അനന്തഭദ്രം: ഭാഗം 24

anantha badhram

എഴുത്തുകാരി: മയിൽപീലി

എന്നും അവർക്ക് നല്ലത് ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി അവൻ അവിടുന്നിറങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ തന്നെ ഭദ്രയെ മായ ഒരുക്കാൻ തുടങ്ങിയിരുന്നു....8:30 ആയപ്പോൾ ആണ് കഴിയാറായത്. സാരി നന്നായി ഞൊറിഞ്ഞുടുത്ത്. ആഭരങ്ങൾ അണിയിച്ച്. മിതമായ മേക്കപ്പ് ചെയ്തിരുന്നു... മുല്ലപ്പൂ കൂടി വച്ചു കഴിഞ്ഞപ്പോൾ ഒരുക്കം പൂർത്തിയായി... ""കഴിഞ്ഞോ മായേ..? """ഹ്മ്മ് കഴിഞ്ഞു മുത്തശ്ശി... ദാ കല്യാണപെണ്ണ് റെഡി... """സുന്ദരി ആയിട്ടുണ്ട് ന്റെ കുട്ടി... അവളുടെ മുഖത്ത് തലോടികൊണ്ടവർ പറഞ്ഞു... അവളെ ആ വേഷത്തിൽ കണ്ടതിലുള്ള സംതൃപ്തി അവരുടെ മുഖത്ത് നിറഞ്ഞു നിന്നു. """എന്റെ കുട്ടിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ... ഇതൊന്നും കാണാൻ ന്റെ കുട്ട്യോൾ ഇല്ലാണ്ടായി പോയല്ലോ.. (ഭദ്രയുടെയും അനന്തന്റെയും അച്ഛനമ്മമാർ )

അവർ നേരിയത് കൊണ്ട് കണ്ണുകൾ തുടച്ചു.. ഭദ്രയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... """ദേ പെണ്ണേ ഞാൻ കഷ്ടപ്പെട്ട് ചെയ്ത മേക്കപ്പ് ആ നീ കരഞ്ഞത് കുളമാക്കല്ലേ.... ആ വിഷയത്തെ മാറ്റാനെന്നോണം മായ പറഞ്ഞു. ""ആഹാ അടിപൊളി ആയിട്ടുണ്ടല്ലോ എന്റെ ഭദ്രകുട്ടി.. വിഷ്ണു അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു... ""അനന്തൻ റെഡി ആയോ ടാ? ""ന്റെ മായേച്ചി അവന്റെ കാര്യം അറിയാലോ... എപ്പോഴേ റെഡി ആയി. """ന്നാ അവനെ ഇങ്ങോട്ട് വിളിച്ചോളൂ കുട്ടി...മുതിർന്നവർക്ക് ദക്ഷിണ കൊടുക്കണ്ടേ..! ""മുത്തശ്ശി... ""ഹാ വന്നല്ലോ മണവാളൻ..! അനന്തൻ അവിടേക്ക് വന്നതും വിഷ്ണു അത് പറഞ്ഞ് അവനെ ചേർത്ത് പിടിച്ചു അകത്തേക്ക് കൊണ്ട് വന്നു. അനന്തൻ ഒരു നിമിഷം ഭദ്രയെ നോക്കി.. താൻ വാങ്ങികൊടുത്ത സാരിയിലും അഭരണങ്ങളിലും അവൾ തിളങ്ങി നിന്നു... ശരിക്കും ഒരു ദേവിയെ പോലെ അനന്തനവളെ തോന്നിച്ചു.. '""ടാ ടാ...അതിനെ എങ്ങനെ ഊറ്റാതെ നിന്റെ പെണ്ണായിട്ട് ഇങ്ങോട്ട് തന്നെയാ അവൾ വരണേ... ഇനി മുതൽ എന്നും നോക്കാം..

നിന്റെ സ്വന്തം പ്രോപ്പർട്ടിയാ.. വിഷ്ണു രഹസ്യം പോലെ അനന്തന്റെ കാതിൽ അത് പറഞ്ഞപ്പോൾ അവൻ നോട്ടം തെറ്റിച്ച് വിഷ്ണുവിനെ നോക്കി കണ്ണുരുട്ടി... """ശെടാ.. വായി നോക്കേം ചെയ്യും ന്നിട്ട് നമ്മൾ പറഞ്ഞാൽ നിന്ന് കണ്ണുരുട്ടുന്നോ... അതിന് മാത്രം ഒരു കുറവും ഇല്ല.. വിഷ്ണു നിന്ന് പിറുപിറുത്തു. """മോളെ ആ അടയ്ക്കയും വെറ്റിലയും ഹാളിലേക്ക് എടുത്തോളൂ.. മുത്തശ്ശി അത് പറഞ്ഞപ്പോൾ അനന്തനും ഭദ്രയും ഹാളിലേക്ക് നടന്നു.പുറകെ അടക്കയും വെറ്റിലയും അടങ്ങുന്ന തട്ടവുമായി മായയും. പോകുന്നതിന് മുൻപ് വിഷ്ണു കുറേ സെൽഫി എടുക്കാനും മറന്നില്ല... ആദ്യത്തെ ദക്ഷിണ മുത്തശ്ശിക്ക് തന്നെ കൊടുത്തു. അത് വാങ്ങി നിറഞ്ഞ മനസ്സോടെ അവർ ഭദ്രയെ അനുഗ്രഹിച്ചു.. പിന്നാലെ അനന്തനെയും... """കുട്ട്യോളെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി കൊള്ളു.. മുത്തശ്ശി അത് പറഞ്ഞപ്പോൾ അനന്തനും ഭദ്രയും ഹാളിൽ വച്ചിരുന്ന രണ്ടു പേരുടെയും അച്ഛന്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുന്നിൽ ചെന്ന് കണ്ണുകളടച്ച് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങിച്ചു.

പിന്നെ ശങ്കരൻ മാമയ്ക്കും അവിടെ ഉള്ള മറ്റു മുതിർന്നവർക്കും ദക്ഷിണകൊടുത്ത് അനുഹ്രഹം വാങ്ങി... ഭദ്ര മായയ്ക് കൊടുത്ത് കഴിഞ്ഞ് വിഷ്ണുവിനും ദക്ഷിണ കൊടുത്തു.. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് സഹോദരനായവനിൽ തന്റെ പെങ്ങളെ നവവധുവായി അനുഹ്രഹിക്കുന്നതിന്റെ ആത്‍മസംതൃപ്തി ആവോളം ഉണ്ടായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു... അതേ സംതൃപ്തിയോടെ അവളെ അനുഹ്രഹിച്ചു... ""നിന്നോടിനി പ്രത്യേകം പറയണോ.. വന്ന് കാലേ വീഴടാ... ചോക്ലേറ്റ് സിനിമ ഡയലോഗ് പോലെ അവൻ പറഞ്ഞു നിർത്തിയതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. ഇറങ്ങാൻ സമയം ആയെന്ന് ശങ്കരൻ മാമ പറഞ്ഞതും എല്ലാവരും ഇറങ്ങാൻ തയ്യാറായി... വിഷ്ണുവും അനന്തനും ശങ്കരൻ മാമയും കൂടി വിഷ്ണുവിന്റെ കാറിൽ അമ്പലത്തിലേക്ക് പോയി.. അധികത്തിൽ ഒരു കാർ നേരത്തെ ബുക്ക്‌ ചെയ്തിരുന്നു..

അതിൽ ഭദ്രയും മായയും മുത്തശ്ശിയും കിച്ചൂട്ടനും കൂടെ അമ്പലത്തിലേക്ക് പുറപ്പെട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ ആയതിനാൽ ആളുകൾ ഒക്കെ നേരത്തെ വന്നു തുടങ്ങിയിരുന്നു. അനന്തനെ അളിയന്റെ സ്ഥാനത്ത് സ്വീകരിച്ചത് വിഷ്ണു ആയിരുന്നു... ബൊക്ക കൊടുക്കാൻ കിച്ചൂട്ടനെ ആയിരുന്നു നിർത്തിയിരുന്നത്.... എന്തോ വലിയ കാര്യം ഏൽപ്പിച്ചതിന്റെ ഗമയിൽ കിച്ചൂട്ടൻ അത് ഭംഗിയായി നിറവേറ്റി. അങ്ങനെ ആനന്തന് ഒരു കുഞ്ഞളിയനെ കൂടി കിട്ടി. അമ്പലത്തിൽ എത്തി മുഹൂർത്തോട് അടുക്കാറായപ്പോൾ തിരുമേനി അനന്തനോടും ഭദ്രയോടും തൊഴുതു വരാൻ പറഞ്ഞു.... അമ്പലത്തിലെ കെട്ടിമേളം കേൾക്കെ അതുവരെ ഇല്ലാതിരുന്ന ഒരു പിടപ്പ് ഭദ്രയ്ക്ക് അനുഭവപ്പെട്ടു... പുറത്തെ കെട്ടിമേളത്തേക്കാൾ അവളുടെ ഹൃദയം നടത്തുന്ന മേളം ഉച്ചത്തിൽ കേൾക്കാമായിരുന്നു.. മുഹൂർത്തം ആരംഭിച്ചപ്പോൾ ഒരുക്കിയിരുന്ന പീഠത്തിൽ അനന്തൻ ഇരുന്നു... മന്ത്രോച്ചാരണങ്ങൾക്ക് ശേഷം തിരുമേനി പറഞ്ഞപ്പോൾ മായ ഭദ്രയെ കൂട്ടാൻ പോയി.

കുഞ്ഞു കുട്ടികളുടെ താലപ്പൊലിയുടെ അകമ്പടിയോടെ വരുന്നവളെ അനന്തൻ മതിമറന്നു നോക്കി ഇരുന്നു . ഭദ്ര പീഠത്തിൽ അനന്തനരുകിൽ വന്നിരുന്നു... മുഹൂർത്തം ആയപ്പോൾ ശങ്കരൻ മാമയിൽ നിന്ന് പൂജിച്ച താലി ഏറ്റുവാങ്ങി ആനന്തൻ ഭദ്രയുടെ കഴുത്തിൽ ചാർത്തി... ഭദ്ര കൈകൾ കൂപ്പി സന്തോഷത്തോടെ അനന്തന്റെ പേരുകൊത്തിയ താലി സ്വീകരിച്ചു.. കെട്ടിമേളവും പുഷ്പവൃഷ്ടിയും അതിന് ഭംഗി കൂട്ടി.. മായ പിന്നിൽ നിന്ന് ഒരു നാത്തൂന്റെ അധികാരത്തോടെ താലി മുറുക്കി. പരസ്പരം വരണമാല്യം അണിയിച്ചു. ആനന്തൻ കൊടുത്ത മന്ത്രകോടി നിറഞ്ഞമനസ്സാലെ അവൾ വാങ്ങി.. ആനന്തൻ മോതിര വിരലിലും തള്ളവിരലിലും ആയി എടുത്ത സിന്ദൂരത്തിൽ അവളുടെ സീമന്ത ചുവപ്പിച്ച് അവളെ സുമംഗലിയാക്കി...!❤❤❤ ശങ്കരൻ മാമ അവളുടെ കൈ അനന്തന്റെ കൈയ്യുമായി ചേർത്തു വച്ചു...

ആനന്തൻ അവളുടെ കൈകളെ ഒരിക്കലും വിടില്ലെന്ന പോലെ മുറുകെ പിടിച്ചു... ഒരച്ഛന്റെ കടമ നിറവേറ്റിയ സന്തോഷമായിരുന്നു ശങ്കരൻ മാമയിൽ. പരസ്പരം കൈകൾ ചേർത്ത് മൂന്നുവട്ടം വലം വച്ചതോടു കൂടി ചടങ്ങുകൾ പൂർത്തിയായി... രണ്ടാളും ചേർന്ന് മുത്തശ്ശി ഉൾപ്പടെയുള്ള മുതർന്നവരുടെയെല്ലാം അനുഗ്രഹം വാങ്ങി. "ഒരു പുതിയ തുടക്കത്തിനായി..." 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ഫോട്ടോഷൂട്ട്‌.. വിഷ്ണു ഓരോ പോസുകൾ കാണിച്ചു കൊടുക്കുന്നുണ്ട്... ആനന്തൻ അവനെ അതിനനുസരിച്ച് കൂർപ്പിച്ചു നോക്കുകയും ചെയ്യുന്നുണ്ട്... എവിടെ വിഷ്ണു അതൊന്നും മൈൻഡ് ചെയ്യാതെ അവന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. വിഷ്ണുവിന്റെ നിർബന്ധത്തിനോടുവിൽ അനന്തൻ ഭദ്രയെ കൈകളിൽ കോരിയെടുത്തു. ഭദ്രക്ക് ശരീരം മൊത്തം വിറക്കുന്നുണ്ടായിരുന്നു... കുറച്ച് നേരത്തേക്ക് അവരുടെ കണ്ണുകൾ തമ്മിൽ കൊരുത്തു.. അത്രയും അനന്തന്റെ നെഞ്ചോട് ചേർത്താണവൻ ഭദ്രയെ എടുത്തിരുന്നത്. ""ടാ ആ പോസ് കഴിഞ്ഞടാ... വിഷ്ണു അത് പറഞ്ഞപ്പോൾ ആനന്തൻ ഒരു ചമ്മലോടെ അവളെ താഴെ നിർത്തി... പിന്നെ ക്യാമറാമാൻ പറഞ്ഞതനുസനുസരിച് ഭദ്ര അനന്തന്റെ കവിളിൽ നെറ്റിമുട്ടിച്ചു നിന്നു.

രണ്ടുപേരും കണ്ണടച്ച് നിന്നു. അത് എടുത്തതിനു ശേഷം ഭദ്രയോട് അനന്തന്റെ കവിളിൽ ഉമ്മ കൊടുക്കാൻ പറഞ്ഞു... അത് കേട്ടതും അവൾ നിന്ന് വിയർക്കാൻ തുടങ്ങി... അനന്തൻ അവളെത്തന്നെ നോക്കുന്നതുകൊണ്ട് അവൾക്ക് അനങ്ങാൻ പറ്റുന്നില്ലായിരുന്നു. """ന്റെ അനന്താ നീ അതിനെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ... ഇപ്പോഴല്ലേ ഇതൊക്കെ പറ്റു.. ഭദ്രയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യായിരുന്നു... ഒടുവിൽ വിഷ്ണുവിന്റെ നിർബന്ധത്തിൽ കവിളിൽ അവൾ കൈകൾ ചേർത്തു.. ഭദ്രയുടെ ഉള്ള ഉമിനീരുകൂടി വറ്റിപോയിരുന്നു. കണ്ണടച്ച് പെട്ടെന്ന് ചുണ്ടുകൾ കവിളിൽ ചേർത്തവൾ മാറി മുഖം കുനിച്ച് നിന്നു. ക്യാമറ മാൻ ആ സ്റ്റിൽ ഭംഗിയായി ഒപ്പിയെടുക്കുകയും ചെയ്തു. വിഷ്ണു ക്യാമറമാനേ കൊണ്ട് വേറെ എങ്ങോട്ടോ പോയി... ഭദ്രയ്ക്ക് അവന്റെ മുഖത്ത് നോക്കാൻ എന്തോ ഒരു ചമ്മൽ തോന്നി. ആനന്തൻ അപ്പോഴും അവൾ ഉമ്മ വച്ച ഭാഗത്ത് കൈകൾ വച്ച് അന്തംവിട്ട് മിഴിച്ചു നിൽക്കുകയായിരുന്നു. ""സിന്ദൂരം.. ""ഏഹ്ഹ്?? ""അല്ല കവിളിൽ സിന്ദൂരം..

അവൻ കവിളിൽ തൊട്ട് നോക്കി നേരത്തെ നെറ്റി മുട്ടിച്ചവൾ നിന്നപ്പോൾ പറ്റിയതാണ്. പോകുന്നില്ലെന്ന് കണ്ടതും അവൾ അത് തുടച്ചു കൊടുത്തു... അവൻ ഇമ വെട്ടാതെ നോക്കുന്നത് കണ്ടവൾ പെട്ടെന്ന് മാറി നിന്നു. മായ വന്നവരെ സദ്യ കഴിക്കാൻ വിളിച്ചപ്പോൾ ആണ് അവർ ഒറ്റയ്ക്കാണ് നിൽക്കുന്നതെന്ന് ഓർമവന്നത്... പിന്നെ നേരെ മയയോടൊപ്പം പോയി. മായ അവളെ സെറ്റ് സാരി ഉടുപ്പിച്ചു. അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ ആയിരുന്നു സദ്യ. പരിപ്പ്,പപ്പടം,പച്ചടി,കിച്ചടി, അവിയൽ, തോരൻ, മാങ്ങാ നാരങ്ങ അച്ചാർ,ഇഞ്ചിക്കറി, സാമ്പാർ, മോര്, പച്ചമോര്,പഴം ഉപ്പേരി ശർക്കരവരട്ടി 4 തരം പായസമുൾപ്പടെ സദ്യ ഗംഭീരം ആയിരുന്നു. ക്യാമറയും ആയി വിഷ്ണു അവിടെയും എത്തി... പരസ്പരം വാരി കൊടുക്കാൻ പറഞ്ഞു... അവൻ പിന്മാറുന്നില്ലെന്ന് കണ്ടതും പിന്നെ ചെയ്യാതെ നിവർത്തി ഇല്ലെന്നായി.

അങ്ങനെ അതും കഴിഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇറങ്ങാൻ സമയം ആയപ്പോൾ മായ അവളെ മന്ത്രാകോടി ഉടുപ്പിച്ചു. മുത്തശ്ശി നേരത്തെ പോയിരുന്നു... വിഷ്ണുവിന്റെ കാറിൽ ആയിരുന്നു ഡെക്കറേറ്റ് ചെയ്തിരുന്നത്.അധികം ദൂരം ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ വീട്ടിൽ എത്തി...പിന്നാലെ മറ്റുള്ളവരും. മുത്തശ്ശി അവർക്ക് ആരതിയുഴിഞ്ഞ് ഭദ്രയെ നിലവിളക്ക് നൽകി അകത്തേക്ക് ക്ഷണിച്ചു . ഇത്രയും നാൾ ജീവിച്ച വീട്ടിൽ ജീവിതത്തിലെ ഏറ്റവും പവിത്രമായ സ്ഥാനം അലങ്കരിച്ചുകൊണ്ട് അവൾ വലതുകാൽ വച്ച് അകത്തേക്ക് കയറി. ____________ അടുത്തത് മധുരം കൊടുക്കുന്ന ചടങ്ങായിരുന്നു. എല്ലാവരും ചേർന്ന് അനന്തനും ഭദ്രയ്ക്കും പഴവും പായസവും നൽകി... മധുരത്തോടെ ഇനിയുള്ള ജീവിതം എന്തെന്ന് അറിയാതെ അനന്തന്റെയും ഭദ്രയുടെയും ജീവിതം അവിടെ തുടങ്ങി......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story