അനന്തഭദ്രം: ഭാഗം 34

anantha badhram

എഴുത്തുകാരി: മയിൽപീലി

തന്റെ അഭാവം അവളിൽ എന്തുമാത്രം വേദന ഉണ്ടാക്കുമെന്ന് തിരിച്ചറിയുകയായിരുന്നു അവനപ്പോൾ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തന്റെ നെഞ്ചിൽ പൊള്ളുന്ന ചൂട് അനുഭവപ്പെട്ടപ്പോഴാണ് അനന്തൻ രാവിലെ ഉണർന്നത്... കിടത്തിയ കിടപ്പിൽ ഒന്ന് ചലിക്കപോലും ചെയ്യാതെ തന്റെ നെഞ്ചോടോട്ടി കിടക്കുന്ന ഭദ്രയെ അവൻ കൗതുകത്തോടെ നോക്കി. ഇടത് കൈകൊണ്ട് അവളുടെ നെറ്റിയിൽ തൊട്ടു നോക്കി. പൊള്ളുന്ന ചൂടാണ്.... ഇന്നലെ കരഞ്ഞതിന്റെ ആകണം. അവൻ മെല്ലെ അവളെ ബെഡിൽ ഇറക്കി കിടത്തി. രാത്രി മുഴുവൻ കൈ അതുപോലെ വച്ചിരുന്നത് കൊണ്ട് ചെറിയ വേദന ഉണ്ടായിരുന്നു. """ഭദ്രേ... അവൻ അവളെ തട്ടി വിളിച്ചു. ഒന്നുകൂടി ചുരുണ്ടുകൂടുന്നതല്ലാതെ അവൾ കണ്ണ് തുറന്നില്ല. മുടിയൊക്കെ പാറിപ്പറന്ന് കിടപ്പുണ്ട്. അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് മുണ്ട് ഒന്നുകൂടി മുറുക്കി ഉണ്ടുത്തു. വേഗത്തിൽ എഴുന്നേറ്റ് താഴേക്ക് കുളിക്കാനായി പോയി. ""ഭദ്ര എണീറ്റില്ലേ അപ്പൂ... കുളി കഴിഞ്ഞ് വരുമ്പോൾ മുത്തശ്ശി ഉമ്മറത്തുണ്ടായിരുന്നു.

"""ഇല്ല അവൾക്ക് നല്ല ചൂടുണ്ട് പനിയായെന്ന് തോന്നുന്നു.. ഒന്ന് ഹോസ്പിറ്റലിൽ കാണിക്കാം. എന്തോ ഇന്നലെ ഉണ്ടായ സംഭവങ്ങൾ അവൻ അവരോട് പറഞ്ഞില്ല. ""ഹ്മ്മ് എന്നാ പെട്ടെന്ന് ആകട്ടെ... ""ആഹ് മറുപടിയായി ഒന്ന് മൂളിയിട്ട് അവൻ മുകളിലേക്ക് പോയി അനന്തൻ മുറിയിലേക്ക് ചെല്ലുമ്പോഴും ഭദ്ര അതേ കിടപ്പായിരുന്നു. അനന്തൻ തല തുവർത്തികൊണ്ട് തന്നെ ഫോൺ എടുത്ത് വിഷ്ണുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു... ""ഹലോ ... """വിഷ്ണു നീ വീട്ടിൽ എത്തിയോ...?? """ആഹ് രാവിലെ തന്നെ വന്നെടാ.. """എങ്കിൽ നീ ആ കാർ ഒന്നെടുത്തിട്ട് വരാമോ..?? ഭദ്രയ്ക്ക് നല്ല പനി ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ട് പോകാനാ.. """ഞാൻ ദാ വരുന്നെടാ.. കാൾ വച്ചതും തോർത്ത്‌ കസേരയിൽ വിരിച്ചവൻ അവളുടെ അടുക്കലേക്ക് ഇരുന്നു. ""ഭദ്രേ... ഭദ്രേ... ഒന്ന് ഞരങ്ങിക്കൊണ്ടവൾ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു... കണ്ണുകളൊക്കെ നന്നേ വീർത്തിട്ടുണ്ട്. തല വേദനിച്ചിട്ടവൾ തലയിൽ തടവികൊണ്ടിരുന്നു. ശരീരത്തിലെ ചൂട് കാരണം അവൾക്ക് പൊള്ളുന്ന പോലെ തോന്നി. """ഭദ്രേ എഴുന്നേറ്റേ... ഹോസ്പിറ്റലിൽ പോകാം """

എനിക്ക് കുഴപ്പം ഇല്ല അപ്പുവേട്ട.. ചുക്ക് കാപ്പി കുടിച്ചാ മാറിക്കോളും... അവശതയോടെ അവൾ പറഞ്ഞൊപ്പിച്ചു. """പറയുന്ന കേട്ടാൽ മതി എഴുന്നേൽക്ക് .. പറയുന്നതിനൊപ്പം അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. അവൾക്ക് ശരീരം ഒക്കെ വേദന എടുക്കുന്നുണ്ടായിരുന്നു.. അനന്തൻ അവളെ കട്ടിലിൽ ചാരി ഇരുത്തി. എന്നിട്ട് മുറിക്ക് അകത്തുള്ള ബാത്‌റൂമിൽ നിന്ന് വേറെ ഒരു തോർത്തെടുത്ത് നനച്ചു വന്നു. സന്ധ്യ കഴിഞ്ഞാൽ മാത്രം മുറിയിലെ കുളിമുറിയാണ് ഉപയോഗിക്കാറ്. അല്ലാത്തപ്പോഴൊക്കെ കുളത്തിലാണ് കുക്കിയൊക്കെ. നനച്ച തോർത്തെടുത്ത് അവളുടെ മുഖവും കൈയ്യുമൊക്കെ അവൻ തന്നെ തുടച്ചുകൊടുത്തു. ചെറുതായി അടഞ്ഞുപോകുന്ന കണ്ണുകൾ കൊണ്ട് ഭദ്ര അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. തോർത്ത്‌ മാറ്റി വച്ച് അവൻ അവൾക്കരുകിൽ വന്നു. അവൻ ചെയ്യുന്നതൊക്കെ അവൾ കൗതുകത്തോടെ നോക്കി. മുടിയിലെ ജടയൊക്കെ അവൻ കൈക്കൊണ്ട് കോതിക്കളഞ്ഞു. ശേഷം അവൻ മേശക്കരുകിൽ നിന്ന് ഒരു ഹെയർബാന്റും ചീപ്പും എടുത്ത് വന്നു. അവളുടെ മുടി ചീകി ഹെയർബാന്റ് വച്ച് അവൻ കെട്ടികൊടുത്തു.

അവനിതൊക്കെ അറിയാമായിരുന്നോ എന്നായിരുന്നു അപ്പോൾ അവളുടെ ചിന്ത...! പുറത്ത് കാറിന്റെ ഹോൺ കേട്ടപ്പോൾ അനന്തൻ അവളെ കോരി എടുത്ത് താഴേക്ക് നടന്നു. പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവൾ ഞെട്ടിയിരുന്നു. എന്നാൽ അവന്റെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. ""മുത്തശ്ശി പോയിട്ട് വരാം... ഉമ്മറത്ത് വിഷ്ണുവിനോട് സംസാരിച്ച് നിൽക്കുന്ന മുത്തശ്ശിയോട് പറഞ്ഞവൻ അവളെ കാറിലേക്ക് ഇരുത്തി. മുത്തശ്ശി മറുപടിയായി തലയനക്കി. """എന്താണ് വായാടി നാക്ക് ആരെങ്കിലു പിടിച്ച് കെട്ടിയോ..?? അവളെ വെറുതേ ദേഷ്യം പിടിപ്പിക്കാനായി അവൻ ചോദിച്ചു. ഒന്നും മിണ്ടാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് അവൾ അവനെ ചുണ്ട് പുറത്തേക്ക് ഉന്തിച്ചുകൊണ്ട് നോക്കി. അത് കണ്ടവൻ വായ പൊത്തി ചിരിച്ചു. """നിനക്ക് എന്താണ് വിഷ്ണു വെറുതേ അവളെ വഴക്കുണ്ടാക്കാൻ... അനന്തൻ അത് പറഞ്ഞതും വയ്യെങ്കിലും അവൾ വിഷ്ണുവിനെ നോക്കി നാക്ക് നീട്ടി കാണിച്ചു..

"""യ്യോ അപ്പോഴേക്കും കെട്ടിയോൻ വന്നു ചോദിക്കാൻ... നമ്മളില്ലേ...! വിഷ്ണു അത് പറഞ്ഞതും അനന്തൻ അവനെ കണ്ണ് കൂർപ്പിച്ച് നോക്കിയിട്ട് കാറിലേക്ക് കയറി.കൂടെ വിഷ്ണുവും... ""വണ്ടിയെടുക്കടാ... വണ്ടിയിൽ കയറിയിട്ടും നിശബ്ദം ആയി പരസ്പരം കോക്രി കാട്ടുന്ന ഭദ്രയേയും വിഷ്ണുവിനെയും നോക്കി അനന്തൻ ഗൗരവത്തിൽ പറഞ്ഞു. """രണ്ടും കണക്കാ.... വയ്യാതിരുന്നിട്ടും വഴക്കുണ്ടാക്കുന്ന ഭദ്രയെ അനന്തൻ കൂർപ്പിച്ചുനോക്കി. അതോടെ ഭദ്രയും വിഷ്ണുവും നല്ല കുട്ടികളായി. എന്നിട്ട് പരസ്പരം നോക്കി ചുണ്ട് കോട്ടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡ്യൂട്ടി ഡോക്ടർ ഉണ്ടായിരുന്നു. കുറച്ച് മരുന്നിന് എഴുതി കൊടുത്തു. """ഒരു ഇൻജെക്ഷൻ കൂടി എഴുതിയിട്ടുണ്ട്. പ്രിസ്ക്രിപ്ഷൻ പേപ്പറിൽ മരുന്നിന് ശേഷം ഇൻജെക്ഷൻ കൂടി എഴുതിക്കൊണ്ട് ഡോക്ടർ പറഞ്ഞു. അത് കേട്ട ഉടനെ ഭദ്രയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു. """അപ്പുവേട്ട... വേണ്ടെന്ന് പറ.. അനന്തന്റെ കയ്യിൽ തോണ്ടി കൊണ്ട് ഭദ്ര പതിയെ പറഞ്ഞു.... അനന്തൻ അവളെ കണ്ണുരുട്ടി നോക്കി. """ഇന്ന് റസ്റ്റ്‌ എടുത്തോളൂ വേറെ കുഴപ്പം ഒന്നുമില്ല. "

""ശരി ഡോക്ടർ... ഡോക്ടറിന്റെ കയ്യിൽനിന്നും പ്രിസ്ക്രിപ്ഷൻ പേപ്പർ വാങ്ങി അവൻ ഭദ്രയുമായി കൺസൽട്ടിങ്ങ് റൂമിന് പുറത്തിറങ്ങി. """അപ്പുവേട്ട... പ്ലീസ് എനിക്ക് ഇൻജെക്ഷൻ വേണ്ട... ഇൻജെക്ഷൻ റൂമിലേക്ക് പോകും വഴി ഭദ്ര അവനോട് ദയനീയമായി പറഞ്ഞുകൊണ്ടിരുന്നു.ഒപ്പം വിഷ്ണുവും ഉണ്ടായിരുന്നു. അവൻ അതൊന്നും കേൾക്കാതെ അവളെ ഇൻജെക്ഷൻ റൂമിൽ കൊണ്ടുപോയി. രാവിലെ ആയതുകൊണ്ട് തിരക്ക് കുറവായിരുന്നു. നഴ്സ് സിറിഞ്ചുകൊണ്ട് വരുന്നത് കണ്ട് ഭദ്ര ഇരുന്ന സ്റ്റൂളിൽ നിന്ന് ചാടി എഴുന്നേറ്റു. അപ്പോൾ തന്നെ അനന്തൻ അവളെ അവിടെ പിടിച്ചിരുത്തി. ഭദ്ര അവനെ ചുണ്ട് പുളുത്തി നോക്കി. വിഷ്ണു ഇൻജെക്ഷൻ റൂമിന് പുറത്ത് നിന്ന് അവളെ നോക്കി ഇപ്പം കിട്ടും ഇപ്പം കിട്ടും എന്ന് മുഖം കൊണ്ട് കാണിച്ചുകൊണ്ടിരുന്നു. അനന്തൻ നോക്കുന്നത് കണ്ടതും വിഷ്ണു എങ്ങോട്ടോ നോക്കി ഭിത്തിയിലെ പെയിന്റ് ചുരണ്ടികൊണ്ടിരുന്നു. എന്തുകൊണ്ടോ ഒക്കെയും കണ്ടവന് ചിരി വന്നു. വന്ന ചിരി അനന്തൻ ചുണ്ടിൽ കടിച്ചമർത്തി.

നഴ്സ് സിറിഞ്ച് കുത്താൻ തുടങ്ങിയതും ഭദ്ര അടുത്തിരുന്ന അനന്തന്റെ കൈകളിൽ നഖം അമർത്തി. കണ്ണുകൾ ഇറുക്കി അടച്ചു. ചെറുതായി ഒന്ന് തുറന്നു നോക്കിയതും തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന അനന്തന്റെ കണ്ണുകളിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി നിന്നു...... ഭദ്ര അവന്റെ കണ്ണുകളിലെ ആഴം തിരഞ്ഞുകൊണ്ടിരുന്നു. """കഴിഞ്ഞു. നഴ്സ് അത് പറഞ്ഞപ്പോഴാണ് ഇരുവരും നോട്ടം പിൻവലിച്ചത്. രണ്ടുപേർക്കും എന്തോ ജാള്യത തോന്നി. ഇൻജെക്ഷൻ എടുത്തത് പോലും അവൾ അറിഞ്ഞിരുന്നില്ല.... ഒരു പുഞ്ചിരി അവനായി അവളുടെ ചുണ്ടിൽ മൊട്ടിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""പോകടാ... റൂമിന് വെളിയിൽ ഇറങ്ങിയതും പുറത്ത് കസേരയിൽ ഇരുന്ന് ഫോൺ നോക്കികൊണ്ടിരുന്ന വിഷ്ണുവിനെ നോക്കി അനന്തൻ പറഞ്ഞു. പിന്നെ എല്ലാരും കൂടെ ആശുപത്രിയിൽ നിന്നിറങ്ങി. പോകും വഴി കടയിൽ കയറി ഭദ്രയ്ക്ക് ചായ വാങ്ങി കൊടുത്തു. കൊണ്ട് വച്ച ചായയെ കുടിക്കാതെ നോക്കി ഇരിക്കുന്നവളെ അവൻ എന്തെന്ന ഭാവത്തിൽ നോക്കി.

ചായയിൽ നോക്കി ചുണ്ട് പുളുത്തുന്നത് കാണെ അവൻ കുടിച്ച ചായ ഗ്ലാസിലേക്ക് അവളുടെ ചായ ഒഴിച്ച് ആറ്റി അവൾക്ക് കൊടുത്തു. അവൻ നീട്ടിയ ചായ അവൾ സന്തോഷത്തോടെ വാങ്ങി കുടിച്ചു. ഒരു കൊച്ചുകുട്ടിയെ പോലെ ചായ കുടിക്കുന്നവളെ അവൻ ഡെസ്കിൽ വച്ച കൈകൊണ്ട് താടയ്ക്ക് താങ്ങി ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു. അവരെ രണ്ടു പേരെയും വീട്ടിലാക്കി വിഷ്ണു തിരികെപ്പോയി.... ഇൻജെക്ഷൻ എടുത്തത് കൊണ്ട് ഭദ്രയ്ക് ചെറിയ ആശ്വാസം ഉണ്ടായിരുന്നു. മുത്തശ്ശി അവരെ നോക്കി ഉമ്മറത്ത് കസേരയിൽ ഇരുപ്പുണ്ടായിരുന്നു. അനന്തൻ അവളെ റൂമിൽ കൊണ്ടാക്കി... മുത്തശ്ശി അവർ വന്നപ്പോഴേക്കും കഞ്ഞി ഉണ്ടാക്കിയിരുന്നു... അവൾക്ക് കഞ്ഞി കൊടുത്ത് മരുന്നും കൊടുത്ത് റസ്റ്റ്‌ എടുക്കാൻ പറഞ്ഞ് അവൻ താഴേക്ക് പോയി... കുറച്ച് നേരം മയങ്ങിയിട്ട് വെള്ളം കുടിക്കാൻ ദാഹിച്ചപ്പോൾ ഭദ്ര താഴേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു. അടുക്കള വാതിൽ എത്തിയപ്പോൾ അവൾ അറിയാതെ തന്നെ അവിടെ നിന്നു പോയി. അടുക്കളയിലെ കാഴ്ച കണ്ട് അവളെറിയാതെ വായ്ക്ക് മേൽ കൈവച്ച് കണ്ണുംമിഴിച്ച് നിന്നുപോയി..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story