അനന്തഭദ്രം: ഭാഗം 2

anantha badhram

എഴുത്തുകാരി: മയിൽപീലി

 തിരഞ്ഞതെന്തോ കിട്ടിയ പോലെ അവളുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു. പെട്ടെന്ന് ഇത് ആദ്യമായി കണ്ടതും എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചതും, പിന്നീട് ദിനവും തനിക്കായി ആരോ വച്ചപോലെ ഇത് എടുക്കാൻ തുടങ്ങിയതും മനസ്സിൽ തെളിഞ്ഞു വന്നു. വിളക്കും കയ്യിലെ പൊതിയുമായി തിരികെ നടന്നു. നേരം നന്നേ ഇരുട്ടിയിരിക്കുന്നു. ഇടവഴിയിലേക്കു കടക്കുമ്പോൾ കണ്ടു വഴി അവസാനിക്കുന്നിടത് നിൽക്കുന്ന ഒരാളെ. ''''''കുട്ടേട്ടൻ ന്തേ ഇവിടെ നിക്കണേ? '''

' ""വെറുതേ നിന്നതാണെന്റെ ഭദ്രകുട്ട്യേ "" ""അധികം ഇവിടെ നിക്കണ്ടാട്ടോ.... ഇഴ ജന്തുക്കളുടെ സ്വര്യവിഹാര കേന്ദ്രമാണ്!"" ""ആയിക്കോട്ടെ മേടം ഇവരൊക്കെ നിന്റെ കൂട്ടുകാരല്ലേ, ഞാൻ പറഞ്ഞോള നിന്റെ കൂട്ടാ ഞാനെന്നും "കളിയാക്കണ്ട കുട്ടേട്ടാ ചുണ്ടിൽ ചിരി ഒളിപ്പിച്ചു പറയുന്നവനെ നോക്കി ചുണ്ട് കൂർപ്പിച്ചു ഭദ്ര. "ഞാൻ ചുമ്മാ പറഞ്ഞതാണ് പെണ്ണെ! അതെ ചിരിയോടെ അവൻ പറഞ്ഞു. "ദേവമ്മയ്ക്ക് സുഖല്ലേ കുട്ടേട്ടാ? ""ഹ്മ്മ്... നിന്നെ ഇപ്പൊ അങ്ങിടേക് കാണാറേ ഇല്ല്യാന്ന് അമ്മ പരാതി പറഞ്ഞു. ""നേരം ഇല്ല്യാഞ്ഞിട്ട കുട്ടേട്ടാ. മുത്തശ്ശിക്ക് മുട്ടിനു വേദന കൂടുതലാ നടക്കാൻ പാട.

അതോണ്ട് കയ്യെത്തുന്നടത് ഞാൻ വേണം. എന്നാ കുട്ടേട്ടൻ തിരികെ പോണേ? ""രണ്ടു മാസം ഇവിടെ ഇണ്ടാകും. എന്നിട്ടേ പോകുള്ളൂ ""ഞാൻ തിരക്കിന്നു പറയണേ ദേവമ്മയോട്... പിന്നെ അവി... ""ഡീ "" അപ്പോളേക്കും കേട്ടു പിന്നിലെന്ന് ഒരലർച്ച! തൊണ്ടയിൽ ഉമീനെരു പോലും വറ്റിപോയി ആ പെണ്ണിന്റെ..... ന്റെ മഹാദേവ, കാട്ടുപൂച്ച...! പറയുന്നതിനൊപ്പം കണ്ണുകൾ മിഴിഞ്ഞു വന്നവളുടെ. ......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story