അനന്തഭദ്രം: ഭാഗം 29

anantha badhram

എഴുത്തുകാരി: മയിൽപീലി

സ്വയം ചിന്തിച്ചവൾ ഒരു പുഞ്ചിരിയോടെ ഇരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ കഴിക്കാനിരിക്കുമ്പോഴും അപ്പുവേട്ടനെ നോക്കാൻ തോന്നിയില്ല... എന്തോ ഒരു ചമ്മൽ. ആള് കുറുമ്പോടെ നോക്കുന്നത് അറിയാമായിരുന്നു... എന്നിട്ടും മുഖം കൊടുത്തില്ല... ഒരുതരം ഒളിച്ചുകളി... കിടക്കാൻ നേരം ആയിട്ടും അടുക്കളയിൽ വെറുതെ താളം ചവിട്ടി നിന്നു.. മുത്തശ്ശി കിടക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ... എന്നെ മുകളിലേക്ക് കാണാഞ്ഞിട്ടോ എന്തോ ആള് താഴേക്ക് ഇറങ്ങി വന്നിരുന്നു... """എന്താ അപ്പൂ.. ഞാൻ വെള്ളം കുടിക്കാൻ... """കുട്ടി മുകളിൽ കൊണ്ടു വന്നേനേലോ..! ""സാരമില്ല മുത്തശ്ശി.. അതും പറഞ്ഞു ഒരു ഗ്ലാസ്‌ എടുത്ത് വെള്ളം കുടിക്കാൻ തുടങ്ങി... നോട്ടം മുഴുവനും ഭദ്രയിൽ ആയിരുന്നു. അവൾ പാത്രം കഴുകുന്നത് തുടർന്നു.. """ലൈറ്റ് അണച്ച് രണ്ടാളും കിടന്നോ ട്ടോ.. ഞാൻ കിടക്കുവാണ്... രാമ രാമ പാഹിമാം... നാമം ജപിച്ച് മുത്തശ്ശി മുറിയിലേക്ക് നടന്നു. ""വെള്ളം കുറച്ചുകൂടി എടുത്തോ ഇനിയും ദാഹം വരും... നെല്ലിക്ക കഴിച്ചതല്ലേ...!

ഭദ്രയുടെ പുറകിൽ നിന്ന് കാതോരം അതും പറഞ്ഞവൻ ഗ്ലാസും അവിടെ വച്ച് ചിരിയോടെ മുകളിലേക്ക് പോയി.. ഭദ്ര ആകെ കിളിപോയ പോലെ നിൽക്കയായിരുന്നു.. നെല്ലിക്ക എന്ന് കേട്ടപ്പോൾ രാവിലത്തെ കാര്യം ഉള്ളിലൂടെ മിന്നി മാഞ്ഞു.. ഹൃദയം പിന്നെയും വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് കാലത്ത് തന്നെ മായേച്ചി വിളിച്ചിരുന്നു. ഞായറാഴ്ച അങ്ങോട്ടേക്ക് ചെല്ലണം എന്ന് പറഞ്ഞ്... ""അപ്പൂ... ഇറങ്ങായോ നീ... രാവിലേ അപ്പുവേട്ടൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മുത്തശ്ശി ചോദിച്ചത്. """ഹാ ഇന്ന് അമ്പല കമ്മറ്റിയിൽ കൂടെ ഒന്ന് തല കാണിക്കണം.. ഉത്സവം അടുത്ത് വരുവല്ലേ... ""ഹാ ഉത്സവത്തിന് മുൻപ് നീയും ഭദ്രയും കൂടെ ഒന്ന് തൊഴാൻ പോകണം. കല്യാണത്തിന്റെ അന്ന് പോയതല്ലേ...! """ഹ്മ്മ് ... പോകാം ഭദ്രയോടെ പോകുവാണെന്നു തല അനക്കി കാണിച്ചുകൊണ്ടവൻ ഇറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ടാ.... ""ഹാ നീ എന്താ ഇവിടെ..? സ്റ്റോക്ക് എടുക്കാൻ വന്നതാടാ... കവല കഴിഞ്ഞുള്ള റോഡിലേക്ക് തിരിയുമ്പോഴാണ് സൂരജിനെ കാണുന്നത്... സൂരജ് അവനരുകിലേക്ക് നടന്നു. അനന്തൻ വണ്ടി കുറച്ച് ഒതുക്കി നിർത്തി.. ""ടാ ഞാൻ നിന്നെ കാണാൻ ഇരിക്കുകയായിരുന്നു.. ""എന്താടാ..?? ""നിന്റെ കല്യാണത്തിന് വീട്ടിൽ നിന്ന് ആരും വന്നില്ലല്ലോ.. അവര് ഭദ്രയെ കണ്ടിട്ടില്ല. അപ്പൊ വീട്ടിൽ എല്ലാർക്കും നിങ്ങളെ കാണണമെന്ന്... നിങ്ങളെ വിരുന്നു വിളിക്കാൻ എന്നെയാ ഏൽപ്പിച്ചിരിക്കുന്നെ..! അപ്പൊ എന്നാ നിനക്ക് ഒഴിവുള്ളെ?? """ഹ്മ്മ് ഒരു കാര്യം ചെയ്യാം ഇന്ന് വൈകിട്ടോ അല്ലെങ്കിൽ നാളെയോ വന്നേക്കാം... ""ആഹ് ശെരിയടാ വിളിച്ചാൽ മതി...ഇന്നോ നാളെയോ സൗകര്യം പോലെ അങ്ങോട്ട് ഇറങ്ങ്.. ""ശെരിയടാ.. ചെല്ലട്ടെ.. അനന്തൻ അവനോട് പറഞ്ഞിട്ട് ബൈക്ക് എടുത്തുപോയി.. സൂരജ് തിരികെ സ്റ്റോക്ക് എടുക്കാനും.

പകുതി എത്തിയപ്പോൾ അനന്തന്റെ ഫോണിലേക്ക് കാൾ വന്നു. ""ഹലോ പറയടാ.... ""അനന്തേട്ടാ... ഇന്ന് എനിക്ക് വരാൻ പറ്റില്ല. അമ്മേടെ അമ്മ മരിച്ചുപോയി അങ്ങോട്ട് ഇറങ്ങാൻ നിക്കുവാ.. പ്രതീക്ഷിക്കാതെ ഉണ്ടായതാ അതാ.. """സാരമില്ലടാ ഇതൊക്കെ പറഞ്ഞിട്ട് വരുന്ന കാര്യങ്ങൾ ആണോ... ഇനി ഒരു ദിവസം പോകാം... ശരി കാര്യങ്ങൾ നടക്കട്ടെ... അതും പറഞ്ഞവൻ ഫോൺ വച്ചു. അനന്തന്റെ ജോലിക്കാരിൽ ഒരാൾ ആയിരുന്നു.. അനന്തന് ഹോം അപ്ലൈൻയിൻസിന്റെ ഒരു ചെറിയ ബിസ്സിനെസ്സ് ഉണ്ട് നല്ല ഒരു പ്രൊഡക്ടിനെ കുറിച്ച് കേട്ടിട്ട് അത് നോക്കാൻ പോകാൻ ഇരുന്നതാണ്.. ""ഹ്മ്മ് എന്തായാലും അത് മുടങ്ങി.. വേറെ തിരക്കും ഇന്നില്ല. എന്നാ പിന്നെ സൂരജിന്റെ വീട്ടിൽ പോകാം. അവൻ ആലോചിച്ചു. ഭദ്രയോടെ റെഡി ആയി നിൽക്കാൻ പറയാൻ അവൻ അവളെ ഫോൺ വിളിച്ചു... 5 പ്രാവശ്യം വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല... ""ഈ പോത്ത് ഇത് എവിടെ പോയി കിടക്കുവാണ്.... അവൻ ദേഷ്യത്തിൽ വണ്ടി തിരിച്ച് സ്പ്പീഡിൽ വീട്ടിലേക്ക് വിട്ടു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""ഭദ്രേ.... ""ഭദ്രേ... ബൈക്ക് വേഗത്തിൽ നിർത്തി സ്റ്റാൻഡിലിട്ട് വീട്ടിലേക്ക് കയറിക്കൊണ്ടവൻ വിളിച്ചു.. ""ഭദ്രേ...ഭദ്.. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന അവളുടെ ഫോൺ അവൻ കണ്ടത്. അവന്റെ മിസ്സ്‌ കാൾ കിടപ്പുണ്ട്.. ""ഇവളിത് എവിടെയാ.. ചുറ്റും പരതിക്കൊണ്ട് അവൻ പറഞ്ഞ്. """ഭദ്രേ.... വേഗത്തിൽ മുറിയിലേക്ക് കയറിക്കൊണ്ടവൻ വിളിച്ചു.. അവിടെ എങ്ങും കാണാതെ അവൻ പെട്ടെന്ന് താഴെക്കിറങ്ങി മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു... ഓടി എന്ന് പറയുന്നതാവും ശരി. ""മുത്തശ്ശി... ""നീ എത്രവേഗം വന്നോ..? ഉറക്കം മുറിഞ്ഞ പോലെ അവർ എഴുന്നേറ്റു.

""ഭദ്ര എവിടെ മുത്തശ്ശി...?? മുത്തശ്ശി ചോദിച്ചതിന് മറുപടി പറയാതെ ദൃതിയിൽ അവൻ ചോദിച്ചു. """അവള് ഇവിടെ കാണും അപ്പൂ.. ""ഇല്ല ഞാൻ നോക്കി... """അവള് എവിടെ പോകാനാ അപ്പൂ... നീ ഒന്നൂടെ നോക്ക്.... """ഇല്ല മുത്തശ്ശി അവള്... അവള് എവിടെ എങ്ങും ഇല്ല. അവന്റെ സ്വരം താഴ്ന്നിരുന്നു """മരുന്നിന്റെ ക്ഷീണം കൊണ്ട് ഞാനൊന്ന് ഉറങ്ങി പോയി... ഈശ്വരാ ഈ കുട്ടി ഇതെവിടെ പോയി..! അനന്തന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി... ഹൃദയം ദ്രുതഗതിയിൽ മിടിച്ചു. പല ചിന്തകളും ഉള്ളിലൂടെ ഓടിക്കൊണ്ടിരുന്നു. പിന്നീട് ഒരു നിമിഷം വൈകാതെ വെപ്രാളത്തോടെ അവൻ പുറത്തേക്ക് പാഞ്ഞു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story