അനന്തഭദ്രം: ഭാഗം 31

anantha badhram

എഴുത്തുകാരി: മയിൽപീലി

എന്തോ കണ്ണുകൾ നിറഞ്ഞു വന്നു... ഭദ്ര അടുക്കളയിലേക്ക് തിരികെ നടന്നു.. അവളും പ്രാതൽ കഴിച്ചില്ല... മുത്തശ്ശിക്ക് കൊടുത്തിട്ട് മരുന്നും കൊടുത്തു.. മുത്തശ്ശി അവളോട് ഒന്നും ചോദിച്ചില്ല. വിഷമിപ്പിക്കണ്ടെന്ന് കരുതി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുക്കളയുടെ വാതിലിൽ ഭദ്ര വെറുതേ ഇരുന്നു... കണ്ണുനീര് ശമിക്കുന്നുണ്ടായിരുന്നില്ല... ""ഇതിന് മുൻപൊന്നും അപ്പുവേട്ടൻ മിണ്ടാതെ ഇരുന്നിട്ടില്ല.... നേരത്തെ കുറച്ചൊക്കയെ മിണ്ടുവുള്ളു എങ്കിലും ഒന്നും തോന്നിയിരുന്നില്ല... ഇതിപ്പോൾ ഒരു ദിവസം ആയുള്ളെങ്കിലും ഒരു വർഷം പോലെ തോന്നുന്നു... നേരത്തെ പോലെ ദേഷ്യപ്പെടാൻ വേണ്ടി എങ്കിലും മിണ്ടിയിരുന്നെങ്കിൽ.... ഓരോന്നോർത്തവൾ തല കാൽ മുട്ടിന്മേൽ ചായ്ച്ചിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭദ്രയ്ക് വയ്യെന്ന് പറഞ്ഞു സൂരജിന്റെ വീട്ടിലേക്കുള്ള പോക്ക് തൽകാലം ഒഴിവാക്കിയിരുന്നു... ഉച്ചയ്ക്ക് കഴിക്കാൻ ഇരുന്നപ്പോഴും അനന്തൻ ഭദ്രയെ നോക്കുന്ന കൂടി ഉണ്ടായിരുന്നില്ല... ആ മനസ്സ് അത്രത്തോളം നൊന്തിരിക്കണം... കഴിക്കുന്നതിനിടയിൽ അനന്തന് നെറുകിൽ കയറി... ഭദ്ര പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് അവനു നേരെ നീട്ടി... പക്ഷെ അവൾ നീട്ടിയത് നോക്കാതെ വേറെ ഗ്ലാസിൽ വെള്ളം ഒഴിച്ചവൻ കുടിച്ചു... ഭദ്രയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... കണ്ണു നിറച്ചവൾ അടുക്കളയിലേക്ക് പോയി... അവളുടെ ആ പോക്ക് അവൻ കണ്ടെങ്കിലും ആശ്വസിപ്പിക്കാൻ തോന്നിയില്ല... അവളെ കാണാതിരുന്ന നിമിഷം താൻ അനുഭവിച്ച വേദന എത്രത്തോളം ആയിരുന്നെന്ന് ഓർക്കുമ്പോൾ തന്നെ ജീവൻ പോകുന്ന പോലെ തോന്നി... ആ സമയം തന്റെ നിയന്ത്രണം മുഴുവനായും പോയിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അടുക്കളയിൽ ചെന്നവൾ മുഖം പൊത്തി കരഞ്ഞു. എങ്ങലടികൾ പുറത്തേക്ക് കേൾക്കാതിരിക്കാൻ സാരി തുമ്പുകൊണ്ട് വായ പൊത്തി പിടിച്ചു... അവന്റെ അവഗണന അത്രമേൽ പൊള്ളിക്കുന്നു... നിറഞ്ഞു തൂവുന്ന കണ്ണുകളെ അടക്കി നിർത്താൻ ഒരു പാഴ് ശ്രമം നടത്തി... മുറ്റത് നിന്ന് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്നതും അതാകന്നുപോകുന്ന ശബ്ദവും കേൾക്കാമായിരുന്നു.... തന്റെ സാമിപ്യം ഉള്ളതുകൊണ്ടാകുമോ ഇത്ര നേരത്തെ പോയത്...?? വീണ്ടും ആ പെണ്ണിന്റെ മനസ്സ് നൊന്തു... ആ ദിവസവും വിളക്ക് വയ്ക്കാൻ പോകാനോ മറ്റുള്ള കാര്യങ്ങളിൽ മുഴുകാനോ ഭദ്രയ്ക്ക് കഴിഞ്ഞില്ല... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ അനന്തൻ വരുമ്പോൾ ഭദ്ര മുറിയിൽ ഉണ്ടായിരുന്നില്ല.. തൊട്ടപ്പുറത്തുള്ള അവളുടെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ടു... പേരറിയാത്ത ഒരു നൊമ്പരം അവനനുഭവപ്പെട്ടു..

തന്റെ സാമിപ്യം അവനെ വിഷമിപ്പിക്കും എന്ന് കരുതി അനന്തൻ വരുന്നതിനു മുന്നേ അവൾ തന്റെ മുറിയിലേക്ക് പോയിരുന്നു... തന്നെ കാണാതെ ഉറങ്ങാൻ അവൾക്ക് കഴിയുമോ...?? അല്ലെങ്കിലും അവൾക്ക് എല്ലാം കടപ്പാടല്ലേ... താൻ ഇത്ര നാളും ഈ മുറിയിൽ തനിച്ചായിരുന്നില്ലേ... പിന്നെ എന്തിനാണിപ്പോൾ..? എന്നും ഉറക്കത്തിൽ ആണെങ്കിൽ പോലും തന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങുന്നവളെ ഓർമ്മ വന്നു... അവളുടെ സാമിപ്യം ഇല്ലാത്തത് എന്തോ ശ്വാസംമുട്ടിക്കും പോലെ... സ്വയം ഓരോന്ന് ഓർത്തുകൊണ്ടും പരിഭവിച്ചുകൊണ്ടും അനന്തനും... മനസ്സിലെ അതെ പിരിമുറുക്കത്തോടെ ഭദ്രയും ഇരു മുറികളിലായി ഒരേ മനസ്സോടെ ഉറങ്ങാനാവാതെ കിടന്നു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story