അനന്തഭദ്രം: ഭാഗം 30

anantha badhram

എഴുത്തുകാരി: മയിൽപീലി

അനന്തന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി... ഹൃദയം ദ്രുതഗതിയിൽ മിടിച്ചു. പല ചിന്തകളും ഉള്ളിലൂടെ ഓടിക്കൊണ്ടിരുന്നു. പിന്നീട് ഒരു നിമിഷം വൈകാതെ വെപ്രാളത്തോടെ അവൻ പുറത്തേക്ക് പാഞ്ഞു... ബുള്ളറ്റ് വ്യഗ്രതയോടെ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത്... അതിൽ നിന്ന് ഭദ്ര ഇറങ്ങുന്നത് കണ്ട് അനന്തൻ വണ്ടി സ്റ്റാൻഡിൽ ഇട്ടിറങ്ങി. തന്നെ ചുട്ടെരിക്കാൻ എന്നപോലെ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അനന്തനെ കണ്ടവളുടെ ഉള്ളൊന്നുലഞ്ഞു. ഓട്ടോയ്ക് കാശുകൊടുത്തവൾ മടിച്ച് മടിച്ച് വീടിനടുത്തേക്ക് നടന്നു. """അപ്പു... ഏ.. ട്ടാ.. ഞാ പതർച്ചയോടെ പറഞ്ഞു മുഴുവിക്കും മുൻപേ അനന്തന്റെ കൈകൾ ഭദ്രയുടെ കവിളിൽ പതിഞ്ഞിരുന്നു. ഭദ്ര വേച്ചു പോയി... ""ഞാൻ അപ്പു.. ""വേണ്ട ഒന്നും പറയണ്ട നീ... നിനക്ക് അല്ലെങ്കിലും എല്ലാം തന്നിഷ്ട്ടം അല്ലെ.... ഹേ... മറ്റുള്ളവരുടെ ഫീലിംഗ്സ് എന്താണെന്ന് നിനക്ക് അറിയണോ..?? നിന്നെ കാണാഞ്ഞിട്ട് ഞാൻ ഇത്രെയും നേരം ഏത് അവസ്ഥയിൽ ആയിരുന്നെന്ന് നിനക്ക് അറിയുമോ...?

അറിയുമോന്നു... അവളുടെ തോളിൽ പിടിച്ചുലച്ചുകൊണ്ട് അലറുകയായിരുന്നവൻ...! """വണ്ടി നിലം തൊടിയിക്കാതെയാ ഞാൻ എവിടെ എത്തിയത്. എവിടെ വന്നപ്പോഴും നിന്നെ കാണാനില്ല... അതറിഞ്ഞപ്പോൾ മുതൽ മരിച്ചു ജീവിക്കുകയായിരുന്നു ഇത്രയും നേരം.. ഇപ്പോൾ നിന്നെ കണ്ടപ്പോഴാ എന്റെ ശ്വാസം നേരെ വീണത്.. അറിയുമോ നിനക്ക്...?? നിനക്ക് ഒന്നും അറിയണ്ടല്ലോ... ഹേ... എന്നെ കുറിച്ച് ഒരുവട്ടം എങ്കിലും ചിന്തിച്ചോ നീ..?? അറ്റ്ലീസ്റ്റ് ഒരു ഫോൺ ചെയ്‌ത് പറയാൻ എങ്കിലും? എവിടെ പോയി തിരക്കണം ഞാൻ... അതൊക്കെ തോന്നണം എങ്കിൽ സ്‌നേഹം ഉണ്ടാവണം... ഞാൻ നിനക്ക് ആരുമല്ലല്ലോ... പിന്നെ എന്താ അല്ലെ?? എനിക്ക് നൊന്താലും നിനക്ക് എന്താ..? എല്ലാർക്കും വേണ്ടി ഉരുകി ഉരുകി മടുത്തു...! """അപ്പുവേട്ടാ.. മതി ഒന്നും കേൾക്കണ്ട എനിക്ക്.... എല്ലാത്തിനും ഒരതിരുണ്ട്... ഞാൻ മരിച്ചു പോയാലും നിന്നെ അത് ബാധിക്കില്ല...

നിനക്ക് ഒക്കെയും കടപ്പാടല്ലേ... സ്‌നേഹം അല്ലല്ലോ...! നിന്റെ ഇഷ്ടത്തിന് ന്താന്ന് വച്ചാ ചെയ്തോ... അവസാന വാചകം പറയുമ്പോൾ അനന്തന്റെ കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു... """ഞാൻ എവിടെ പോയാലും വന്നാലും.. വന്നില്ലെങ്കിലും ഇനി ആരും എന്നെ തിരക്കണ്ട...! ദേഷ്യത്തിൽ അത്രയും പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ടാക്കി വേഗത്തിൽ അവൻ അവിടുന്ന് പോയി... അടിച്ചതിനേക്കാൾ ഭദ്രയ്ക് നൊന്തത് അനന്തന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോഴായിരുന്നു.... ഉമ്മറത്ത് നിൽക്കുന്ന മുത്തശ്ശിയെ പോലും നോക്കാതെ ഭദ്ര മുറിയിലേക്കോടി... കട്ടിലിൽ ചെന്ന് തലയണയിൽ മുഖം പൂഴ്ത്തി കരഞ്ഞു. ""തെറ്റ് എന്റെ ഭാഗത്ത് തന്നെയാ... എന്നാലും എന്നെ... ന്നെ ഒന്ന് കേട്ടുകൂടായിരുന്നോ..? മുറിയിൽ ഭദ്രയുടെ എങ്ങലടികൾ ഉയർന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ആഹാരം എടുത്ത് വച്ചിട്ടുണ്ട് അപ്പൂ.... രാത്രിയിൽ അനന്തൻ കുളിച്ചു വന്നപ്പോൾ മുത്തശ്ശി പറഞ്ഞു. ""എനിക്ക് വേണ്ട മുത്തശ്ശി... ""ഭദ്രയും ഒന്നും കഴിച്ചില്ല...രാവിലെ മുറിയിലേക്ക് പോയതാ..! അവനത് വകവയ്ക്കാതെ മുകളിലേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ മുറിയിൽ എത്തുമ്പോൾ ഭദ്ര ഉറങ്ങിയിരുന്നു... കണ്ണുനീര് ഒഴുകിയിറങ്ങിയ പാടുകൾ കവിളിൽ കാണാം... അപ്പോഴാണ് ശരിക്കും അവന്റെ ശ്രദ്ധ കവിളിലേക്ക് പോയത്... അടിച്ച കവിൾ നീരുവന്ന് നീലിച്ചിരിക്കുന്നു... രാവിലെ കണ്ട സാരി തന്നെയാണ് ഇപ്പോഴും. കണ്ണുകൾ ചെറുതായി വീങ്ങിയിട്ടുണ്ട്.... അനന്തൻ അവളുടെ ആരുകിലേക്ക് ഇരുന്നു. കവിളിലേക്ക് തലോടാൻ കൈകൾ നീട്ടി എങ്കിലും രാവിലത്തെ കാര്യം ഓർക്കവേ നീട്ടിയ കൈകൾ പിൻ വലിച്ചു... ലൈറ്റ് അണച്ച് കണ്ണുകൾക്കുമീതെ കൈ വച്ച് കിടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് ഭദ്ര എഴുന്നേൽക്കുമ്പോൾ അനന്തൻ അടുത്തുണ്ടായിരുന്നില്ല.. താഴേക്ക് ഇറങ്ങുമ്പോൾ ആള് കുളിച്ചിട്ട് മുകളിലേക്ക് പോയി... പെട്ടെന്ന് ചായ ഇട്ട് മുറിയിലേക്ക് കൊണ്ട് പോയി... ആള് ഷർട്ട്‌ ഇടുകയായിരുന്നു. ""ചായ... പറഞ്ഞിട്ടും കേൾക്കാത്ത പോലെ മുടിയും ചീകി കണ്ണാടിയിൽ ഒന്ന് നോക്കി ഭദ്രയെ മറികടന്നു പോയി... താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ കസേരയിൽ ഇരുന്ന് ഫോൺ നോക്കുന്നുണ്ടായിരുന്നു... പെട്ടെന്ന് അടുക്കളയിൽ ചെന്ന് അവല് നനച്ചു... അതുമായി ഊണുമേശയിൽ കൊണ്ടു വച്ചു... """മുത്തശ്ശി ഞാൻ ഇറങ്ങുവാ... """പ്രാതൽ.. താനെന്ന് ഒരാൾ അവിടെ നിക്കുന്നെന്ന് പോലും ശ്രദ്ധിക്കാതെ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് പോയവനെ ഭദ്ര വേദനയോടെ നോക്കി... ഉള്ളിൽ കുത്തിവലിക്കുന്നുണ്ടായിരുന്നു... എന്തോ കണ്ണുകൾ നിറഞ്ഞു വന്നു... ഭദ്ര അടുക്കളയിലേക്ക് തിരികെ നടന്നു..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story