അനന്തഭദ്രം: ഭാഗം 37

anantha badhram

എഴുത്തുകാരി: മയിൽപീലി

രണ്ടു പേരും ആദ്യമായി പ്രണയത്തിന്റെ ഭാവങ്ങൾ ആസ്വദിക്കുകയായിരുന്നു.... അതിന്റെ പുതിയ അർത്ഥതലങ്ങൾ തേടുകയായിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ ബൈക്ക് തുടക്കുമ്പോഴേക്കും ഭദ്ര റെഡി ആയിട്ട് വന്നിരുന്നു. മുത്തശ്ശിയോട് പറഞ്ഞിട്ട് അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു. ""ദേ പെണ്ണേ ആ സാരിയും കൊണ്ട് പിടിച്ച് ഇരുന്നില്ലെങ്കിൽ പോകുന്ന വഴിയിൽ റോഡിൽ കിടക്കും. വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് അനന്തൻ പറഞ്ഞു. """ഞാൻ പിടിച്ചിട്ടുണ്ട് അപ്പുവേട്ട... """അതാ പറഞ്ഞത് ശരിക്ക് പിടിച്ചിരിക്കണമെന്ന്....! ദാ ഇങ്ങനെ. അതും പറഞ്ഞവൻ ഭദ്രയുടെ കൈ പിടിച്ച് തന്റെ വയറിലേക്ക് ചേർത്ത് വച്ചു. ഭദ്ര ഒരു ചിരിയോടെ അവനെ ചുറ്റിപിടിച്ചിരുന്നു. മീശ പിരിച്ചുകൊണ്ട് അനന്തൻ അവളെ ബുള്ളറ്റിന്റെ കണ്ണാടിയിലൂടെ നോക്കി... ശേഷം ചുണ്ടിൽ ഒളിപ്പിച്ച കള്ളച്ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഇടക്കൊക്കെ അവന്റെ കൂടെ ബൈക്കിൽ പോയിട്ടുണ്ടെങ്കിലും പൂർണ അധികാരത്തോടെ അവന്റെ താലിക്കും സിന്ദൂരത്തിനും അവകാശിയായി അവനോട് പറ്റിച്ചേർന്നുകൊണ്ടുള്ള ആ യാത്ര ഭദ്ര നിറഞ്ഞ മനസ്സോടെ ആസ്വദിക്കുകയായിരുന്നു. അർച്ചനയ്ക്ക് എഴുതിച്ചിട്ട് പോകാം.

രസീത് കൗണ്ടറിന്റെ അടുത്തേക്ക് നടന്നുകൊണ്ട് അനന്തൻ പറഞ്ഞു. ""രണ്ട് അർച്ചന. ഭദ്ര കൗണ്ടറിലെ ആളോട് പറഞ്ഞു. ""പേരും നാളും പറഞ്ഞോളൂ... ""അനന്തൻ മകയിരം. പറയുന്നതിനൊപ്പം അനന്തൻ കൊടുത്ത പേഴ്സിൽ നിന്ന് അവൾ പൈസ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അനന്തൻ വേറെ ആരോടോ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് പേഴ്സിൽ നിന്നും ഒരു നാണയ പൈസ തറയിൽ പോയതും അവളത് കുനിഞ്ഞെടുക്കാൻ തുടങ്ങി. ""അടുത്ത പേരും നാളും പറയൂ.. """ഭദ്ര... പുണർതം. ഭദ്ര ഞെട്ടി തലയുയർത്തി നോക്കി. അനന്തന് തന്റെ നാള് അറിയാമായിരുന്നോ എന്ന ചോദ്യം ആയിരുന്നു അവളുടെ ഉള്ള് നിറയെ. എന്തുകൊണ്ടോ അവളുടെ ഉള്ളിൽ ഒരു സന്തോഷം വന്നു നിറഞ്ഞു. """പൈസ എടുത്ത് വാടി. അനന്തൻ അവളുടെ തലയ്ക്ക് ഒരു മേട്ടം കൊടുത്ത് നടന്നതും ഭദ്ര ബോധം വന്നപോലെ പെട്ടെന്ന് എഴുന്നേറ്റ് അവനൊപ്പം നടന്നു. ഇട്ട കരിമ്പച്ച ഷർട്ടിന്റെ ഒരു സൈഡ് ഊരിയിട്ടുകൊണ്ട് അനന്തൻ നടയിലേക്ക് നിന്നു. ഒപ്പം ഭദ്രയും. അനന്തൻ കണ്ണടച്ച് തൊഴുകയായിരുന്നെങ്കിക്കും ഭദ്ര ആദ്യമായി ഭഗവാനെ തൊഴാൻ മറന്ന് പോയിരുന്നു.

വെളുത്ത ആ നെഞ്ചിലെ രോമങ്ങൾക്കിടയിൽ നെഞ്ചോട് ചേർന്ന് കിടക്കുന്ന ആ സ്വർണമാലയോട് പോലും അവൾക്ക് പ്രീയം തോന്നി. ""പ്രസാദം... തിരുമേനി അത് പറഞ്ഞപ്പോൾ ആണ് ഭദ്ര നോട്ടം മാറ്റിയത്. ചന്ദനം അടങ്ങിയ അർച്ചന വാങ്ങി ഭദ്ര അനന്തന് കുറി തൊട്ട് കൊടുത്തു. തിരികെ അവനും. ഇലച്ചീന്തിലെ കുംങ്കുമത്തിൽ നിന്നും ഒരു നുള്ളെടുത്ത് ഭദ്ര താലിയിൽ തൊട്ട് അത് കണ്ണിൽ ചേർത്ത് പ്രാർത്ഥിച്ചു. ഒരിക്കലും തന്റെ ഈ താലി തന്നിൽ നിന്നും പിരിയാതെ... ഈ ജന്മവും വരുന്ന എല്ലാ ജന്മവും അനന്തന്റെ പാതിയായി... ❤️അനന്തന്റെ മാത്രം ഭദ്രയായി ❤️ ജീവിക്കാനുള്ള ഭാഗ്യം തനിക്ക് നൽകണേയെന്നായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്ന പ്രാർത്ഥന. ചുറ്റമ്പലം തൊഴാൻ ഇറങ്ങിയപ്പോഴാണ് ഭദ്ര അത് ശ്രദ്ധിച്ചത്👀👀 അമ്പലത്തിൽ വന്ന സകല പിടക്കോഴികളുടെയും ശ്രദ്ധ അനന്തന്റെ മേലെയാണ്. പ്രത്യേകിച്ച് അവന്റെ പാതി തുറന്നിട്ട ഷർട്ട്‌ ഇല്ലാത്ത ശരീരത്തിൽ.

ഭദ്രയ്ക്ക് അത് തുടങ്ങി... ഏത്..? കുശുമ്പോഫിയ...!😄😄 ""ഹോ വീട്ടിലെത്തുമ്പോഴേക്കും ഇങ്ങേരുടെ അഞ്ചുലിറ്റർ ബ്ലഡ്‌ ഉം ഇവളുമാര് ഊറ്റിയെടുക്കുമല്ലോ ... 😏😏😏 മനസ്സിൽ പറഞ്ഞു കൊണ്ട് ഭദ്ര അനന്തന്റെ മുൻപിൽ കേറി നടന്നു. അവന്റെ ബോഡി ആരും കാണാതെ ഇരിക്കാൻ. 🤭🤭 അനന്തന്റെ നെഞ്ചിന്റെ അടുത്ത് വരെ മാത്രം നീളമുള്ളതുകൊണ്ടും വണ്ണം ഒരുപാട് ഇല്ലാത്തത് കൊണ്ടും ഭദ്രയ്ക്ക് അവനെ മറഞ്ഞ് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്നിട്ടും അവൾ ഉന്തി നീളം കൂട്ടാൻ നോക്കുന്നുണ്ട്. എന്നിട്ടും പെൺപിള്ളേർ നോക്കുന്നത് കണ്ട് അവൾക്ക് ദേഷ്യം വന്നു. """ക്ഷേത്രദർശനം ഒക്കെ കഴിഞ്ഞില്ലേ... ഇനി ആ ഷർട്ട്‌ മര്യാദയ്ക്ക് ഇട്ടാൽ എന്താ...

എല്ലാം തുറന്നിട്ട്‌ നാട്ടാരെ കാണിച്ചോളും...! ആദ്യം ഞെട്ടിയെങ്കിലും അത്രയും അനന്തനോട് പറഞ്ഞ് ചവിട്ടിതുള്ളി പോകുന്നവളെ കാണേ അനന്തന് ചിരി പൊട്ടി. അവളിലെ ഇങ്ങനെ ഉള്ള ഒരു പ്രതികരണം അനന്തൻ ആദ്യമായി കാണുകയായിരുന്നു...! ""കുശുമ്പി. കാര്യം മനസ്സിലായതുപോലെ അനന്തൻ സ്വയം പറഞ്ഞു. പോയതിനേക്കാൾ സ്പീഡിൽ തിരികെ വരുന്നവളെ അനന്തൻ സംശയത്തോടെ നോക്കി. """ആരെ കാണാൻ നിക്കുവാ... ചുറ്റും നോക്കി തൊട്ടടുത്ത നിമിഷം കൈയ്യിൽ പിടിച്ച് വലിക്കുന്നവളുടെ കൂടെ അനന്തൻ ഒരു ചിരിയോടെ നടന്നു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story