അനന്തഭദ്രം: ഭാഗം 38

anantha badhram

എഴുത്തുകാരി: മയിൽപീലി

ചുറ്റും നോക്കി തൊട്ടടുത്ത നിമിഷം കൈയ്യിൽ പിടിച്ച് വലിക്കുന്നവളുടെ കൂടെ അനന്തൻ ഒരു ചിരിയോടെ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ബൈക്കിനടുത്തേക്ക് നടന്നപ്പോൾ ആയിരുന്നു അനന്തന്റെ ഒരു പരിചയക്കാരനെ കണ്ടത്. അവൻ ഭദ്രയോട് പറഞ്ഞിട്ട് അയാളോട് സംസാരിക്കാൻ പോയി. അപ്പോഴാണ് ഭദ്ര ആൽത്തറയിൽ ഇരിക്കുന്ന കുട്ടനെ കണ്ടത്. അവൾ അവനരുകിലേക്ക് നടന്നു. """കുട്ടേട്ടാ... """ആഹ് നീ ന്താ ഇവിടെ..?? അവളെ പെട്ടെന്ന് കണ്ട അതിശയത്തിൽ അവൻ ചോദിച്ചു. """ ഹാ അത് നല്ല ചോദ്യം അമ്പലത്തിൽ തൊഴാൻ അല്ലാണ്ട് ന്തിനാ കുട്ടേട്ടാ വരണേ...?? അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ""സുഖല്ലേ ഭദ്രേ...?? """സുഖാ കുട്ടേട്ടാ... പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ലല്ലോ... വീട്ടിൽ തന്നെയല്ലേ...! ""കുട്ടേട്ടൻ തൊഴുന്നില്ലേ...? അവൾ ചോദിക്കുമ്പോഴും അവന്റെ നോട്ടം തങ്ങി നിന്നത് അവളുടെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന അനന്തനെന്ന് പേരുകൊത്തിയ താലിയിലും...

വിയർപ്പിനാൽ പടർന്നിരിക്കുന്ന നേറുകിലെ സിന്ദൂരത്തിലും ആയിരുന്നു. ""കുട്ടേട്ടാ... """ ആഹ് സ്വപ്നത്തിൽ നിന്ന് ഉണർന്നപോലെ അവൻ ഞെട്ടി. """തൊഴുന്നില്ലേയെന്ന്.?? """ഹ്മ്മ് തൊഴണം.... അല്ല നീ ഒറ്റക്കാണോ?? അനന്തൻ എവിടെ..? """ ഒറ്റക്കല്ല അപ്പുവേട്ടൻ ഉണ്ട് ദേ... ദൂരെ നിന്ന് ആരോടോ സംസാരിക്കുന്നവനെ ചൂണ്ടി ഭദ്ര പറഞ്ഞു. """കുട്ടേട്ടന് സുഖല്ലേ..?? """ഹ്മ്മ് അതെ... അപ്പോഴേക്കും അനന്തൻ അവിടേക്ക് വന്നിരുന്നു. """നിന്നെ കാണാൻ ഇല്ലല്ലോ ഹരി. """കുറച്ച് തിരക്കുകൾ ഉണ്ടടാ... """സമയം കിട്ടുമ്പോ അങ്ങോട്ടേക്ക് വാ ട്ടോ... ന്നാ ഞങ്ങൾ അങ്ങോട്ട്... ഭദ്രയും അനന്തനും നടന്നു. """ദേവമ്മയെ തിരക്കിയെന്ന് പറയണേ കുട്ടേട്ടാ... പോകുന്ന വഴിക്ക് തിരിഞ്ഞ് നിന്നവൾ പറഞ്ഞു. ""ഹ്മ്മ് ശരി കുട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി. ഉള്ളിൽ അവൻ ഭദ്രയെ അനന്തന്റെ പെണ്ണെന്ന് പഠിപ്പിച്ചിരുന്നു. മറ്റൊരാർത്ഥത്തിലും അവളെ കാണില്ലെന്നും ഉറപ്പിച്ചിരുന്നു.

അനന്തന്റെ മുഖത്തെ ഇപ്പോഴത്തെ തിളക്കം കാണേ താൻ ചെയ്തത് വലിയൊരു ശെരിയാണെന്ന സംതൃപ്തിയോടെ അവൻ അവർ പോകുന്നത് നോക്കി നിന്നു. """ഹരിയേട്ടാ... പിന്നിൽ നിന്നുള്ള വിളി കേട്ട് കുട്ടൻ തിരിഞ്ഞു നോക്കി... ""ലെച്ചു...! അതിശയത്തോടെ അറിയാതെ അവനാ പേര് മന്ത്രിച്ചു. വിഷ്ണുവിന്റെ പെങ്ങൾ ആണ് വസുധ ലക്ഷ്മി എന്നാ ലച്ചു... കുട്ടനും വിഷ്ണുവും ബന്ധുക്കൾ കൂടിയാണ്. വകയിൽ ലച്ചു കുട്ടന്റെ മുറപ്പെണ്ണായി വരും. """ഓർമ്മയുണ്ടല്ലേ...? ""ഹ്മ്മ്... """നീ.. എന്ന് വന്നു.? എങ്ങോട്ടോ നോക്കി അവൻ ചോദിച്ചു. """കുറച്ചായി... സുഖല്ലേ ഹരിയേട്ടന്. """ഹ്മ്മ്... നിനക്കോ...?? """സുഖാ... """നിന്റെ പഠിത്തം...?? """കഴിഞ്ഞു. ഇനി ഒരു എക്സാം കൂടി ഉണ്ട്. """എന്തിനാ അന്യ ദേശത്തൊക്കെ പോയി കിടക്കണേ..?? """ മനസ്സിന് താങ്ങാൻ കഴിയാത്ത വേദന ഉണ്ടാകുമ്പോൾ ഓടിയോളിക്കാൻ തോന്നും.... സ്ഥാനമില്ലെന്നറിഞ്ഞ് വേദനയോടെ നിൽക്കുന്നതിലും നല്ലതാണെന്നു തോന്നി... """"ഞാൻ... അന്ന്.... വേണമെന്ന് വച്ചല്ല.. എന്നോടുള്ള ദേഷ്യത്തിന് ഇവിടം വിട്ട് പോകണമായിരുന്നോ..? അവൾ ഒന്ന് ചിരിച്ചു. വേദന നിറഞ്ഞ ചിരി...! "

""ഇപ്പൊ ഹരിയേട്ടന് ന്റെ വേദന മനസ്സിലാക്കാൻ പറ്റുന്നുണ്ടോ...?? ദൂരെ ബൈക്കിൽ കേറാൻ ഒരുങ്ങുന്ന ഭദ്രയെ നോക്കി ലെച്ചു അവനോട് ചോദിച്ചു. """നിനക്ക്... നിനക്കറിയാമായിരുന്നോ...?? """ഹ്മ്മ്... ഭദ്രേച്ചിയുടെ കല്യാണം ആണെന്ന് വിച്ചുഏട്ടൻ ( വിഷ്ണു ) പറഞ്ഞപ്പോൾ ഹരിയേട്ടൻ ആകുമെന്നാ ഞാൻ കരുതിയത്. പിന്നീട് അല്ലെന്നറിഞ്ഞപ്പോൾ ഉള്ളിൽ വീണ്ടും ഒരു പ്രതീക്ഷ. """ ലെച്ചു... നീ... നീ ഇപ്പോഴും എന്നേ..?? """ മറക്കാൻ ശ്രമിച്ചു നോക്കി ഹരിയേട്ടാ... ബുദ്ധി മറക്കാൻ പറയുമ്പോഴും ഹൃദയം കൂടുതൽ സ്‌നേഹിക്കാനാണ് പറയുന്നത്... പെട്ടെന്ന് മറക്കാൻ ഞാൻ തമാശക്കല്ലല്ലോ... ഒന്നും... അവൾ പാതി വഴിയിൽ നിർത്തി. """നീ എങ്ങനെ അറിഞ്ഞു...?? """ഹരിയേട്ടൻ ചോദിച്ചില്ലേ ഏട്ടനോടുള്ള ദേഷ്യത്തിന് ഇവിടുന്ന് പോകണമായിരുന്നോന്ന്..?? ഒന്നടിച്ചെന്ന് കരുതി ഞാൻ പോകുമെന്ന് തോന്നുന്നുണ്ടോ ഹരി ഏട്ടന്.?? അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഒരിക്കൽ ഞാൻ പുത്തൻ പുരക്കല് വന്നിരുന്നു.... ഏട്ടന്റെ മുറിയിൽ കയറിയപ്പോൾ മേശമേൽ ഡയറി കിടക്കുന്നത് കണ്ടു... വെറുതേ... ആ മനസ്സിൽ ഞാൻ ഉണ്ടോന്നറിയാനാ തുറന്നത്... പക്ഷെ അവിടെ എനിക്ക് പകരം വേറെ ഒരു പേരായിരുന്നു... "ഭദ്ര..." എന്റെയാണെന്ന് വിളിച്ചുകൂവാനാ ആദ്യം തോന്നിയത്.

പിന്നെ കരുതി ഹരിയേട്ടന്റെ സന്തോഷം ഞാനായി കളയണ്ടെന്ന്. മാത്രല്ല ഭദ്രേചിക്ക് തിരികെയും ഇഷ്ടം ഉണ്ടെകിൽ ഞാനായി വേദനിപ്പിക്കേണ്ടെന്ന് കരുതി.ആരൂല്ലാത്ത ആ പാവത്തിന് ഒരു ജീവിതം കിട്ടുന്നെകിൽ കിട്ടിക്കോട്ടെയെന്ന് കരുതി.... പക്ഷെ എന്റെ മുന്നിൽ വച്ച് ഏട്ടൻ വേറെ ഒരാളെ സ്‌നേഹിക്കുന്നത് കാണാനുള്ള ശക്തിയൊന്നും എനിക്കില്ലായിരുന്നു. അതാ ഇവിടുത്തെ കോഴ്സ് ഒരു വർഷം ആയിട്ടും അത് കളഞ്ഞ് ഏട്ടനോടും അച്ഛനോടും ഒക്കെ വാശി പിടിച്ച് ഞാൻ ഇവിടുന്ന് പോയത്. അല്ലാണ്ട് നിങ്ങളെ വെറുക്കാൻ നിക്ക് ആവുമോ ഹരിയേട്ടാ...?? ഈ നിമിഷം വരെ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ... അപ്പോഴേക്കും ലെച്ചു കരഞ്ഞിരുന്നു. ""ഇപ്പൊ നമ്മൾ ഒരേ തോണിയിലെ യാത്രക്കാരാണല്ലേ...?? ചിലമ്പിച്ച സ്വരത്തോടെ അവൾ ചോദിച്ചു. അവനെന്ത്‌ പറയണമെന്ന് അറിയില്ലായിരുന്നു. ""അവൾക്കിപ്പോഴും ഞാൻ അവളെ സ്‌നേഹിച്ചിരുന്നത് അറിയില്ല ലച്ചൂ... നീയായി പറയരുത്. അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി. ശേഷം ഒരു നിറം മങ്ങിയ പുഞ്ചിരി നൽകി. """പോകട്ടെ ഹരിയേട്ടാ... ഒറ്റയ്ക്കാ വന്നേ..

ഇനിയും താമസിച്ചാൽ അമ്മ തിരക്കും. അവൻ സമ്മതം പറഞ്ഞതും അവൾ നടന്നു നീങ്ങി... ""താൻ എന്തെ അവളുടെ സ്‌നേഹം കണ്ടില്ല...! അവളുടെ വിഷമം ഓർത്തില്ല...?? ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം ആയിരിക്കില്ലേ വർഷങ്ങൾക്ക് മുൻപ് അവൾ അനുഭവിച്ചിട്ടുണ്ടാവുക..?? അവൾക്കും വേദനിച്ചു കാണില്ലേ..? എന്നിട്ടും ഇത്ര നാളായിട്ടും ഒട്ടും കുറയാതെ എങ്ങനെയാണ് അവൾക്ക് തന്നെ ഇങ്ങനെ സ്‌നേഹിക്കാൻ കഴിഞ്ഞത്....?? അല്ല ഇപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു...! "ചിലരങ്ങനെയാണ്.. വർഷങ്ങൾ കഴിഞ്ഞാലും ഇങ്ങനെ സ്‌നേഹിച്ചുകൊണ്ടേയിരിക്കും... ആരുമറിയാതെ ആ പ്രണയത്തെ ഉള്ളിൽ സ്വകാര്യമായി കൊണ്ട് നടക്കും... ചിലപ്പോൾ ഒന്നും പ്രതീക്ഷിക്കാതെ...!" അവൾ പോകുന്നത് നോക്കി അവൻ ചിന്തിച്ചു. കുട്ടൻ അമ്പലത്തിൽ തൊഴാതെ വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് മുറിയിൽ കയറി നേരെ കട്ടിലിൽ കണ്ണുകളടച്ച് കിടന്നു. അവന്റെ ചിന്ത മുഴുവൻ ലച്ചുവിനെ പറ്റിയായിരുന്നു. തനിക്ക് വിഷ്ണുവും ലച്ചുവും ഒരുപോലെയായിരുന്നു. ലച്ചു ആയിരുന്നു തന്റെ കൂടെ എപ്പോഴും. അവന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി...

ഒരിക്കൽ കുട്ടനോട് കോളേജിൽ പഠിച്ച ആ നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞു. കുട്ടൻ എന്തെങ്കിലും പറയും മുന്നേ കൂടെ ഉണ്ടായിരുന്ന ലച്ചു അവളെ തള്ളിയിട്ടു... ""ഹരിയേട്ടൻ എന്റെയാ... എന്റെ മാത്രമാ... അത് കേട്ട് കുട്ടൻ ശരിക്കും ഞെട്ടിയിരുന്നു.... ആ പെൺകുട്ടി അപ്പോൾ തന്നെ അവിടുന്ന് പോയി... """ലച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ..?? """സത്യമാ ഹരിയേട്ടാ... നിക്ക്.. നിക്കൊത്തിരി ഇഷ്ടാ... ന്നെ വേണ്ടെന്ന് പറയല്ലേ... എന്റെയാ ഏട്ടൻ... പറയ് എന്റെയല്ലേ...?? കരഞ്ഞുകൊണ്ട് കുട്ടന്റെ ചുമലിൽ പിടിച്ചുലച്ചുകൊണ്ട് അവൾ ആ നെഞ്ചിലേക്ക് വീണിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവൻ തറഞ്ഞു നിൽക്കുകയായിരുന്നു..! കാരണം ഈ കാലമത്രയും അവളിൽ ഇങ്ങനെ ഒരിഷ്ടം ഉള്ള പോലെ അവന് തോന്നിയിരുന്നില്ല... അല്ല... അവൻ ശ്രദ്ധിച്ചിരുന്നില്ല..! ""വിട്ട് കൊടുക്കില്ല ഞാൻ ആർക്കും...!

അത്രയും പറഞ്ഞതും കുട്ടൻ അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി കവിളത്ത് ആഞ്ഞടിച്ചിരുന്നു... ഒന്നും പറയാതെ പിന്നിൽ കരഞ്ഞുകൊണ്ട് വിളിക്കുന്നവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കുട്ടൻ നടന്നകന്നു.... പിന്നീട് അവളെ കാണാനുള്ള സന്ദർഭങ്ങൾ കുട്ടൻ മനഃപൂർവം ഒഴിവാക്കി... അവളുടെ സ്‌നേഹം കണ്ടിരുന്നില്ല.. അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിരുന്നില്ല... കാരണം സുഹൃത്ത് ബന്ധത്തിന് മുന്നിൽ മനഃപൂർവം ആ പ്രണയം കണ്ടില്ലെന്നടിച്ചു. മുറപ്പെണ്ണാണെങ്കിലും വിഷ്ണുവിന്റെ പെങ്ങൾ എന്നത് ആദ്യം മനസ്സിൽ കടന്നുവന്നു. എന്തുകൊണ്ടോ അതോർക്കവേ അടഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""അവള് ആളൊരു വായിനോക്കിയാ...! ""ഏഹ്ഹ് ഒന്ന് തിരിഞ്ഞുകൊണ്ട് അനന്തൻ അവള് പറയുന്നത് എന്താണെന്ന് ചോദിച്ചു. """ആഹ്... "" നീ ഇത് ആരുടെ കാര്യമാ ഭദ്രേ പറയുന്നേ...??

""അത് ആ പെണ്ണില്ലേ...ബാംഗ്ലൂർ ഒക്കെ പഠിക്കുന്ന..അവള്.. """ ഓഹ് അപ്പൊ അതാണ് മേഡത്തിന്റെ നേരത്തെ ഉള്ള പെർഫോമൻസിന്റെ പിന്നിലുള്ള കാര്യം.. അനന്തൻ മനസ്സിൽ ഓർത്തു. താനും കണ്ടിരുന്നു അമ്പലത്തിൽ വച്ച് തന്റെ നേർക്ക് ആ പെണ്ണ് നടന്നു വരുന്നത്... തനിക്കും അതിനെ കാണുന്നതേ ഇഷ്ടമല്ല. ഒരു പരിഷ്ക്കാരി.. നാട്ടിലെ ആണ്പിള്ളേരോടൊക്കെ ഒട്ടലാ പരിപാടി.. മൊത്തത്തിൽ ഒരു കൊച്ച് ചിക്കൻ സിസ്സ്റ്റീഫൈവ്..!🤭 എന്തായാലും കുറച്ച് എരിവും പുളിയും കൂട്ടി കൊടുത്തേക്കാം.. """ഏത് താങ്കശ്ശേരിയിലെ കുട്ടിയോ..?? "" ആഹ് ആ വാൾപുട്ടി തന്നെ..അവള് അപ്പുവേട്ടനെയാ നോക്കികൊണ്ടിരുന്നേ..! അവൾക്ക് അപ്പുവേട്ടനിൽ ഒരു നോട്ടം ഉണ്ടായിരുന്നു. """അതെയോ..നിനക്കിത് എങ്ങനെ അറിയാം..? "" അതൊരിക്കൽ നമ്മൾ സൂപ്പർമാർക്കറ്റിൽ പോയപ്പോ ആ പെണ്ണവിടെ ഉണ്ടായിരുന്നു. അന്ന് അപ്പുവേട്ടനെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടുരുന്നു... ""ശേ... നേരത്തെ അറിഞ്ഞില്ലല്ലോ... എന്റെ ഗ്ലാമറിന് മാച്ച് ആയിരുന്നല്ലേ..?? ""പിന്നെ ഇങ്ങേരാരുവാ..?

ഉണ്ണിമുകുന്ദൻ ആണെന്ന വിചാരം.. ഹും. 😏😏 ഭദ്ര പിറു പിറുത്തു. ""നല്ല ഭംഗിയുള്ള കുട്ടിയാ അല്ലെ..? ""പിന്നെ ഐശ്വര്യാ റായ്ക്ക് ഓട്ടിസം വന്നപോലെ ഉണ്ട്. കുറേ പുട്ടിയും ജാം വാരി തിന്ന് വാ കഴുകാത്ത പോലെ ലിപ്സ്റ്റിക്കും പറക്കുംതളികയിലെ ബാസന്ധിയെ പോലുള്ള ചിരിയും. പോരാത്തേന് എലി കരണ്ട പോലെ ഉള്ള കുറ്റിച്ചൂല് പോലത്തെ മുടിയും. അവളുടെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... പിശാശ്. ""ഭദ്രേ... ""ആഹ്.. ""ഞങ്ങൾ നല്ല മാച്ച് ആയിരുന്നല്ലേ..?? എന്ത് ചെയ്യാൻ നല്ലതൊക്കെ താമസിച്ചേ വരൂ... ഇല്ലെങ്കിൽ ഈ ബുദ്ദിയില്ലാത്തതിനെയൊക്കെ തലയിൽ വക്കണമായിരുന്നോ ...?? അതുകൂടി ആയതും ഭദ്രയ്ക്ക് ശരിക്കും ദേഷ്യവും വിഷമവും വന്നു.. മുഖം ഒക്കെ ചുവന്ന് ഇപ്പൊ പൊട്ടുമെന്ന കണക്ക് വീർത്തു വന്നിട്ടുണ്ട് അവനെ പിടിച്ചിരുന്ന കൈ അവൾ എടുത്ത് മാറ്റി. """ദൈവമേ ആ പെണ്ണിപ്പോൾ തുമ്മിച്ചാവും...

ഇവൾ ആ പെണ്ണിനെ ഇന്ന് ചീത്ത പറഞ്ഞ് കൊല്ലും. വണ്ടിയുടെ ഗ്ലാസിൽ കൂടി പിറുപിറുകുന്നവളെ നോക്കി അനന്തൻ ഓർത്തു. ഗോഷ്ടി കാണിക്കുന്നവളെ കാണെ പൊട്ടി വന്ന ചിരി അവൻ ചുണ്ടിൽ അമർത്തി പിടിച്ചു. വീട്ടിൽ എത്തുന്നത് വരെ കുട്ടി മിണ്ടിയില്ല. എത്തിയതും അവനെ നോക്കാതെ അകത്തേക്ക് ഒരൊറ്റ പോക്കായിരുന്നു. ""ഈ കുട്ടിക്ക് ഇതെന്ത്‌ പറ്റി...?? ഉമ്മറത്തേക്ക് വന്ന മുത്തശ്ശി അവളുടെ പോക്ക് കണ്ട് അനന്തന്നോട് ചോദിച്ചു. അനന്തൻ ഒന്ന് കണ്ണടച്ച് കാണിച്ചുകൊണ്ട് ചിരിയോടെ അകത്തേക്ക് കയറി..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story