻപ് അനന്തൻ താഴേക്ക് വന്നു. ""നീ ന്താ ഫോൺ എടുക്കാഞ്ഞേ? ഞാൻ എത്ര തവണ വിളിച്ചു. """ഫോൺ സൈലന്റ് ആരുന്നാടാ ഞാൻ കുറച്ച് ഉറങ്ങി പോയി. മുഖം ഒന്ന് തുടച്ചു കൊണ്ട് അവൻ പറഞ്ഞു. """ആ ഭാസ്കരേട്ടൻ വിളിച്ചിരുന്നു.

അങ്ങോട്ട് ചെല്ലാൻ. """ഹാ നീ നിൽക്ക് ഞാൻ ഒന്ന് റെഡി ആയിട്ടു വരാം. അനന്തൻ അകത്തേക്ക് പോയി. """ഭദ്ര അപ്പോഴേക്ക് കുട്ടന് ചായ കൊണ്ട് വന്നിരുന്നു. അവൻ ഒന്ന് ചിരിച്ചു. അവളോട് എന്ത് സംസാരിക്കണം എന്ന് കുട്ടനറിയില്ലായിരുന്നു. ഒറ്റ ദിവസം കൊണ്ട് അത്രയും വാടി പോയിരുന്നവൾ! "മനസ്സിനേറ്റ മുറിവുകൾ പെട്ടെന്ന് മാഞ്ഞു പോകില്ലല്ലോ.. അത് കുത്തിനോവിച്ചുകൊണ്ടേ ഇരിക്കും... മനസ്സിനേയും ശരീരത്തേയും ഒരുപോലെ തളർത്തും " """ഭദ്രേ.... ഗ്ലാസ്‌ വാങ്ങി തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് കുട്ടൻ വിളിച്ചത്. ""നിന്റെ.. നിന്റെ മൂക്കുത്തി എവിടെ?? ഇന്നലെ ഓടി വന്ന് അനന്തന്റെ നെഞ്ചിൽ ഇടിച്ചപ്പോൾ ഒടിഞ്ഞതാകണം രാവിലെ നോക്കിയപ്പോൾ മൂക്കിൽ കൊണ്ട് കേറുന്ന പോലെ തോന്നി. ഊരി നോക്കുമ്പോൾ കുറച്ചുകൂടിയെ ഓടിയാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് എടുത്ത് ബോക്സിലിട്ട് വച്ചു. """ഭദ്രേ ചിന്തിച്ചു നിൽക്കുന്നവളെ പിന്നെയും വിളിച്ചു.

"അത് .. ഒടിഞ്ഞു കുട്ടേട്ടാ... മാറ്റിവച്ചു. ""പോകാടാ ഭദ്ര തിരികെ നടക്കാനൊരുങ്ങിയപ്പോഴാണ് അനന്തൻ ഷിർട്ടിന്റെ കയ്യ് മടക്കികൊണ്ട് അവിടേക്ക് വന്നത്. പെട്ടെന്ന് രണ്ടു പേർക്കും പരസ്പരം നോക്കാൻ ബുദ്ദിമുട്ട് തോന്നി. കുട്ടൻ അത് ശ്രദ്ധിച്ചെങ്കിലും അവൻ ഒന്നും ചോദിച്ചില്ല. അനന്തൻ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി പുറകെ ഭദ്രയെ നോക്കി പോകുവാന്ന് തലയനക്കിയിട്ട് കുട്ടനും. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ടാണ് അനന്തൻ വന്നത്. അവളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടാണെന്നു ഭദ്ര ഓർത്തു. """അപ്പൂ.... കോണി പടി കേറാൻ നിൽക്കുമ്പോഴാണ് മുത്തശ്ശി പിന്നിൽ നിന്ന് വിളിച്ചത്. തിരിഞ്ഞു നോക്കാതെ തന്നെ അവൻ അവിടെ നിന്നു. """നാളെ നിക്ക് ഒരു ഓട്ടോ വിളിച്ച് തരണം. മനക്കലെ ജ്യോൽസ്യനെ കാണാൻ പോകണം. നിന്റെ ജാതകം കൂടി എടുത്ത് തരണം. ഭദ്രേടെ ന്റെ കയ്യിൽ ഉണ്ട്. അനന്തൻ ഒന്നും മിണ്ടാതെ മുകളിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ചായ പോലും കുടിക്കാതെ അനന്തൻ പുറത്തേയ്ക്ക് പോയി.

അവന്റെ ഇപ്പോഴത്തെ ഈ പെരുമാറ്റം കാണെ ഭദ്രക്ക് നെഞ്ച് പിടയുന്ന പോലെ തോന്നി. ഭദ്ര മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു. ""മുത്തശ്ശീ... ""ന്താ കുട്ട്യേ... അവളകത്തേക്ക് വന്ന് കട്ടിലിനരുകിൽ നിലത്തേക്കിരുന്നു. """മുത്തശ്ശി നിക്ക് നിക്ക് ഈ കല്യാണം വേണ്ട... ""ന്താ മോളെ ന്ത്‌ പറ്റി ഇപ്പോ??? ""ന്തിനാ മുത്തശ്ശി ഇതൊക്കെ?? ന്തിനാ അപ്പുവേട്ടന്റെ മനസ്സ് കൂടി വേദനിപ്പിക്കണെ?? അപ്പുവേട്ടന് ഇഷ്ടം ഇണ്ടാവില്യ. ഇഷ്ടം ഇല്ലാതെ ന്തിനാ നിർബദ്‌ധിക്കണേ?? ശാപം കിട്ടിയ ജന്മാ ന്റേത്! അത്രയും പറഞ്ഞു അവൾ അവരുടെ മടിയിലേക്ക് മുഖംപൂഴ്ത്തി കരഞ്ഞു. """നീ ന്തൊക്കെയാ പറയണേ ഭദ്രേ... ഇങ്ങനെ ഒന്നും പറയാതെ... നീ കരുതണപോലെ ഒന്നും ഇല്ല്യ. ഒക്കെ നല്ലതിനാ മോളെ... ഞാൻ പറഞ്ഞാൽ ന്റെ കുട്ടി കേൾക്കില്ലെ? അവൾ ഒന്നും മിണ്ടാതെ അതേ ഇരുപ്പ് തുടർന്നു.

അവർ അവളുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചുകൊണ്ടിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പത്തുമണി ആകാറായപ്പോൾ ഓട്ടോ വന്നു. ""കതക്കൊക്കെ ശെരിക്ക് പൂട്ടി ഇരുന്നോണേ കുട്ടി. അവൾ സമ്മതമെന്നോണം തലയാട്ടി. അവർ പോകുന്നതും നോക്കി നിന്നു. _____________ """ജാതക പൊരുത്തം നോക്കി.. രണ്ടും നല്ല ചേർച്ചയാ. ദോഷം ഒന്നും കാണുന്നില്ലെന്നാ പണിക്കര് പറഞ്ഞെ. പത്തിലെട്ട് പൊരുത്തം ഉണ്ട്. രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് മുത്തശ്ശി പറഞ്ഞത്. """വിവാഹത്തിന് തീയതി കുറിച്ച് കിട്ടിയിട്ടുണ്ട്. ഈ വരുന്ന വൃശ്ചികം 18 ന്. അധികം ദിവസങ്ങൾ ഇല്ല്യ. ആരും ഒന്നും മിണ്ടിയില്ല... മൂടി കെട്ടിയ കാർമേഘം നിശബ്ദമായ ആ രാത്രിയെ കീറിമുറിച്ചുകൊണ്ട് മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങി. അതുപോലെ തന്നെ ഭദ്രയുടെ മനസ്സിലെ കാർമേഘങ്ങളും കണ്ണുനീരായി പെയ്തുകൊണ്ടിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story