അനന്തഭദ്രം: ഭാഗം 39

anantha badhram

എഴുത്തുകാരി: മയിൽപീലി

അനന്തൻ ഒന്ന് കണ്ണടച്ച് കാണിച്ചുകൊണ്ട് ചിരിയോടെ അകത്തേക്ക് കയറി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ മുറിയിലേക്ക് കയറുമ്പോഴേ കാണുന്നത് പിറുപിറുത്തുകൊണ്ട് കണ്ണാടിക്കുമുന്നിൽ നിന്ന് തോളിൽ കുത്തിയ പിന്നെ അഴിക്കുന്ന ഭദ്രയെ ആണ്. തോളിൽ നിന്നഴിഞ്ഞ സാരിയും ചേർത്ത് അനന്തൻ അവളെ പിന്നിലൂടെ പുണർന്നു. """എന്താ എന്റെ കുട്ടിക്ക് പിണക്കം ആണോ....?? """വിട്ടേ അപ്പുവേട്ട... നിങ്ങള് ബുദ്ദിയുള്ള ആരെയെങ്കിലും കെട്ടിപിടിച്ചോ.. 😏😏 കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ഭദ്ര അവനോട് പറഞ്ഞു. """ആണോ... എന്നാലേ എനിക്ക് എന്റെ ഈ പൊട്ടത്തിയെ മതിയെങ്കിലോ...?? അവളുടെ തോളിൽ താടി വച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി അവൻ ഭദ്രയോട് പറഞ്ഞു. ഒരു ചിരി ചുണ്ടിൽ മിന്നിയെങ്കിലും അവളത് സമർത്ഥമായി മറച്ചു. """ആഹ്.. അവളനങ്ങാതെ നിൽക്കുന്നത് കണ്ട് അനന്തൻ ഒരു കൈ സാരി വിടവിലൂടെ ഇട്ട് അവളുടെ വയറിൽ പിച്ചി. """കഷ്ടം ഉണ്ട് ട്ടോ അപ്പുവേട്ട... പിച്ചി പിച്ചി വയറ് മൊത്തോം പാടയി... """ആണോ... എവിടെ നോക്കട്ടെ...! പറയുന്നതിനൊപ്പം അനന്തൻ കട്ടിലിലേക്കിരുന്നുകൊണ്ട് അവളെ വലിച്ച് അവന്റെ അഭിമുഖമായി നിർത്തി. ഇപ്പോൾ അവന്റെ മുഖത്തിന്റെ അഭിമുഖമായിട്ടാണ് അവളുടെ ഇടുപ്പ്. ഭദ്ര കൂതറാൻ നോക്കുന്നുണ്ട്. അത് വക വയ്ക്കാതെ അനന്തൻ പതിയെ വയറിനെ മറച്ചിരുന്ന സാരി നീക്കി.. ചൂണ്ട് വിരൽകൊണ്ട് പതിയെ അവിടെ ഒന്ന് തഴുകി. ഭദ്ര ഒന്നേങ്ങി..

"""പാട് മാറാൻ മരുന്ന് വേണ്ടേ പെണ്ണേ..?? ചോദിച്ച് അടുത്ത നിമിഷം അവൻ അവിടെ ചുണ്ടുകൾ ചേർത്തു. ഭദ്ര അറിയാതെ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. """അപ്പു..വേട്ട...ഇക്കിളിയാകുന്നു. അവന്റെ താടിയും മീശയും വയറിൽ കൊള്ളുന്നതിനനുസരിച്ച് ഭദ്രയുടെ കൈകൾ മുറുകികൊണ്ടിരുന്നു. മുഖം ഉയർത്തി അനന്തൻ നോക്കുമ്പോൾ ഭദ്ര കണ്ണുകൾ ഇറുക്കിയടച്ച് നിൽക്കുകയാണ്. അവൾ മെല്ലെ കണ്ണുകൾ തുറന്നു. പിന്നെയും വയറിലേക്ക് അവന് മുഖം ചേർക്കാൻ പോവുകയാണെന്ന് മനസ്സിലായതും അവൾ അവനെ ആഞ്ഞ് തള്ളി. അനന്തൻ കാട്ടിലിലേക്ക് വീണു. അവൻ പിടിക്കാണാഞ്ഞതും ഭദ്ര അവിടുന്ന് ഓടിയിരുന്നു. അനന്തൻ അതേ കിടപ്പ് കിടന്നുകൊണ്ട് പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ട് മായയുടെ അവിടേക്ക് പോകാനായി അനന്തനും ഭദ്രയും റെഡിയായി. മുത്തശ്ശിക്ക് കൂട്ടിന് സുമതിയമ്മയെ ഏർപ്പാടാക്കിയിരുന്നു. ""ഞങ്ങൾ നാളെ തന്നെ വരാട്ടോ മുത്തശ്ശി... ഇറങ്ങാൻ നേരം ഭദ്ര മുത്തശ്ശിയോടായി പറഞ്ഞു. """അതൊന്നും വേണ്ട രണ്ട് ദിവസം നിന്നിട്ട് വന്നാൽ മതി. ഇവിടിപ്പോ കൂട്ടിന് സുമതിയുണ്ടല്ലോ. നിങ്ങൾ രണ്ടാളും ഇതുവരെ എങ്ങും പോയില്ലലോ... അതുകൊണ്ട് പതിയെ വന്നാൽ മതി...! അപ്പോഴേക്കും അനന്തൻ ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തിരുന്നു. സുമതിയമ്മയോടും മുത്തശ്ശിയോടും യാത്രപറഞ്ഞവർ അവിടേക്ക് പുറപ്പെട്ടു.

സുമതിയമ്മയും മുത്തശ്ശിയും അവര് പോകുന്നത് നോക്കി നിന്നു. പോകുന്ന വഴിക്ക് കിച്ചൂട്ടനുള്ള പലഹാരങ്ങളും വാങ്ങിയാണവർ പോയത്. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവിടെ എത്തുമ്പോൾ മുറ്റത്ത് തന്നെ അവരെ കാത്ത് മായയും കിച്ചൂട്ടനും ഉണ്ടായിരുന്നു. ഭദ്ര ബൈക്കിൽനിന്നിറങ്ങി അവർക്കരുകിലേക്ക് നടന്നു. പുറകെ ബൈക്ക് ഒതുക്കി അനന്തനും. പലഹാര കവർ അവൾ കിച്ചൂട്ടനെ ഏൽപ്പിച്ചു. ""മാമ ഇവിടെ.?? അനന്തൻ ചോദിച്ചു. ""നിങ്ങൾ വരുന്ന കൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയി. നിങ്ങൾ വാ.. അവരെയും കൂട്ടി മായ അകത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞ് ശങ്കരൻ മാമ വന്നു. പിന്നെ മായയും ചെയ്യേണ്ടെന്ന് പറഞ്ഞിട്ടും ഭദ്രയും ചേർന്ന് അത്താഴത്തിന് ഒരുക്കി. അത്താഴം കഴിഞ്ഞ് എല്ലാവരും കൂടി ഉമ്മറത്ത് കാര്യം പറഞ്ഞിരുന്നു. """അപ്പൂ... ഒരു പാട്ട് പാടെടാ... എത്ര നാളായി... """അപ്പുവേട്ടൻ പാടുമോ...?? """"പിന്നില്ലേ... കോളേജിൽ പഠിക്കുമ്പോൾ ഇവനായിരുന്നു അവിടുത്തെ സ്റ്റാർ... പ്രിൻസിപ്പാളിനൊക്കെ ഭയങ്കര കാര്യം ആയിരുന്നു ഇവനെ. അവളതിശയത്തോടെ അവനെ നോക്കി.. കാരണം ഇതുവരെ ഒരു മൂളിപ്പാട്ട് പാടുന്നത് പോലും അവൾ കേട്ടിട്ടില്ല. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവൻ പാടാൻ തുടങ്ങി... എല്ലാവരും അതിനായി കാതോർത്തു. ഭദ്രയുടെ കണ്ണുകൾ അവനിൽ തറഞ്ഞു നിന്നു. "വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും..

. വാ...ലിട്ടു കണ്ണെഴുതി വെള്ളോ....ട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും... കണ്മണി തിങ്കളേ നിന്‍ കളങ്കം.. കണ്മണി തിങ്കളേ നിന്‍ കളങ്കം.. കാശ്മീ.....ര കുങ്കുമമാകും നീ സുമംഗലയാകും....... ദീർഘസുമംഗലയാകും....! കണ്ടു ഞാന്‍.... മിഴികളില്‍........ ആലോലമാം നിന്‍ ഹൃദയം.......... ഓ ഓ ഓ കേട്ടു ഞാന്‍..... മൊഴികളില്‍........ വാചാലമാം നിന്‍ നൊമ്പരം..... ഓ ഓ ഓ ഗോപുര പൊന്‍ കോടിയില്‍, അമ്പല പ്രാവിന്‍ മനം... പാടുന്നൊരാരാധന മന്ത്രം പോ.................ലെ കേട്ടു ഞാന്‍........ മൊഴികളില്‍......... വാചാലമാം നിന്‍ നൊമ്പരം.......ഓ ഓ ഓ...... പാടുമ്പോൾ അനന്തന്റെ കണ്ണുകൾ ഭദ്രയിൽ ആയിരുന്നു. അവന്റെ ഓരോ നോട്ടവും അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു. ഭദ്ര പാട്ടിൽ ലയിച്ചിരുന്നു. പാട്ട് കഴിഞ്ഞതും എല്ലാവരും കൈയ്യടിച്ചു. പാട്ട് കഴിഞ്ഞതുപോലും ഭദ്ര അറിഞ്ഞില്ല. അത്രയ്ക്ക് മനോഹരം ആയിരുന്നു. അവൻ ഇത്ര നന്നായി പാടുമെന്ന് ഭദ്ര കരുതിയില്ല. """ഇപ്പോഴും നിന്റെ സ്വരമാധുര്യം പോയിട്ടില്ല അപ്പൂ...ഇത് തുടരുന്നത് നല്ലതാ.. """ഓഹ് ജീവിതത്തിലെ തിരക്കിൽ പെട്ട് അതിന്റെ ആ ടച്ച്‌ അങ്ങ് വിട്ടുപോയി. ദേ ഇരിക്കുന്നു... ഇവള് നന്നായി പാടും. അനന്തൻ പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് ഭദ്രയ്ക്ക് മുകളിൽ ആയി. """ആണോ... അമ്പടി കള്ളീ... എങ്കിൽ അടുത്തത് നിന്റെ വക. ""ചുമ്മാതാ മായേച്ചി അപ്പുവേട്ടൻ വെറുതേ.. ""'അല്ലന്നേ... ഒരിക്കൽ ഞാൻ കേട്ടു പാടുന്നത്.

പക്ഷെ ഞാൻ കേട്ട് നിൽക്കുന്നത് ഇവള് കണ്ടില്ല.. ആള് ലയിച്ച് പാടുവായിരുന്നു. """ഭദ്ര ഒരു ചമ്മലോടെ ഇരുന്നു. """ഇനി നിനക്ക് രക്ഷ ഇല്ല മോളെ... പാടിയിട്ടേ വിടൂ...അല്ലേയച്ഛാ...? മായ ശങ്കരൻ മാമയോട് ചോദിച്ചതും അയാളതിന്നൊന്ന് ചിരിച്ചു. """പാത് തിത്തേ... കിച്ചൂട്ടൻ കൂടി ആയപ്പോൾ ഭദ്ര ദയനീയമായി മായയെ നോക്കി.. """ ഒരു കാര്യം ചെയ്യാം നിങ്ങൾ രണ്ടാളും കൂടി ഒരു പാട്ട് പാട്... ഒരു ഡ്യൂയറ്റ് ആവട്ടെ... രണ്ടാൾക്കും ഇഷ്ടമുള്ള ഒരെണ്ണം പാട്. "ചെന്താർമിഴി." ഒരു മിനിറ്റ് ആലോചിച്ചിട്ട് അനന്തനും ഭദ്രയും ഒരുമിച്ച് പറഞ്ഞു. """ഹാ അപ്പോ അതിലും ഉണ്ട് ഒത്തൊരുമ... എന്നാൽ തുടങ്ങിക്കോ... റെഡി വൺ ടൂ ത്രീ.. സ്റ്റാർട്ട്‌... ഭദ്രയാണ് തുടക്കം... ഊഞ്ചൽ ആടിനാൾ കണ്ണുഞ്ചൽ ആടിനാൾ പൊന്നുഞ്ചൽ ആടിനാൾ അഞ്ജനമാലൈ മനമകൾ താൻ (അനന്തൻ ) ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി... കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളിൻ മധു മലർ മടി തട്ടിലെ പൊൻ മാനോ പാൽ കനവോ..? ( ഭദ്ര ) നിൻ ജീവനിൽ ഒഴുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌.... (അനന്തൻ ) എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം (ഭദ്ര ) പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ.. (അനന്തൻ ) നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ്‌ നിന്നപ്പോൾ വരി വണ്ടായ്‌ ഞാൻ മോഹിച്ചൂ...

! (ഭദ്ര ) നിൻ ജീവനിൽ ഒഴുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌... ( ഭദ്ര ) നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ (അനന്തൻ ) വേളി നിലാവായ്‌ തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ (ഭദ്ര ) അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ... (അനന്തൻ ) തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ... (അനന്തൻ ) ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളിൻ മധു മലർ മടി തട്ടിലെ പൊൻ മാനോ പാൽ കനവോ (ഭദ്ര ) നിൻ ജീവനിൽ...ഉം...ഉം...ഉം... ഒഴുകുന്നു ഞാൻ...ഉം...ഉം...ഉം... ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌.... ഉം.. ഉം.. ഉം... ഉം... ഉം... പാടുമ്പോൾ രണ്ടാളും ഓരോ വരിയും ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി പാടുന്ന പോലെ പരസ്പരം നോക്കികൊണ്ടിരുന്നു. പാട്ട് മുഴുവൻ രണ്ടാളും സിനിമയിലെ പോലെ തന്നെ പാടി നിർത്തി. കിച്ചൂട്ടൻ ആണ് ആദ്യം കൈയ്യടിച്ചത്. """ഹാ ഇനിയിപ്പോ കെട്ട്യോനും കെട്ട്യോളും കൂടി ഒരു ട്രൂപ് തുടങ്ങിക്കോ... പെട്ടെന്ന് ഫേയ്മസ് ആകും.. രണ്ടിന്റെയും കൈയ്യിൽ ഇത്രയൊക്കെ വച്ചിട്ടാണോ ഇങ്ങനെ ഇരുന്നേ...?? ഭദ്രേ നീ ഒരു സംഭവം ആണുട്ടോ...! മായ അത് പറഞ്ഞതും അനന്തനും ഭദ്രയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.... ആ രാത്രി വളരെ മനോഹരമായി കടന്നുപോയി... എല്ലാവരുടെയും മനസ്സിൽ സന്തോഷം നിറച്ചുകൊണ്ട്.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story