അനന്തഭദ്രം: ഭാഗം 27

anantha badhram

എഴുത്തുകാരി: മയിൽപീലി

ഇറുക്കിയടച്ച കണ്ണിൽ ഒന്ന് മെല്ലെ തുറന്ന് നോക്കിയതും വലിഞ്ഞു മുറുകിയ അനന്തന്റെ മുഖം കണ്ട് അവൾ തുറന്ന കണ്ണ് അതുപോലെ അടച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """കണ്ണ് തുറക്കടി മരംകേറി..! അനന്തനവളെ താഴെ നിർത്തി. ""ആാഹ്ഹ്... """എന്താ?? """ കാലുളുക്കി... """ഓരോന്ന് കാണിച്ചുകൂട്ടുമ്പോ ആലോചിക്കണം.. അനന്തനവളെ കൈകളിൽ കോരിയെടുത്ത് ഉമ്മറത്തേക്ക് നടന്നു. ഉമ്മറതിണ്ണയിൽ കൊണ്ടിരുത്തി. ""മായേച്ചി ഈ മണ്ഡബുദ്ദിക്കോ വിവരം ഇല്ല. ചേച്ചിക്ക് എങ്കിലും നോക്കികൂടെ?? മായ എന്തോ പറയാൻ തുടങ്ങിയതും ഭദ്ര അവളെ കണ്ണുകൊണ്ട് ഓരോന്ന് കാണിച്ചുകൊണ്ടിരുന്നു. """ഉള്ളതൊക്കെ കാണിച്ച് വക്കേം ചെയ്യും എന്നിട്ടിരുന്ന് കഥകളി കാണിക്കുന്നോ??? അതോടെ ഭദ്ര തല താഴ്ത്തി ഇരുന്നു. ""എന്താ ഇവിടെ ബഹളം കുട്ട്യോളേ...?? """മുത്തശ്ശി തന്നെ നോക്ക് മോൾടെ കുരുത്തക്കേട്...!

മായ മുത്തശ്ശിയോട് ഉണ്ടായതൊക്കെ പറഞ്ഞു. """പോട്ടെടാ അപ്പൂ.. അവള് ചെറിയ കുട്ടി അല്ലെ?? ""ഞാനൊന്നും പറയുന്നില്ല.. എല്ലാരും കൂടി തലയിൽ വച്ചോ... അതും പറഞ്ഞവൻ ദേഷ്യത്തിൽ അകത്തേക്ക് പോയി... """ഭദ്രേ... മുടന്തി മുടന്തി അവൾ കോണിപ്പടിക്ക് ആരുകിലേക്ക് വന്നു. """വിഷ്ണു നിന്നെ ഏൽപ്പിച്ച ആ കണക്ക് ചീട്ട് എങ്ങെടുക്ക്.. അത് പറഞ്ഞിട്ടവൻ രണ്ടുപടി കയറിയിട്ട് അവളുടെ അനക്കം ഒന്നും കേൾക്കാത്തോണ്ട് തിരിഞ്ഞു നോക്കി... പുറകേ വരാതെ കോണിപ്പടിക്ക് താഴെ തന്നെ നിൽക്കുന്നവളെ കണ്ടവൻ തുറിച്ചു നോക്കി... """അത് നിക്ക് നടക്കാൻ പറ്റുന്നില്ല... അനന്തന്റെ നോട്ടം കണ്ടവൾ പതിയെ പറഞ്ഞു. ഉടനെ അനന്തൻ പല്ലുകടിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി.. മുണ്ട് മടക്കികുത്തി അവൻ നിമിഷ നേരം കൊണ്ട് അവളെ കൈകളിലെടുത്ത് കോണി പടി കേറാൻ തുടങ്ങി...

അനന്തന്റെ സ്വഭാവം അറിയുന്നത് കൊണ്ട് ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയോടെ മായ നെഞ്ചിൽ കൈവച്ച് അശ്വസിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""കുട്ടാ...ഇത് എന്ത് കോലമാണ് മോനേ ഇത്?? കുട്ടന്റെ ആരുകിലേക്ക് വന്നുകൊണ്ട് ദേവകിയമ്മ ചോദിച്ചു. അവൻ ദേവകിയമ്മയെ നോക്കി ഒന്ന് ചിരിച്ചു..ആ അമ്മയുടെ മനസ്സ് തേങ്ങുന്നത് അവന് അവരുടെ മുഖത്ത് കാണാൻ കഴിയുമായിരുന്നു. അവൻ വാഷ്ബയ്‌സന്റെ ആരുകിലുള്ള കണ്ണാടിയിലേക്ക് സ്വന്തം രൂപം ഒന്ന് നോക്കി. താടിയും മുടിയും വളർന്ന്.. കണ്ണുകൾക്ക്‌ ചുറ്റും ദിവസങ്ങളായി ഉറങ്ങാത്ത പോലെ കറുപ്പ് പടർന്നിരിക്കുന്നു... """ഞാനൊന്ന് സലൂൺ വരെ പോയി വരാം അമ്മേ.. അവരെ ഒന്ന് നോക്കി അവൻ ബൈക്ക് എടുത്ത് പുറത്തേക്ക് പോയി.. ദേവകിയമ്മ അവൻ പോകുന്നതും നോക്കി ഉമ്മറത്തെ കട്ടളപ്പടിയിൽ ചാരി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുറിയിൽ എത്തിയതും അനന്തനവളെ കട്ടിലിൽ കൊണ്ടിരുത്തി അടുത്തേക്ക് കസേര നീക്കിയിട്ട് ഇരുന്നു. """കാലിങ്ങോട്ട് കാണിക്ക്... """വേണ്ട അപ്പുവേട്ട..! അവൻ അതൊന്നും വകവെയ്ക്കാതെ കാലെടുത്ത് അവന്റെ മടിയിലേക്ക് വച്ചു. ശേഷം കാൽ വിരലുകൾ വലിച്ചു വിടാൻ തുടങ്ങി. """ആഹ്ഹ്ഹ്... അപ്പുവേട്ട അപ്പുവേട്ടാ മതി മതി... "" ശ്ശ്ശ്... മിണ്ടരുത്... " ""ഹ്മ്മ്... അവൻ കണ്ണ് കൂർപ്പിച്ച് പറഞ്ഞതും അവൾ പേടിച്ച് കൈ വായിൽ പൊത്തി ഇരുന്ന് തലയാട്ടി.. എങ്കിലും ഇടക്ക് ഇടക്ക് കാല് വലിക്കുന്നുണ്ടായിരുന്നു.. വെളുത്ത പരന്ന പാദത്തിലേക്ക് അനന്തൻ അറിയാതെ നോക്കി പോയി..

പിന്നെ എഴുന്നേറ്റ് പോയി മേശ തുറന്ന് ഉളുക്കിനിടുന്ന ബാൻഡേജ് എടുത്ത് കൊണ്ട് വന്ന് അവളുടെ കാലിൽ ചുറ്റിക്കൊടുത്തു... ""എവിടെയാ വിഷ്ണു തന്ന ചീട്ട്...?? """മേശയുടെ ഡ്രോയറിൽ ഉണ്ട്... മേശ തുറന്ന് അതും എടുത്തവൻ വാതിലിനടുത്തേക്ക് നടന്നു.. ഒന്ന് നിന്നിട്ടവൻ തിരിഞ്ഞവളെ നോക്കി. """ദേ ഞാൻ വരുന്ന വരെ ഇതിനകത്ത് ഇരുന്നോണം... ""ഹ്മ്മ്... ഭദ്ര അതിന് അനുസരണയുള്ള കുട്ടിയെ പോലെ മൂളിക്കൊണ്ട് തലയാട്ടി.. അവൻ അതുപറഞ്ഞിട്ട് താഴേക്ക് പോയി.. പോകുന്നവഴി മായയോട് അവൾക്ക് ആഹാരം മുകളിൽ കൊടുക്കണമെന്ന് പറഞ്ഞിട്ടാണ് പോയത്... ഭദ്ര അവന്റെ കയ്യിൽ നിന്ന് അടികിട്ടാത്തതിന്റെ ആശ്വാസത്തിൽ കട്ടിലിൽ തന്നെ ഇരുന്നു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story