അനന്തഭദ്രം: ഭാഗം 21

anantha badhram

എഴുത്തുകാരി: മയിൽപീലി

വേറെ ആവശ്യം ഉള്ളതുകൊണ്ട് വിഷ്ണുവിനെ അവൻ വിളിച്ചിട്ടുണ്ടായിരുന്നു... ഗോൾഡ് ഒക്കെ ഉള്ളതുകൊണ്ട് ഭദ്രയെ അവന്റെ ഒപ്പം അനന്തൻ ഓട്ടോയിൽ വീട്ടിലേക്ക് പറഞ്ഞയച്ചു. അനന്തൻ ബുള്ളറ്റിൽ അവിടുന്ന് തിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തുണികളും അഭരണങ്ങളും അനന്തന്റെ മുറിയിൽ വച്ചു... രാത്രി കുറച്ച് വൈകിയാണവൻ വന്നത്... ആഹാരം കഴിക്കാതെ തലവേദന ആണെന്ന് പറഞ്ഞവൻ കിടന്നു. ഭദ്ര എല്ലാം എടുത്ത് വച്ച് കിടക്കാൻ പോയി. രാത്രിയിൽ മഴ തകർത്തു പെയ്തു... ആ യാമവും കടന്നു പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരക്കുകളും മറ്റുമായി ദിവസങ്ങൾ പോയി മറഞ്ഞു .... എന്തോ ദിവസങ്ങൾ നീങ്ങും തോറും ഭദ്രയ്ക്ക് നെഞ്ചിടിപ്പ് ഏറി വന്നു. ഇന്ന് വീണ്ടും ഒരു ഞായറാഴ്ച കൂടെ വന്നെത്തി.... കല്യാണം പ്രമാണിച്ച് മായേച്ചിയും കിച്ചൂട്ടനും വന്നിരുന്നു... ഡ്രസ്സ്‌ നേരത്തെ അവിടെ എത്തിച്ചിരുന്നു. ശങ്കരൻ മാമ നാളെയെ വരൂ... വൈകുന്നേരം ഭദ്ര കാവിൽ വിളക്ക് വയ്ക്കാൻ പോയി... ഇന്ന് ഭദ്ര മനസ്സറിഞ്ഞു പ്രാർത്ഥിച്ചു... ഇനി ആകെ രണ്ടു ദിവസങ്ങൾ മാത്രം..! ""ഈ ജീവിതത്തിന് നിക്ക് അർഹത ഉണ്ടോന്ന് പോലും അറിയില്ല...

മുത്തശ്ശി പറയുമ്പോലെ പുതിയ ഒരു ജീവിതത്തിലേക്കും പുതിയ ഉത്തരവാദിത്വങ്ങളിലേക്കും കാലെടുത്തു വയ്ക്കുകയാണ്... എല്ലാത്തിനും നിന്റെ അനുഗ്രഹം ഉണ്ടാവണേ നാഗതന്മാരെ....! ഇനി കല്യാണം കഴിയും വരെ ഇവിടേക്ക് വരണ്ട മായ വിളക്ക് വച്ചോളും എന്ന് മുത്തശ്ശി പറഞ്ഞത് കൊണ്ട് ഇന്ന് അനുഗ്രഹം വാങ്ങാൻ വന്നതാണ് ഭദ്ര... തന്റെ താലി ഭാഗ്യത്തിനായി..! കരിവിളക്കിനരുകിലേക്ക് ഒന്ന് പരതി നോക്കി. പക്ഷെ ഒരു പേപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഭദ്ര അത് ആകാംഷയോടെ തുറന്ന് നോക്കി... ""ഇനി നിനക്കായ്‌ ഉള്ള എന്റെ സമ്മാങ്ങൾക്ക്‌ ഇവിടുത്തെ നാഗതന്മാർ സാക്ഷ്യം വഹിക്കില്ല ... പുതിയ ജീവിതത്തിൽ സന്തോഷം നിറയട്ടെ...."" എന്തോ ആ കത്തിലെ അക്ഷരങ്ങൾ കുറച്ചൊക്കെ വെള്ളം വീണ് മാഞ്ഞു പോയിരുന്നു.... മഴതുള്ളി ആയിരിക്കുമോ അതോ ഇനി കണ്ണുനീർ ആകുമോ?? തന്റെ വിവാഹം എങ്ങനെ അറിഞ്ഞിരിക്കും?? ഇത് വായിച്ചപ്പോൾ അവളുടെ മനസ്സിൽ ഓടിയെത്തിയത് ആദ്യമായി മഞ്ചാടി കുരുക്കൾക്കൊപ്പം കുപ്പിവളകൾക്കിടയിൽ നിന്ന് കിട്ടിയ കുറിപ്പ് ആയിരുന്നു...

"""നിന്റെ മഞ്ചാടിപെട്ടിയിൽ മഞ്ചാടി കുരുക്കൾ നിറയുന്ന അന്ന് ഞാൻ നിന്റെ മുന്നിൽ ഉണ്ടാകും....""" എന്തോ ഒരു നിർവികാരത അവളെ വന്നു മൂടി... നേരം വൈകിയത് കൊണ്ട് അവൾ വീട്ടിലെക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹വീട്ടിൽ എത്തുമ്പോൾ മായേച്ചി ഓരോന്ന് ചോദിച്ചു പുറകെ ഉണ്ടായിരുന്നു... ഒന്നിലും ശ്രദ്ദിക്കാൻ പറ്റുന്നില്ല.... """ന്ത്‌ പറ്റി മോളെ നിനക്ക്? ""നിക്ക്... നിക്ക് ന്തോ പേടി പോലെ മായേച്ചി..! "' പേടിക്കാൻ ഒന്നൂല്യ... ഈ വീട്ടിലേക്ക് തന്നെയല്ലേ വരണേ.. പിന്നെ അപ്പൂനെ ന്നെ കാൾ നിനക്ക് അറിയുമല്ലോ?? """പണ്ടത്തെ പോലെ അല്ലാലോ.. """അത് ശെരിയ ഇനി നീ ഇവിടുത്തെ വീട്ടുകാരിയല്ലേ..! അതും പറഞ്ഞു കളിയാക്കി മായ.... """ഭദ്രേ.... ഞാൻ ഒന്ന് ഹരിയുടെ വീടുവരെ പോയി വരാം. ഈ ഡ്രസ്സ്‌ കൊടുക്കണം.... വിഷ്ണൂന് നാളെ കൊടുത്തോളം... അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ അനന്തൻ കയ്യിൽ കുട്ടനും ദേവകിയമ്മയ്ക്കും ഉള്ള ഡ്രസ്സുമായി വന്ന് പറഞ്ഞു.

ഭദ്ര അതിന് സമ്മതം പോലെ തലയാട്ടി. അനന്തൻ അത് കൊടുക്കാനായി പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹരീ... കുട്ടൻ ഉമ്മറത്തേക്ക് ഇറങ്ങി വന്നു. ""ആഹ് വാടാ... """അമ്മയെ എന്നാടാ ഡിസ്ചാർജ്?? """പറഞ്ഞില്യ ടാ... """ഹ്മ്മ് നീ ഇപ്പൊ ഇറങ്ങുമോ?? """ ആഹ്ഹ് പോണം ഞാൻ അമ്മയ്ക്കുള്ള ഡ്രസ്സ്‌ എടുക്കാൻ വന്നതാ... """ ടാ ഞാൻ ഇത് തരാൻ വന്നതാ... അമ്മയ്ക്കും നിനക്കുമാ... കുട്ടൻ അത് വാങ്ങി വച്ചു... വീണ്ടും ഉള്ളിൽ വിങ്ങൽ വന്നു നിറഞ്ഞു.... """ന്നാ ശെരിയടാ ഞാൻ ഇറങ്ങുവാ... """ അനന്താ... ഉമ്മറ പടി ഇറങ്ങുമ്പോ കുട്ടൻ വിളിച്ചത് കേട്ട് അനന്തൻ തിരിഞ്ഞു നോക്കി.. """ എടാ.. കല്ല്യാണത്തിന് ഞാൻ ഇണ്ടാവില്ല്യ... വേറൊന്നും അല്ലടാ...

അമ്മയ്ക്ക് അടുത്ത് ഞാൻ മാത്രമല്ലേ ഉള്ളൂ....അടുത്ത് ഞാൻ ഇല്ല്യാണ്ട് പറ്റില്ലെടാ.... നിനക്ക് ഒന്നും തോന്നരുത്... """ സാരല്യടാ... ഇങ്ങനെ ആയതുകൊണ്ട് ഞാൻ നിർബന്ധിക്കണില്ല പക്ഷെ തലേന്ന് ഒന്ന് തല കാണിച്ചേക്കണം .... നിക്ക് നീയും വിഷ്ണു ഒക്കെ ഉള്ളു... അതിന് കുട്ടന് മറുത്തു പറയാൻ തോന്നിയില്ല....കുട്ടൻ സമ്മതം പറഞ്ഞു. അനന്തൻ പോകുന്നത് നോക്കി അവൻ ഉമ്മറത്തു തന്നെ നിന്നു... """പ്രാണനായവളുടെ കഴുത്തിൽ മറ്റൊരാളുടെ താലി വീഴുന്നത് എങ്ങനെ കണ്ടു നിൽക്കും... നിക്ക് അതിന് കൂടി വയ്യ അനന്താ...ഞാൻ തകർന്നു പോകും...ഞാൻ അവിടെ ഉണ്ടാകാൻ പാടില്യാ.... മനസ്സിൽ അത് പറയുമ്പോഴും കണ്ണുനീർ ഇറ്റു വീണുകൊണ്ടിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story