അനന്തഭദ്രം: ഭാഗം 33

anantha badhram

എഴുത്തുകാരി: മയിൽപീലി

കണ്ണിലാകെ ഇരുട്ട് കേറിയതും ആ അലർച്ചെയോടൊപ്പം ഭദ്ര ബോധം മറഞ്ഞ് വിഷ്ണുവിന്റെ കൈകളിലേക്ക് കുഴഞ്ഞ് വീണിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"അപ്പുവേട്ടാ..... ഒരു ഞെട്ടലോടെ ഭദ്ര ഉണർന്നു.... അവളാകെ വിയർത്തു കുളിച്ചിരുന്നു... ആകെ ഒരു പരവേശം... തൊണ്ട ഒക്കെ വരളുന്ന പോലെ... ഒക്കെയും സ്വാപ്നമാണോ സത്യമാണോ എന്ന് അറിയാതെ അവളുടെ മനസ്സ് കുഴങ്ങി. ഉള്ളിൽ ഒരു അഗ്നിപർവ്വതം തന്നെ തിളച്ചു മറിയുന്നുണ്ടായിരുന്നു . സെറ്റിയിൽ ചാരിയിരുന്ന് അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. അവൾ ചുറ്റും നോക്കി. ഇല്ല സ്വപ്നം തന്നെ... നേരിയ ഒരാശ്വാസം അവളെ പൊതിയുന്നതുപോലെ തോന്നി. എങ്കിലുംതൊട്ടടുത്ത നിമിഷം അനന്തൻ വന്നിട്ടില്ല എന്ന സത്യം അവളിൽ വീണ്ടും ഭയം നിറച്ചു... സ്വപ്നനമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഹൃദയം അതിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി.... അപ്പോഴാണ് വാതിലിൽ മുട്ട് കേൾക്കുന്നത്... സ്വപ്നത്തിലെ പോലെ എന്തെങ്കിലും ആണെങ്കിൽ...? തനിക്ക് താങ്ങാൻ ആകുമോ??

സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് വർധിച്ച ഹൃദയമിടിപ്പോടെ അവൾ വാതിൽ തുറന്നു... മുന്നിൽ അനന്തനെ കണ്ടതും നഷ്ടപ്പെട്ടതെന്തോ തിരികെ കിട്ടിയ പോലെ അവനെ പൂണ്ടടക്കം പുണർന്നിരുന്നവൾ...! വാതിൽ തുറന്നതും ശക്തമായി എന്തോ തന്നെ വരിഞ്ഞു മുറുക്കിയതും.. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അനന്തൻ തരിച്ചു നിന്നു. """ അപ്പു.. പ്പു അപ്പുവേട്ടാ.. ന്നെ.. ന്നെ വി.. വിട്ട് പോകല്ലേ.... ന്നോട് പൊ പൊറുക്കണേ... വിട്ടുപോകല്ലേ അപ്പുവേട്ട... നെഞ്ചിൽ മുഖമിട്ടുരസി മുറിഞ്ഞു പോകുന്ന വാക്കുകളെ പെറുക്കി കൂട്ടി പറയുന്നവളെ അനന്തൻ അമ്പരപ്പോടെ നോക്കി... അവളുടെ ചുടു കണ്ണുനീർ അവന്റെ ഷർട്ടിനെ നനയിക്കുന്നതവൻ അറിയുന്നുണ്ടായിരുന്നു.... ""ഭദ്രേ... കാര്യം അറിയാൻ അവളെ അടർത്തി മാറ്റാൻ അവനൊരു ശ്രമം നടത്തി.. ഒരിഞ്ചു പോലും വിട്ടുമാറാതെ ഉടുമ്പ് കണക്കെ മുറുകെ പിടിച്ചിരിക്കുന്നവളെ കാണെ അവനിൽ വെപ്രാളം ഉണ്ടായി... """വിട്ടു പോകല്ലേ അപ്പുവേട്ട... നിക്ക് നിക്കാരൂല്ല.... """ഭദ്രേ... വീണ്ടും പതം പറഞ്ഞ് കരയുന്നവളെ ബലത്തിൽ അടർത്തി മാറ്റി മുഖം പിടിച്ചുയർത്തി...

"""എന്താടാ... എന്ത് പറ്റി...??? അപ്പോഴും അവൾ എങ്ങലടിച്ചു കരയുകയായിരുന്നു... മുഖം ഒക്കെ ചുവന്ന് ഒരുവിധം ആയിട്ടുണ്ട്... അനന്തനവളെ ചേർത്ത് പിടിച്ച് അകത്തേക്ക് കൊണ്ട് പോയി സെറ്റിയിൽ ഇരുത്തി... ഭദ്ര അപ്പോഴും അവന്റെ ഷർട്ടിൽ ഉള്ള പിടുത്തം വിട്ടിരുന്നില്ല. """ഭദ്രേ... എന്നെ നോക്ക് മോളെ... എന്തിനാ കരയുന്നെ....?? """അപ്പുവേട്ടൻ പോവില്ലലോ.....?? """ഞാൻ... ഞാൻ എവിടെ പോകാനാ?? നിന്റെ അടുത്ത് തന്നെ ഉണ്ട്... കണ്ണുനിറച്ച് തന്നെ പ്രതീക്ഷയോടെ നോക്കുന്നവളുടെ മുഖം കാണെ അവനാ പെണ്ണിനോട് അതിയായ വാത്സല്യം തോന്നി.. """എന്താ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ...?? പേടി നിഴലിച്ച അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ ചോദിച്ചു... """പിന്നെന്ത് പറ്റി...? നിഷേധാർത്ഥത്തിൽ തലയാട്ടുന്നവളോട് അവൻ വീണ്ടും കാര്യം അറിയാൻ ചോദിച്ചു. അവളുടെ ആ കണ്ണുനീർ അവനെ അത്രമേൽ നോവിച്ചിരുന്നു....! ""നിക്ക്... നിക്ക് പേടിയാ... ന്നെ വിട്ട് പോകു.. മോ.. ന്ന്. എങ്ങലടി കാരണം അവളുടെ ശബ്ദം മുഴുവൻ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല...

തന്റെ പിണക്കം ആകുമോ കാര്യം എന്നവൻ ചിന്തിച്ചു.... """ഇവിടിരിക്ക് ഏട്ടൻ വെള്ളം കൊണ്ട് വരാം... കരഞ്ഞു ക്ഷീണിച്ചവളെ നോക്കി പറഞ്ഞ് കൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും... പോകാൻ സമ്മതിക്കാതെ അവൾ അവന്റെ കയ്യിൽ ഇറുകെ പിടിച്ചിരുന്നു... """ഭദ്രേ... എന്താണെങ്കിലും എന്നോട് പറ... """ഞാൻ... ഞാൻ സ്വ സ്വപ്‌നം കണ്ടു...അപ്പുവേട്ടൻ ന്നെ.. ന്നെ വിട്ട് പോയെന്ന്... ഒരിക്കലും വരാത്ത പോ.. പോലെ.. പോയെന്ന്... ന്റെ... ന്റെ .. ജീവൻ ഇല്ലാണ്ടായി പോയി അപ്പുവേട്ടാ... """അത് പറഞ്ഞവൾ ഉറക്കെ കരഞ്ഞു... അത് കേൾക്കെ അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... തൊട്ടടുത്ത നിമിഷത്തിൽ അനന്തനവളെ ഇറുകെ പുണർന്നു... """ഇല്ലടാ... ഏട്ടൻ എങ്ങും പോകില്ല... നിന്നെ വിട്ട് ഞാൻ എവിടെ പോകാനാ...?? ഇടറിയ സ്വരത്തോടെ അവൻ പറഞ്ഞു. അവളുടെ എങ്ങലുകൾ ഒന്നടങ്ങും വരെ അനന്തൻ അവളുടെ തലയിൽ തഴുകി അശ്വസിപ്പിച്ചുകൊണ്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ഭദ്രേ... """ഹ്മ്മ്... നെഞ്ചിൽ നിന്ന് മുഖം ഉയർത്താതെ തന്നെ അവൾ മൂളി... ശബ്ദം നന്നായി അടഞ്ഞിരുന്നു. """ഒത്തിരി പേടിച്ചല്ലേ...?? ""ഹ്മ്മ്... എന്താ അപ്പുവേട്ടൻ താമസിച്ചേ..?? ആ ചോദ്യത്തിൽ പരിഭവം നിഴലിച്ചിരുന്നു... """ബൈക്ക് വഴിയിൽ വച്ച് കേടായി.. അതാ താമസിച്ചത്... """ഞാൻ കൊറേ തവണ വിളിച്ചു... '""ഫോണിലെ ചാർജ് തീർന്നുപോയി. ""സോറി പെണ്ണേ... ഇനി ഇങ്ങനെ ഉണ്ടാകാതെ നോക്കിക്കൊള്ളാം..! ഒന്നും മിണ്ടാതെ ഇരിക്കുന്നവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ പറഞ്ഞു. ആ നെഞ്ചിലെ ചൂടിൽ അവൾ ഒന്നുകൂടി ചേർന്നിരുന്നു. ആ ചേർത്ത് പിടിക്കലിൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ ഇത്ര ദിവസത്തെ പരിഭവങ്ങളും... പതിയെ അവളെ നേരെ ഇരുത്തിയവൻ. ""എന്നോടുള്ള ദേഷ്യം പോയോ...?? ഞാൻ മനഃപൂർവ്വം അല്ല അപ്പുവേട്ട അന്നത്തെ സാഹചര്യത്തിൽ... മുഖം കുനിച്ചവൾ പറയാൻ തുടങ്ങി. """എല്ലാം ഞാനറിഞ്ഞു ഭദ്രേ... അവള് പറഞ്ഞ് മുഴുവനാക്കും മുൻപേ അവൻ പറഞ്ഞു. അവൾ എങ്ങനെ എന്ന ഭാവത്തിൽ അവനെ തലയുയർത്തി നോക്കി. """വിഷ്ണു രാവിലെ പറഞ്ഞു ഒക്കെയും...

അപ്പോഴേ നിന്റെ അടുത്തേക്ക് വരാനിരുന്നതാ... ഓരോ തിരക്കിൽ പെട്ടുപോയി... """ഒത്തിരി നൊന്തോ...?? അടിച്ച കവിളിൽ ഒന്ന് തലോടിക്കൊണ്ടവൻ നിറഞ്ഞ കണ്ണാലെ ചോദിച്ചു.. ""മ്മ് ഹമ് അവന്റെ നിറഞ്ഞ കണ്ണ് കാണെ കവിളിൽ താങ്ങിയ കൈകളിൽ പിടിച്ചവൾ ഇല്ലെന്ന് തലയനക്കി ... സത്യത്തിൽ ആ ഒരു ചോദ്യം മതിയായിരുന്നവളുടെ ഉള്ള് നിറയാൻ...! """എന്നോട് ക്ഷെമിക്ക് പെണ്ണേ.. ഞാൻ കാര്യം അറിയാണ്ട്... നിന്നെ കാണാതായപ്പോൾ... """ഇങ്ങനെ ഒന്നും പറയണ്ട അപ്പുവേട്ട... എന്നെ തല്ലാനുള്ള എല്ലാ അവകാശവും അപ്പുവേട്ടനുണ്ട്... ഞാൻ പറയാതെ പോയിട്ടല്ലേ...? എന്ത് പറയണം എന്നറിയാതെ മുഖം കുനിക്കുന്നവന്റെ താടിയിൽ പിടിച്ചുയർത്തി അവൾ പറഞ്ഞു. അവൻ വീണ്ടും അവളെ നെഞ്ചോട് ചേർത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"ഭദ്രേ... കുറെ നേരം അങ്ങനെ തന്നെ ഇരുന്നതിന് ശേഷം അവൻ വിളിച്ചു... ""കിടക്കണ്ടേ...? സമയം ഒരുപാടായി..! ""അയ്യോ അപ്പുവേട്ടൻ ഒന്നും കഴിച്ചില്ലല്ലോ..? എന്തോ ഓർത്തപോലെ അവൾ ചോദിച്ചു. "''വിശക്കുന്നില്ല.. നീ കഴിച്ചായിരുന്നോ..?? """വിശന്നില്ല.

""'സത്യം. അവൻ ഒന്നുകൂടി തറപ്പിച്ചു നോക്കുന്നത് കണ്ടവൾ പറഞ്ഞു. അവളെ ചേർത്ത് പിടിച്ചവൻ മുറിയിലേക്ക് നടന്നു. ഭദ്ര ഒത്തിരി ക്ഷീണിച്ചിരുന്നു... കിടന്നപ്പോൾ തന്നെ അവൾ മയക്കത്തിലേക്ക് വീണിരുന്നു. വേഷം മാറി ലൈറ്റ് അണച്ച് അവനും അവൾക്കൊപ്പം ചേർന്നു കിടന്നു. തന്നോടവൾക്കുള്ള സ്‌നേഹം ഓർക്കേ അവന്റെ ഉള്ളിൽ ഒരു തണുപ്പനുഭവപെട്ടു. അതിന്റെ പ്രതിഫലനം എന്നോണം ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിടർന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """പോകല്ലേ അപ്പുവേട്ട... അവളുടെ ശബ്ദം കേൾക്കെ പകുതി ഉറക്കത്തിൽ കിടന്ന അവൻ ഞെട്ടി ഉണർന്നു... ""ഭദ്രേ... വെപ്രാളത്തോടെ അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടു. കണ്ണുകൾ അടഞ്ഞിട്ടു തന്നെയാണ്... ബെഡ്ഷീറ്റിൽ മുറുകെ പിടിച്ചിട്ടുണ്ട്.... നേരത്തത്തെ പേടി അവളെ പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് അനന്തന് മനസ്സിലായി. ""ഭദ്രേ... അവൻ അവളോട് ചേർന്നിരുന്ന് തട്ടി വിളിച്ചു... """അപ്പുവേട്ടൻ... """ഞാൻ എവിടെ തന്നെ ഉണ്ടടാ... ഏട്ടൻ എങ്ങും പോകില്ലാ... അവളെ തന്റെ നെഞ്ചിൽ കയറ്റി കിടത്തി ഒരുകൈയ്യാൽ ചേർത്ത് പിടിച്ചവൻ കിടന്നു... അവന്റെ സാമിപ്യം അറിഞ്ഞ പോലെ അവളാ നെഞ്ചിലേക്ക് പതുങ്ങി... തന്റെ അഭാവം അവളിൽ എന്തുമാത്രം വേദന ഉണ്ടാക്കുമെന്ന് തിരിച്ചറിയുകയായിരുന്നു അവനപ്പോൾ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story