അനന്തഭദ്രം: ഭാഗം 3

anantha badhram

എഴുത്തുകാരി: മയിൽപീലി

 ""ഡീ "" അപ്പോളേക്കും കേട്ടു പിന്നിലെന്ന് ഒരലർച്ച! തൊണ്ടയിൽ ഉമീനെരു പോലും വറ്റിപോയി ആ പെണ്ണിന്റെ..... ന്റെ മഹാദേവ, കാട്ടുപൂച്ച...! പറയുന്നതിനൊപ്പം കണ്ണുകൾ മിഴിഞ്ഞു വന്നവളുടെ. ""നിന്നെ കാണാഞ്ഞു മുത്തശ്ശി വെപ്രാളംപെട്ടിരിക്കാ അപ്പൊ നീ ഇവിടെ കാണുന്നോരോടൊക്കെ കൊഞ്ചിക്കൊണ്ടിരിക്കാണോ?"" അത് കേൾക്കേ ഭദ്രയുടെ കണ്ണും ചുണ്ടും കൂർത്തു വന്നു. ""എന്താടി നോക്കി പേടിപ്പിക്കുന്നെ?? വീട്ടിൽ പോടീ "" അപ്പോളേക്കും കുട്ടനെ ഒന്ന് നോക്കി വീട്ടിലേക് ഓടിയിരുന്നു ഭദ്ര ""എന്തിനാണ് അനന്ത നീ അതിനെ ഇങ്ങനെ പേടിപ്പിക്കുന്നെ?

ഭദ്ര പോയ വഴിയേ നോക്കി കുട്ടൻ ചോദിച്ചു ""പിന്നെ നേരത്തിനു വീട്ടിൽ കേറാതെ നിന്ന?? "ഹ്മ്മ് നിന്നോട് പറഞ്ഞിട്ട് കാരില്യ " "ഹാ അപ്പു ഇങ്ങനെയാ" (അനന്തനെ അപ്പു എന്നാണ് വിളിക്കുന്നത് ) "ശെരി എന്നാ ഞാൻ ചെല്ലട്ടെ " 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഹോ മനുഷ്യന്റെ നെഞ്ചിപ്പോ പൊട്ടിപോയേനെ!എന്തോരലർച്ചയാ"" വീട്ടിലേക് നടക്കുന്നതിനിടക്ക് നെഞ്ചിൽ കൈ വച്ചവൾ സ്വയം പറഞ്ഞു. അതിനനുസരിച്ചു മുഖത്തു ഭാവങ്ങൾ മിന്നിമറയുന്നുണ്ട്. ""അപ്പുനെ കണ്ടില്യേ കുട്ട്യേ? ഉമ്മറപ്പടിയിലേക്ക് ഓടികിതച്ചു കൊണ്ട് കേറുന്നതിനിടക് മുത്തശ്ശി തിരക്കി. ഹും എന്നെ വൈകിയതിന് ചീത്ത പറഞ്ഞു ഓടിച്ചു വിട്ടിട്ട് അവിടെ നിൽപ്പുണ്ട്. ""നിന്നെ കാണാണ്ട് ഞാനാ അവനെ നോക്കാൻ പറഞു വിട്ടേ ""

""കുട്ടേട്ടനെ കണ്ടപ്പോ കാര്യം പറഞ്ഞു നിന്നുപോയതാ"" ""ആഹാ അവനെ കണ്ടിട്ട് കൊറേ ആയിരിക്കണു"" അവൾ അതിനൊന്ന് ചിരിച്ചു ""കഞ്ഞിക്കുള്ള അരി സുമ അടപ്പത്തിട്ടിട്ടുണ്ട്.. മോള് വിളക് ഇങ്ങു തന്നിട്ട് ചെന്ന് ചമ്മന്തിയും ഉണ്ടാക്കി പപ്പടോം ചുട്ടോളൂ... അപ്പൂ അത് ഇണ്ടേലെ കഞ്ഞി കുടിക്കു.... ദേവിയെ ന്റെ കുട്ട്യോളെ കാത്തോണേ.."" അതും പറഞ്ഞവർ അകത്തേക്ക് പോയി... ""ഹും എല്ലാം ഇണ്ടാക്കാനും ഭദ്ര വേണം ചീത്ത കേൾക്കാനും ഭദ്ര വേണം!"" ചുണ്ട് കോട്ടിയവൾ അടുക്കളയിലേക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കഞ്ഞി വേവുനോക്കുമ്പോൾ കേട്ടു മുറ്റത് ബുള്ളറ്റ് നിർത്തുന്ന ശബ്ദം. **ഇന്ന് ന്താണാവോ കാട്ടുപൂച്ച വൈകിയേ... ന്നെ വൈകിയതിന് ചീത്ത പറയും ആൾക് ഇതൊന്നും ബാധകോം അല്ല! കഞ്ഞി പാത്രത്തിലേക് പകർന്നുകൊണ്ട് ഭദ്ര സ്വയം പറഞ്ഞു. ""എന്താ കുട്ട്യേ നീ വൈകിയേ? ""ഒന്നൂല്യ ന്റെ മുത്തശ്ശി കവല വരെ പോയി. അപ്പോള വിഷ്ണുവിനെ കണ്ടേ. പിന്നെ അവനോട് കുറച്ചു നേരം മിണ്ടീം പറഞ്ഞും ഇരുന്നു"" ഇതന്നല്ലേ ഞാനും ചെയ്തുള്ളു. അപ്പൊ എനിക്ക് മാത്രം കുറ്റം. അപ്പു പറയുന്ന കേൾക്കേ അവൾ പിറുപിറുത്തു. ""സമയം കഴിഞ്ഞ് കണ്ടില്ലെങ്കിൽ പിന്നെ നിക്ക് ആധിയാ."" ""ഞാൻ മേലൊന്ന് കഴുകി വരാം മുത്തശ്ശി..""" ""ഹാ.. ഭദ്രേ കഞ്ഞി വിളമ്പികോളൂ കുട്ടി."" ശെരി മുത്തശ്ശി... അവളുറക്കെ പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കഞ്ഞിയും ചുറ്റരച്ച ചമ്മന്തിയും പപ്പടവും ഒക്കെ ഊണ് മേശയിൽ നിരത്തി അവൾ... അപ്പോളേക്കും അനന്തൻ തലയും തുവർത്തി മേശക്കരുകിൽ എത്തിയിരുന്നു. ""ഹ തല കുളിച്ചോ നീയ് ""ജലദോഷം വരും കുട്ടി. "സാരോല്യ മുത്തശ്ശി " കഞ്ഞി കുടിച് കഴിഞ്ഞ് പത്രങ്ങളുമായി ഭദ്ര അടുക്കളയിലേക് പോയി. ""നാളെ ഞാൻ നേരത്തെ ഇറങ്ങും മുത്തശി. പാടത്തു വിളവെടുക്കാറായി."" ""ശെരി കുട്ടി... ഭദ്രേ പോയി കിടന്നോളു കുട്ടി. "" നാമം ജപിച്ചു അവർ ഉറങ്ങനായി പോയി... അടുക്കള പൂട്ടി ഭദ്രയും......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story