അനന്തഭദ്രം: ഭാഗം 23

anantha badhram

എഴുത്തുകാരി: മയിൽപീലി

മായയും ഭദ്രയും അത് കണ്ട് ചിരിച്ചു.. വാതിൽ കടക്കും മുന്നേ അനന്തൻ ഭദ്രയെ കൂർപ്പിച്ചു നോക്കാനും മറന്നില്ല..കാരണം കാട്ടുപൂച്ച എന്ന് അവൾ വിളിക്കുന്ന കേട്ടാണ് കിച്ചൂട്ടൻ വിളിച്ചതെന്ന് അവന് മനസ്സിലായി. അനന്തന്റെ ആ നോട്ടത്തിൽ അവളുടെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ തന്നെ വീട് നിറയെ ആൾക്കാരുടെ ബഹളം ആയി... വീട്ടിൽ പന്തൽ ഇടാൻ ആൾക്കാർ വന്ന് ആ ജോലി തുടങ്ങിയിരുന്നു... വിഷ്ണുവേട്ടൻ അവിടെ ചരിച്ചു എവിടെ നേരെ എന്നൊക്കെ പറഞ്ഞ് നിർദേശങ്ങൾ കൊടുക്കുന്നുണ്ട്. എന്തോക്കെയോ വാങ്ങാനായി അപ്പുവേട്ടൻ പുറത്തേക്കും പോയി... മുത്തശ്ശി ആണെങ്കിൽ അടുത്തുള്ള മുത്തശ്ശിമാരെ ഒക്കെ കൂട്ടി മുറിയിൽ ഒരു സഭ കൂട്ടി ഇരിക്കുന്നുണ്ട്... മായേച്ചി അടുക്കളയിൽ ആയിരുന്നു... ഞാൻ പന്തല്കാർക്കും വിഷ്ണുട്ടനും ചായ എടുത്തുകൊണ്ട് അവിടേക്ക് ചെന്നു... ""ന്റെ ഭദ്രേ... നിന്റെ കല്യാണം ആയിട്ടെങ്കിലും ഈ ജോലി ഒക്കെ താഴ്ത്തു വയ്ക്ക്... """

അതിന് മാത്രം ഒന്നൂല്യ വിഷ്ണുവേട്ട... പിന്നെ അപ്പുവേട്ടനും എല്ലാത്തിനും ഓടി നടക്കല്ലേ.... വേറെ ആരും ഇല്ലല്ലോ! """പിന്നെ ഞങ്ങളൊക്കെ ആരാടി?? അനന്തൻ ന്റെ കൂടപ്പിറപ്പാടി.. നീ എന്റെ പെങ്ങളൂട്ടി അല്ലേ ഹ്മ്മ്...?? അത് പറഞ്ഞ് അവന് അവളെ ചേർത്ത് പിടിച്ചു... ഭദ്രയുടെ കണ്ണ് നിറഞ്ഞു... """അയ്യേ വായാടി കരയുവാ?? ദേ പെണ്ണേ നിന്റെ ആ വെട്ടുപോത്തിനോട് പിടിച്ച് നിൽക്കണമെങ്കിൽ ഇങ്ങനെ പറ്റില്ല... എന്റെ പെങ്ങൾ ബോൾഡ് ആയിട്ട് ഇരിക്കണം... എന്റെ വില നീ കളയുവോ?? അവനത് പറഞ്ഞതും അവൾ ചിരിച്ചു പോയി... """ആ ഇപ്പോഴാ വിഷ്ണുവിന്റെ പെങ്ങൾ ആയേ... ഉള്ളിൽ നിന്ന് മായ വിളിച്ചപ്പോൾ ചായ ഗ്ലാസും വാങ്ങി അവൾ അകത്തേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം ആയപ്പോൾ മായ അവളെ ഒരുക്കി... സാദാരണ ദാവണി മതിയെന്ന് പറഞ്ഞിട്ടും മായ അവൾക്ക്‌ ഒരു നേവി ബ്ലൂ കളർ ലഹങ്ക വാങ്ങിക്കൊണ്ട് വന്നിരുന്നു... അതിന് ചേരുന്ന മാലയും വളയും ഒക്കെ അവൾ കൊണ്ട് വന്നിരുന്നു..

വൈറ്റ് സ്റ്റോൺ വച്ച ഒരു സിംപിൾ നെക്ലൈസും അതിന്റെ കമ്മലും വളകളും ആയിരുന്നു... ആ ഡ്രെസ്സിൽ അവൾ സുന്ദരിയായിരുന്നു..മായ കുറച്ച് നാൾ ബ്യൂട്ടീഷൻ പഠിച്ചത് കൊണ്ട് അവളായിരുന്നു ഒരുക്കിയത്... മുല്ലപ്പൂ കൊണ്ട് വന്ന അനന്തൻ അവളെ ഒരു നിമിഷം നോക്കി നിന്നു. ""അനന്താ... നീ ന്താ അവിടെ നിക്കുന്നെ?? അതിങ്ങു കൊണ്ട് വാ.. മായ അത് പറഞ്ഞതും അവൻ. ഉള്ളിലേക്ക് കയറി. മായ അവളുടെ തല മുടി കെട്ടുന്ന തിരക്കിൽ ആയിരുന്നു... """നാളേക്ക് ഉള്ളത് കൂടി ഉണ്ട്.. അതും പറഞ്ഞ് അവൻ മുറിക്ക് പുറത്തേക്കിറങ്ങി പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മായ അവളെ ഹാളിന്റെ ഒരു ഭാഗത്തേക്ക് കൊണ്ട് പോയി... """ഇത് വേണ്ടാരുന്നു മായേച്ചി... നിക്ക് നടക്കാൻ കൂടി പറ്റണില്ല... """ദേ പെണ്ണേ ഒരു കുഴപ്പോം ഇല്ല്യ... കോളേജിൽ പഠിച്ച അടുത്ത കുറച്ച് കൂട്ടുകാരികളെ മാത്രമേ ഭദ്ര വിളിച്ചിരുന്നുള്ളൂ. അവർ വന്ന് അവൾക്ക് ഗിഫ്റ്റ് ഒക്കെ കൊടുത്തു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""കുട്ടാ... നീ ഇറങ്ങുവാണോ...?? """ഹ്മ്മ് ഞാൻ പറഞ്ഞ ആ കവറ് നീ വീട്ടിൽ നിന്ന് എടുത്തിരുന്നോ...

""ഹാ... ഇന്നാ അമ്മേ.. തുണി കൊണ്ടുവന്ന കവറിൽ നിന്ന് ഒരു കവർ അവൻ അവർക്കു നേരെ നീട്ടി.. """മോനെ ഇത് അവൾക്കു കൊണ്ട് കൊടുക്കണം... ന്റെ സമ്മാനം ആണെന്ന് പറയണം...ന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് പറയണം. നിനക്ക് വരുന്ന പെണ്ണിന് വാങ്ങി വച്ചിരുന്നതാ ചിട്ടി പിടിച്ചപ്പോ...ഭദ്രയും നമ്മുടെ കുട്ടിയല്ലേ...! """ഒരു വള അവനെ ഏൽപ്പിച്ചുകൊണ്ടവർ പറഞ്ഞു.. കുട്ടൻ അത് വാങ്ങി ദൃതിയിൽ അവരോട് യാത്ര പറഞ്ഞിറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഹരീ... മാണിക്യശ്ശേരിയിൽ ചെല്ലുമ്പോൾ ആവശ്യത്തിന് ആളുകൾ ഉണ്ടായിരുന്നു... അതിനിടയിൽ നിന്ന് വിഷ്ണു അവനെ കൈയാട്ടി വിളിച്ചു.. ""അമ്മക്ക് എങ്ങനെ ഉണ്ടടാ.. "" മുറിവിന് വേദന ഉണ്ടടാ... ""ഹ്മ്മ് ""അനന്തൻ എവിടെ?? ""അകത്തുണ്ടടാ... ആഹ്ഹ് ദാ വരുന്നു.. അതും പറഞ്ഞു വിഷ്ണു വിളിച്ച ഭാഗത്തേക്ക് പോയി... കുട്ടൻ അകത്തു ചെല്ലുമ്പോൾ അനന്തൻ സൂരജിനോട് കാര്യം പറഞ്ഞു നിൽക്കുവായിരുന്നു. """അനന്താ.. """ ഹരീ... വാടാ... അമ്മക്ക് എങ്ങനെ ഉണ്ട് ... """ഇപ്പോഴും വേദന ഉണ്ട് . ""ഹ്മ്മ്.. ഞാൻ വന്ന് കാണുന്നുണ്ട്... തിരക്കായിട്ടാ പിന്നെ വരാഞ്ഞേ... ""

സാരോല്ല്യടാ... ഭദ്ര എവിടെ?? ""ദാ ഇപ്പോ മുറിയിലേക്ക് പോയെ ഉള്ളു.. നീ ചെല്ല്.. കുട്ടൻ അവിടേക്ക് ചെല്ലുമ്പോൾ ഭദ്ര കൂട്ടുകാരികളുടെ കൂടെ ഇരിക്കുവായിരുന്നു.. കുട്ടനെ കണ്ട ഉടനെ അവൾ അവനരുകിലേക്ക് ചെന്നു. ""കുട്ടേട്ടാ.. അവൻ മുഖത്ത് വരച്ച് ചേർത്ത പുഞ്ചിരിയോടെ നിന്നു. അവളെ കാണാൻ അത്രയേറെ സുന്ദരി ആയിരുന്നു. """സുന്ദരി ആയിട്ടുണ്ടല്ലോ ഭദ്രകുട്ടി.. അവളൊന്ന് ചിരിച്ചു.. "" അപ്പുവേട്ടൻ പറഞ്ഞിരുന്നു കുട്ടേട്ടൻ നാളെ ഇണ്ടാവില്യാന്ന്..! ദേവമ്മക്ക്‌ കുഴപ്പം ഇല്ലാലോ? ""ഇല്ല...ദാ അമ്മ തരാൻ പറഞ്ഞതാ...അനുഗ്രഹം ഉണ്ടാവൂന്ന് പറയാൻ പറഞ്ഞു. വള അവളുടെ കയ്യിൽ വച്ചു കൊടുത്തു. """ ഇഷ്ടയീന്ന് പറയണേ ദേവമ്മയോട്...ഇങ്ങനെ ആയോണ്ടാ ഇല്ലെങ്കിൽ ഞാൻ വന്നേനെ ദേവമ്മേടെ അനുഗ്രഹം വാങ്ങാൻ.. ""അത് തുറന്ന് നോക്കി അവൾ പറഞ്ഞു. "അപ്പോ ഹാപ്പി മാരീഡ് ലൈഫ് " ""താങ്ക് യു കുട്ടേട്ടാ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടൻ നേരെ അനന്തന്റെ അടുത്ത് ചെന്ന് വിഷ് ചെയ്ത് പോകാൻ നിൽക്കുമ്പോൾ വിഷ്ണുവും അനന്തനും നിർബന്ധിച്ചു കഴിക്കാൻ കൊണ്ടുപോയി... അവൻ കഴിച്ചെന്നു വരുത്തി... വിഷ്ണു ദേവകിയമ്മയ്ക്ക് എന്ന് പറഞ്ഞ് ഒരു പാഴ്സൽ കൊടുത്തയച്ചു... എന്നും അവർക്ക് നല്ലത് ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി അവൻ അവിടുന്നിറങ്ങി.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story