അനന്തഭദ്രം: ഭാഗം 19

anantha badhram

എഴുത്തുകാരി: മയിൽപീലി

ഉള്ളിലൂടെ ഒരായിരം സംശയങ്ങൾ ഉയർന്നുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നെയും ആരെയും കാത്തുനിൽക്കാതെ പിന്നിട്ടുകൊണ്ടിരുന്നു.. അനന്തനും ഭദ്രയും പഴയതുപോലെ ആയി തുടങ്ങി. പണ്ടത്തെ പോലെ കുസൃതികൾ വലുതായി ഇല്ലെങ്കിലും അവൾ പഴയ ഭദ്രയായി.  രാവിലെ ഭദ്ര നെല്ലിപള്ളിയിൽ നിന്ന് പാല് വാങ്ങാൻ പോയി.. ""ശാരദേച്ചി... ""ഹാ ഇന്ന് നേരത്തെയാണല്ലോ ഭദ്രേ.. "" ശാരദേചിക്ക് ന്താ ഒരു ദൃതി?? എവിടേലും പോണുണ്ടോ? ""ആഹ്ഹ് അത് പറയാൻ വിട്ടു. ഞാൻ ഹോസ്പിറ്റലിൽ പോകാൻ ജോലി ഒക്കെ ഒതുക്കുവായിരുന്നു... """ഹോസ്പിറ്റലിലോ? ""ആഹ് നമ്മുടെ ഹരിയുടെ അമ്മ ഇന്നലെ ഒന്ന് തലച്ചുറ്റി വീണു. നെറ്റിപൊട്ടിയെന്ന കേട്ടെ... ഒന്ന് കാണാൻ പോകാനാ. """ന്റെ മഹാദേവ... ഞാൻ അറിഞ്ഞില്യാ! ശാരദേച്ചി ഞാനും വരണു അപ്പുവേട്ടനോട് ഒന്ന് ചോദിച്ചിട്ട് റെഡി ആയി വരാം... """"ന്നാ വേഗം ആയിക്കോട്ടെ ഭദ്രേ.. ""ആഹ് ഭദ്ര വേഗം തന്നെ വീട്ടിലേക്ക് എത്തി.. ചായ ഇട്ട് പെട്ടെന്ന് അനന്തന്റെ മുറിയിലേക്ക് നടന്നു.. """അപ്പുവേട്ട... ""

മ്മ്മ് കണ്ണാടിക്ക് മുന്നിൽ നിന്ന് വാച്ച് കെട്ടികൊണ്ട് ഇരിക്കുകയായിരുന്നു അനന്തൻ. കണ്ണാടിയിലൂടെ തന്നെ അവളെ ഒന്ന് നോക്കികൊണ്ട് മൂളി. """അത് ദേവമ്മ ഒന്ന് വീണുത്രേ! ഹോസ്പിറ്റലിലാ... """ഏഹ്ഹ് എപ്പോഴാ?? തിരിഞ്ഞു നിന്നവൻ ചോദിച്ചു. ""ഇന്നലെയാണെന്ന ശാരദേച്ചി പറഞ്ഞെ.ചേച്ചി ഇന്ന് പോണുണ്ട് ഞാനും കൂടെ പൊയ്ക്കോട്ടേ ?? """ ഹ്മ്മ് സൂക്ഷിച്ചു പോണം. അവിടെ നിന്നാമതി തിരികെ വരുമ്പോൾ ഞാൻ വിളിച്ചുകൊണ്ടു വന്നോളാം. ദേവകിയമ്മയെ തിരികെ വരുമ്പോൾ കേറി കണ്ടോളാം... പോക്കറ്റിൽ നിന്ന് അവളക്ക് പൈസ എടുത്ത് നീട്ടി. കല്യാണത്തിന്റെ ഡേറ്റ് അടുത്തതുകൊണ്ട് താലി പണിയിക്കാൻ കൊടുത്തിരുന്നു. അത് വാങ്ങാൻ പോകുവാണ് അവൻ. ""പൈസ വാങ്ങി ഭദ്ര താഴേക്ക് പോയി. """അനന്താ... ഭദ്ര ഉമ്മറത്തേക്ക് ചെല്ലുമ്പോൾ വിഷ്ണുവായിരുന്നു..അനന്തന്റെ ബുള്ളെറ്റ് കൊണ്ട് വന്നതാണ് വിഷ്ണു. അനന്തന്റെ കൂടെ പോവുകയും വേണം. വിഷ്ണു കല്യാണ കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്നു.

കുട്ടൻ എവിടെയോ പോയിരുന്നത് കൊണ്ട് അവനെ അറിയിക്കാൻ പറ്റിയില്ല. ""അനന്തൻ എവിടെടി..? ""അപ്പുവേട്ടൻ ഇപ്പൊ വരും വിഷ്ണുവേട്ട.. ""ആഹ്.... മുത്തശ്ശിയോ..? ""അകത്തുണ്ട്... ചായ എടുക്കട്ടേ വിഷ്ണുവേട്ടാ? ""വേണ്ടടി ഞാൻ കുടിച്ചിട്ടാ ഇറങ്ങിയത്. ആഹ് പിന്നെ ഇനി നാട്ടിലെ പെൺപിള്ളേർക്കൊക്കെ സമാധാനം ആയിട്ട് പുറത്തിറങ്ങി നടക്കാം.. ഭദ്ര മനസ്സിലാകാത്ത പോലെ അവനെ നോക്കി. """ഹ..ആ മഹീന്ദ്രൻ ഇല്ലെ.. അവനെ ആരോ പഞ്ഞിക്കിട്ടൂന്ന്... കൊടുത്തവൻ ആരായാലും നല്ല അസ്സൽ ജിമ്മനാ... അവന്റെ ബോഡിയിൽ ഇനി ഒടിയാൻ എല്ലുകൾ ഒന്നും ബാക്കിയില്ലെന്ന അറിഞ്ഞേ... എന്തായാലും ഇനി എണ്ണത്തോണിയിൽ കിടക്കാം... ആയൂർവേദശാലയിൽ ആക്കിയെന്ന പറഞ്ഞെ...! അല്ല നിന്നോട് അനന്തൻ ഒന്നും പറഞ്ഞില്ലേ? """വിഷ്ണു ഞാൻ റെഡി അനന്തൻ അപ്പോഴേക്കും എത്തി.അവർ പോകുന്നത് നോക്കിനിൽക്കുമ്പോഴും ഭദ്രയുടെ മനസ്സിൽ മഹീന്ദ്രനെ അടിച്ചത്‌ ആരാന്നുള്ള സംശയം ആയിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പ്രാതൽ ഉണ്ടാക്കി മുത്തശ്ശിക്ക് അതും മരുന്നും കൊടുത്തിട്ടാണ് ഭദ്ര ഹോസ്പിറ്റലിലേക്ക് തിരിച്ചത്. അനന്തൻ ഇപ്പോ എന്നും പ്രാതൽ കഴിക്കുന്ന ശീലം ഇല്ല. ഹോസ്പിറ്റലിൽ ചെന്നപ്പോൾ ദേവകിയമ്മ നല്ല ഉറക്കം ആയിരുന്നു... കുട്ടൻ അവിടെ ഇല്ലായിരുന്നു. അവർ അകത്തേക്ക് കയറിയപ്പോഴാണ് അവർ ഉണർന്നത്..നെറ്റിയിൽ വലിയ ഒരു കെട്ടുണ്ടായിരുന്നു. """ഹാ ഇതാരാ ഭദ്രകുട്ടിയോ? പതിഞ്ഞ സ്വരത്തിൽ അവർ ചോദിച്ചു. അവൾ അടുത്തേക്ക് ചെന്ന് കട്ടിലിൽ അവർക്കടുത്തായി ഇരുന്നു. """എഴുന്നേക്കണ്ട ദേവമ്മേ.... ""സാരല്യ മോളെ.. """കുട്ടേട്ടൻ എവിടെ ദേവമ്മേ?? ""അവൻ ചൂടുവെള്ളം വാങ്ങാൻ പോയി ഇപ്പോ വരും... """നീ എപ്പോ വന്നു?? ശാരദേച്ചിയും ഉണ്ടായിരുന്നോ? വാതിൽക്കൽ കുട്ടന്റെ ശബ്ദം കേട്ട് ഭദ്ര തിരിഞ്ഞു നോക്കി.ദേവകിയമ്മ പറഞ്ഞു തീരും മുൻപേ കുട്ടൻ വന്നിരുന്നു.. """ഞാനിപ്പോ വന്നേ ഉള്ളു കുട്ടേട്ടാ... ""കുട്ടാ ന്നെ ഒന്ന് താങ്ങി ഇരുത്തിയേ...ഇതുവരെ ഇങ്ങനെ കിടക്കുവല്ലേ... ഒന്ന് ഇരിക്കട്ടെ. അവൻ തലയിണ വച്ച് അവരെ താങ്ങി ഇരുത്തി.

ശാരദേച്ചീച്ചിയോട് കുറച്ച് നേരം സംസാരിച്ചിരുന്നു...കുറേ കഴിഞ്ഞപ്പോൾ അവരിറങ്ങാൻ തുടങ്ങി... ഭദ്രയെ അനന്തൻ കൂട്ടികൊണ്ട് പോകുമെന്ന് പറഞ്ഞ് അവൾ അവിടെ തന്നെ ഇരുന്നു... കുട്ടൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.... നോട്ടം മുഖത്തകമാനം നോക്കി ഒടുവിൽ മൂക്കുത്തിയിൽ വന്നവസാനിച്ചു. വീണ്ടും അവളുടെ മുഖത്ത് ആ തിളക്കം വന്നതിൽ അവനു കൂടുതൽ സന്തോഷം തോന്നി. """നീ ഒരുപാട് ക്ഷീണിച്ചല്ലോ കുട്ട്യേ?... ശാരദേച്ചി പോയി കഴിഞ്ഞ് അവളോട് ദേവകിയമ്മ ചോദിച്ചു. ""ഹേയ് ദേവമ്മക്ക് തോന്നണതാ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... കുട്ടൻ അവൾ അവരോട് ചിരിച്ചു സംസാരിക്കുന്നത് നോക്കികൊണ്ടിരിന്നു... """ഒരുപാട് മുറിഞ്ഞൊ ദേവമ്മേ?? എങ്ങനെയാ വീണേ? മറുപടി പറയുന്നതിന് മുൻപ് അനന്തൻ അവിടേക്ക് വന്നു. """അനന്താ വാടാ ഇരിക്ക്... കുട്ടൻ പറഞ്ഞതും അവൻ ഒരു കസേര നീക്കിയിട്ട് അവരുടെ അരികിലേക്ക് ഇരുന്നു... """ഇത് വല്യ മുറിവാണല്ലോ ഹരി.. """ഒന്നും പറയണ്ട ന്റെ കുട്ടി... ഇപ്പോ അത് തന്നെയാ ഭദ്രയും ചോദിച്ചേ.. പറമ്പില് കുറച്ച് പാവയ്ക്കാ ഉണ്ടായിരുന്നു... അതൊന്ന് പറിക്കാൻ ഇറങ്ങിയതാ.. പ്രഷർ കുറഞ്ഞതാ... വീണു...നെറ്റി ഒരു കല്ലിൽ ഇടിച്ചു...

"""അധികം സംസാരിക്കേണ്ട ദേവമ്മേ... ഭദ്രയായിരുന്നത്. ""അതെങ്ങനെയാ ഇത്ര നേരവും വാ അടച്ചിട്ടില്ല. കുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ""അതിനുമാത്രം ഒന്നൂല്യ... അവർ ചിരിച്ചു. മുഖം ഇടക്ക് വേദനകൊണ്ട് ചുളിയുന്നുണ്ട്.. """ഞാനിന്നലെ വൈകിട്ട് വരുമ്പോ വിളിച്ചിട്ട് അനക്കം ഒന്നും കേൾക്കാഞ്ഞു പറമ്പിൽ നോക്കുമ്പോ ഉണ്ട് അവിടെ ബോധം ഇല്ല്യാണ്ട് കിടക്കുന്നു. പിന്നെ അപ്പൊ തന്നെ ഓട്ടോ വിളിച്ച് ഇങ്ങോട്ട് കൊണ്ട് പോന്നു.കുറച്ച് രക്തം പോയി... ""ഇതിപ്പോ ഇവൻ കണ്ടിട്ട്... ഇല്ലെങ്കിൽ ന്ത്‌ ചെയ്തേനെ... ഞാൻ എന്ന് തൊട്ട് പറയുവാ ഒരു കല്യാണം കഴിക്കാൻ. നിക്ക് ഒരു കൂട്ടാവില്യേ? എപ്പോ പറഞ്ഞാലും സമായാവട്ടേ സമയാവട്ടേന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും.. നീ എങ്കിലും ഒന്ന് പറയ്‌ അനന്താ... """അമ്മേടെ ആഗ്രഹം അല്ലേടാ... നടത്തിക്കൂടെ... അതിന് കുട്ടൻ ഒന്ന് ചിരിച്ചു.... നോട്ടം അത്രയും ഭദ്രയിൽ ആയിരുന്നു. """ഞാൻ ഒരു പ്രധാന കാര്യം പറയാൻ കൂടിയ വന്നത്. ഇവൻ ഇവിടെ ഇല്ലായിരുന്നല്ലോ... വിളിച്ചിട്ട് കിട്ടിയതും ഇല്ല്യാ...! ഇവിടെ വച്ച് പറയണ്ടതല്ലെന്ന് അറിയാം..

എങ്കിലും അധിക ദിവസം ഇല്ലാത്തോണ്ടാ... കുട്ടനും ദേവകിയമ്മയും അവൻ പറയാൻ പോകുന്നതെന്താണെന്ന് അറിയാൻ അവനെ നോക്കിയിരുന്നു... "എന്റെയും ഭദ്രയുടെയും വിവാഹം ആണ്.... വരുന്ന വൃശ്ചികം 18 ന് " അത് കേൾക്കേ കുട്ടനും ശ്വാസം വിലങ്ങുന്നപോലെ തോന്നി. നെഞ്ചിൽ കത്തികൊണ്ട് കുത്തുന്ന പോലെ...ഒരു തരം മരവിച്ച ആവസ്ഥ. """വൃശ്ചികം 18 ന്നു പറഞ്ഞാ ഇനി അധികം ദിവസം ഇല്ല്യാല്ലോ... വരുന്ന ബുധനാഴ്ച അല്ലെ അനന്താ.. ദേവകിയമ്മ അനന്തനെ നോക്കി. """മുത്തശ്ശീടെ നിർബന്ധ അതാ ഇത്ര നേരത്തെ... കല്യാണ കുറിയോ, ഒത്തിരി ആർഭാഡങ്ങളോ ഇല്ല്യാ... അടുത്തറിയുന്നവരേം ബന്ധുക്കളേം മാത്രേ ക്ഷണിക്കുന്നുള്ളു... പിന്നീട് പറയുന്നതൊന്നും കുട്ടൻ കേൾക്കുന്നുണ്ടായിരുന്നില്ല.... കാതിൽ ഭദ്രയും അനന്തനും തമ്മിലുള്ള വിവാഹം എന്നുള്ളത് മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.... അവൾ തന്റെയാണെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി.പക്ഷെ വാക്കുകൾ പുറത്തേക്ക് വന്നില്ല.

പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ ചിരിച്ച് അവർക്കരുകിൽ ഇരിക്കുന്ന അവളെ കാണെ അവനു നെഞ്ച് വിലങ്ങി.. """കല്യാണപെണ്ണായി അല്ലെ ന്റെ കുട്ടി... അവളുടെ കവിളിൽ കൈ ചേർത്തവർ ചോദിച്ചു. അവൾ നേർമയായി ചിരിച്ചു. ""ഹരി... ""ഹരീ... """ആഹ്ഹ്.. "" നീയിത് ഏത് ലോകത്താ?? ""ഒന്നുല്ലടാ... അനന്തൻ അടുത്ത് വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല...നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ കുട്ടൻ പരമാവധി ശ്രമിച്ചു. """നീ ഉറപ്പായും കാണുമല്ലോ...?? അമ്മയ്ക്ക് പെട്ടെന്ന് ഭേദം അയാൽ അമ്മയും വരണം.. അനന്തൻ രണ്ടുപേരോടുമായി പറഞ്ഞു നിർത്തി. """ഹ്മ്മ് ""ന്നാ ഇറങ്ങട്ടേടാ... ഒരുപാട് ജോലികൾ ബാക്കിയാ.... """ഹ്മ്മ് ശെരിയടാ... അത്രമേൽ ഇടറിയിരുന്നവന്റെ സ്വരം.. ""എന്താടാ മുഖം വല്ലാതെ.... അമ്മയ്ക്ക് ഒന്നൂല്യടാ.... നീ വിഷമിക്കാതെ... ""അവൻ അതിനൊന്ന് ചിരിച്ചു... വേദന കലർന്ന ചിരി. ""അമ്മേ ന്നാ ഇറങ്ങുവാ... അവരതിന് തലയനക്കി. കുട്ടന്റെ തോളിൽ ഒന്ന് തട്ടി ഭദ്രയെയും കൂട്ടി അനന്തൻ ഇറങ്ങി...

അവർ ആശുപത്രി വരാന്ത നടന്നു നീങ്ങുന്നതാവൻ നീറുന്ന മനസ്സോടെ നോക്കി നിന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മയെ നഴ്സിനെ ഏൽപ്പിച്ച് ഫ്രഷ് ആയി തുണികളും മറ്റുമായി വരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് തിരിച്ചു... നേരെ ഡ്രസ്സ്‌ പോലും മാറാതെ അവൻ ബാത്‌റൂമിൽ കയറി ഷവർ തുറന്ന് അതിന്റെ ചുവട്ടിൽ ഇരുന്നു... എത്ര ശ്രമിച്ചിട്ടും കണ്ണുനീരിനെ നിയന്ത്രിക്കാൻ ആയില്ല.... ഷവറിലെ വെള്ളത്തിനൊപ്പം ചുടു കണ്ണുനീരും കവിളിനെ നനയിച്ചുകൊണ്ടിരുന്നു.... കരയരുതെന്ന് കരുതിയിട്ടും അവൻ പൊട്ടി കരഞ്ഞു... അത്രത്തോളം അവൻ ഉരുകുന്നുണ്ടായിരുന്നു. സ്വന്തമെന്ന് കരുതിയവൾ മറ്റൊരാൾക്ക്‌ അവകാശിയാകുന്നത് എങ്ങനെ സഹിക്കും?? ഓർത്തപ്പോൾ പ്രാണൻ പോകുന്ന വേദനയായിരുന്നവനിൽ.... തലയിൽ വീഴുന്ന തണുത്ത വെള്ളത്തിനൊന്നും അവന്റെ ഉള്ളിലെ നീറ്റൽ അടക്കാനായില്ല... ഏറെനേരം അവനതേ ഇരുപ്പ് തുടർന്നു... മനസ്സിൽ ആ പെണ്ണിന്റെ മുഖം നിറഞ്ഞു നിന്നു. ഒപ്പം ആ വാർത്ത ഒരു കനലു പോലെ എരിഞ്ഞുകൊണ്ടിരുന്നു...!.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story