അനന്തഭദ്രം: ഭാഗം 26

anantha badhram

എഴുത്തുകാരി: മയിൽപീലി

ഒരുപാട് വലിയ കട്ടിലല്ലാത്തതുകൊണ്ട് ഭദ്രയ്ക് ഓരംചേർന്നവൻ കിടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ആദ്യം ഉണർന്നത് ഭദ്ര ആയിരുന്നു... ഒന്നുമറിയാതെ ഉറങ്ങുന്ന അനന്തനെ കണ്ട് അവൾക്ക് വാത്സല്യം തോന്നി.. മുടി വാരി കെട്ടി അവൾ തോർത്തും എടുത്ത് താഴേക്ക് പോയി.. താഴെ ചെല്ലുമ്പോൾ മായ ചായ ഇടുവായിരുന്നു... പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ച് തോളിൽ മുഖം ചേർത്ത് നിന്നവൾ. ""യ്യോ... പേടിച്ച് പോയല്ലോ പെണ്ണേ...! ഭദ്ര കണ്ണടച്ച് അതേ നിറുത്തം നിന്നു. ""എന്താണ് പെണ്ണേ ഹ്മ്മ്?? ""എന്ത്...? മായയിലുള്ള പിടി അയച്ചവൾ ചോദിച്ചു. """എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ?? """എന്താ എന്നത്തയും പോലെ തന്നെ ... ""ഹ്മ്മ് നടക്കട്ടെ.. ""അയ്യേ..ഈ മായേച്ചീടെ കാര്യം കിച്ചൂട്ടൻ എണീറ്റില്ലേ?? """വെളുപ്പാങ്കാലത് എണീറ്റ് എന്നേം വിളിച്ചുണത്തിയിട്ട് ഇപ്പൊ കിടന്നുന്നുറങ്ങുന്നുണ്ട്...

"""അവൾ ഒരു ചിരിയോടെ കുളിക്കാൻ പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളിച്ച് മുറിയിൽ വന്നു.. ആനന്തൻ ഉണർന്നിട്ടില്ലായിരുന്നു.. കണ്ണാടിക്ക് മുന്നിൽ വന്ന് തന്റെ രൂപത്തിലേക്ക് നോക്കി... താനും സുമംഗലി ആയിരിക്കുന്നു...! നനവുള്ള താലിച്ചരടിലെ തണുപ്പ് ശരീരമാകെ കുളിരുപടർത്തുന്ന പോലെ... കുറച്ച് സിന്ദൂരം എടുത്ത് നെറുകിൽ തോട്ടു... അതവൾക്ക് കൂടുതൽ ഭംഗി നൽകി. ഒരുവേള നോട്ടം കണ്ണാടിയിൽ കൂടി കട്ടിലിൽ കിടന്നുറങ്ങുന്നവനിലേക്ക് ചെന്നെത്തി നിന്നു. ഒരു ചിരി അറിയാതെ മിന്നി മാഞ്ഞു... ____________ അടുക്കളയിൽ ചെന്നപ്പോൾ മായ ചായ കൊടുത്തു... """മായേച്ചി ഇന്ന് പോകില്ലലോ? ""പോണം മോളേ... വീട് ഇപ്പൊ ഒരു വിധം ആയിട്ടുണ്ടാകും... എല്ലാം ചെന്ന് വൃത്തിയാക്കിയാലേ പറ്റു. ""പോവണ്ടായിരുന്നു. ""ദാ നീ ഇത് അപ്പൂന് കൊണ്ട് കൊടുക്ക്.. മായ ഒരു കപ്പ്‌ ചായ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.ഭദ്ര അതുമായി മുകളിലേക്ക് പോയി.. ""അപ്പുവേട്ടാ... അപ്പുവേട്ടാ... കണ്ണ് തിരുമ്മി എഴുന്നേറ്റ ആനന്തൻ കണ്ടത് മുന്നിൽ നിൽക്കുന്ന ഭദ്രയെ ആയിരുന്നു..

കറുപ്പും സിൽവർ കളറും കരയുള്ള നേരിയതാണ് വേഷം. തന്റെ പേര് കൊത്തിയ താലിച്ചരട് അവളുടെ കഴുത്തിൽ പിണഞ്ഞു കിടക്കുന്നത് അവനിൽ ഒരു ഒരു കുളിരു നിറച്ചു... സീമന്ത രേഖ ഇളം ചുവപ്പ് സിന്ദൂരത്താൽ നിറഞ്ഞിരിക്കുന്നു... അതിനു പുറമെ ഒരു കറുത്ത പൊട്ട് മാത്രമേ ഉള്ളൂ.. അവന് അങ്ങനെ നോക്കിയതും അവൾക് എന്തോ ഒരു ജാള്യത തോന്നി... കപ്പ്‌ മേശമേൽ വച്ച് തിരികെ നടക്കാനാഞ്ഞപ്പോൾ കയ്യിൽ പിടി വീണു... തിരിഞ്ഞു നോക്കിയപ്പോൾ അവൻ പിടി അയച്ചു.അവളുടെ അടുത്തേക് വന്നു.തന്റെ അടുത്തേക്ക് വരുന്നത് കാണെ അവളുടെ മുഖം നാണത്താൽ ചുവന്നു... പിന്നിലേക്ക് അടി വച്ച് ഒടുവിൽ മേശമേൽ തട്ടി നിന്നു. മുഖത്തേക്ക് അവന്റെ ചുടു നിശ്വാസം പതിച്ചപ്പോൾ ഭദ്രയ്ക്ക് മേലാകെ രോമാഞ്ചം കൊണ്ടു... അവന്റെ കണ്ണുകളെ നേരിടാൻ അവൾക്ക് ചമ്മൽ തോന്നി.

ആനന്തൻ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു... അവളിൽ നിന്ന് വമിക്കുന്ന കാച്ചെണ്ണയുടെ കർപ്പൂര ഗന്ധവും അവളിലെ ചന്ദനത്തിന്റെ ഗന്ധവും അനന്തനിൽ പേരറിയാത്തൊരു വികാരം സൃഷ്ടിച്ചു. എന്തോ ഒരു പ്രേരണയിൽ അവളുടെ കഴുത്തിലേക്കവൻ മുഖം പൂഴ്ത്തി.... ഭദ്ര ഒന്നുയർന്നു പൊങ്ങി. അവളുടെ ജിമ്മിക്കിയിലെ തണുപ്പ് മുഖത്തേക്ക് തട്ടിയപ്പോൾ അനന്തനവളുടെ ഇടുപ്പിലെ പിടി മുറുക്കി... ഭദ്രയുടെ ശ്വാസോച്വാസം കൂടികൊണ്ടിരുന്നു... അവന്റെ താടിയും മീശയും കഴുത്തിലും മുഖത്തും ഉരസിയപ്പോൾ ഭദ്ര അവന്റെ തോളിൽ അമർത്തി പിടിച്ചു. അവളുടെ നഖം അവന്റെ തോളിൽ ആഴ്ന്നിറങ്ങി. """അ.. അപ്പു... ഏട്ടാ.... ഇക്കിളി ആയപ്പോൾ അവൾ അറിയാതെ വിളിച്ചു പോയി.ശബ്ദം മുഴുവനായും പുറത്തേക്ക് വരാത്ത പോലെ.. പെട്ടെന്നനന്തൻ അവളിലെ പിടി അയച്ചു... എന്തോ ഓർത്തപോലെ പെട്ടെന്ന് തോർത്തും എടുത്ത് മുറിയിൽ നിന്ന് ഇറങ്ങി പോയി... ഭദ്ര അപ്പോഴും അങ്ങനെ തന്നെ നിൽക്കുകയായിരുന്നു.. അവന്റെ ഗന്ധം അവളിൽ തങ്ങി നിൽക്കുന്ന പോലെ...

അവന്റെ കയ്യിലെ ചൂട് ഇടുപ്പിൽ ഇപ്പോഴും ഉള്ള പോലെ... ദ്രുതഗതിയിൽ ഉള്ള നെഞ്ചിടിപ്പിനെ ക്രമാതീതമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവൾ...! """ശേ ഞാനെന്താ അപ്പുവേട്ടനെ തടയാതിരുന്നേ...?? തിരിഞ്ഞ് കണ്ണാടിയിൽ നോക്കുമ്പോൾ നാണം കൊണ്ടവളുടെ മുഖം താണിരുന്നു. കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർക്കെ ഒരു പുഞ്ചിരി ചുണ്ടിൽ മോട്ടിട്ടു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ശ്ശെ... അവള് എന്ത് വിചാരിച്ചുകാണുമോ.. ഞാൻ.. ഞാൻ കല്യാണം കഴിയാൻ കാത്തിരിക്കുകയായിരുന്നെന്ന് കരുതി കാണില്ലേ...? ഞാനെന്താ ചെയ്തത്..? കുറച്ചു നേരം കൂടി നിന്നിരുന്നെങ്കിൽ എന്തേലും ചെയ്ത് പോയേനെ...! അതും ആലോചിച്ച് അവൻ സ്വയം കുറ്റപ്പെടുത്തികൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുളിച്ചിട്ട് പ്രാതൽ കഴിക്കാൻ ഇരുന്നപ്പോൾ അവനെന്തോ അവളെ നോക്കാൻ കഴിഞ്ഞില്ല... അതവൾക്കും ആശ്വാസം ആയിരുന്നു... അവന്റെ നോട്ടം നേരിടാനുള്ള ശക്തി അവൾക്കില്ലായിരുന്നു... കഴിച്ച് പെട്ടെന്ന് തന്നെ അവൻ പുറത്തേക്കിറങ്ങി.. """ഇത് എന്ത് കാട്ടുവാ മായേച്ചി?? നേരിയത് മാറ്റി ദാവണി ഉടുത്ത് താഴേക്ക് വന്നപ്പോൾ മായയെ കാണാഞ്ഞിട്ട് ഉമ്മറത്തേക്ക് വന്നതാണവൾ """മാങ്ങാ പൊട്ടിക്കാൻ നോക്കുവായിരുന്നു. തോട്ടി വച്ച് പറ്റുന്നില്ല. """ അത്രേ ഉള്ളൂ... പിന്നെ ന്തിനാ മുത്തേ ഞാനിവിടെ... ഇപ്പൊ ശരിയാക്കി തരാം... """വേണ്ട ഭദ്രേ എങ്ങാനും വീഴും... """ഇല്ല മായേച്ചി... ഒരു കുഴപ്പോം ഇല്ല..കോളേജിൽ ഒരു ദിവസം എങ്ങനെയോ മരത്തിൽ ഒരു പൂച്ചകുഞ്ഞ് പെട്ടുപോയി.. അതിന് താഴെ ഇറങ്ങാൻ വയ്യായിരുന്നു.. ഞാനാ പിന്നെ അതിനെ മരത്തിൽ കേറി എടുത്തത്.. അവൾ ചിരിയോടെ പറഞ്ഞു. """സൂക്ഷിച്ച് വേണേ... """ഹ്മ്മ് ഹ്മ്മ് ഭദ്ര പാവാടയും ദാവണി ഷാളും എളിയിൽ കുത്തി മരത്തിൽ കയറി. മാങ്ങ പറിച്ച് താഴേക്ക് ഇട്ടു. """നീ ആള് ഒരു സംഭവം ആണല്ലോ ഭദ്രേ?? ""

ഭദ്ര ന്നാ സുമ്മാവാ?? ഒരു കണ്ണിറുക്കി തോളിലെ ഉടുപ്പിന്റെ ഒരു സൈഡ് ഉയർത്തികൊണ്ടവൾ പറഞ്ഞു. അടുത്ത മാങ്ങ എറിയാൻ നിൽകുമ്പോളാണ് അനന്തന്റെ ബുള്ളറ്റ് മുറ്റത്തേക്ക് വരുന്നത് മാവിൽ നിന്ന് അവൾ കണ്ടത്... """അപ്പുവേട്ടൻ...! ഭദ്ര നാവുകടിച്ചുകൊണ്ട് പറഞ്ഞു.. കയ്യിലുള്ള മാങ്ങ അറിയാതെ താഴെ പോയി... ബുള്ളറ്റിൽ നിന്ന് ഇറങ്ങിയ അനന്തൻ കാണുന്നത് മാവിന്റെ മുകളിൽ നിൽക്കുന്ന ഭദ്രയെ ആണ്... """ഡീ... നീ ന്താ അവിടെ കാണിക്കുന്നേ?? """ഞാൻ മാങ്ങ... ഇത് മാവ് തന്നെ അല്ലെ..? അവനെ കണ്ട വെപ്രാളത്തിൽ ഭദ്ര മാവിനെ ഒക്കെ തൊട്ട് നോക്കി... ""നിന്നെ ഇന്ന്.. അതും പറഞ്ഞവൻ പേരമരത്തിൽ നിന്ന് ഒരു കമ്പ് ഓടിച്ചുകൊണ്ട് വന്നു. '""ഇങ്ങോട്ട് ഇറങ്ങടി... വടി ചൂണ്ടികൊണ്ടവൻ പറഞ്ഞു. """എനിക്ക് പേടിയാ... """പേടിയോ കേറാൻ പേടി ഇല്ലായിരുന്നല്ലോ...?

"""ഞാൻ ഇറങ്ങാം പക്ഷെ എന്നെ അടിക്കല്ലേ അപ്പുവേട്ട... """അത് ഞാൻ പിന്നെ തീരുമാനിക്കാം.. ആദ്യം നീ താഴേക്ക് ഇറങ്ങ്. ഭദ്ര ചുണ്ടു പുളുത്തി.☹️☹️ """കിണുങ്ങാതെ ഇങ്ങോട്ട് ഇറങ്ങടി..!😡😡 """ദൈവമേ എവിടുന്ന് ഉടലോടെ പരലോകത്ത് പോവാൻ എന്തേലും മാർഗം ഉണ്ടോ..... താഴേക്ക് ഇറങ്ങിയാൽ കാട്ടുപൂച്ച എന്നെ വെട്ടിക്കൂട്ടി സാമ്പാറ് വയ്ക്കും.. """നീ ഇറങ്ങുന്നുണ്ടോ?? 😡 """ഇറങ്ങുവാ... അതുംപറഞ്ഞവൾ താഴെ ഉള്ള മരക്കുറ്റിയിൽ ചവിട്ടിയതും ദേ പോണു... """അമ്മേ.... """ഞാൻ മെത്തയിലാണോ വീണേ...?? ഇറുക്കിയടച്ച കണ്ണിൽ ഒന്ന് മെല്ലെ തുറന്ന് നോക്കിയതും വലിഞ്ഞു മുറുകിയ അനന്തന്റെ മുഖം കണ്ട് അവൾ തുറന്ന കണ്ണ് അതുപോലെ അടച്ചു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story