അനന്തഭദ്രം: ഭാഗം 22

anantha badhram

എഴുത്തുകാരി: മയിൽപീലി

"""പ്രാണനായവളുടെ കഴുത്തിൽ മറ്റൊരാളുടെ താലി വീഴുന്നത് എങ്ങനെ കണ്ടു നിൽക്കും... നിക്ക് അതിന് കൂടി വയ്യ അനന്താ...ഞാൻ തകർന്നു പോകും...ഞാൻ അവിടെ ഉണ്ടാകാൻ പാടില്യാ.... മനസ്സിൽ അത് പറയുമ്പോഴും കണ്ണുനീർ ഇറ്റു വീണുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ അടുക്കളയിൽ ഭദ്രയുടെ ഒപ്പം മായയും ഉണ്ടായിരുന്നു പാചകം ചെയ്യാൻ. ബാക്കിയുള്ളവരെ ഒക്കെ ക്ഷണിക്കാൻ അനന്തൻ രാവിലെ പോയി. കൂട്ടത്തിൽ പന്തലിന്റെയും സദ്യയുടെയും കാര്യം ഒന്നുകൂടി ഉറപ്പാക്കിയിട്ട് വരാമെന്ന് പറഞ്ഞു... തലേന്നത്തെ ടീ പാർട്ടിക്ക് ഉള്ളത് അനന്തന്റെ സുഹൃത്തിനെയാണ് ഏൽപ്പിച്ചത്.... എല്ലാത്തിനും ഓടി നടക്കുന്നത് അവന്റെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു... "ബന്ധങ്ങളെക്കാൾ ചങ്കുപറിച്ചു തരുന്ന സൗഹൃദങ്ങൾ.."

പ്രാതൽ ആകുമ്പോഴേക്ക് അനന്തൻ എത്തുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് ഭദ്ര വേഗത്തിൽ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു.... കിച്ചൂട്ടൻ സംശയങ്ങളുമായി പിന്നാലെ തന്നെ ഉണ്ട്... മായ കൂടെ കൂടെ അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്... ഇന്നലെ ചിറ്റയുടെ കൂടെ കിടക്കുവാണെന്ന് പറഞ്ഞ് ഭദ്രയുടെ ഒപ്പമാണ് അവൻ ഉറങ്ങിയത്. ഭദ്ര സാമ്പാറിളക്കി കുറച്ചെടുത്തു ഊതി ചൂടാറ്റി കയ്യിലേക്ക് ഇറ്റിച്ചു കൊടുത്തു.. """നല്ല സ്തേസ്ത് ഒന്തല്ലോ തിത്തേ... അവൻ കൊച്ചരി പല്ല് കാട്ടി ചിരിച്ചു.. ""ഇന്നലെ നിന്നെ ഉറക്കി കാണില്ല അല്ലേ ഇവൻ ?? കിച്ചൂട്ടൻ ചുണ്ട് പുറത്തേക്ക് ഉന്തിച്ച് മായയെ നോക്കി.. ഹേയ് ...ഒരു ശല്യോം ഇല്ലാരുന്നു. ന്റെ കിച്ചൂട്ടൻ നല്ല കുട്ടിയല്ലേ..? """നല്ല തിത്ത... അവൾ മുട്ടുകുത്തി ഇരുന്ന് അവന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് അത് ചോദിച്ചതും കിച്ചൂട്ടൻ അവളുടെ കഴുത്തിൽ ചുറ്റി പിടിച്ച് കവിളിൽ ചുണ്ട് അമർത്തി... """തിത്തേ... കാലിൽ തട്ടി വിളിച്ചുകൊണ്ട് കിച്ചൂട്ടൻ ഭദ്രയെ പതിയെ വിളിച്ചു... """എന്താടാ വാവേ... ""അതില്ലേ... ഭദ്ര നെറ്റിച്ചുളിച്ച് അവനെ നോക്കി..

""തിത്ത എൻതിനാ ആ കാത്ത്പൂത്തേനെ കല്യാനം കച്ചനേ?? തിത്തക്ക് കിത്തൂത്തൻ ഒരു ചെതുക്കനെ കൊന്ത് തതൂലേ...?? എന്തെ കൂതെ പഠിച്ചണ അർദുൻ തിത്തേനെ കെത്തൂലാരുന്നോ? എന്തെ ബെസ്ത് ഫ്രെന്താ... ആ കാത്തുപൂത്തക്ക് ഭയഗദ ടേശ്യാ... ഇന്നാലിൽ ഇല്ലേ കിത്തൂത്തനെ കന്ന് ഉടുട്ടി പേതിപ്പിച്ചു..! അനന്തനെ ഭദ്ര കാട്ടുപൂച്ച എന്ന് ഇടക്ക് വിളിക്കുന്നത് കിച്ചൂട്ടൻ കേട്ടിരുന്നു... അവന് അനന്തനെ പേടിയാണ്...അവനെ മാത്രമേ പേടി ഉള്ളൂ...അനന്തന് അവനെ വല്യ കാര്യം ആണെങ്കിലും മായ പറഞ്ഞതുകൊണ്ട് പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്... അവന്റെ വല്യ വായിലെ വർത്താനം കേട്ട് ഭദ്ര താടയ്ക്ക് കയ്കൊടുത്തിരുന്നു... ""ഹമ്പട കള്ളാ... ഇതൊക്കെ എവിടുന്ന് വരുന്നു?? അത് പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു... ""ഈ കാത്തുപൂ.. പറഞ്ഞു തീർക്കും മുന്നേ ഭദ്ര അവന്റെ വായ പൊത്തി.

പിന്നിൽ എന്തോ നിൽക്കുന്ന പോലെ തോന്നിയിട്ടാണ് കിച്ചൂട്ടൻ തിരിഞ്ഞു നോക്കിയത്. അനന്തനെ കണ്ടതും അവനൻ അനന്തന് പല്ല് മൊത്തം കാട്ടി ചിരിച്ചു കൊടുത്തു.. അവിടുത്തെ ഭാവം മാറുന്നില്ലെന്ന് കണ്ടതും പതിയെ ഭദ്രയുടെ പുറകിലേക്ക് ഒളിച്ചു... അനന്തന് ചിരി പൊട്ടുന്നുണ്ടെങ്കിലും അവൻ അത് കടിച്ചമർത്തി ഗൗരവത്തിൽ നിന്നു. പൊടുന്നനെ അവൻ കിച്ചൂട്ടനെ പൊക്കിയെടുത്തു.. പിന്നെ പുറത്തേയ്ക്ക് നടന്നു... ""തിത്തേ രെശ്ശിക്കനേ.... ഈ കാത്തുപൂത്ത എന്നെ കൊല്ലാൻ കൊന്തുപോനേ... കിച്ചൂട്ടൻ അത് പറഞ്ഞ് നിലവിളിച്ചു... അനന്തൻ അവനെ കൊണ്ട് നടന്നു നീങ്ങി.. മായയും ഭദ്രയും അത് കണ്ട് ചിരിച്ചു.. വാതിൽ കടക്കും മുന്നേ അനന്തൻ ഭദ്രയെ കൂർപ്പിച്ചു നോക്കാനും മറന്നില്ല..കാരണം കാട്ടുപൂച്ച എന്ന് അവൾ വിളിക്കുന്ന കേട്ടാണ് കിച്ചൂട്ടൻ വിളിച്ചതെന്ന് അവന് മനസ്സിലായി. അനന്തന്റെ ആ നോട്ടത്തിൽ അവളുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു...! .......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story