അനന്തഭദ്രം: ഭാഗം 28

anantha badhram

എഴുത്തുകാരി: മയിൽപീലി

ഭദ്ര അവന്റെ കയ്യിൽ നിന്ന് അടികിട്ടാത്തതിന്റെ ആശ്വാസത്തിൽ കട്ടിലിൽ തന്നെ ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ അനന്തൻ വരുമ്പോഴേക്കും ഭദ്ര ഉറങ്ങിയിരുന്നു. വിരിപ്പിൽ ഒരു ചുളുക്കം പോലെ സൃഷ്ടിക്കാതെയുള്ള ശാന്തമായ ഉറക്കം... ക്ഷീണം കാരണം അവനും അവൾക്കൊരം ചേർന്നു കിടന്നു. രാത്രിയിൽ എപ്പോഴോ നെഞ്ചിൽ ചെറിയ ഭാരം തോന്നിയപ്പോഴാണ് അവൻ ഉണർന്ന് നോക്കിയത്.. ഒന്നുമറിയാതെ തന്നെ പുണർന്ന് മുകളിലേക്ക് ഉയർത്തിവച്ച കൈയ്യിലൂടെ നെഞ്ചിൽ തലവച്ച് പൂച്ചകുഞ്ഞിനെ പോലെ അടുത്തേക്ക് പതുങ്ങി അവൾ ഉറങ്ങുന്നുണ്ടായിരുന്നു.... അവൻ അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു. ""ഉറങ്ങുന്ന കണ്ടില്ലേ...ഇപ്പോഴത്തെ മുഖം കണ്ടാൽ പറയുമോ കൈയ്യിൽ മൊത്തോം കുരുത്തകേടാണെന്ന്... "മരംകേറി " അവളെ നോക്കി തന്നെ ചെറിയ ശബ്ദത്തിൽ മീശ കടിച്ച് പിടിച്ച് ചിരിയോടെ അവൻ പറഞ്ഞു... പെട്ടെന്നവൾ ഒന്ന് അനങ്ങിയിട്ട് നേരത്തേനെക്കാളും ഇറുക്കത്തിൽ അവനെ കെട്ടിപിടിച്ചു കിടന്നു..

അവളെ ചേർത്തുപിടിച്ചുകൊണ്ട് അവനും ഉറക്കത്തിലേക്ക് വീണു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്രയ്ക് വയ്യാത്തതുകൊണ്ട് മായ രാവിലെയാണ് പോയത്.. കൂട്ടാൻ ശങ്കരൻ മാമ വന്നിരുന്നു. ഇറങ്ങും മുൻപ് രണ്ടുപേരെയും വിരുന്നിനു വിളിച്ചിട്ടാണവർ പോയത്.. രാവിലെ ആയപ്പോഴേക്കും വേദന ഒരുവിധം കുറഞ്ഞിരുന്നു.അതുകൊണ്ട് ഭദ്ര താഴേക്ക് വന്നു. അനന്തന് കുറച്ചു ജോലി ഉണ്ടെന്ന് പറഞ്ഞ് അവൻ മുറിയിലേക്ക് പോയി. ""ഭദ്രേ.... ഉമ്മറത്തേക്ക് കയറിക്കൊണ്ട് വിഷ്ണു വിളിച്ചു... അവൾ പതിയെ നടന്ന് ഉമ്മറത്തേക്ക് വന്നു. ""വാ വിഷ്ണുഏട്ടാ... ""അല്ല നീ എന്താ മുടന്തുന്നെ... അനന്തൻ കാല് തല്ലി ഓടിച്ചോ? അതും പറഞ്ഞവൻ പൊട്ടി ചിരിച്ചു. """പോ വിഷ്ണുവേട്ട ഇത് വഴുക്കിയപ്പോൾ കാലുളുക്കിയതാ..! എങ്ങനെ വഴുക്കിയെന്നവൾ പറഞ്ഞില്ല. ""അയ്യോ ഞാൻ അപ്പുവേട്ടനെ വിളിക്കാം കയറിയിരിക്ക് ഏട്ടാ. തലയ്ക്ക് മേട്ടം കൊടുത്തവൾ പറഞ്ഞു. ""വേണ്ടടി ഞാൻ പോകുവാ തിരക്കുണ്ട്... ഇത് തരാൻ വന്നതാ. ""എന്താ ഇത്? അവൻ നീട്ടിയ കവറിലേക്ക് നോക്കി അവൾ ചോദിച്ചു. ""നെല്ലിക്ക ""

കവർ തുറന്ന് അവൾ വിടർന്ന കണ്ണുകളോടെ പറഞ്ഞു. ""തൊടിയിലെ നെല്ലിമരത്തിൽ നിന്നാ ഇന്നലെ അത് പറിച്ചപ്പോൾ നിന്നെ ഓർമ വന്നു. അവളവനെ പുഞ്ചിരിയോടെ നോക്കി.. """എന്നാ ഞാൻ ഇറങ്ങുവാ... എല്ലാം കൂടി തിന്ന് വയറ് കേടാക്കിയിട്ട് അനന്തന്റെ കയ്യീന്ന് നീ എനിക്ക് ചീത്ത വാങ്ങി തരരുത്. അതും പറഞ്ഞവൻ ചിരിയോടെ ഇറങ്ങി... അവളതിന് തലയാട്ടി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുക്കളയിലേക്ക് കൊണ്ടുപോയി നെല്ലിക്ക ഒരു പത്രത്തിലേക്ക് ഇട്ടു.. ""അപ്പുവേട്ടനും ഇതിഷ്ടാണല്ലോ.. കുറച്ച് കൊണ്ട് കൊടുക്കാം.. ഓർത്തുകൊണ്ട് അഞ്ചാറ് നെല്ലിക്ക കഴുകി ഒരു കുഞ്ഞ് പാത്രത്തിൽ ഇട്ട് ഒരു സൈഡിലായി ഉപ്പും ഇട്ട് അതുമായി അവൾ മുകളിലേക്ക് പോയി.. മുറിയിൽ ചെല്ലുമ്പോൾ അവൻ ഫോണിൽ എന്തോ ചെയ്തുകൊണ്ട് കസേരയിൽ ഇരിക്കുകയായിരുന്നു... """അപ്പുവേട്ടാ... അവള് വിളിച്ചതും അവൻ തല ഉയർത്തി നോക്കി...

"""നിനക്ക് ഒരിടത്ത് അടങ്ങി ഇരുന്നൂടെ ഭദ്രേ... അടുത്ത എന്ത് കുരുത്തക്കേട് ചെയ്യാമെന്ന് നോക്കി നടക്കാവും...! ആ കാലൊന്ന് നേരെ ആയിക്കോട്ടെ.. എന്നിട്ട് അടുത്തത് നോക്കാം... അവളെ കണ്ടതും ശകാര വർഷം ആയിരുന്നു.. അവൾ പരിഭവത്തോടെ ചുണ്ട് ചുളുക്കി.. ""നിക്ക് വേദന ഒക്കെ കുറഞ്ഞു... ഇത് കണ്ടോ വിഷ്ണുവേട്ടൻ കൊണ്ട് തന്നതാ... കൈയ്യിലെ നെല്ലിക്കാ പാത്രം അവന് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു... ""ഇപ്പോ വേണ്ട... അവനെ നോക്കി പുച്ഛിച്ചിട്ട് പാത്രം മേശമേൽ വച്ചു.. എന്നിട്ട് അതിൽ നിന്നോരെണ്ണം എടുത്ത് ഉപ്പ് തൊട്ട് അവനടുത്തായി മേശമേൽ ചാരി നിന്ന് കഴിക്കാൻ തുടങ്ങി.. ""സ്സ്... മ്മച്.. ആദ്യത്തെ കടി കടിച്ചപ്പോൾ തന്നെ നെല്ലിക്കയുടെ ചവർപ്പും പുളിയും കാരണം അവളുടെ മുഖത്ത് ഭാവങ്ങൾ മിന്നി മാഞ്ഞു... ഒരുക്കണ്ണിറുക്കി പിടിച്ചു... അനന്തൻ അവളുടെ ആ ഭാവങ്ങൾ ഒക്കെ ഒപ്പി എടുത്തു...

ആ ചുവന്ന അധരങ്ങൾ കൊണ്ട് വീണ്ടും നെല്ലിക്ക കടിക്കുന്നത് ഏതോ ലോകത്തെന്നപോലെ അവൻ നോക്കി ഇരുന്നുപോയി... ""വേണോ...? തനിക്ക് നേരെ നെല്ലിക്ക നീട്ടിപിടിച്ചവളുടെ ചോദ്യമാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്... ഫോൺ മേശമേൽ വച്ച് ഞൊടിയിടയിൽ അവൻ അവളെ പിടിച്ച് മടിയിൽ ഇരുത്തി.. അവൾ എന്തെ എന്നാ ഭാവത്തിൽ അവനെ പുരികം ഉയർത്തി നോക്കി... അവന്റെ നോട്ടം അത്രയും ചുണ്ടിനിടയിൽ ഇരിക്കുന്ന നെല്ലിക്കയിലേക്കായിരുന്നു... അനന്തൻ അവളുടെ കവിളിൽ കൈചേർത്തു... അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആലോചിക്കുമ്പോഴേക്കും അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് നെല്ലിക്കയുടെ പകുതി അവൻ കടിച്ചിരുന്നു... ഭദ്ര അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചു... കണ്ണുകൾ മിഴിഞ്ഞു വന്നു. നെല്ലിക്കയ്ക്കൊപ്പം അവളുടെ ആധരങ്ങളും അവൻ നുണഞ്ഞുകൊണ്ടിരുന്നു.

നെല്ലിക്കയുടെ ചവർപ്പുമാറി മധുരത്തിലേക്ക് മാറുന്നതറിഞ്ഞു... എന്നിട്ടും അവളുടെ ചുണ്ടിലെ മധുരം നുണഞ്ഞുകൊണ്ടിരുന്നു... ശ്വാസം എടുക്കാൻ ബുദ്ദിമുട്ടിയപ്പോൾ അവളിൽ നിന്നകന്നു മാറി. അവളിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു പുറത്തേക്ക് ഇറങ്ങും മുൻപ് മീശ പിരിച്ച് കുറുമ്പോടെ അവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു... ഭദ്ര അപ്പോഴും എന്താണ് നടന്നതെന്ന് മനസ്സിലാകാതെ ഇരിക്കുകകയായിരുന്നു... കണ്ണിൽ കുറുമ്പ് മാത്രം നിറച്ചുള്ള ആ ഭാവം അവളുടെ കവിളിലേ രക്തയോട്ടം വർദ്ധിപ്പിച്ചു... ""കാട്ടുപ്പൂച്ചയ്ക്ക് ഇങ്ങനെയും ഒരു ഭാവം അറിയാമായിരുന്നോ ?? സ്വയം ചിന്തിച്ചവൾ ഒരു പുഞ്ചിരിയോടെ ഇരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story