അനന്തഭദ്രം: ഭാഗം 35

anantha badhram

എഴുത്തുകാരി: മയിൽപീലി

അടുക്കളയിലെ കാഴ്ച കണ്ട് അവളെറിയാതെ വായ്ക്ക് മേൽ കൈവച്ച് കണ്ണുംമിഴിച്ച് നിന്നുപോയി.... ഭദ്ര കട്ടളപ്പടിയിലേക്ക് ചാരി ഉള്ളിലെ കാഴ്ച നോക്കി നിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അപ്പുവേട്ടൻ തകൃതിത്തെയ്യ് ആയി പാചകം ചെയ്യുവാണ്... ഒരു ഇന്നർ ബനിയനും കാവിമുണ്ടും ആണ് വേഷം... തലയിൽ ഒരു തോർത്ത്‌ കെട്ടിയിട്ടുണ്ട്. അടപ്പത്ത് എന്തോ തിളക്കുന്നുണ്ട്... സാമ്പാർ ആണെന്ന് തോന്നുന്നു... നല്ല മണം വരുന്നു... നിലത്താകെ ഉള്ളിയുടെ തൊലി പൊളിച്ചത് ഇട്ടിരിക്കുവാണ്.. മുഖത്തൊക്കെ മഞ്ഞപ്പൊടി കുറച്ച് അങ്ങങ്ങായി പറ്റി ഇരിപ്പുണ്ട്... കയ്യിൽ നേന്ത്രക്കായ ഇട്ട് അമ്മാനമാടി കളിക്കുന്നുണ്ട്... മെഴുക്കുപുരട്ടിക്ക് വേണ്ടി ആണെന്ന് തോന്നുന്നു. ചൂളം അടിച്ചുകൊണ്ടാണ് പാചകം. ടപ്പകളൊക്കെ ഓരോന്ന് തുറന്ന് മണത്തു നോക്കുന്നുണ്ട്... നോക്കുമ്പോഴുണ്ട് മണം അറിയാണ്ട് ആണെന്ന് തോന്നുന്നു ഉലുവ തൊട്ട് നാക്കിൽ വച്ചു. കയ്പ്പുകൊണ്ട് അപ്പൊ തന്നെ തുപ്പി. അറിയാതെ ചിരിച്ചു പോയി. ശബ്ദം കേട്ട് അപ്പുവേട്ടൻ വാതിൽക്കലേക്ക് നോക്കി. """നീ ഇവിടെ എന്ത് ചെയ്യാ.. ഒളിഞ്ഞു നിന്ന് എന്റെ പാചകത്തിന്റെ സീക്രട്ട് നോക്കുവാ...??? ""

"വെറുതേ ഒന്ന് ചുണ്ട് കൊട്ടി ചെന്ന് സ്ലാബിന് മുകളിൽ കയറി ഇരുന്നു... മണം പിടിച്ച് സൂപ്പർ എന്ന് കാണിച്ചപ്പോൾ ചിരിക്കുന്നുണ്ട്... അപ്പുവേട്ടൻ ക്യാരറ്റ് അറിഞ്ഞു തുടങ്ങി. സ്ലാബിൽ ഇരുന്നുകൊണ്ട് തന്നെ ഓരോ പീസ് ആയിട്ട് എടുത്ത് വായിലിട്ടു. ആള് കൂർപ്പിച്ചു നോക്കുന്നുണ്ട്.... പെട്ടെന്ന് ഒരു കുസൃതി തോന്നി. അടുത്തിരുന്ന മഞ്ഞൾപ്പൊടി ടപ്പ അപ്പുവേട്ടൻ കാണാതെ കൈയ്യിലെടുത്തു. എന്നിട്ട് കുറച്ച് എടുത്ത് കയ്യിൽ ഒളിപ്പിച്ചു. """അപ്പുവേട്ട... ദേ മുഖത്ത് എന്തോ ഇരിക്കുന്നു... അപ്പുവേട്ടൻ തുടക്കുന്നുണ്ട്.. """അവിടെ അല്ല ഇവിടെ .... ഇടത്തെ കവിളിന്റെ അവിടെയും ഇവിടെയും ആയി തൊട്ട് കാണിച്ചു... "" പോയോ...?? """ഇല്ലന്നെ എങ്ങോട്ട് വാ ഞാൻ തുടച്ച് തരാം... അടുത്തേക്ക് വന്നപ്പോൾ കൈയ്യിലുള്ള മഞ്ഞൾപൊടി കവിളിലേക്ക് തേച്ചു... കണ്ടപ്പോൾ ചിരി വന്നു. ഞെട്ടി ഗൗരവത്തോടെ കവിളിലേക്ക് തൊട്ട് നോക്കി... പതിയെ ആ കണ്ണിലെ ഭാവം മാറുന്നത് കണ്ടപ്പോൾ ചിരി താനേ നിന്നു.. പൊടുന്നനെ സ്ലാബിലേക്ക് ചേർന്ന് നിന്ന് ഇടുപ്പിലൂടെ ഒരുകൈയ്യാൽ അനന്തൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ചുണ്ട് കടിച്ചു പിടിച്ച് ചിരിക്കുന്നുണ്ട്...

തൊട്ടടുത്ത നിമിഷം മുഖം അവളിലേക്കടുപ്പിച്ച് കവിളിലെ മഞ്ഞൾപ്പൊടി കവിളുകൊണ്ട് തന്നെ ഭദ്രയുടെ കവിളിൽ പറ്റിച്ചിരുന്നു. അവന്റെ താടി രോമങ്ങൾ കവിളിൽ ഉരസിയപ്പോൾ ഭദ്ര അവന്റെ ബനിയനിൽ ഇറുകെ പിടിച്ചു. ചുടു നിശ്വാസം കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു... കണ്ണുകൾ മിഴിഞ്ഞു വന്നു. ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞപോലെ അവൾക്ക് തോന്നി.. മുഖം വേർപെടുത്തി ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ പുരികം പൊക്കി കാണിച്ചു. വായിൽ ഇരുന്ന ക്യാരറ്റ് അറിയാതെ നിലത്തേക്ക് പോയി.... അത് കാണെ അനന്തൻ വേറെ ഒരു പീസ് എടുത്ത് അവളുടെ വായിലേക്ക് വച്ചുകൊടുത്തു. എന്നിട്ട് അതിന്റെ ഒരു ഭാഗം ചുണ്ട് ചേർത്ത് കടിച്ചെടുത്തു. മിഴിഞ്ഞ കണ്ണുകൾ ഒന്നുകൂടി വികസിച്ചു.. ഹൃദയ താളത്തിന്റെ വേഗത ഏറി. അവളുടെ മുഖം ചുവന്ന് തുടുത്തു. """വാ അടക്കടി... മീശ പിരിച്ച് പറയുന്നത് കേൾക്കെ പെട്ടെന്ന് വാ അടച്ചു...

ആളെ നോക്കുമ്പോൾ ഒന്നും നടന്നിട്ടേയില്ലെന്ന ഭാവത്തിൽ പച്ചക്കറി അരിയുന്നു... """ഈ ക്യാരറ്റിന് ടേസ്റ്റ് കുറവാ നേരത്തെ കഴിച്ചതാ നല്ലേ...! ഒന്നുകൂടി തരട്ടെ.... ഒരു പീസ് എടുത്ത് വായിലേക്ക് ഇട്ടുകൊണ്ടവൻ അത് പറഞ്ഞതും ഭദ്ര സ്ലാബിൽ നിന്നിറങ്ങി ഓടി... അവളുടെ ഓട്ടം കണ്ടുള്ള അവന്റെ ചിരി അടുക്കളയിൽ മുഴങ്ങുന്നത് ഓടുന്നത്തിനിടയിലും അവൾക്ക് കേൾക്കാമായിരുന്നു. വെള്ളം കുടിക്കാനാണ് വന്നതെന്ന കാര്യം പോലും ഭദ്ര മറന്നു പോയിരുന്നു. ഓട്ടം അവസാനിച്ചത് ഉമ്മറത്ത്‌ ചെന്നാണ്. അവിടുത്തെ ചാരുകസേരയിലേക്ക് ഇരുന്നു. കഴിഞ്ഞു പോയ നിമിഷങ്ങളെ ഓരോന്നായി ഓർത്തുകൊണ്ടിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഊണ് ആയപ്പോൾ അപ്പുവേട്ടൻ വിളിച്ചു. എന്തോ ആ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ചമ്മല് തോന്നി. ആള് തന്നെയാണ് എനിക്കും മുത്തശ്ശിക്കും വിളമ്പി തന്നത്.... കറികൾ നാവിൽ തൊട്ടപ്പോഴേ അതിൽ ലയിച്ചു പോയി.

അത്രയും രുചിയുണ്ടായിരുന്നു എല്ലാത്തിനും... ഈ മനുഷ്യൻ ഇതൊക്കെ എവിടെ വച്ചിരിക്കുകയായിരുന്നെന്ന് ചിന്തിച്ചു പോയി... എപ്പോഴും ഗൗരവം നിറഞ്ഞ ആ മുഖത്ത് ഇപ്പോൾ ആ ഭാവം അധികം കാണാറില്ലെന്നതും അതിശയം ജനിപ്പിച്ചു. അടിപൊളി എന്ന് പറയുമ്പോൾ ബനിയന്റെ ഷോൾഡർ പൊക്കി കാണിക്കുന്നത് കണ്ടു... കഴിക്കുമ്പോഴും ഇടക്ക് ഇടക്ക് കണ്ണുകൾ തമ്മിൽ കുരുങ്ങി. ""ഇപ്പോ ഭേദം ഉണ്ടോ കുട്ട്യേ.. മുത്തശ്ശിയുടെ ചോദ്യമാണ് തമ്മിലുള്ള നോട്ടത്തിൽ നിന്നും പിൻവലിപ്പിച്ചത്.. """ആഹ് ഉണ്ട് മുത്തശ്ശി... """ആഹാരത്തിന് മുൻപ് മരുന്ന് ഉണ്ടായിരുന്നോ...? """ഉണ്ടായിരുന്നു മുത്തശ്ശി കൃത്യം ആയി കുറച്ചു മുന്നേ ഞാൻ കൊടുത്തിരുന്നു. ""ആഹ്.. അപ്പുവേട്ടൻ പറഞ്ഞതിന്റെ അർത്ഥം മുത്തശ്ശിക്ക് മനസ്സിലായില്ലെങ്കിലും എനിക്കത് മനസ്സിലായി... നാണത്താൽ മുഖം കുനിഞ്ഞു. """പനി ശരിക്കും വിട്ടോഴിയും വരെ മരുന്ന് മുടക്കണ്ട... """ഞാൻ ഓർമിപ്പിച്ചു കൊടുത്തോളം മുത്തശ്ശി... പെട്ടെന്ന് തല ഉയർത്തി നോക്കി. അവിടെ കുസൃതി ചിരിയാണ്... വെറുതേ ഒന്ന് കൂർപ്പിച്ചു നോക്കി... """ ഇവൾക്ക് മരുന്ന് കഴിക്കാൻ ഭയങ്കര മടിയാ... ""

""അവള് പറയുന്നത് കേൾക്കണ്ട അപ്പൂ നീ അത് സമയത്തിന് കൊടുത്താ മതി... കുറച്ച് കയ്പ്പ് കാണും... """ ഹേയ് കയ്പ്പൊന്നും ഇല്ലെന്നേ നല്ല മധുരം ഉള്ള മരുന്ന... ഒറ്റക്കണ്ണിറുക്കി തന്നെ നോക്കി പറയുന്നത് കേട്ടപ്പോൾ ഹൃദയം ഒന്നുകൂടി ഉച്ചത്തിൽ മിടിച്ചു. കണ്ണുരുട്ടി കാണിച്ചപ്പോൾ അടക്കി ചിരിച്ചു. """മുത്തശ്ശി പറഞ്ഞത് കേട്ടല്ലോ...? അസുഖം മാറണമെങ്കിൽ തരുന്നത് മടി കൂടാതെ കഴിച്ചോണം...! ഒന്നും മിണ്ടിയില്ല... ആ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാത്ത ചടപ്പ് തോന്നി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അന്നേ ദിവസം അപ്പുവേട്ടൻ എങ്ങും പോയിരുന്നില്ല. ഊണിന് ശേഷം ഉള്ള ഗുളിക തന്നു. രണ്ടാളും ഉച്ചയ്ക്ക് കിടന്നുറങ്ങി... വൈകിട്ട് നേരത്തെ ഉണർന്നത് ഭദ്ര ആയിരുന്നു... പനി ഏറെ കുറേ കുറഞ്ഞിട്ടുണ്ട്. കുളിച്ച് വിളക്ക് കത്തിച്ച് കാവിലും വിളക്ക് വച്ച് വന്നു. അപ്പോഴേക്കും അപ്പുവേട്ടൻ ഉണർന്നിരുന്നു. """നാളെ രണ്ടാളും ഒന്ന് അമ്പലത്തിൽ തൊഴുതു വരൂ... മറ്റെന്നാൾ ശങ്കരന്റെ അവിടെ പോകാം.. മുത്തശ്ശി പറഞ്ഞപ്പോൾ സമ്മതം പറഞ്ഞു. രാത്രിയിൽ എല്ലാരും കൂടെ കഴിക്കാനിരുന്നു...

എന്തോ കഴിക്കാനൊരു മടി. അപ്പുവേട്ടൻ ഇടക്ക് ഇടക്ക് കണ്ണുരുട്ടുന്നുണ്ട്. മുത്തശ്ശി കഴിച്ചിട്ട് കിടക്കാൻ പോയി.. """കിള്ളി കിള്ളി ഇരിക്കാതെ വാരി തിന്ന് ഭദ്രേ... """നിക്ക് മതി അപ്പുവേട്ട... """ ഇങ്ങനെ ഇത്തിരി ഇത്തിരി കഴിക്കുന്നത് കൊണ്ടാ നൽക്ക് നാൾ കോല് പോലെ വരണേ... പറയുന്നതിനൊപ്പം പ്ലേറ്റ് കൈയ്യിൽ നിന്ന് വാങ്ങിയിരുന്നു. കുറച്ചുകൂടെ അടുത്തേക്ക് നീങ്ങി ഇരുന്നു ചോറ് കുഴച്ച് ഉരുളയാക്കി വായിലേക്ക് വച്ചു തന്നു. കണ്ണുകൾ നിറഞ്ഞു പോയി... കുഞ്ഞിലേ അമ്മയ്ക്കും മുത്തശ്ശിക്കും ശേഷം ഒരാൾ ആദ്യമായാണ് വാരി തരുന്നത്. വലുതായിൽ പിന്നെ ആരും വാരി തന്നിട്ടില്ല. ഇടക്കൊക്കെ ആഗ്രഹിക്കും... അത് ആഗ്രഹം മാത്രമാകും....! """എന്താ പെണ്ണേ... എരിക്കുന്നോ?? പറയുന്നതിനൊപ്പം വെള്ളം എടുത്തിരുന്നു... വായ്ക്ക് അടുത്തേക്ക് കൊണ്ട് വന്നപ്പോൾ വേണ്ടെന്ന് തല ചലിപ്പിച്ചു. ""പിന്നെന്താ...? ആധിയോടെ ഉള്ള ചോദ്യം എത്തി. """പലപ്പോഴും ഇങ്ങനെ മോഹിക്കാറുണ്ട്. പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു. പെട്ടെന്ന് തന്നെ കണ്ണുനീര് തുടച്ച് നെറുകിൽ ചുണ്ടമർത്തി. ""

" ഇനി നിനക്ക് എപ്പോൾ തോന്നിയാലും ഏട്ടനോട് മടിക്കാതെ പറഞ്ഞേക്കണം... അത് എന്ത് ആഗ്രഹമായാലും... മറുപടിയായി പുഞ്ചിരിച്ചു... " തന്റേത് മാത്രമായി ഒരാൾ...! " തന്ന ചോറ് മുഴുവൻ കഴിച്ചു. വാരി തന്നപ്പോൾ കഴിച്ചത് അറിഞ്ഞതേയില്ല. അപ്പുവേട്ടനും കഴിച്ച് കഴിഞ്ഞ് ഒരുമിച്ച് പാത്രമൊക്കെ കഴുകി വച്ചു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. വെറുതേ ഉമ്മറത്തേക്ക് ഇറങ്ങി നിന്നു... അനന്തൻ തൂണിനോട് ചാരി ഉമ്മറത്തിണ്ണയിൽ ഇരുന്നു. ഒപ്പം ഭദ്രയെ പിടിച്ച് മടിയിലേക്കിരുത്തി. ഓടിൽ നിന്ന് വീഴുന്ന വെള്ളം വെറുതേ അനന്തൻ കൈകുമ്പിളിൽ പിടിക്കുന്നുണ്ടായിരുന്നു. ആദ്യമായി ഭദ്ര മഴയുടെ പ്രണയഭാവം ആസ്വദിച്ചു. കുളിരുള്ള ആ മഴയിൽ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചാഞ്ഞിരുന്നു കൊണ്ട്..... അത്രമേൽ പ്രണയത്തോടെ...!............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story